x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന​ത്ത് ഇന്ന് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; എ​ട്ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് 


Published: June 22, 2026 07:26 AM IST | Updated: June 22, 2026 07:26 AM IST

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 28 ശ​ത​മാ​നം മ​ഴ​യു​ടെ കു​റ​വെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ റി​പ്പോ​ർ​ട്ട്. എ​ന്നാ​ൽ ഇ​ന്ന് സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.

എ​ട്ട് ജി​ല്ല​ക​ളി​ൽ ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ആ​ല​പ്പു​ഴ, എ​റ​ണാ​ങ്കു​ളം, മ​ല​പ്പു​റം, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട് ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച​ത്. ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടേ കാ​ല​വ​ർ​ഷം മെ​ച്ച​പ്പെ​ടാ​ൻ സാ​ധ്യ​യു​ണ്ടെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ വ​കു​പ്പ് പ​റ​യു​ന്ന​ത്.

സം​സ്ഥാ​ന​ത്ത് ഈ ​വ​ർ​ഷം ​കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, പ​ത്ത​നം​തി​ട്ട, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ൽ മാ​ത്ര​മാ​ണ് ശ​രാ​ശ​രി മ​ഴ ല​ഭി​ച്ച​ത്.​ സം​സ്ഥാ​ന​ത്തെ മ​റ്റു ജി​ല്ല​ക​ളി​ലും ശ​രാ​ശ​രി മ​ഴ​യെ​ക്കാ​ൾ കു​റ​വാ​ണ് ല​ഭി​ച്ച​ത്.​ഏ​റ്റ​വും കു​റ​വ് മ​ഴ ല​ഭി​ച്ച​ത് വ​യ​നാ​ട്ടി​ലും ഇ​ടു​ക്കി​യി​ലു​മാ​ണ്.

Tags : Heavy rain Yellow alert eight districts

Recent News

Corehub Up