തൃശൂര്‍: പാലിപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ ഊരുമൂപ്പന് പരിക്ക്. കള്ളിച്ചിത്ര ഉന്നതിയിലെ ഗോപാലനാണ് പരിക്കേറ്റത്. ഇയാളെ തൃശൂര്‍ മെഡിക്കള്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആതിരപ്പിള്ളിയിലും കഴിഞ്ഞ ദിവസം കാട്ടാനയാക്രമണം ഉണ്ടായിരുന്നു. വാറ്റിലപാറ വഞ്ചിക്കടവ് റോഡിൽ ഞായറാഴ്ചയായിരുന്നു സംഭവം. റോഡരികിൽ നിന്നിരുന്ന ആളുകൾക്ക് നേരെ കാട്ടാന ചിന്നം വിളിച്ച് പാഞ്ഞടുക്കുകയായിരുന്നു. ആനയുടെ വരവ് കണ്ട് ഭയന്നോടിയ ആളുകളിൽ ചിലർക്ക് പരിക്കേറ്റു.
ഇടയാലത്ത്പറമ്പിൽ മധുവിന്റെ വീട്ടിന് മുന്നിൽ നിൽക്കുകയായിരുന്ന ബന്ധുകൾക്ക് നേരെയാണ് കാട്ടാന പാഞ്ഞടുത്തത്. മധുവിന്റെ മകന്റെ വിവാഹത്തിന് എത്തിയതായിരുന്നു ബന്ധുക്കൾ. ചടങ്ങുകൾക്ക് ശേഷം രാത്രിയിൽ വീടിന് മുൻപിലെ റോഡിൽ നിന്ന് സംസാരിക്കുകയായിരുന്നു ഇവർ. ഈ സമയത്താണ് കാട്ടാന ഇവരുടെ അടുത്തേക്ക് പാഞ്ഞെത്തിയത്. ആനയെ കണ്ടതോടെ ആളുകൾ ചിതറിയോടുകയായിരുന്നു.
Tags : injured Palippilly elephant attack elephant