x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂൾ ബസ് നിയന്ത്രണം വിട്ട് അപകടം; വിദ്യാർഥികൾ രക്ഷപ്പെട്ടു


Published: June 22, 2026 08:22 PM IST | Updated: June 22, 2026 08:22 PM IST

കൊച്ചി: എറണാകുളം ഇലഞ്ഞിയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം. മോനിപ്പിള്ളി ലിറ്റിൽ ഫ്ലവർ സ്കൂളിന്‍റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. മുത്തോലപുരം ജോസ്ഗിരി മരിയ ഭവന് സമീപത്തു വച്ചാണ് വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടത്.

ഇന്ന് വൈകുന്നേരം 3.45 ന് ആണ് അപകടം നടന്നത്. സ്കൂൾ വിദ്യാർഥികളുമായി കയറ്റം കയറി പോകുകയായിരുന്ന സ്കൂൾ ബസ് പിന്നോട്ട് ഉരുണ്ട് സമീപത്തെ തോട്ടത്തിലേക്ക് മറയുകയായിരുന്നു.

വാഹനത്തിൽ വിദ്യാർഥികൾ ഉണ്ടായിരുന്നെങ്കിലും ഗുരുതര പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടകാരണം വ്യക്തമല്ല.

Tags : School bus accident students

Recent News

Corehub Up