x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​ന്ദ്ര​ൻ കൊ​ച്ചു​കൃ​ഷ്ണ​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി


Published: June 22, 2026 12:58 PM IST | Updated: June 22, 2026 12:58 PM IST

റി​യാ​ദ്: 43 വ​ർ​ഷ​ത്തെ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി റൗ​ദ ഏ​രി​യ ന​ഹ്ദ യൂ​ണി​റ്റ് അം​ഗം ച​ന്ദ്ര​ൻ കൊ​ച്ചു കൃ​ഷ്ണ​ന് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

തി​രു​വ​ന​ന്ത​പു​രം പൂ​വാ​ർ സ്വ​ദേ​ശി​യാ​യ ച​ന്ദ്ര​ൻ 1983ലാ​ണ് സൗ​ദി​യി​ലെ​ത്തി​യ​ത്. ര​ണ്ട് വ​ർ​ഷം ദ​മാ​മി​ലും തു​ട​ർ​ന്ന് 41 വ​ർ​ഷം റി​യാ​ദി​ലു​മാ​യി ജോ​ലി ചെ​യ്തു. റൗ​ദ​യി​ലെ സ്വാ​ദ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഒ​രു​ക്കി​യ യാ​ത്ര​യ​യ​പ്പ് പ​രി​പാ​ടി​യി​ൽ യൂ​ണി​റ്റ് പ്ര​സി​ഡന്‍റ് ബ​ബീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഏ​രി​യ സെ​ക്ര​ട്ട​റി കെ.കെ. ഷാ​ജി, ട്ര​ഷ​റ​ർ മു​ഹ​മ്മ​ദ് ഷെ​ഫീ​ഖ്, ഏ​രി​യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പ്ര​ഭാ​ക​ര​ൻ, ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ച​ന്ദ്ര​ൻ, നി​ഖി​ൽ, യൂ​ണി​റ്റ് ട്ര​ഷ​റ​ർ അ​നൂ​പ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു.

യൂ​ണി​റ്റി​ന്‍റെ ഉ​പ​ഹാ​രം ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഷ​നു ഭാ​സ്ക​ർ ച​ന്ദ്ര​ൻ കൈ​മാ​റി. യാ​ത്ര​യ​യ​പ്പ് പ​രി​പാ​ടി​യി​ൽ ഷ​നു ഭാ​സ്ക​ർ സ്വാ​ഗ​ത​വും ച​ന്ദ്ര​ൻ കൊ​ച്ചു കൃ​ഷ്ണ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags : Keli Krishnan Farewell Party

Recent News

Corehub Up