Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DALLAS

NRI

മാ​ർ​ത്തോ​മ്മ സ​ന്ന​ദ്ധ സു​വി​ശേ​ഷ​ക സം​ഘം നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​ന കോ​ൺ​ഫ​റ​ൻ​സ് ഡാ​ള​സി​ൽ

ഡാ​ള​സ്: മാ​ർ​ത്തോ​മ്മ സ​ഭ നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​ന സ​ന്ന​ദ്ധ സു​വി​ശേ​ഷ​ക സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന 18-ാമ​ത് നാ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സി​ന് ഡാ​ള​സി​ൽ തു​ട​ക്ക​മാ​കും. വ്യാ​ഴാ​ഴ്ച മു​ത​ൽ ഞാ​യ​റാ​ഴ്ച വ​രെ ഡാ​ള​സ് ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് ദേ​വാ​ല​യ​ത്തി​ലാ​ണ് നാ​ല് ദി​വ​സ​ത്തെ കോ​ൺ​ഫ​റ​ൻ​സ് ന​ട​ക്കു​ന്ന​ത്.

വ്യാ​ഴാ​ഴ്ച ​വൈ​കുന്നേരം അഞ്ചിന് ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ഡോ. ​എ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് തി​രി​തെ​ളി​ച്ച് കോ​ൺ​ഫ​റ​ൻ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​മു​ഖ വേ​ദ​പ​ണ്ഡി​ത​ൻ റ​വ. ഡോ. ​മോ​ത്തി വ​ർ​ക്കി, ക​ൺ​വ​ൻ​ഷ​ൻ പ്ര​ഭാ​ഷ​ക​ൻ ഡോ. ​വി​നോ ജോ​ൺ ഡാ​നി​യേ​ൽ, റ​വ. ജോ​സി ജോ​സ​ഫ്, റ​വ. ആ​ശി​ഷ് തോ​മ​സ് എ​ന്നി​വ​ർ വി​വി​ധ സെ​ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

ഭ​ദ്രാ​സ​ന​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നാ​യി 700-ലേ​റെ അം​ഗ​ങ്ങ​ൾ ഇ​തി​നോ​ട​കം കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ ഇ​തി​ന​കം അ​വ​സാ​നി​പ്പി​ച്ചി​ട്ടു​ണ്ട്.

റ​വ. എ​ബ്ര​ഹാം വി. ​സാം​സ​ൺ പ്ര​സി​ഡ​ന്‍റും ഷാ​ജി എ​സ്. രാ​മ​പു​രം ജ​ന​റ​ൽ ക​ൺ​വീ​ന​റും ഫി​ലി​പ്പ് മാ​ത്യു കോ-​ക​ൺ​വീ​ന​റും ഡോ. ​സി​ജി ടോം ​ഫി​ലി​പ്പ് ട്ര​ഷ​റ​റും സു​മ എ​ബ്ര​ഹാം അ​ക്കൗ​ണ്ട​ന്‍റു​മാ​യു​ള്ള വി​പു​ല​മാ​യ സം​ഘാ​ട​ക സ​മി​തി​യാ​ണ് കോ​ൺ​ഫ​റ​ൻ​സി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

ര​ജി​സ്ട്രേ​ഷ​ൻ, റി​സ​പ്ഷ​ൻ, സു​വ​നീ​ർ, ഫു​ഡ്, പ്രോ​ഗ്രാം, പ്ര​യ​ർ സെ​ൽ, ക്വ​യ​ർ, മെ​ഡി​ക്ക​ൽ, വെ​ബ് ആ​ൻ​ഡ് ടെ​ക്നി​ക്ക​ൽ, പ​ബ്ലി​സി​റ്റി ആ​ൻ​ഡ് മീ​ഡി​യ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി വി​വി​ധ ക​മ്മി​റ്റി​ക​ളും പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.

റ​വ. ജ​സ്വി​ൻ ജോ​ൺ ചെ​യ​ർ​മാ​നും ജേ​ക്ക​ബ് മ​ത്താ​യി ക​ൺ​വീ​ന​റു​മാ​യ ര​ജി​സ്ട്രേ​ഷ​ൻ ക​മ്മി​റ്റി​യും ഡോ. ​സ്നേ​ഹ റോ​ബി​ൻ ചെ​യ​ർ​പേ​ഴ്സ​ണും നോ​യ​ൽ കോ​വൂ​ർ ക​ൺ​വീ​ന​റു​മാ​യ റി​സ​പ്ഷ​ൻ ക​മ്മി​റ്റി​യും കോ​ൺ​ഫ​റ​ൻ​സിന്‍റെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്നു.

റ​വ. റെ​ജി​ൻ രാ​ജു ചെ​യ​ർ​മാ​നും പ്ര​ഫ. സോ​മ​ൻ ജോ​ർ​ജ് ചീ​ഫ് എ​ഡി​റ്റ​റു​മാ​യ സു​വ​നീ​ർ ക​മ്മി​റ്റി​യും റ​വ. ജ​സ്റ്റി​ൻ പാ​പ്പ​ച്ച​ൻ ജേ​ക്ക​ബ് ചെ​യ​ർ​മാ​നും ചാ​ക്കോ ജോ​ൺ​സ​ൺ ക​ൺ​വീ​ന​റു​മാ​യ ഫു​ഡ് ക​മ്മി​റ്റി​യും പ്ര​വ​ർ​ത്തി​ക്കു​ന്നു.

റ​വ. വ​ർ​ഗീ​സ് ജോ​ൺ ചെ​യ​ർ​മാ​നും സാം ​അ​ല​ക്സ് ക​ൺ​വീ​ന​റു​മാ​യ പ്രോ​ഗ്രാം ക​മ്മി​റ്റി​യും വി​വി​ധ പ​രി​പാ​ടി​ക​ൾ ഏ​കോ​പി​പ്പി​ക്കും. പ്രാ​ർ​ഥ​നാ ശു​ശ്രൂ​ഷ​ക​ൾ​ക്ക് പ്ര​യ​ർ സെ​ൽ, സം​ഗീ​ത പ​രി​പാ​ടി​ക​ൾ​ക്ക് ക്വ​യ​ർ, അ​ടി​യ​ന്ത​ര ആ​രോ​ഗ്യ​സേ​വ​ന​ങ്ങ​ൾ​ക്ക് മെ​ഡി​ക്ക​ൽ ക​മ്മി​റ്റി എ​ന്നി​വ​യും സ​ജ്ജ​മാ​ണ്.

വെ​ബ് ആ​ൻ​ഡ് ടെ​ക്നി​ക്ക​ൽ വി​ഭാ​ഗ​വും പ​ബ്ലി​സി​റ്റി ആ​ൻ​ഡ് മീ​ഡി​യ വി​ഭാ​ഗ​വും കോ​ൺ​ഫ​റ​ൻ​സി​ന്‍റെ സാ​ങ്കേ​തി​ക​വും മാ​ധ്യ​മ​പ​ര​വു​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കും.

വി​ശ്വാ​സം, കൂ​ട്ടാ​യ്മ, ആ​ത്മീ​യ ന​വീ​ക​ര​ണം എ​ന്നി​വ​യ്ക്ക് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളാ​ണ് നാ​ല് ദി​വ​സ​ങ്ങ​ളി​ലാ​യി ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

NRI

പെ​ണ്ണ​മ്മ തോ​മ​സ് ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു

ഡാ​ള​സ്: വ​യ​ല​ത്ത​ല എ​രു​ത്തി​ക്ക​ൽ പ​രേ​ത​നാ​യ എ​ബ്ര​ഹാം തോ​മ​സി​ന്‍റെ ഭാ​ര്യ പെ​ണ്ണ​മ്മ തോ​മ​സ് (93) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.

മ​ക്ക​ൾ: ലീ​ലാ​മ്മ (കു​മ്പ​ളാം​പൊ​യ്ക), പൊ​ന്ന​മ്മ (ഹൂ​സ്റ്റ​ൺ), പ​രേ​ത​നാ​യ ബേ​ബി (കാ​ന്‍റ​ർ​ബ​റി), മേ​രി​ക്കു​ട്ടി, സോ​ള​മ​ൻ, ഗ്രേ​സി, മേ​ഴ്സി, ലി​സി, മി​നി (എ​ല്ലാ​വ​രും യു​എ​സ്എ​).

മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ജോ​യി (കു​മ്പ​ളാം​പൊ​യ്ക), ത​ങ്ക​ച്ച​ൻ (ഹൂ​സ്റ്റ​ൺ), ജോ​യ്സ് (കാ​ന്‍റ​ർ​ബ​റി), പാ​പ്പ​ച്ച​ൻ, ലി​നു, പാ​സ്റ്റ​ർ സാം, ​പ​രേ​ത​നാ​യ പാ​സ്റ്റ​ർ ബെ​ഞ്ച​മി​ൻ തോ​മ​സ്, എ​ബി സാ​മു​വേ​ൽ, ഷാ​ജി (എ​ല്ലാ​വ​രും യു​എ​സ്എ​).

സം​സ്കാ​രം പി​ന്നീ​ട്.

NRI

അ​ന്ന​മ്മ ഇ​ട്ടി​യു​ടെ സം​സ്‌​കാ​രം ബു​ധ​നാ​ഴ്ച

കാ​രോ​ൾ​ട്ട​ൻ: അ​ന്ന​മ്മ ഇ​ട്ടിയു​ടെ (79) സം​സ്കാ​ര ശു​ശ്രൂ​ഷ ബു​ധ​നാഴ്ച രാ​വി​ലെ ഒമ്പത് മു​ത​ൽ ഉ​ച്ച​യ്ക്ക് 12 വ​രെ സെ​ന്‍റ് തോ​മ​സ് ക്നാ​നാ​യ പ​ള്ളി, ഇർവിംഗ് ടെക്സസിൽ വച്ചും സം​സ്കാ​രം​ ഉ​ച്ച​യ്ക്ക് 12.30ന് Rolling Oaks Memorial Center, 400 Freeport Pkwy, Coppell, TX 75019 ​വ​ച്ചും ന​ട​ക്കും.

ഡാ​ളസി​ലെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന അ​ന്ന​മ്മ ഇ​ട്ടി, ടെ​ക്സ​സ് ഇ​ർ​വിംഗി​ലെ സെ​ന്‍റ് തോ​മ​സ് ക്നാ​നാ​യ യാ​ക്കോ​ബാ​യ പ​ള്ളി​യു​ടെ സ​ജീ​വ അം​ഗ​വു​മാ​യി​രു​ന്നു.

പ​ത്ത​നം​തി​ട്ട കൂ​റ്റൂ​ർ സ്വ​ദേ​ശി​യാ​യ പ​രേ​ത, വി​ശ്വാ​സ​ജീ​വി​ത​ത്തി​ലും സ​മൂ​ഹ​സേ​വ​ന​ത്തി​ലും മാ​തൃ​കാ​പ​ര​മാ​യ ജീ​വി​ത​മാ​ണ് ന​യി​ച്ച​തെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ളും സു​ഹൃ​ത്തു​ക്ക​ളും അ​നു​സ്മ​രി​ക്കു​ന്നു.

ഭ​ർ​ത്താ​വ്: ​ചാ​ക്കോ ഇ​ട്ടി (കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് മു​ൻ സെ​ക്ര​ട്ട​റി). മ​ക്ക​ളും മ​രു​മ​ക്ക​ളും:​ ആ​നി കു​ര്യ​ൻ (ജോ​മോ​ൾ) & റ​വ. ഫാ. ​ജോ​സ​ഫ് കു​ര്യ​ൻ (ബി​ജു അ​ച്ച​ൻ) ആ​ര​മ്മ​മ്മൂ​ട്ടി​ൽ ജോ​യ്‌​സ് എ​ബ്ര​ഹാം & വി​നി​ൽ പാ​ലു​ത​റ (ക്രൈ​സ്റ്റ് ദി ​കിം​ഗ് ക​ത്തോ​ലി​ക്കാ പ​ള്ളി അം​ഗ​ങ്ങ​ൾ).

