x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത മ​താ​ധ്യാ​പ​ക വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി

ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ
Published: May 9, 2026 10:26 AM IST | Updated: May 9, 2026 10:26 AM IST

ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ വി​ശ്വാ​സ പ​രി​ശീ​ല​ക​രു​ടെ വാ​ർ​ഷി​ക സ​മ്മേ​ള​നം ല​ണ്ട​നി​ൽ ന​ട​ന്നു. രൂ​പ​ത​യു​ടെ വി​വി​ധ ഇ​ട​വ​ക​ക​ളി​ലും മി​ഷ​നുക​ളി​ൽ നി​ന്നു​മാ​യി ആ​യി​ര​ത്തോ​ളം മ​താ​ധ്യാ​പ​ക​രും നാ​ൽ​പ്പ​തോ​ളം വൈ​ദി​ക​രും പ​ങ്കെ​ടു​ത്ത സ​മ്മേ​ള​നം പ്രാ​തി​നി​ധ്യം കൊ​ണ്ടും സം​ഘാ​ട​ന മി​ക​വ് കൊ​ണ്ടും ഏ​റെ ശ്ര​ദ്ധേ​യ​മാ​യി.

രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത സ​മ്മേ​ള​ന​ത്തി​ൽ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ മു​ഖ്യാ​​തിഥിയാ​യി​രു​ന്നു. വ​ട​വാ​തൂ​ർ പൗ​ര​സ്ത്യ വി​ദ്യാ​പീ​ഠം പ്ര​സി​ഡ​ന്‍റ് റ​വ.ഡോ. ​പോ​ളി മ​ണി​യാ​ട്ട് മ​താ​ധ്യാ​പ​ക​ർ​ക്ക് ക്ലാ​സ് ന​യി​ച്ചു.

 

K-Rail Survey

സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ മാ​ർ തോ​മ​സ് ത​റ​യി​ൽ കു​ടും​ബ​ങ്ങ​ളി​ൽ വി​ശ്വാ​സ പ​രി​ശീ​ല​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യം സം​ബ​ന്ധി​ച്ചും പ്ര​വാ​സി ജീ​വി​ത​ത്തി​ലും ലോ​ക​ത്തെ​വി​ടെ ആ​യി​രു​ന്നാ​ലും സീ​റോമ​ല​ബാ​ർ സ​ഭ​യു​ടെ വ്യ​ക്തി​ത്വ​വും പാ​ര​മ്പ​ര്യ​വും ആ​രാ​ധ​നാ​ക്ര​മ​വും കാ​ത്തുസൂ​ക്ഷി​ക്കേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത​യെ സം​ബ​ന്ധി​ച്ചും വി​ശ്വാ​സ പ​രി​ശീ​ല​ക​രെ ഉ​ത്‌​ബോ​ധി​പ്പി​ച്ചു.

 

K-Rail Survey

ഉ​ദ്​ഘാ​ട​ന പ്ര​സം​ഗം ന​ട​ത്തി​യ ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോമ​ല​ബാ​ർ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ ആ​രാ​ധ​ന​ക്ര​മ വി​ശ്വാ​സ പ​രി​ശീ​ല​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ സം​ബ​ന്ധി​ച്ചും സ​ഭ​യു​ടെ ഏ​റ്റ​വും വ​ലി​യ ദൗ​ത്യ​മാ​യ ക​ർ​ത്താ​വാ​യ ഈ​ശോ മി​ശി​ഹാ​യെ​ക്കു​റി​ച്ചും അ​വി​ടു​ന്ന് സ്ഥാ​പി​ച്ച ര​ക്ഷാ​ക​ര ര​ഹ​സ്യ​ങ്ങ​ളെ​ക്കു​റി​ച്ചും മ​നു​ഷ്യ കു​ല​ത്തി​ന് പ​റ​ഞ്ഞു കൊ​ടുക്കു​ക എ​ന്ന​തും മി​ശി​ഹാ​യി​ലുള്ള വി​ശ്വാ​സം ആ​രാ​ധ​ന​യി​ൽ ആ​ഘോ​ഷി​ച്ച് അ​ത് ജീ​വി​ത​ക്ര​മ​മാ​യി സ്വീ​ക​രി​ച്ച് പ്രാ​വ​ർ​ത്തി​ക​മാ​ക്കു​വാ​നു​ള്ള പ​രി​ശീ​ല​ന​മാ​ണ് കു​ട്ടി​ക​ൾ​ക്ക് ന​ൽ​കേ​ണ്ട​തെ​ന്നും പ​റ​ഞ്ഞു.

K-Rail Survey K-Rail Survey

രൂ​പ​ത പ്രോ​ട്ടോ സി​ഞ്ചെ​ല്ലൂ​സ് റവ.ഡോ. ആന്‍റണി ചു​ണ്ടെ​ലി​ക്കാ​ട്ട് കാ​റ്റി​ക്കി​സം ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ റവ.ഫാ. ​ജോ​ബി​ൻ പെ​രു​മ്പ​ള​ത്തു​ശേ​രി, ഫാ. ​മാ​ത്യൂ​സ് വ​ലി​യ​പു​ത്തെ​ൻ​പു​ര, ആ​ൻ​സി ജോ​ൺ​സ​ൺ, ജെ​യ്‌​മോ​ൻ തോ​മ​സ് എ​ന്നി​വ​ർ സ​മ്മേ​ള​ന​ത്തി​ൽ പ്ര​സം​ഗി​ച്ചു. രൂ​പ​ത മ​ത​ബോ​ധ​ന ക​മ്മീ​ഷ​ൻ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags : Great Britain Dioces London NRI News

Recent News

Corehub Up