മനാമ: പ്രവാസി വെൽഫെയർ റിഫ സോൺ കലാ-സാഹിത്യ മത്സരം "സർഗോത്സവം 2026' സംഘടിപ്പിച്ചു. പ്രവാസി കുട്ടികളുടെയും മുതിർന്നവരുടെയും കലാവാസനകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർഗോത്സവം സംഘടിപ്പിച്ചത്.
ജൂണിയർ വിഭാഗം പാട്ടു മത്സരത്തിൽ ഒന്നാം സ്ഥാനം അദ്വൈത് നേടിയപ്പോൾ രണ്ടാം സ്ഥാനം മുഹമ്മദ് മഹ്സിനും മൂന്നാം സ്ഥാനം അബ്ദുല്ലാഹ് മർവാനും അർഹരായി.
കുട്ടികളുടെ ലൈവ് ക്വിസ് മത്സരത്തിൽ ഹലീമ യുംന ഒന്നാം സ്ഥാനത്തെത്തിയപ്പോൾ അബ്ദുല്ലാഹ് മർവാൻ രണ്ടാം സ്ഥാനത്തും മുഹമ്മദ് മഹ്സിൻ മൂന്നാം സ്ഥാനത്തേക്ക് അർഹനായി.
കിഡ്സ് ലൈവ് ഗെയിം മത്സരത്തിൽ ഒന്നാം സ്ഥാനം ഫെല്ല മെഹക് നേടിയപ്പോൾ രണ്ടാം സ്ഥാനം ഷെഹ്സാ മെഹ്റിനും മൂന്നാം സ്ഥാനം ഫാത്തിമ സഹ്റയൂം നേടി.
മുതിർന്നവർക്കായി സംഘടിപ്പിച്ച സാഹിത്യ മത്സരത്തിൽ നാഫി എടപ്പനൊളി ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനം ഇർഷാദ് കുഞ്ഞുക്കനിയും മൂന്നാം സ്ഥാനം സുമയ്യ ജാഫർ എന്നിവർ സ്വന്തമാക്കി.
സാഹിത്യ മത്സരത്തിന്റെ വിധികർത്താവ് റഊഫ് കരൂപ്പടന്നയും കുട്ടികളുടെ പാട്ടു മത്സരത്തിന്റെ വിധികർത്താക്കളായ അഡ്വ. ഇന്ദു, സുനിൽ മേനോനും വിധിനിർണയം ഏറെ കഠിനമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു.
വൈകുന്നേരം നടന്ന സാംസ്കാരിക സദസ് പ്രവാസി വെൽഫെയർ പ്രസിഡന്റ് മജീദ് തണൽ ഉദ്ഘാടനം ചെയ്തു. പ്രവാസം എന്നാൽ കേവലം പണം സമ്പാദിക്കൽ മാത്രമല്ല, പരസ്പരം താങ്ങാവാനും നമ്മുടെ കലയും
Tags : Pravasi Sargolsavam NRI News Manama