NRI

മാ​ർ​ത്തോ​മ്മ ച​ർ​ച്ച് ഓ​ഫ് ഡാ​ള​സ് സു​വ​ർ​ണ ജൂ​ബി​ലി​ക്ക് ഗം​ഭീ​ര സ​മാ​പ​നം

ഡാ​ള​സ്: മാ​ർ​ത്തോ​മ്മ ച​ർ​ച്ച് ഓ​ഫ് ഡാ​ള​സ് (ഫാ​ർ​മേ​ഴ്‌​സ് ബ്രാ​ഞ്ച്) ഇ​ട​വ​ക​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഭ​ക്തി​നി​ർ​ഭ​ര​വും പ്രൗ​ഢ​വു​മാ​യ സ​മാ​പ​നം.

മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന സ​മാ​പ​ന പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ശ​നി​യാ​ഴ്ച സം​ഘ​ടി​പ്പി​ച്ച പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ മാ​ർ​ത്തോ​മ്മ സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ മോ​സ്റ്റ് റ​വ. ഡോ. ​തി​യോ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യാ​തി​ഥി​യാ​യി.

ഗാ​യ​ക​സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​മേ​രി​ക്ക​ൻ, ഇ​ന്ത്യ​ൻ ദേ​ശീ​യ​ഗാ​ന​ങ്ങ​ളോ​ടെ​യാ​ണ് പൊ​തു​സ​മ്മേ​ള​നം ആ​രം​ഭി​ച്ച​ത്.

അ​സി​സ്റ്റ​ന്‍റ് വി​കാ​രി റ​വ. ജെ​സ്വി​ൻ ജോ​ണി​ന്‍റെ പ്രാ​രം​ഭ പ്രാ​ർ​ഥ​ന​യ്ക്കു​ശേ​ഷം ഇ​ട​വ​ക സെ​ക്ര​ട്ട​റി ഡെ​ന്നി​സ് കു​ര്യ​ൻ സ്വാ​ഗ​തം ആ​ശം​സി​ച്ചു. ഇ​ട​വ​ക ഗാ​യ​ക​സം​ഘം ജൂ​ബി​ലി ഗാ​നം ആ​ല​പി​ച്ചു.

 

 

NRI

ആ​ബൂ​ൻ മോ​ർ ബ​സേ​ലി​യോ​സ് ജോ​സ​ഫ് കാ​തോ​ലി​ക്കാ ബാ​വ​യ്ക്ക് ഡാ​ള​സി​ൽ സ്വീ​ക​ര​ണം ന​ൽ​കി

ഡാ​ള​സ്: അ​മേ​രി​ക്ക​യി​ലെ​ത്തി​യ യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​നാ​യ അ​ബു​ൻ മോ​ർ ബ​സേ​ലി​യോ​സ് ജോ​സ​ഫ് കാ​തോ​ലി​ക ബാ​വ​യെ ഡാ​ള​സ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ച്ച് ഡാ​ള​സ് സെ​ന്‍റ് ഇ​ഗ്നേ​ഷ്യ​സ് ക​ത്തീ​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

കാ​തോ​ലി​ക ബാ​വ​യെ വൈ​ദി​ക​രും ഇ​ട​വ​ക ഭാ​ര​വാ​ഹി​ക​ളും വി​ശ്വാ​സി​ക​ളും ചേ​ർ​ന്നാ​ണ് സ്വീ​ക​രി​ച്ച​ത്. റ​വ. ഫാ. ​പോ​ൾ തോ​ട്ട​യ്ക്കാ​ട്ട്, റ​വ. ഫാ. ​ബേ​സി​ൽ എ​ബ്ര​ഹാം, റ​വ. ഫാ. ​മാ​ർ​ട്ടി​ൻ ബാ​ബു, റ​വ. ഫാ. ​വ​ർ​ഗീ​സ് മാ​ളി​ൽ, ജോ​സ​ഫ് ജോ​ർ​ജ് (ട്ര​സ്റ്റി), എ​ൽ​ദോ മാ​ത്യു (സെ​ക്ര​ട്ട​റി).

ക​മാ​ൻ​ഡ​ർ​മാ​ർ: ക​മാ​ൻ​ഡ​ർ വ​ർ​ഗീ​സ് ചാ​മ​ത്തി​ൽ, ക​മാ​ൻ​ഡ​ർ ബാ​ബു വ​ട​ക്കേ​ട​ത്ത്.​ അ​ല​ക്സ് ജോ​ർ​ജ്, അ​ച്ചു ഫി​ലി​പ്പോ​സ്, ജോ​ർ​ജ് ക​രു​ത്തേ​ട​ത്ത്, പി.സി. വ​ർ​ഗീ​സ്, ബാ​ബു സി. ​മാ​ത്യു, സോ​ണി ജേ​ക്ക​ബ്, ജെ​യിം​സ് മാ​ത്യു, ജോ​ൺ​സി വ​ർ​ഗീ​സ്, ബേ​ബി പു​ര​യ്ക്ക​ൽ, സ​ണ്ണി കാ​ട്ടു​വെ​ട്ടി​ക്ക​ൽ, ടി​ജോ ചാ​ണ്ടി, പൗ​ലോ​സ് വ​ർ​ക്കി, ആ​ദ​ർ​ശ് എ​ൽ​ദോ, ഉ​ണ്ണി വ​ർ​ഗീ​സ്, ഓ​മ​ന ചാ​മ​ത്തി​ൽ, അ​ന്ന​മ്മ ബാ​ബു, ടി.സി. ചാ​ക്കോ എ​ന്നി​വ​രും സ്വീ​ക​ര​ണ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

NRI

ഡാ​ള​സ് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യി​ൽ സു​വ​ർ​ണ ജൂ​ബി​ലി​യും ദേ​വാ​ല​യ​ത്തി​ന്‍റെ ത​റ​ക്ക​ല്ല് വാ​ഴ്‌​വ് ശു​ശ്രൂ​ഷ​യും ഭ​ക്തി​നി​ർ​ഭ​ര​മാ​യി

ഡാ​ള​സ്: മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് ഓ​ഫ് ഡാ​ളസ് - കാ​ര​ൾ​ട്ട​ൺ ഇ​ട​വ​ക​യു​ടെ 50-ാമ​ത് വാ​ർ​ഷി​ക സു​വ​ർ​ണ ജൂ​ബി​ലി (1976 - 2026) ആ​ഘോ​ഷ​ങ്ങ​ളും പു​തി​യ ദേ​വാ​ല​യ​ത്തി​ന്‍റെ​യും മ​ൾ​ട്ടി​പ​ർ​പ്പ​സ് ഹാ​ളി​ന്‍റെ​യും ത​റ​ക്ക​ല്ല് വാ​ഴ്‌​വ് ശു​ശ്രൂ​ഷ​യും ഭ​ക്തി​നി​ർ​ഭ​ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ ന​ട​ന്നു.

വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​രം​ഭി​ച്ച വി​ശു​ദ്ധ ശു​ശ്രൂ​ഷ​ക​ൾ​ക്ക് മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ തി​യ​ഡോ​ഷ്യ​സ് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

ഇ​ട​വ​ക​യു​ടെ 50 വ​ർ​ഷ​ത്തെ ച​രി​ത്ര​ത്തി​ലെ സു​പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ലാ​യ ച​ട​ങ്ങി​ൽ സ​ഭ​യി​ലെ വൈ​ദി​ക​ർ, വി​വി​ധ ഇ​ട​വ​ക​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ, സാ​മൂ​ഹി​ക-​രാ​ഷ്ട്രീ​യ രം​ഗ​ത്തെ പ്ര​മു​ഖ​ർ, വി​ശ്വാ​സി​ക​ൾ തു​ട​ങ്ങി വ​ലി​യ ജ​ന​പ​ങ്കാ​ളി​ത്തം ഉ​ണ്ടാ​യി.

സ​ഭാ ഗാ​യ​ക​സം​ഘ​ത്തി​ന്‍റെ ദൈ​വ​സ്തു​തി​ക​ളോ​ടെ​യും വ​ർ​ണാ​ഭ​മാ​യ ഘോ​ഷ​യാ​ത്ര​യോ​ടെ​യും ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. തു​ട​ർ​ന്ന് ന​ട​ന്ന വി​ശു​ദ്ധ ആ​രാ​ധ​ന​യ്ക്ക് മെ​ത്രാ​പ്പോ​ലീ​ത്ത നേ​തൃ​ത്വം ന​ൽ​കി. ഇ​ട​വ​ക വി​കാ​രി റ​വ. ജ​സ്റ്റി​ൻ പാ​പ്പ​ച്ച​ൻ ജേ​ക്ക​ബ് സ്വാ​ഗ​തം ആ​ശം​സി​ച്ചു.

 

NRI

ഡാ​ള​സി​ൽ നി​ന്ന് മ​ട​ങ്ങു​ന്ന മാ​ർ​ത്തോ​മ്മ സ​ഭാ​ധ്യ​ക്ഷ​ൻ ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

ഡാ​ള​സ്: ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​നം പൂ​ർ​ത്തീ​ക​രി​ച്ച് ഡാ​ള​സി​ൽ നി​ന്ന് ക​ലി​ഫോ​ർ​ണി​യ​യി​ലേ​ക്ക് മ​ട​ങ്ങു​ന്ന മാ​ർ​ത്തോ​മ്മ സ​ഭാ​ധ്യ​ക്ഷ​ൻ ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്ക് യാ​ത്ര​യ​യ​പ്പ് ഡാ​ള​സ് ഡി​എ​ഫ്ഡ​ബ്ല്യു അ​ന്താ​രാ​ഷ്ട്രാ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ന​ൽ​കി.

മാ​ർ​ത്തോ​മ്മ ച​ർ​ച്ച് ഓ​ഫ് ഡാ​ളസ് ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് ഇ​ട​വ​ക വി​കാ​രി റ​വ.​ എ​ബ്ര​ഹാം വി.​ സാം​സ​ൺ, ഡാളസ് കാ​രോ​ൾ​ട്ട​ൺ ഇ​ട​വ​ക വി​കാ​രി റ​വ.​ ജ​സ്റ്റി​ന്‍ പാ​പ്പ​ച്ച​ന്‍ ജേ​ക്ക​ബ്, അ​ല്‍​മാ​യ നേ​താ​ക്ക​ളാ​യ പി.​ടി. മാ​ത്യു, ഷാ​ജി എ​സ്. രാ​മ​പു​രം, ജോ​ൺ സി. ​മാ​ത്യു, തോ​മ​സ് വ​ർ​ഗീ​സ്, തോ​മ​സ് സ്ക​റി​യ, ഡോ. ​ചി​ഞ്ചു എ​സ്. കു​ര്യ​ൻ, സോ​ഫി ആ​ൻ തോ​മ​സ്, എ​ബ്ര​ഹാം വ​ർ​ഗീ​സ്, ഇ​വാ​ൻ എ​ന്നി​വ​ർ എ​യ​ർ​പോ​ർ​ട്ടി​ൽ യാ​ത്ര​യ​യ്ക്കു​വാ​ൻ എ​ത്തി​യി​രു​ന്നു.

ഡാള​സ് പ്ര​ദേ​ശ​ത്ത് മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മ സ​ഭ​യു​ടെ നീ​ണ്ട അ​മ്പ​ത് വ​ർ​ഷ​ക്കാ​ല​ത്തെ വി​ശ്വാ​സ​യാ​ത്ര പൂ​ർ​ത്തീ​ക​രി​ച്ച ഇ​ട​വ​ക​ളു​ടെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ആ​ഘോ​ഷ ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്കു​വാ​നാ​ണ് സ​ഭാ​ധ്യ​ക്ഷ​ൻ ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്താ ഡാ​ല​സി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്.

1973-ൽ ​സെ​ന്റ് ലൂ​ക്ക്സ് മെ​ത്ത​ഡി​സ്റ്റ് ച​ർ​ച്ചി​ൽ ഏ​താ​നും മാ​ർ​ത്തോ​മാ കു​ടും​ബ​ങ്ങ​ൾ ഒ​രു​മി​ച്ചു​കൂ​ടി ആ​രാ​ധ​ന ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് ഡാ​ല​സി​ൽ മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ ച​രി​ത്ര​ത്തി​ന് തു​ട​ക്ക​മാ​യ​ത്.

