x
ad
Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ബി​എ​സ് സ​മാ​പ​ന സ​മ്മേ​ള​നം കു​ട്ടി​ക​ളു​ടെ വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ-​ആ​ത്മീ​യ പ​രി​പാ​ടി​ക​ൾ​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി

എ​ബി മ​ക്ക​പ്പു​ഴ
Published: June 16, 2026 12:55 PM IST | Updated: June 16, 2026 12:55 PM IST

ഡാ​ള​സ്: സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മാ സ​ൺ​ഡേ സ്കൂ​ൾ ന​ട​ത്തി​യ 2026ലെ ​വെ​ക്കേ​ഷ​ൻ ബൈ​ബി​ൾ സ്കൂ​ൾ സ​മാ​പ​ന സ​മ്മേ​ള​നം ഞാ​യ​റാ​ഴ്ച​ത്തെ ആ​രാ​ധ​ന​യ്ക്ക് ശേ​ഷം ന​ട​ത്ത​പ്പെ​ട്ടു. ലീ ​മാ​ത്യു​വി​ന്‍റെ സ്വാ​ഗ​ത പ്ര​സം​ഗ​ത്തോ​ടെ​യാ​ണ് സ​മാ​പ​ന ച​ട​ങ്ങു​ക​ൾ​ക്ക് ഔ​ദ്യോ​ഗി​ക​മാ​യി തു​ട​ക്ക​മാ​യ​ത്.

തു​ട​ർ​ന്ന് പ്രെ​യ്സ് ആ​ൻ​ഡ് വ​ർ​ഷി​പ്പ് ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ തീം ​സോം​ഗ് ആ​ല​പി​ച്ചു​കൊ​ണ്ട് സ​ദ​സി​നെ ഭ​ക്തി​സാ​ന്ദ്ര​മാ​ക്കി. കു​ട്ടി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും സ​ജീ​വ പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യ പ​രി​പാ​ടി​യി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ-​ആ​ത്മീ​യ പ​രി​പാ​ടി​ക​ളാ​ണ് അ​ര​ങ്ങേ​റി​യ​ത്.

കു​ട്ടി​ക​ളു​ടെ ക​ലാ​പ​ര​മാ​യ ക​ഴി​വു​ക​ൾ പ്ര​ക​ടി​പ്പി​ക്കു​ന്ന വി​വി​ധ ക്ലാ​സ് പെ​ർ​ഫോ​മ​ൻ​സു​ക​ൾ ച​ട​ങ്ങി​ന് മാ​റ്റു​കൂ​ട്ടി.

 

K-Rail Survey K-Rail Survey K-Rail Survey

അ​ഞ്ചും ആ​റും ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച സ്കി​റ്റ് ഏ​റെ ചി​ന്തോ​ദ്ദീ​പ​ക​മാ​യി​രു​ന്നു. പ്രീ-​കെ വി​ഭാ​ഗ​ത്തി​ലെ കു​ട്ടി​ക​ൾ മ​നോ​ഹ​ര​മാ​യ ഒ​രു വീ​ഡി​യോ​യും അ​തോ​ടൊ​പ്പം ഗാ​ന​വും അ​വ​ത​രി​പ്പി​ച്ചു.

കി​ന്‍റ​ർ​ഗാ​ർ​ട്ട​ൻ കു​ട്ടി​ക​ളു​ടെ ആ​ക്ഷ​ൻ സോം​ഗും ഒ​ന്നും ര​ണ്ടും ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ളു​ടെ ല​ളി​ത​ഗാ​ന​വും സ​ദ​സി​ന്‍റെ കൈ​യ​ടി നേ​ടി. മൂ​ന്നും നാ​ലും ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ ആ​ക​ർ​ഷ​ക​മാ​യ നൃ​ത്ത​ച്ചു​വ​ടു​ക​ളു​മാ​യി സ്റ്റേ​ജി​ലെ​ത്തി.

ഏ​ഴും എ​ട്ടും ക്ലാ​സു​ക​ളി​ലെ മു​തി​ർ​ന്ന കു​ട്ടി​ക​ൾ ഈ ​വ​ർ​ഷ​ത്തെ വി​ബി​എ​സ് പ്ര​മേ​യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി അ​വ​ത​രി​പ്പി​ച്ച റാ​പ്പ് സോം​ഗ് പു​തു​മ​യാ​ർ​ന്ന​തും ആ​ക​ർ​ഷ​ണീ​യ​വും ആ​യി​രു​ന്നു.

പ​രി​പാ​ടി​ക​ളു​ടെ മ​ധ്യ​ത്തി​ൽ കു​ട്ടി​ക​ളു​ടെ വി​ബി​എ​സ് നാ​ളു​ക​ളി​ലെ ദൃ​ശ്യ​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി​യ സ്ലൈ​ഡ്ഷോ പ്ര​ദ​ർ​ശി​പ്പി​ച്ചു. തു​ട​ർ​ന്ന് പ്രെ​യ്സ് ആ​ൻ​ഡ് വ​ർ​ഷി​പ്പ് ടീം "​ദി പെ​ർ​ഫെ​ക്റ്റ് സ​ൺ' എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ത്യേ​ക തീം ​പ്ര​സ​ന്‍റേ​ഷ​നും ഗാ​ന​വും അ​വ​ത​രി​പ്പി​ച്ചു.

ച​ട​ങ്ങു​ക​ൾ​ക്ക് ഒ​ടു​വി​ൽ ഫാ. ​അ​രു​ണി​ന്‍റെ പ്രാ​ർ​ഥ​ന​യും ഇ​ട​വ​ക വി​കാ​രി ഫാ. ​റെ​ജി​ന്‍റെ ബെ​ന​ഡി​ക്ഷ​നോ​ടെ​യും ഈ ​വ​ർ​ഷ​ത്തെ വി​ബി​എ​സ് പ​രി​പാ​ടി​ക​ൾ​ക്ക് മം​ഗ​ള​ക​ര​മാ​യ സ​മാ​പ​ന​മാ​യി.

Tags : VBS DALLAS USA NRI News

Recent News

Corehub Up