x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആരോഗ്യവകുപ്പിലെ ഡിഎച്ച്എസ് തര്‍ക്കം: അപ്പീല്‍ ഹൈക്കോടതി പരിഗണിക്കും

കൊച്ചി ബ്യൂറോ
Published: June 22, 2026 12:19 PM IST | Updated: June 22, 2026 12:30 PM IST

കൊച്ചി: സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് ആസ്ഥാനത്ത് കസേരയെ ചൊല്ലി ഉദ്യോഗസ്ഥര്‍ തമ്മിലുള്ള തര്‍ക്കം ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഡയറക്ടര്‍ ആയിരുന്ന ഡോക്ടര്‍ കെ.ജെ. റീനയെ എറണാകുളം റീജണല്‍ ലബോറട്ടറി ഡയറക്ടറായി സ്ഥലം മാറ്റിയത് സ്റ്റേ ചെയ്ത അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ നടപടിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയാണ് പരിഗണിക്കുക.

ഹൈക്കോടതി തീരുമാനം അനുസരിച്ച് മുന്നോട്ടു പോകുമെന്നാണ് സര്‍ക്കാരും ഡോക്ടര്‍ കെജെ റീനയും വ്യക്തമാക്കിയിരിക്കുന്നത്. റീനയെ മാറ്റിയ ആരോഗ്യ വകുപ്പ് ഡയറക്ടറായി ഡോ. വി. മീനാക്ഷിയെ സര്‍ക്കാര്‍ നിയമിക്കുകയായിരുന്നു.

തനിക്ക് അനുകൂലമായ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവ് അനുസരിച്ച് ജോലി ചെയ്യാന്‍ ഡോ. കെ.ജെ. റീന ഡിഎച്ച്എസ് ആസ്ഥാനത്ത് എത്തിയെങ്കിലും ഡോ. വി. മീനാക്ഷി സ്ഥാനം ഒഴിയാന്‍ തയാറായില്ല.

Tags : DHS dispute Health Department High Court

Recent News

Corehub Up