വി​ശ്വാ​സി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് 1976-ൽ ​മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ എ​പ്പി​സ്കോ​പ്പ​ൽ സി​ന​ഡ് ഈ ​കൂ​ട്ടാ​യ്മ​യെ ഔ​ദ്യോ​ഗി​ക ഇ​ട​വ​ക​യാ​യി അം​ഗീ​ക​രി​ച്ചു.

ഇ​ന്ന് മാ​ർ​ത്തോ​മ്മ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​ന​ത്തി​ന്‍റെ കീ​ഴി​ൽ അ​ഞ്ച് സ​ജീ​വ ഇ​ട​വ​ക​ക​ളി​ലൂ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ളു​ടെ ആ​ത്മീ​യ ജീ​വി​ത​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന ശ​ക്ത​മാ​യ സ​ഭാ​സ​മൂ​ഹ​മാ​യി മാ​ർ​ത്തോ​മ്മ സ​ഭ ഡാ​ള​സി​ൽ വ​ള​ർ​ന്നി​രി​ക്കു​ന്നു.

ഗോ​ള്‍​ഡ​ന്‍ ജൂ​ബി​ലി സ​മാ​പ​ന​ച​ട​ങ്ങി​ന് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കു​വാ​ൻ ഡാ​ള​സ് ഫാ​ര്‍​മേ​ഴ്‌​സ് ബ്രാ​ഞ്ച് മാ​ര്‍​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ ക്ഷ​ണ​പ്ര​കാ​ര​മാ​ണ് മാ​ര്‍​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത ഡാ​ള​സി​ല്‍ എ​ത്തി​ച്ചേ​ര്‍​ന്ന​ത്.

ഇ​ട​വ​ക​യി​ൽ വ​ച്ച് വെ​ള്ളി​യാ​ഴ്ച വൈ​കുന്നേരം ആറ് മു​ത​ൽ യം​ഗ് ഫാ​മി​ലി​യു​ടെ​യും യൂ​ത്ത്‌ ഫെ​ല്ലോ​ഷി​പ്പി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന റി​വൈ​വ​ല്‍ മീ​റ്റിം​ഗി​ലും ശ​നി​യാ​ഴ്ച ന​ട​ന്ന പൊ​തു സ​മ്മേ​ള​ന​ത്തി​ലും ഞാ​യ​റാ​ഴ്ച ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന ശു​ശ്രൂ​ഷ​യ്ക്കും നേ​തൃ​ത്വം ന​ൽ​കി.

ഞാ​യ​റാ​ഴ്ച വൈ​കുന്നേരം അഞ്ചിന് മാ​ര്‍​ത്തോ​മ്മാ ച​ര്‍​ച്ച് ഓ​ഫ് ഡാ​ള​സ്, ക​രോ​ള്‍​ട്ട​ണ്‍ ഇ​ട​വ​ക​യു​ടെ ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി പു​തു​താ​യി നി​ര്‍മി​ക്ക​പ്പെ​ടു​ന്ന ദൈ​വാ​ല​യ​ത്തി​ന്‍റെ​യും ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ​യും ശി​ലാ​ഫ​ല​കം വാ​ഴ്ത്തി അ​നു​ഗ്ര​ഹി​ക്കു​ക​യും ചെ​യ്യു​ന്ന ച​ട​ങ്ങി​നും നേ​തൃ​ത്വം ന​ൽ​കി​യ ശേ​ഷ​മാ​ണ് സാ​ൻ​ഫ്രാ​ൻ​സി​സ്കോ​യി​ലും ലോ​സ് ആ​ഞ്ച​ല​സി​ലും ന​ട​ക്കു​ന്ന വി​വി​ധ ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്കു​വാ​നാ​യി മെ​ത്രാ​പ്പോ​ലീ​ത്ത മ​ട​ങ്ങി​പോ​കു​ന്ന​ത്.

NRI

ജോ​യ​മ്മ ജേ​ക്ക​ബ് ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു

ടെ​ക്സ​സ്: ജോ​യ​മ്മ ജേ​ക്ക​ബ് (71) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു. കേ​ര​ള​ത്തി​ലെ പു​ന​ലൂ​രി​ൽ ജ​നി​ച്ച ജോ​യ​മ്മ പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സ​ത്തി​ന് ശേ​ഷം രാ​ജ​സ്ഥാ​നി​ലെ ജ​യ്പു​രി​ൽ നി​ന്ന് ന​ഴ്സിം​ഗി​ൽ ബാ​ച്ചി​ല​ർ ഓ​ഫ് സ​യ​ൻ​സ് ബി​രു​ദം നേ​ടി. തു​ട​ർ​ന്ന് ഷാ​ർ​ജ​യി​ൽ കു​ടും​ബ​ത്തോ​ടൊ​പ്പം താ​മ​സ​മാ​ക്കി.

2012-ൽ ​അ​മേ​രി​ക്ക​യി​ലേ​ക്ക് താ​മ​സം മാ​റി​യ ശേ​ഷം കു​ടും​ബ​ത്തോ​ടൊ​പ്പം ലോ​ഫ്റ്റ്‌ സി​റ്റി ച​ർ​ച്ചി​ലും ഐ​പി​സി ശാ​ലോം ഡാ​ള​സ് ച​ർ​ച്ചി​ലും സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തി​രു​ന്നു.

ഭ​ർ​ത്താ​വ്: ജേ​ക്ക​ബ് ടി. ​വ​ർ​ഗീ​സ്. മ​ക്ക​ൾ: ആ​ൻ സാം ​ചാ​ക്കോ, അ​ലി​ൻ ജേ​ക്ക​ബ്. മ​രു​മ​ക്ക​ൾ: സാം ​ചാ​ക്കോ, ക്രി​സ് ഫോ​സ്റ്റ​ർ.

മെ​മ്മോ​റി​യ​ൽ സ​ർ​വീ​സ് വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 6:30 മു​ത​ൽ ഐ​പി​സി ശാ​ലോം ഡാ​ള​സ് ച​ർ​ച്ചി ൽ, 1901 Sylvan Dr, Garland, TX 75040 ​ലും സം​സ്‌​കാ​ര ശു​ശ്രൂ​ഷ ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ ലോ​ഫ്റ്റ്‌ സി​റ്റി ച​ർ​ച്ചി​ൽ ന​ട​ക്കും.

തു​ട​ർ​ന്ന് സം​സ്‌​കാ​രം ചാ​ൾ​സ് സ്മി​ത്ത് സെ​മി​റ്റ​റി 2343 Lake Rd, Levon ,Texas 75166 വ​ച്ചും ന​ട​ക്കും.

NRI

ഡാ​ള​സ് - ഫോ​ർ​ട്ട്‌​വ​ർ​ത്ത് മാ​ർ​ത്തോ​മ്മ സ​ഭ​യു​ടെ സുവർണ​ജൂ​ബി​ലി സ​മാ​പ​ന പൊ​തു​സ​മ്മേ​ള​നം ഇ​ന്ന്

ഡാ​ള​സ്: ഡാ​ള​സ് - ഫോ​ർ​ട്ട്‌​വ​ർ​ത്ത് മാ​ർ​ത്തോ​മ്മ സ​ഭ​യു​ടെ സുവർണ​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന പൊ​തു​സ​മ്മേ​ള​നം മാ​ർ​ത്തോ​മ്മ ച​ർ​ച്ച് ഓ​ഫ് ഡാ​ള​സ് (ഫാ​ർ​മേ​ഴ്‌​സ് ബ്രാ​ഞ്ച്) ഇ​ട​വ​ക​യി​ൽ വ​ച്ച് ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 5.30ന് ​ന​ട​ത്തും.

മാ​ർ​ത്തോ​മ്മ സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ മോ​സ്റ്റ് റ​വ. ഡോ. ​തി​യോ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത സ​മാ​പ​ന​സ​മ്മേ​ള​ന​ങ്ങ​ളി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.

ടെ​ക്സ​സ് സം​സ്ഥാ​ന​ത്തെ ഡാ​ള​സ് - ഫോ​ർ​ട്ട്‌​വ​ർ​ത്ത് (DFW) മേ​ഖ​ല​യി​ലെ മ​ല​ങ്ക​ര മാ​ർ​ത്തോ​മാ സ​ഭ​യു​ടെ അ​മ്പ​ത് വ​ർ​ഷ​ത്തെ വി​ശ്വാ​സ​യാ​ത്ര സ്വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളി​ലൂ​ടെ പു​തി​യ ച​രി​ത്രം കു​റി​ക്കു​ക​യാ​ണ്.

1973-ൽ ​ഏ​താ​നും കു​ടും​ബ​ങ്ങ​ളു​ടെ ചെ​റി​യ പ്രാ​ർ​ഥ​നാ കൂ​ട്ടാ​യ്മ​യാ​യി ആ​രം​ഭി​ച്ച ഈ ​ആ​ത്മീ​യ പ്ര​സ്ഥാ​നം ഇ​ന്ന് അ​ഞ്ച് സ​ജീ​വ ഇ​ട​വ​ക​ക​ളി​ലൂ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ളു​ടെ ആ​ത്മീ​യ ജീ​വി​ത​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന ശ​ക്ത​മാ​യ സ​ഭാ​സ​മൂ​ഹ​മാ​യി വ​ള​ർ​ന്നി​രി​ക്കു​ന്നു.

വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹ​യു​ടെ പാ​ര​മ്പ​ര്യം പി​ന്തു​ട​രു​ന്ന മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മ സു​റി​യാ​നി സ​ഭ, പ​ത്തൊ​ൻ​പ​താം നൂ​റ്റാ​ണ്ടി​ലെ ന​വീ​ക​ര​ണ പ്ര​സ്ഥാ​ന​ത്തി​ലൂ​ടെ ബൈ​ബി​ള​ധി​ഷ്ഠി​ത വി​ശ്വാ​സ​വും പൗ​ര​സ്ത്യ ആ​രാ​ധ​നാ​പാ​ര​മ്പ​ര്യ​വും സ​മ​ന്വ​യി​പ്പി​ച്ച സ​ഭ​യാ​ണ്.

കേ​ര​ള​ത്തി​ൽ ആ​രം​ഭി​ച്ച ഈ ​ആ​ത്മീ​യ പൈ​തൃ​കം ഇ​ന്ന് ലോ​ക​മെ​മ്പാ​ടു​മു​ള്ള പ്ര​വാ​സി സ​മൂ​ഹ​ങ്ങ​ളി​ലേ​ക്കും വ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. അ​തി​ലെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ അ​ധ്യാ​യ​ങ്ങ​ളി​ലൊ​ന്നാ​ണ് ഡാ​ള​സ് - ഫോ​ർ​ട്ട്‌​വ​ർ​ത്ത് മേ​ഖ​ല​യി​ലെ അ​മ്പ​ത് വ​ർ​ഷ​ത്തെ സ​ഭാ​ച​രി​ത്രം.

1973-ൽ ​സെ​ന്‍റ് ലൂ​ക്ക്സ് മെ​ത്ത​ഡി​സ്റ്റ് ച​ർ​ച്ചി​ൽ ഏ​താ​നും മാ​ർ​ത്തോ​മ്മാ കു​ടും​ബ​ങ്ങ​ൾ ഒ​രു​മി​ച്ചു​കൂ​ടി വി​ശു​ദ്ധ കു​ർ​ബാ​ന​യും ആ​രാ​ധ​ന​യും ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് ഡാ​ല​സ് മാ​ർ​ത്തോ​മാ സ​ഭ​യു​ടെ ച​രി​ത്ര​ത്തി​ന് തു​ട​ക്ക​മാ​യ​ത്. പ്ര​വാ​സ​ജീ​വി​ത​ത്തി​നി​ട​യി​ലും വി​ശ്വാ​സ​വും പാ​ര​മ്പ​ര്യ​വും കാ​ത്തു​സൂ​ക്ഷി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹ​മാ​ണ് ഈ ​കൂ​ട്ടാ​യ്മ​യ്ക്ക് അ​ടി​ത്ത​റ​യാ​യ​ത്.

