x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​മ്പ​തു മാ​സം പ്രാ​യ​മാ​യ കു​ഞ്ഞി​നെ പീ​ഡി​പ്പി​ച്ച കേ​സ്; 14 വ​യ​സു​കാ​ര​ൻ പി​ടി​യി​ൽ


Published: June 22, 2026 01:25 PM IST | Updated: June 22, 2026 01:29 PM IST

ല​ക്നോ: അ​മ്മ​യ്‌​ക്കൊ​പ്പം ഉ​റ​ങ്ങി​ക്കി​ട​ന്ന ഒ​മ്പ​തു മാ​സം പ്രാ​യ​മാ​യ കു​ഞ്ഞി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ 14 വ​യ​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗോ​ര​ഖ്‌​പു​രി​ൽ ഗു​ലാ​രി​ഹ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വെ​ള്ളി​യാ​ഴ്‌​ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.

ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് കു​ഞ്ഞി​നെ കാ​ണാ​താ​യ വി​വ​രം വീ​ട്ടു​കാ​ർ അ​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് വീ​ട്ടി​ൽ നി​ന്നും 500 മീ​റ്റ​ർ അ​ക​ലെ​യു​ള്ള വ​യ​ലി​ൽ നി​ന്നും കു​ഞ്ഞി​നെ ക​ണ്ടെ​ത്തി​യ​ത്. വൈ​ദ്യ​പ​രി​ശോ​ധ​ന​യി​ലാ​ണ് കു​ഞ്ഞ് ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്ക​പ്പെ​ട്ടു​വെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി കു​ടു​ങ്ങി​യ​ത്. അ​റ​സ്റ്റി​ലാ​യ പ്ര​തി കു​ഞ്ഞി​ന്‍റെ ബ​ന്ധു​വാ​ണെ​ന്നും കു​ഞ്ഞി​നെ തെ​ര​യു​മ്പോ​ള്‍ പ്ര​തി​യും ബ​ന്ധു​ക്ക​ള്‍​ക്കൊ​പ്പം ചേ​ര്‍​ന്നി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. കു​ഞ്ഞി​ന്‍റെ മാ​താ​പി​താ​ക്ക​ളി​ൽ നി​ന്നും മ​റ്റ് കു​ടും​ബാം​ഗ​ങ്ങ​ളി​ൽ നി​ന്നും പോ​ലീ​സ് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു വ​രി​ക​യാ​ണ്.

Tags : rape case police case uttar pradesh arrest

Recent News

Corehub Up