കൊച്ചി: പൊതുസ്ഥലത്ത് വീടിന്റെ ചുറ്റുമതിലില്‍ മൂത്രമൊഴിച്ചയാളെ ചോദ്യം ചെയ്ത വീട്ടുടമയ്ക്ക് മര്‍ദനവും ഭീഷണിയും. ചെറായി കുഴുപ്പിള്ളി ചെറുവയപ്പ് കൂരന്‍ വീട്ടില്‍ വിവിഡ് ജേക്കബിന് (40) ആണ് മര്‍ദനമേറ്റത്. ഈ മാസം 21ന് വൈകിട്ട് ആയിരുന്നു സംഭവം.
കുഴുപ്പിള്ളി സ്വദേശി പൊളി ശരത് എന്ന് വിളിക്കുന്ന ശരത് എന്നയാള്‍ വീട്ടുടമയെ മര്‍ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. മുനമ്പം പോലീസില്‍ നല്‍കിയ പരാതിയില്‍ ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
Tags : homeowner beaten threaten