വി​ശ്വാ​സി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് 1976-ൽ ​മ​ല​ങ്ക​ര മാ​ർ​ത്തോ​മാ സ​ഭ​യു​ടെ എ​പ്പി​സ്കോ​പ്പ​ൽ സി​ന​ഡ് ഈ ​കൂ​ട്ടാ​യ്മ​യെ ഔ​ദ്യോ​ഗി​ക ഇ​ട​വ​ക​യാ​യി അം​ഗീ​ക​രി​ച്ചു. തു​ട​ർ​ന്ന് ആ​രാ​ധ​ന​ക​ൾ കൊ​ക്രാ​ൻ മെ​ത്ത​ഡി​സ്റ്റ് ച​ർ​ച്ചി​ലേ​ക്ക് മാ​റ്റി, സ​ഭ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ ക്ര​മ​ബ​ദ്ധ​വും വി​പു​ല​വു​മാ​ക്കി.

1980-ക​ളി​ൽ തൊ​ഴി​ൽ, വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യ​രം​ഗം, സാ​ങ്കേ​തി​ക​വി​ദ്യ എ​ന്നീ മേ​ഖ​ല​ക​ളി​ലെ അ​വ​സ​ര​ങ്ങ​ൾ തേ​ടി നി​ര​വ​ധി മ​ല​യാ​ളി കു​ടും​ബ​ങ്ങ​ൾ ഡാ​ള​സ് - ഫോ​ർ​ട്ട്‌​വ​ർ​ത്ത് മേ​ഖ​ല​യി​ലേ​ക്ക് കു​ടി​യേ​റി​യ​തോ​ടെ സ​ഭ​യു​ടെ വ​ള​ർ​ച്ച​യ്ക്ക് പു​തി​യ വേ​ഗം ല​ഭി​ച്ചു.

1984 ഡി​സം​ബ​ർ 21ന് ​ഗ്രാ​ൻ​ഡ് പ്ര​യ​റി​യി​ൽ ആ​ദ്യ സ്ഥി​രം ആ​രാ​ധ​നാ​ല​യം സ്ഥാ​പി​ക്ക​പ്പെ​ട്ട​ത് ഡാ​ല​സ് മാ​ർ​ത്തോ​മാ സ​ഭ​യു​ടെ ച​രി​ത്ര​ത്തി​ലെ നി​ർ​ണാ​യ​ക നാ​ഴി​ക​ക്ക​ല്ലാ​യി മാ​റി.

വി​ശ്വാ​സി​സ​മൂ​ഹം വി​ക​സി​ച്ച​തോ​ടെ ഡാ​ള​സ് - ഫോ​ർ​ട്ട്‌​വ​ർ​ത്ത് മേ​ഖ​ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പു​തി​യ ഇ​ട​വ​ക​ക​ൾ രൂ​പീ​ക​രി​ക്ക​പ്പെ​ട്ടു. ഇ​ന്ന് ഈ ​പ്ര​ദേ​ശ​ത്തെ മാ​ർ​ത്തോ​മാ സ​ഭ​യു​ടെ വ​ള​ർ​ച്ച​യെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത് അ​ഞ്ച് പ്ര​ധാ​ന ഇ​ട​വ​ക​ക​ളാ​ണ്.

ഡാ​ള​​സ് മേ​ഖ​ല​യി​ലെ ആ​ദ്യ​ത്തെ പു​തി​യ ഇ​ട​വ​ക​യാ​യി 1988-ൽ ​സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മ ച​ർ​ച്ച് രൂ​പീ​ക​രി​ക്ക​പ്പെ​ട്ടു. കി​ഴ​ക്ക​ൻ ഡാ​ള​സി​ൽ താ​മ​സി​ച്ചി​രു​ന്ന മാ​ർ​ത്തോ​മ്മ വി​ശ്വാ​സി​ക​ളു​ടെ ആ​ത്മീ​യ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നാ​യി ആ​രം​ഭി​ച്ച ഈ ​ഇ​ട​വ​ക ഇ​ന്ന് ശ​ക്ത​മാ​യ ആ​ത്മീ​യ കേ​ന്ദ്ര​മാ​യി വ​ള​ർ​ന്നി​രി​ക്കു​ന്നു.

1994-ൽ ​ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ചി​ലെ ലൂ​ണ റോ​ഡി​ൽ സ്വ​ന്ത​മാ​യി ദേ​വാ​ല​യം സ്ഥാ​പി​ച്ച​തോ​ടെ ഈ ​ഇ​ട​വ​ക ഡാ​​ളസ് മേ​ഖ​ല​യി​ലെ പ്ര​ധാ​ന ആ​രാ​ധ​നാ​കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യി മാ​റി. ഡാ​ളസ് ന​ഗ​ര​ത്തി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തു​ള്ള വി​ശ്വാ​സി​ക​ളു​ടെ ആ​ത്മീ​യ ജീ​വി​ത​ത്തി​ൽ ഈ ​ഇ​ട​വ​ക നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ചു​വ​രു​ന്നു.

ഡാ​ളസ് - ഫോ​ർ​ട്ട് വ​ർ​ത്ത് മേ​ഖ​ല​യി​ലെ വി​ശ്വാ​സി​ക​ളു​ടെ വ​ർ​ധ​ന​വി​നെ തു​ട​ർ​ന്ന് ആ​ദ്യ ഡാ​ളസ് ഇ​ട​വ​ക​യു​ടെ പാ​ര​മ്പ​ര്യം തു​ട​ർ​ന്നു​കൊ​ണ്ട് ക​രോ​ൾട്ട​ണി​ൽ പു​തി​യ ഇ​ട​വ​ക രൂ​പം​കൊ​ണ്ടു.

ഇ​ന്ന് 1400 വെ​സ്റ്റ് ഫ്രാ​ങ്ക്ഫോ​ർ​ഡ് റോ​ഡി​ലു​ള്ള സ്വ​ന്തം ദേ​വാ​ല​യ​ത്തി​ൽ മ​ല​യാ​ള​ത്തി​ലും ഇം​ഗ്ലീ​ഷി​ലും വി​ശു​ദ്ധ കു​ർ​ബാ​ന​യും ആ​രാ​ധ​ന​യും, സ​ൺ​ഡേ സ്കൂ​ൾ, യു​വ​ജ​ന​സ​ഖ്യം, കു​ടും​ബ​ശു​ശ്രൂ​ഷ, ഇ​ട​വ​ക മി​ഷ​ൻ, സം​ഗീ​ത​ശു​ശ്രൂ​ഷ തു​ട​ങ്ങി വി​വി​ധ ആ​ത്മീ​യ-​സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ജീ​വ​മാ​യി ന​ട​ക്കു​ന്നു.

വ​ട​ക്കു​കി​ഴ​ക്ക​ൻ ഡാ​ളസ് മേ​ഖ​ല​യി​ലെ വി​ശ്വാ​സി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ച് 2004-ൽ ​റി​ച്ചാ​ർ​ഡ്സ​ണി​ൽ സെ​ഹി​യോ​ൻ മാ​ർ​ത്തോ​മാ ച​ർ​ച്ച് ആ​രം​ഭി​ച്ചു. പി​ന്നീ​ട് പ്ലാ​നോ​യി​ൽ സ്വ​ന്ത​മാ​യി ദേ​വാ​ല​യം നി​ർ​മ്മി​ക്കു​ക​യും 2009-ൽ ​അ​ത് സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തു. ഇ​ന്ന് ഈ ​ഇ​ട​വ​ക പ്ര​ദേ​ശ​ത്തെ പ്ര​ധാ​ന ആ​ത്മീ​യ കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​ണ്.

2010-ക​ളു​ടെ തു​ട​ക്ക​ത്തി​ൽ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡാ​ല​സ് മേ​ഖ​ല​യി​ലെ വ​ള​ർ​ച്ച​യെ തു​ട​ർ​ന്നാ​ണ് ക്രോ​സ് വേ ​മാ​ർ​ത്തോ​മാ ച​ർ​ച്ച് രൂ​പം​കൊ​ണ്ട​ത്. യു​വ കു​ടും​ബ​ങ്ങ​ളു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്തം, ദ്വി​ഭാ​ഷാ ആ​രാ​ധ​ന, സ​ൺ​ഡേ സ്കൂ​ൾ, യു​വ​ജ​ന​സ​ഖ്യം, കു​ടും​ബ​ശു​ശ്രൂ​ഷ, സാ​മൂ​ഹി​ക സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ ഈ ​ഇ​ട​വ​ക​യു​ടെ പ്ര​ത്യേ​ക​ത​ക​ളാ​ണ്.

ഇ​ന്ന് ഈ ​അ​ഞ്ച് ഇ​ട​വ​ക​ക​ളും ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ മാ​ത്ര​മ​ല്ല; പ്ര​വാ​സി മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ ആ​ത്മീ​യ​വും സാ​മൂ​ഹി​ക​വും സാം​സ്കാ​രി​ക​വു​മാ​യ ജീ​വി​ത​ത്തി​ന്‍റെ കേ​ന്ദ്ര​ങ്ങ​ളാ​ണ്.

മ​ല​യാ​ള​ത്തി​ലും ഇം​ഗ്ലീ​ഷി​ലും ആ​രാ​ധ​ന​ക​ൾ ന​ട​ത്തു​ന്ന​തോ​ടൊ​പ്പം സ​ൺ​ഡേ സ്കൂ​ൾ, യു​വ​ജ​ന​സ​ഖ്യം, സ്ത്രീ​സ​മാ​ജം, കു​ടും​ബ​ശു​ശ്രൂ​ഷ, സം​ഗീ​ത​ശു​ശ്രൂ​ഷ, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​യി​ലൂ​ടെ എ​ല്ലാ ത​ല​മു​റ​ക​ളെ​യും സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഇ​വ ന​ട​ത്തി​വ​രു​ന്ന​ത്.

നോ​ർ​ത്ത് അ​മേ​രി​ക്ക - ​യൂ​റോ​പ്പ് ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​ഇ​ട​വ​ക​ക​ൾ സ​ഭ​യു​ടെ ആ​പ്ത​വാ​ക്യ​മാ​യ “Lighted to Lighten” ജീ​വി​ത​ത്തി​ൽ പ്രാ​വ​ർ​ത്തി​ക​മാ​ക്കി​ക്കൊ​ണ്ട് വി​ശ്വാ​സ​ത്തി​ലും സാ​ക്ഷ്യ​ത്തി​ലും സേ​വ​ന​ത്തി​ലും മു​ന്നേ​റു​ക​യാ​ണ്.

1973-ൽ ​തെ​ളി​യി​ച്ച വി​ശ്വാ​സ​ത്തിന്‍റെ ചെ​റി​യ ദീ​പം ഇ​ന്ന് അ​ഞ്ച് സ​ജീ​വ ഇ​ട​വ​ക​ക​ളി​ലൂ​ടെ ഡാ​ള​സ്–​ഫോ​ർ​ട്ട് വ​ർ​ത്ത് മേ​ഖ​ല​യി​ലാ​കെ പ്ര​കാ​ശം പ​ര​ത്തു​ക​യാ​ണ്.

ക​രോൾട​ൺ മാ​ർ​ത്തോ​മ്മാ ച​ർ​ച്ച്, സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോമ്മാ ച​ർ​ച്ച്, ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് മാ​ർ​ത്തോ​മ്മാ ച​ർ​ച്ച്, സെ​ഹി​യോ​ൻ മാ​ർ​ത്തോ​മാ ച​ർ​ച്ച്, ക്രോ​സ് വേ ​മാ​ർ​ത്തോ​മാ ച​ർ​ച്ച് എ​ന്നീ അ​ഞ്ച് ഇ​ട​വ​ക​ക​ളു​ടെ സം​യു​ക്ത ശു​ശ്രൂ​ഷ​യാ​ണ് ഈ ​അ​മ്പ​ത് വ​ർ​ഷ​ത്തെ വ​ള​ർ​ച്ച​യു​ടെ ഏ​റ്റ​വും വ​ലി​യ നേ​ട്ടം.

സുവർണജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ ഭൂ​ത​കാ​ല​ത്തെ അ​നു​സ്മ​രി​ക്കു​ന്ന ച​ട​ങ്ങ് മാ​ത്ര​മ​ല്ല; ദൈ​വ​ത്തിന്‍റെ വ​ഴി​ന​ട​ത്ത​ലി​നു​ള്ള ന​ന്ദി​പ്ര​ക​ട​ന​വും, സ​ഭ​യു​ടെ പൈ​തൃ​കം അ​ടു​ത്ത ത​ല​മു​റ​യി​ലേ​ക്ക് കൈ​മാ​റാ​നു​ള്ള പു​തി​യ പ്ര​തി​ജ്ഞ​യു​മാ​ണ്.

അ​ഞ്ച് പ​തി​റ്റാ​ണ്ടു​ക​ളു​ടെ വി​ശ്വാ​സ​വും സേ​വ​ന​വും സാ​ക്ഷ്യ​വ​ഹി​ച്ച ഡാള​സ്–​ഫോ​ർ​ട്ട് വ​ർ​ത്ത് മാ​ർ​ത്തോ​മാ സ​മൂ​ഹം വ​രും​കാ​ല​ത്തും അ​തേ ആ​ത്മീ​യ ഊ​ർ​ജ​ത്തോ​ടെ മു​ന്നേ​റു​മെ​ന്ന പ്ര​ത്യാ​ശ​യോ​ടെ​യാ​ണ് ഈ ​സുവ​ർ​ണജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന​ത്.

NRI

ഡാ​ള​സി​ൽ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന് ഒ​രു​ങ്ങി മാ​ർ​ത്തോ​മ്മാ സ​ഭ; മൂ​ന്ന് ദി​ന ആ​ത്മീ​യ സം​ഗ​മം 31 മു​ത​ൽ

ടെ​ക്സ​സ്: ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ചി​ലെ മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് ഓ​ഫ് ഡാ​ല​സ് സ്ഥാ​പി​ത​മാ​യി​ട്ട് 50 വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സു​വ​ർ​ണ ജൂ​ബി​ലി സ​മാ​പ​നാ​ഘോ​ഷം ഈ ​മാ​സം 31 മു​ത​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് വ​രെ വി​വി​ധ ആ​ത്മീ​യ ശു​ശ്രൂ​ഷ​ക​ളോ​ടും പൊ​തു​സ​മ്മേ​ള​ന​ങ്ങ​ളോ​ടും കൂ​ടി ന​ട​ക്കും.

"Sojourners with Christ - Faith, Hope, Mission' എ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി സം​ഘ​ടി​പ്പി​ക്കു​ന്ന ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി പ്ര​ത്യേ​ക യോ​ഗ​ങ്ങ​ളും വി​ശു​ദ്ധ കു​ർ​ബാ​ന ശു​ശ്രൂ​ഷ​യും ന​ട​ത്തും.

ജൂ​ലൈ 31 - വൈ​കു​ന്നേ​രം ആ​റി​ന് Revival Night യു​വ​ജ​ന വി​ഭാ​ഗ​ങ്ങ​ളാ​യ YFF-ന്‍റെ​യും YF-ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക ആ​ത്മീ​യ ന​വീ​ക​ര​ണ സ​മ്മേ​ള​നം.

ഓ​ഗ​സ്റ്റ് ഒ​ന്ന് - വൈ​കു​ന്നേ​രം 5.30 പ​ബ്ലി​ക് മീ​റ്റിം​ഗ് വി​ശ്വാ​സി​ക​ളു​ടെ​യും അ​തി​ഥി​ക​ളു​ടെ​യും പ​ങ്കാ​ളി​ത്ത​ത്തോ​ടെ പൊ​തു​സ​മ്മേ​ള​നം.

ഓ​ഗ​സ്റ്റ് ര​ണ്ട് - രാ​വി​ലെ 8.30 Holy Communion & Parish Day വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടും ഇ​ട​വ​ക ദി​നാ​ഘോ​ഷ​ത്തോ​ടും കൂ​ടി സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് സ​മാ​പ​നം.

സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ന് ഹി​സ് ഗ്രേ​സ് ദി ​മോ​സ്റ്റ് റ​വ. ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മാ മെ​ട്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

1976-ൽ ​ആ​രം​ഭി​ച്ച ഇ​ട​വ​ക​യു​ടെ 50 വ​ർ​ഷ​ത്തെ വി​ശ്വാ​സ​സാ​ക്ഷ്യ​ത്തി​നും ദൈ​വ​വി​ശ്വ​സ്ത​ത​യ്ക്കും ന​ന്ദി അ​ർ​പ്പി​ക്കു​ന്ന ആ​ഘോ​ഷ​ത്തി​ൽ എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും കു​ടും​ബ​സ​മേ​തം പ​ങ്കു​ചേ​രാ​ൻ അ​റി​യി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

NRI

ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മാ ക​ൺ​വ​ൻ​ഷ​ന് ഗം​ഭീ​ര തു​ട​ക്കം

 

ഡാ​ള​സ്: വി​ശ്വാ​സ​ത്തി​ന്‍റെ​യും പ്ര​ത്യാ​ശ​യു​ടെ​യും പു​തി​യ അ​നു​ഭ​വ​ങ്ങ​ളി​ലേ​ക്ക് വി​ശ്വാ​സി​ക​ളെ ന​യി​ച്ചു​കൊ​ണ്ട് ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ 2026-ലെ ​വാ​ർ​ഷി​ക ക​ൺ​വ​ൻ​ഷ​ന് ഭ​ക്തി​നി​ർ​ഭ​ര​മാ​യ തു​ട​ക്ക​മാ​യി.

വെ​ള്ളി​യാ​ഴ്ച രാ​ത്രി ഏ​ഴി​ന് ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​റെ​ജി​ന്‍റെ പ്രാ​രം​ഭ പ്രാ​ർ​ഥ​ന​യോ​ടെ​യാ​ണ് ക​ൺ​വ​ൻ​ഷ​ൻ ച​ട​ങ്ങു​ക​ൾ​ക്ക് തി​രി​തെ​ളി​ഞ്ഞ​ത്. വേ​ദ​പ​ണ്ഡി​ത​നും മി​ക​ച്ച ക​ൺ​വ​ൻ​ഷ​ൻ പ്രാ​സം​ഗി​ക​നു​മാ​യ റ​വ.​ഫാ. റോ​ബി​ൻ വ​ർ​ഗീ​സ് ഒ​ന്നാം ദി​ന​ത്തി​ൽ ദൈ​വ​വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തി.

മ​നു​ഷ്യ​ജീ​വി​ത​ത്തെ ഏ​റ്റ​വും കൂ​ടു​ത​ൽ ത​ക​ർ​ക്കു​ന്ന​ത് ദാ​രി​ദ്ര്യ​മോ രോ​ഗ​മോ അ​ല്ല, മ​റി​ച്ച് നി​രാ​ശ​യാ​ണ്. ലോ​കം ന​ൽ​കു​ന്ന തു​രു​ത്തി​ക​ൾ ഒ​രു​നാ​ൾ ശൂ​ന്യ​മാ​യേ​ക്കാം. എ​ന്നാ​ൽ ഞാ​ൻ നി​ന്‍റെ തു​രു​ത്തി ശൂ​ന്യ​മാ​കാ​ൻ അ​നു​വ​ദി​ക്കു​ക​യി​ല്ല എ​ന്ന് അ​രു​ളി​ച്ചെ​യ്യു​ന്ന ദൈ​വ​ത്തി​ന്‍റെ സാ​ന്നി​ധ്യം ന​മ്മു​ടെ ജീ​വി​ത​ത്തി​ലെ ക​ണ്ണീ​രി​നെ​യും വേ​ദ​ന​ക​ളെ​യും പ്ര​ത്യാ​ശ​യാ​ക്കി മാ​റ്റു​മെ​ന്ന് റ​വ. റോ​ബി​ൻ വ​ർ​ഗീ​സ് പ​റ​ഞ്ഞു.

സെ​ക്ര​ട്ട​റി സോ​ജി സ്ക​റി​യ, രാ​ജ​ൻ കു​ഞ്ഞു​ചി​റ​യി​ൽ, കെ. ​എ​സ്. മാ​ത്യു, ആ​നി ജോ​ർ​ജ്, ട്ര​സ്റ്റി​മാ​രാ​യ രാ​ജു ചാ​ക്കോ, ജി​പ്സ​ൺ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. പ്രാ​രം​ഭ ദി​ന യോ​ഗ​ത്തി​ൽ നി​ര​വ​ധി​യാ​ളു​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്.

വ​രും​ദി​ന​ങ്ങ​ളി​ലെ പ​രി​പാ​ടി​ക​ൾ:

ശ​നി​യാ​ഴ്ച: വൈ​കു​ന്നേ​രം 6:30ന് ​ക​ൺ​വെ​ൻ​ഷ​ൻ യോ​ഗം ആ​രം​ഭി​ക്കും. റ​വ. റോ​ബി​ൻ വ​ർ​ഗീ​സ് വ​ച​ന​ശു​ശ്രൂ​ഷ നി​ർ​വ​ഹി​ക്കും.

ഞാ​യ​റാ​ഴ്ച: രാ​വി​ലെ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ശേ​ഷം വി​പു​ല​മാ​യ പാ​രി​ഷ് ഡേ ​ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ക്കും.

എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി വി​കാ​രി റ​വ. ഫാ. ​റെ​ജി​നും സെ​ക്ര​ട്ട​റി സോ​ജി സ്ക​റി​യ​യും അ​റി​യി​ച്ചു.

NRI

ഡാ​ള​സ് സെ​ന്‍റ് ​പോ​ൾ​സ് മാ​ർ​ത്തോ​മ്മാ ച​ർ​ച്ചി​ൽ ക​ൺ​വ​ൻ​ഷ​ന് വെ​ള്ളി​യാ​ഴ്ച തു​ട​ക്കം

ഡാ​ള​സ്: സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മാ ഇ​ട​വ​ക 2026 വാ​ർ​ഷി​ക ക​ൺ​വ​ൻ​ഷ​ന് വെ​ള്ളി​യാ​ഴ്ച ഇ​ട​വ​ക വി​കാ​രി ഫാ. ​റെ​ജി​ന്‍റെ പ്രാ​രം​ഭ പ്രാ​ർ​ഥ​ന​യോ​ട് കൂ​ടി തു​ട​ക്കം കു​റി​ക്കും.

മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ മി​ക​ച്ച ക​ൺ​വ​ൻ​ഷ​ൻ പ്രാ​സം​ഗീ​ക​നും വേ​ദ പ​ണ്ഡി​ത​നു​മാ​യ റ​വ. റോ​ബി​ൻ വ​ർ​ഗീ​സ് ആ​യി​രി​ക്കും ബൈ​ബി​ൾ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്ന​ത്.

വെ​ള്ളി​യാ​ഴ്ച രാത്രി ഏഴിനും ശ​നി​യാ​ഴ്ച വൈകുന്നേരം 6.30നും ​യോ​ഗം ആ​രം​ഭി​ക്കു​മെ​ന്ന് ഇ​ട​വ​ക വി​കാ​രി ഫാ. റെ​ജി​ൻ, സെ​ക്ര​ട്ട​റി സോ​ജി സ്ക​റി​യ എ​ന്നി​വ​ർ അ​റി​യി​ച്ചു.

യോ​ഗ​ത്തി​ലേ​ക്ക് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും പ്രാ​ർഥ​നാ​പൂ​ർ​വം സം​ബ​ന്ധി​ക്ക​ണ​മെ​ന്നും അ​റി​യി​ക്കു​ന്നു.

ഞാ​യ​റാ​ഴ്ച വി​ശു​ദ്ധ കു​ർ​ബാ​നയ്​ക്ക് ശേ​ഷം, വി​വി​ധ പ​രി​പാ​ടി​ക​ൾ ഉ​ൾ​കൊ​ള്ളി​ച്ചു കൊ​ണ്ട് പാ​രി​ഷ് ഡേ ​സെ​ലി​ബ്രേ​ഷ​നും ന​ട​ത്ത​പ്പെ​ടും.

NRI

ചെ​റി​യാ​ൻ ഫി​ലി​പ്പോ​സ് ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു

ഡാ​ള​സ്: ഡാ​ള​സി​ലെ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് സ്ഥാ​പ​കാം​ഗ​ങ്ങ​ളി​ൽ ഒ​രാ​ളാ​യ ചെ​റി​യാ​ൻ ഫി​ലി​പ്പോ​സ് (87) അ​ന്ത​രി​ച്ചു. പ​ത്ത​നം​തി​ട്ട പെ​രു​മ്പെ​ട്ടി ചി​റ​ത്ത​ല​ക്ക​ൽ ഹൗ​സ് പ​ന​ങ്ങാ​വി​ള സ്വ​ദേ​ശി​യാ​ണ് പ​രേ​ത​ൻ.

ചെ​റി​യാ​ൻ ഏ​ലി​യാ​സ് - റാ​ഹേ​ല​മ്മ ചെ​റി​യാ​ൻ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഡാ​ള​സി​ലെ സെ​ന്‍റ് തോ​മ​സ് ച​ർ​ച്ച് സ്ഥാ​പ​കാം​ഗ​ങ്ങ​ളി​ൽ ഒ​രാ​ളാ​യി​രു​ന്ന അ​ദ്ദേ​ഹം സ​ഭ​യു​ടെ വ​ള​ർ​ച്ച​യി​ലും ആ​ത്മീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ശ്ര​ദ്ധേ​യ​മാ​യ പ​ങ്കു​വ​ഹി​ച്ചു.

ഭാ​ര്യ: അ​ന്ന ഫി​ലി​പ്പോ​സ്. സം​സ്കാ​ര ശു​ശ്രൂ​ഷ ജൂ​ലൈ 31ന് രാ​വി​ലെ ഒമ്പത് മു​ത​ൽ ഉ​ച്ച​യ്ക്ക് ഒന്ന് വ​രെ, Rolling Oaks Funeral Home, 400 Freeport Pkwy, Coppell, TX 75019-ൽ.​തു​ട​ർ​ന്ന് റോ​ളിംഗ് ഓ​ക്സ്‌ സെ​മി​ത്തേ​രി​യി​ൽ സം​സ്കാ​രം ന​ട​ക്കും.

NRI

ബ്രി​ജ​ത് ഫി​ലി​പ്പ് മാ​ത്യു ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു

ഡാ​ള​സ്: ഡാ​ള​സ് മ​ല​യാ​ളി സ​മൂ​ഹ​ത്തി​ലെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്ന ബ്രി​ജി​ൽ ഫി​ലി​പ്പ് മാ​ത്യു (45) അ​ന്ത​രി​ച്ചു.

പൊ​തു​ദ​ർ​ശ​നം തി​ങ്ക​ളാ​ഴ്ച രാ​ത്രി ഏ​ഴ് മു​ത​ൽ എ​ട്ട് വ​രെ റെ​സ്റ്റ്ലാ​ൻ​ഡ് ഫ്യൂ​ണ​റ​ൽ ഹോം 13005 Greenville Avenue, Dallas, TX 75243-​ൽ ന​ട​ക്കും.

സം​സ്കാ​ര ശു​ശ്രൂ​ഷ ചൊ​വ്വാ​ഴ്ച രാ​വി​ലെ 10.30ന് ​അ​തേ സ്ഥ​ല​മാ​യ റെ​സ്റ്റ്ലാ​ൻ​ഡ് ഫ്യൂ​ണ​റ​ൽ ഹോ​മി​ൽ ന​ട​ക്കും. തു​ട​ർ​ന്ന് റെ​സ്റ്റ്ലാ​ൻ​ഡ് മെ​മ്മോ​റി​യ​ൽ പാ​ർ​ക്കി​ൽ സം​സ്കാ​രം ന​ട​ത്ത​പ്പെ​ടും.

സം​സ്കാ​ര ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം കാ​ൽ​വ​റി പെ​ന്ത​ക്കോ​സ്ത​ൽ ച​ർ​ച്ച്, 725 W Arapaho Rd., Richardson, TX 75080-ൽ ​അ​നു​ശോ​ച​ന സ​മ്മേ​ള​ന​വും ഉ​ച്ച​ഭ​ക്ഷ​ണ​വും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ അ​റി​യി​ച്ചു.

ബ്രി​ജി​ൽ ഫി​ലി​പ്പ് മാ​ത്യു​വി​ന്‍റെ വി​യോ​ഗ​ത്തി​ൽ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്ന് മ​ല​യാ​ളി സ​മൂ​ഹം ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കു​ന്നു.

NRI

ഡാ​ള​സി​ൽ രാ​ജ്യാ​ന്ത​ര 56 ചീ​ട്ടു​ക​ളി ടൂ​ർ​ണ​മെ​ന്‍റ്; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി

ഡാ​ള​സ്: ഡാ​ള​സി​ലെ ക്രി​സ്റ്റ് ദ ​കിം​ഗ് ക്നാ​നാ​യ പ​ള്ളി പാ​രീ​ഷ് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന രാ​ജ്യാ​ന്ത​ര 56 ചീ​ട്ടു​ക​ളി ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ടീ​മു​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും നി​ര​വ​ധി ടീ​മു​ക​ൾ ഇ​തി​നോ​ട​കം ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക്കു​ന്ന​വ​ർ​ക്ക് ആ​ക​ർ​ഷ​ക​മാ​യ ട്രോ​ഫി​ക​ളും വ​ൻ​തു​ക​യു​ടെ കാ​ഷ് അ​വാ​ർ​ഡു​ക​ളും സ​മ്മാ​നി​ക്കും. അ​മേ​രി​ക്ക​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള ക​ളി​ക്കാ​ർ​ക്കൊ​പ്പം ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള മ​ല​യാ​ളി പ്ര​വാ​സി ചീ​ട്ടു​ക​ളി പ്രേ​മി​ക​ളും ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

1999-ൽ ​ഡെ​ട്രോ​യി​റ്റി​ൽ ആ​രം​ഭി​ച്ച രാ​ജ്യാ​ന്ത​ര 56 ചീ​ട്ടു​ക​ളി ടൂ​ർ​ണ​മെ​ന്‍റ് ഇ​ന്ന് ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ളു​ടെ ശ്ര​ദ്ധേ​യ​മാ​യ സാം​സ്കാ​രി​ക-​സൗ​ഹൃ​ദ വേ​ദി​ക​ളി​ലൊ​ന്നാ​യി വ​ള​ർ​ന്നി​രി​ക്കു​ക​യാ​ണ്.

വി​വി​ധ മ​ല​യാ​ളി സം​ഘ​ട​ന​ക​ൾ ത​മ്മി​ലു​ള്ള ഐ​ക്യം ശ​ക്തി​പ്പെ​ടു​ത്തു​ക, ആ​രോ​ഗ്യ​ക​ര​മാ​യ മ​ത്സ​ര​ങ്ങ​ളി​ലൂ​ടെ ബു​ദ്ധി​ശ​ക്തി​യും മാ​ന​സി​ക ഏ​കാ​ഗ്ര​ത​യും വ​ള​ർ​ത്തു​ക, സൗ​ഹൃ​ദം പു​തു​ക്കു​ക​യും ആ​ശ​യ​വി​നി​മ​യ​ത്തി​ന് വേ​ദി​യൊ​രു​ക്കു​ക​യും ചെ​യ്യു​ക എ​ന്നി​വ​യാ​ണ് ടൂ​ർ​ണ​മെന്‍റിന്‍റെ ​പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ളെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ര​ജി​സ്ട്രേ​ഷ​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ദേ​ശീ​യ, സാ​ങ്കേ​തി​ക, പ്രാ​ദേ​ശി​ക കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ www.56international.com എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി​യും ല​ഭ്യ​മാ​ണ്.

NRI

കെ​ഇ​സി​എ​ഫ് സം​യു​ക്ത സു​വി​ശേ​ഷ ക​ൺ​വ​ൻ​ഷ​ൻ ഡാ​ള​സി​ൽ ഓ​ഗ​സ്റ്റ് ഏ​ഴ് മു​ത​ൽ

ഡാ​ള​സ്: കേ​ര​ള എ​ക്യു​മെ​നി​ക്ക​ൽ ക്രി​സ്ത്യ​ൻ ഫെ​ലോ​ഷി​പ്പി​ന്‍റെ (കെ​ഇ​സി​എ​ഫ്) ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന 29-ാമ​ത് യു​ണൈ​റ്റ​ഡ് ഗോ​സ്പ​ൽ ക​ൺ​വെ​ൻ​ഷ​ൻ (സം​യു​ക്ത സു​വി​ശേ​ഷ ക​ൺ​വ​ൻ​ഷ​ൻ) ഓഗ​സ്റ്റ് 7, 8, 9 തീ​യ​തി​ക​ളി​ൽ ന​ട​ക്കും.

ഇ​ർ​വിം​ഗി​ലു​ള്ള സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ചാ​ണ് (1627 E. Shady Grove Rd. Irving, TX 75060) ഇ​ത്ത​വ​ണ​ത്തെ ക​ൺ​വൻ​ഷ​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്.

എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം ആറ് മു​ത​ൽ ഒമ്പത് വ​രെ ന​ട​ക്കു​ന്ന ക​ൺ​വൻ​ഷ​നി​ൽ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ തു​മ്പ​മ​ൺ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​അ​ബ്ര​ഹാം മാ​ർ സെ​റാ​ഫിം മെ​ത്രാ​പ്പോ​ലീ​ത്ത വ​ച​ന​ശു​ശ്രൂ​ഷ ന​യി​ക്കും.

ലൂ​ക്കോ​സ് 15-ാം അ​ധ്യാ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള "Loss & Redemption' (ന​ഷ്ട​വും വീ​ണ്ടെ​ടു​പ്പും) എ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ ക​ൺ​വ​ൻ​ഷ​ൻ ചി​ന്താ​വി​ഷ​യം.

ഡാ​ള​സ് ഫോ​ർ​ട്ട്‌വർ​ത്ത് ഏ​രി​യ​യി​ലെ 20 ഓ​ളം വ​രു​ന്ന വി​വി​ധ ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ളു​ടെ സം​യു​ക്ത പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് ​ക​ൺ​വ​ൻ​ഷ​ൻ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ക​ൺവ​ൻ​ഷ​ൻ ദി​വ​സ​ങ്ങ​ളി​ൽ ജോ​ൺ തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കെഇസിഎ​ഫ് ഗാ​യ​ക​സം​ഘം ഗാ​ന​ശു​ശ്രൂ​ഷ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കും.

പ്ര​സി​ഡന്‍റ്: വെ​രി റ​വ. രാ​ജു ഡാ​നി​യേ​ൽ കോ​ർ-​എ​പ്പി​സ്കോ​പ്പ, വൈ​സ് പ്ര​സി​ഡ​ന്‍റ്: റ​വ. ഫാ. ​ബേ​സി​ൽ അ​ബ്ര​ഹാം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി: അ​ല​ക്സ് അ​ല​ക്സാ​ണ്ട​ർ, ട്ര​ഷ​റ​ർ: അ​ല​ക്സ് പ​ള്ളി​വ​തു​ക്ക​ൽ, ജോ​ൺ തോ​മ​സ്, ലി​ൻ​ഡ സൈ​മ​ൺ മാ​ത്യു, റ​വ.ഫാ. ​എ​ബ്ര​ഹാം വി. ​സാം​സ​ൺ, റ​വ.ഫാ. ​ബി​ൻ​സ് ചേ​ത്ത​ലി​ൽ, റ​വ.ഫാ. ​ബൈ​ജു ഈ​പ്പ​ൻ, റ​വ.ഫാ. ​മാ​ർ​ട്ടി​ൻ ബാ​ബു, റ​വ.ഫാ. ​പോ​ൾ സി. ​തോ​റ്റ​ക്കാ​ട്ട് എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള വി​പു​ല​മാ​യ ക​മ്മി​റ്റി​യാ​ണ് ക​ൺ​വ​ൻ​ഷ​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ഈ ​വ​ർ​ഷ​ത്തെ ക​ൺ​വ​ൻ​ഷ​ൻ ശു​ശ്രൂ​ഷ​ക​ൾ റെ​ഡ് സ്റ്റു​ഡി​യോ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഫേ​സ്ബു​ക്ക്, യൂ​ട്യൂ​ബ് ചാ​ന​ലു​ക​ൾ വ​ഴി ത​ത്സ​മ​യം സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന​താ​യി​രി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ഡാ​ള​സി​ലെ​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും ഈ ​അ​നു​ഗ്ര​ഹീ​ത ക​ൺ​വ​ൻ​ഷ​നി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്നതായി സംഘാടകർ അറിയിച്ചു.

NRI

ഡാ​ള​സ് സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ തോ​മാ​ശ്ലീ​ഹാ തി​രു​നാ​ൾ; മാ​ർ ജോ​ർ​ജ് കൂ​വ​ക്കാ​ട് മു​ഖ്യ​കാ​ർ​മി​ക​ൻ

ഡാ​ള​സ്: ഭാ​ര​ത​ത്തി​ന് പു​റ​ത്തു​ള്ള ആ​ദ്യ​ത്തെ സീ​റോ​മ​ല​ബാ​ർ ഫൊ​റോ​നാ ദേ​വാ​ല​യ​മാ​യ ഡാ​ളസ് സെ​ന്‍റ് തോ​മ​സ് ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കു​ന്ന വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മു​ഖ്യ​കാ​ർ​മിക​ത്വം വ​ഹി​ക്കാ​ൻ വ​ത്തി​ക്കാ​നി​ലെ മ​താ​ന്ത​ര സം​വാ​ദ ഡി​കാ​സ്റ്റ​റി​യു​ടെ പ്രി​ഫെ​ക്ട് ക​ർ​ദിനാ​ൾ മാ​ർ ജോ​ർ​ജ് കൂ​വ​ക്കാ​ട് എ​ത്തി.

ക​ർ​ദിനാ​ളി​ന്‍റെ സ​ന്ദ​ർ​ശ​നം ഇ​ട​വ​ക​യ്ക്കും പ്ര​വാ​സി സീ​റോമ​ല​ബാ​ർ വി​ശ്വാ​സി​സ​മൂ​ഹ​ത്തി​നും ച​രി​ത്ര​പ്ര​ധാ​ന​മാ​യ നി​മി​ഷ​മാ​യി. ഡാ​ളസ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ ക​ർ​ദി​നാ​ളി​നെ സ​ഭാ​വി​ശ്വാ​സി​ക​ളും സു​ഹൃ​ത്തു​ക്ക​ളും ബ​ന്ധു​ക്ക​ളും ഉ​ൾ​പ്പെ​ടെ വ​ലി​യ ജ​നാ​വ​ലി ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു.

ഗാ​ർ​ലാ​ൻ​ഡ് സെ​ന്‍റ് തോ​മ​സ് ഫൊ​റോ​നാ അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ക്രി​സ്റ്റി​ൻ പു​തി​യ​കു​ന്നേ​ൽ പൂ​ച്ചെ​ണ്ട് ന​ൽ​കി അ​ദ്ദേ​ഹ​ത്തെ വ​ര​വേ​റ്റു. തു​ട​ർ​ന്ന് ഡാള​സ് സെ​ന്‍റ് തോ​മ​സ് ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ൽ കേ​ര​ളീ​യ പാ​ര​മ്പ​ര്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യ ചെ​ണ്ട​മേ​ള​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ ക​ർ​ദി​നാ​ളി​ന് ഔ​ദ്യോ​ഗി​ക സ്വീ​ക​ര​ണം ന​ൽ​കി.

 

NRI

നൈ​ന​യു​ടെ ദ്വി​വാ​ർ​ഷി​ക സ​മ്മേ​ള​നം ഡാ​ള​സി​ൽ

ഡാ​ള​സ്: ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ ന​ഴ്‌​സ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് (IANANT) ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ദ്വി​വാ​ർ​ഷി​ക സ​മ്മേ​ള​നം 2026, ഒ​ക്ടോ​ബ​ർ ഒന്ന് മു​ത​ൽ മൂന്ന് വ​രെ ഫോ​ർ പോ​യിന്‍റ് ബൈ ​ഷെ​റാ​ട്ട​ൺ, DFW എ​യ​ർ​പോ​ർ​ട്ട് നോ​ർ​ത്ത്, കോ​പ്പേ​ൽ ടെസ​സി​ൽ വെ​ച്ചു ന​ട​ത്തു​ന്നു.

ന​ഴ്‌​സിം​ഗി​ന്‍റെ ശ​ക്തി: മി​ക​വ്, പ്ര​തി​രോ​ധ​ശേ​ഷി, ന​വീ​ക​ര​ണം എ​ന്നി​വ​യി​ലൂ​ടെ ഭാ​വി​യെ ന​യി​ക്കു​ക എ​ന്ന​ത് ഒ​രു പ്ര​മേ​യ​മാ​യി സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്നു. കൂ​ടാ​തെ ഇ​ന്‍റ​റാ​ക്ടീ​വ് വ​ർ​ക്ക്‌​ഷോ​പ്പു​ക​ളും നൈ​പു​ണ്യ വി​ക​സ​ന സെ​ഷ​നു​ക​ളും ക്ര​മീ​ക​രി​ച്ചു​ണ്ട്.

ആ​തു​ര സേ​വ​ന രം​ഗ​ത്തെ സം​ഘ​ട​ന​യെ​ന്ന നി​ല​യി​ൽ ഈ ​ദേ​ശീ​യ പ​രി​പാ​ടി 200 ല​ധി​കം ന​ഴ്‌​സു​മാ​രെ​യും ആ​രോ​ഗ്യ സം​ര​ക്ഷ​ണ നേ​താ​ക്ക​ളെ​യും ഒ​രു​മി​ക്കു​ന്ന​താ​യി​രി​ക്കും.

ക്ലി​നീ​ഷ്യ​ൻ​മാ​ർ, അ​ഡ്വാ​ൻ​സ്ഡ് പ്രാ​ക്ടീ​സ് പ്രൊ​വൈ​ഡ​ർ​മാ​ർ, അ​ധ്യാ​പ​ക​ർ, ഗ​വേ​ഷ​ക​ർ, നൂ​ത​നാ​ശ​യ​ക്കാ​ർ എ​ന്നി​വ​രു​ൾ​പ്പെ​ടെ അ​മേ​രി​ക്ക​യി​ലും പു​റ​ത്തു​മു​ള്ള നി​ര​വ​ധി പ്ര​ഗ്ത​ഭ​ർ ഈ ​നാ​ഴി​ക​ക്ക​ല്ലാ​യ ദേ​ശീ​യ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് നൈ​നന്‍റെ​യും ഐ​ന​ന്‍റയും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

നി​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്വ​ത്തി​നു​വേ​ണ്ടി രജി​സ്ട്രേ​ഷ​ൻ തു​ട​ങ്ങി​യി​രി​ക്കു​ന്നു.

 

NRI

ആ​ൽ​ഫ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് തി​യോ​ള​ജി ആ​ൻ​ഡ് സ​യ​ൻ​സ​സ് ബി​രു​ദ​ദാ​ന സ​മ്മേ​ള​നം ഡാ​ള​സി​ൽ ന​ട​ന്നു

ഡാ​ള​സ്: ത​ല​ശേരി ആ​ൽ​ഫ സെ​ന്‍റ​ർ ഫോ​ർ റി​ലീ​ജി​യ​സ് സ​യ​ൻ​സി​ന്‍റെ (ടെ​ലി-​ആ​ൽ​ഫ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് തി​യോ​ള​ജി ആ​ൻ​ഡ് സ​യ​ൻ​സ​സ് യു​എ​സ്എ) വി​ദ്യാ​ർ​ഥി​ക​ളു​ടെ ബി​രു​ദ​ദാ​ന സ​മ്മേ​ള​നം ടെ​ക്സ​സി​ലെ ഡാ​ള​സി​ൽ ന​ട​ന്നു.

ത​ല​ശേരി​യി​ലെ ടെ​ലി-​ആ​ൽ​ഫ സെ​ന്‍റ​ർ ഫോ​ർ റി​ലീ​ജി​യ​സ് സ​യ​ൻ​സ​സി​ന്‍റെ കീ​ഴി​ൽ മാ​സ്റ്റ​ർ ഓ​ഫ് തി​യോ​ള​ജി (M.Th.), ബാ​ച്ചി​ല​ർ ഓ​ഫ് തി​യോ​ള​ജി (B.Th.) പ്രോ​ഗ്രാ​മു​ക​ൾ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ബി​രു​ദ​ദാ​ന ച​ട​ങ്ങ് ടെ​ക്സ​സി​ലെ ഡാ​ള​സി​ലു​ള്ള കൊ​പ്പേ​ൽ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സീ​റോമ​ല​ബാ​ർ പ​ള്ളി​യി​ലാ​ണ് ന​ട​ന്ന​ത്.

അ​മേ​രി​ക്ക​യി​ലു​ട​നീ​ള​മു​ള്ള വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ ബി​രു​ദ​ധാ​രി​ക​ൾ അ​വ​രു​ടെ അ​ക്കാ​ദ​മി​ക്, ആ​ത്മീ​യ നേ​ട്ട​ങ്ങ​ളു​ടെ ഗം​ഭീ​ര​വും സ​ന്തോ​ഷ​ക​ര​വു​മാ​യ ആ​ഘോ​ഷ​ത്തി​ൽ ബി​രു​ദ​ങ്ങ​ൾ സ്വീ​ക​രി​ക്കാ​ൻ ഒ​ത്തു​കൂ​ടി.

വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ ആ​രം​ഭി​ച്ച ച​ട​ങ്ങി​ൽ ടെ​ലി-​ആ​ൽ​ഫ സെന്‍റ​റി​ന്‍റെ മു​ൻ ചാ​ൻ​സ​ല​ർ ആ​ർ​ച്ച്ബി​ഷ​പ് എ​മെ​രി​റ്റ​സ് മാ​ർ ജോ​ർ​ജ് ഞ​ര​ള​ക്കാ​ട്ട് മു​ഖ്യ​കാ​ർ​മി​ക​ത്വ​വും ഷി​ക്കാ​ഗോ സീ​റോമ​ല​ബാ​ർ രൂ​പ​ത​യു​ടെ ചാ​ൻ​സ​ല​ർ റ​വ. ഡോ. ​ജോ​ൺ​സ​ൺ സേ​വ്യ​ർ, കൊ​പ്പേ​ൽ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യു​ടെ അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജി​മ്മി എ​ട​ക്കു​ള​ത്തൂ​ർ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​ത്വ​വും വ​ഹി​ച്ചു.

അ​റി​വ്, വി​ശ്വാ​സം, സേ​വ​നം എ​ന്നി​വ​യി​ലൂ​ടെ ക്രി​സ്തു​വി​ന്‍റെ പ്ര​കാ​ശം പ​ക​രു​വാ​നു​ള്ള ത​ങ്ങ​ളു​ടെ പ്ര​തി​ബ​ദ്ധ​ത​യു​ടെ പ്ര​തീ​ക​മാ​യി ബി​രു​ദ​ധാ​രി​ക​ൾ മെ​ഴു​കു​തി​രി​ക​ൾ വ​ഹി​ച്ചു​കൊ​ണ്ട് പ്രാ​ർ​ഥ​നാ​പൂ​ർ​വം ഘോ​ഷ​യാ​ത്ര​യാ​യി പ​ള്ളി​യി​ൽ പ്ര​വേ​ശി​ച്ചു.

സു​വി​ശേ​ഷ ശു​ശ്രൂ​ഷ​യി​ൽ യേ​ശു​ക്രി​സ്തു​വി​ന്‍റെ പാ​ത പി​ന്തു​ട​ർ​ന്ന് അ​ധി​കാ​ര​ത്തോ​ടെ പ​ഠി​പ്പി​ക്കാ​നും സ​ത്യ​ത്തെ പ്ര​ഖ്യാ​പി​ക്കാ​നും യേ​ശു ന​ൽ​കി​യ പ്ര​ബോ​ധ​ന​ങ്ങ​ളി​ലൂ​ടെ ജീ​വി​ത​ങ്ങ​ളെ രൂ​പാ​ന്ത​ര​പ്പെ​ടു​ത്താ​നും മാ​ർ ജോ​ർ​ജ് ഞ​ര​ള​ക്കാ​ട്ട് ത​ന്‍റെ പ്ര​സം​ഗ​ത്തി​ൽ ബി​രു​ദ​ധാ​രി​ക​ളെ ഉ​ദ്ബോ​ധി​പ്പി​ച്ചു.

വ്യ​ക്തി​പ​ര​വും ശു​ശ്രൂ​ഷാ​പ​ര​വു​മാ​യ ജീ​വി​ത​ത്തി​ൽ വി​ശ്വാ​സം, അ​റി​വ്, സേ​വ​നം എ​ന്നി​വ സം​യോ​ജി​പ്പി​ച്ചു​കൊ​ണ്ട് സു​വി​ശേ​ഷ​ത്തി​ന്റെ ആ​ധി​കാ​രി​ക സാ​ക്ഷി​ക​ളാ​കാ​ൻ അ​ദ്ദേ​ഹം നി​ർ​ദ്ദേ​ശി​ച്ചു.

വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കും ല​ഘു​ഭ​ക്ഷ​ണ​ത്തി​നും ശേ​ഷം, ബി​രു​ദ​ധാ​രി​ക​ൾ ഔ​ദ്യോ​ഗി​ക​മാ​യ അ​ക്കാ​ദ​മി​ക് ഘോ​ഷ​യാ​ത്ര​യാ​യി പാ​രി​ഷ് ഹാ​ളി​ലേ​ക്ക് പ്ര​വേ​ശി​ച്ചു. ഗ്രേ​സ്ലി​ൻ മ​നോ​ഹ​ര​മാ​യി ആ​ല​പി​ച്ച പ്രാ​ർ​ഥ​നാ​ഗാ​ന​ത്തോ​ടെ​യാ​ണ് ഔ​ദ്യോ​ഗി​ക ബി​രു​ദ​ദാ​ന ച​ട​ങ്ങ് ആ​രം​ഭി​ച്ച​ത്.

മാ​സ്റ്റ​ർ ഓ​ഫ് സെ​റി​മ​ണി ശ്രീ​മ​തി ക്രി​സ്റ്റീ​ന പ​രി​പാ​ടി​ക​ൾ​ക്ക് സ​മ​ർ​ത്ഥ​മാ​യി നേ​തൃ​ത്വം ന​ൽ​കി. ബാ​ച്ചി​ല​ർ ബി​രു​ദ​ധാ​രി​ക​ളി​ൽ ഒ​രാ​ളാ​യ എ​ലി​സ​ബ​ത്ത് ബോ​സ് ക​ള​മ്പ​ന​യി​ൽ സ്വാ​ഗ​ത​വും ഫാ. ​ജി​മ്മി എ​ട​ക്കു​ള​ത്തൂ​ർ അ​ധ്യ​ക്ഷ​പ്ര​സം​ഗ​വും ന​ട​ത്തി. തു​ട​ർ​ന്ന് വി​ശി​ഷ്ടാ​തി​ഥി​ക​ൾ വി​ള​ക്ക് കൊ​ളു​ത്തി ച​ട​ങ്ങ് ഔ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഉ​ദ്ഘാ​ട​ന പ്ര​സം​ഗം ന​ട​ത്തി​യ ആ​ർ​ച്ച് ബി​ഷ​പ്പ് എ​മെ​രി​റ്റ​സ് മാ​ർ ജോ​ർ​ജ് ഞ​ര​ള​ക്കാ​ട്ട്, "നി​ങ്ങ​ൾ​ക്കു​ള്ള പ്ര​ത്യാ​ശ​യെ​പ്പ​റ്റി വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന ഏ​വ​രോ​ടും മ​റു​പ​ടി പ​റ​യാ​ൻ സ​ദാ സ​ന്ന​ദ്ധ​രാ​യി​രി​ക്കു​വി​ൻ' (1 പ​ത്രോ​സ് 3:15) എ​ന്ന തി​രു​വ​ച​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യം ഊ​ന്നി​പ്പ​റ​ഞ്ഞു.

പ​ഠ​ന​ത്തി​ലൂ​ടെ നേ​ടി​യ ദൈ​വ​ശാ​സ്ത്ര ബോ​ധ്യ​ങ്ങ​ൾ വി​ശ്വാ​സ സ​മൂ​ഹ​ങ്ങ​ളെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും സ​ഭ​യ്ക്കാ​യി പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​യ നേ​താ​ക്ക​ളാ​കു​ന്ന​തി​നും വി​നി​യോ​ഗി​ക്ക​ണ​മെ​ന്നും അ​ത് കേ​വ​ലം മ​റ്റൊ​രു വി​ദ്യാ​ഭ്യാ​സ അ​നു​ഭ​വ​മാ​യി പ​രി​മി​ത​പ്പെ​ടു​ത്താ​തെ ക്രി​സ്തു​വു​മാ​യി ആ​ഴ​ത്തി​ലു​ള്ള ബ​ന്ധ​ത്തി​നും സ​ഭ​യെ​യും സ​മൂ​ഹ​ത്തെ​യും കൂ​ടു​ത​ൽ സേ​വി​ക്കു​ന്ന​തി​നു​ള്ള പ്ര​തി​ബ​ദ്ധ​ത​യ്ക്കും പ്ര​ചോ​ദ​ന​മാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ്ര​സ്താ​വി​ച്ചു.

പ​രി​വ​ർ​ത്ത​ന​ത്തി​ന്‍റെ പ്ര​തി​നി​ധി​ക​ളാ​കാ​ൻ ബി​രു​ദ​ധാ​രി​ക​ളോ​ട് ആ​ഹ്വാ​നം ചെ​യ്ത അ​ദ്ദേ​ഹം അ​മേ​രി​ക്ക​യി​ലും ലോ​ക​മെ​മ്പാ​ടു​മു​ള്ള സ​ഭ​യ്ക്ക് കൂ​ടു​ത​ൽ അ​ല്മാ​യ പ്രേ​ക്ഷി​ത​രെ ആ​വ​ശ്യ​മു​ണ്ടെ​ന്ന് ഊ​ന്നി​പ്പ​റ​ഞ്ഞു.

സൗ​മ്യ​ത​യോ​ടും ആ​ത്മ​വി​ശ്വാ​സ​ത്തോ​ടും കൂ​ടി സ്വ​ത്വ​ബോ​ധ​ത്തോ​ടെ മു​ന്നോ​ട്ട് പോ​കാ​നും സു​വി​ശേ​ഷ​ത്തി​ന്‍റെ പ്ര​കാ​ശം കൂ​ടു​ത​ൽ ആ​ളു​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​വാ​നും അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു.

ആ​ൽ​ഫ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ചാ​ൻ​സ​ല​റാ​യ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ലൂ​ടെ ബി​രു​ദ​ധാ​രി​ക​ളെ അ​ഭി​ന​ന്ദി​ക്കു​ക​യും, ആ​ശം​സ​ക​ളും അ​നു​ഗ്ര​ഹ​ങ്ങ​ളും അ​റി​യി​ക്കു​ക​യും ചെ​യ്തു.

പ​ഠ​നം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തീ​ക​രി​ച്ച​വ​രു​ടെ ക​ഠി​നാ​ധ്വാ​നം, സ്ഥി​രോ​ത്സാ​ഹം, ദൈ​വ​ശാ​സ്ത്ര പ​ഠ​ന​ത്തോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത എ​ന്നി​വ​യെ അം​ഗീ​ക​രി​ച്ചു​കൊ​ണ്ട് സി​സ്റ്റ​ർ ഡോ. ​റോ​സ്‌​ലെ​റ്റ് വ​ള്ളി​പ​റ​മ്പി​ൽ ന​ട​ത്തി​യ ബി​രു​ദ​ദാ​ന പ്ര​സം​ഗ​ത്തി​നു ശേ​ഷം, ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ് ഞ​ര​ള​ക്കാ​ട്ട് ബി​രു​ദ​ദാ​നം നി​ർ​വ​ഹി​ച്ചു.

സി​സ്റ്റേ​ഴ്സ് ഓ​ഫ് ദി ​ഡെ​സ്റ്റി​റ്റ്യൂ​ട്ടി​ലെ അ​ഞ്ച് സ​ന്യ​സ്ത​ർ ഉ​ൾ​പ്പെ​ടെ ആ​കെ 29 ബി​രു​ദ​ധാ​രി​ക​ൾ ബി​രു​ദം നേ​ടി. ഓ​രോ ബാ​ച്ചി​ലെ​യും ഒ​ന്നാം റാ​ങ്ക് ജേ​താ​ക്ക​ളാ​യ ജ​ഗ​ൻ മാ​നു​വ​ൽ (മാ​സ്റ്റേ​ഴ്സ് 2022-2024), എ​ലി​സ​ബ​ത്ത് ബോ​സ് ക​ള​മ്പ​ന​യി​ൽ (ബാ​ച്ചി​ലേ​ഴ്സ് 2022-2025), സ്മി​ത​മോ​ൾ തോ​മ​സ് (ബാ​ച്ചി​ലേ​ഴ്സ് 2023-2025) എ​ന്നി​വ​രു​ടെ അ​ക്കാ​ദ​മി​ക് മി​ക​വി​നെ പ്ര​ത്യേ​കം ആ​ദ​രി​ച്ചു.

ആ​ൽ​ഫ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ യു​എ​സ്എ-​യി​ലെ 2022-2025 ബാ​ച്ചു​ക​ളു​ടെ കോ​ഓർ​ഡി​നേ​റ്റ​ർ ശ്രീ​മ​തി ജെ. ​ടി. ജ​സീ​ന്ത​യെ അ​നു​മോ​ദി​ച്ചു​കൊ​ണ്ട്, വി​ദ്യാ​ർ​ത്ഥി​ക​ളെ പ​ഠ​ന​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​ലും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ലും ജ​സീ​ന്ത പ്ര​ക​ടി​പ്പി​ച്ച സ​മ​ർ​പ്പ​ണ​ത്തി​നും പ്ര​തി​ബ​ദ്ധ​ത​യ്ക്കും പ്ര​ത്യേ​ക അ​വാ​ർ​ഡ് ന​ൽ​കി.

ബി​രു​ദ​ദാ​ന​ത്തെ തു​ട​ർ​ന്ന് സി​സ്റ്റ​ർ ഡോ. ​റോ​സ്‌​ലെ​റ്റ് ചൊ​ല്ലി​ക്കൊ​ടു​ത്ത കോ​ൺ​വൊ​ക്കേ​ഷ​ൻ പ്ര​തി​ജ്ഞ ക്രി​സ്തീ​യ മൂ​ല്യ​ങ്ങ​ൾ, ശു​ശ്രൂ​ഷ, ആ​ജീ​വ​നാ​ന്ത പ​ഠ​നം എ​ന്നി​വ​യോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത ഉ​റ​പ്പി​ച്ചു കൊ​ണ്ട് ബി​രു​ദ​ധാ​രി​ക​ൾ ഏ​റ്റു​ചൊ​ല്ലി.

സി​സ്റ്റേ​ഴ്സ് ഓ​ഫ് ദി ​ഡെ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ സു​പ്പീ​രി​യ​ർ ജ​ന​റ​ൽ മ​ദ​ർ ലി​സ് ഗ്രേ​സ് എ​സ്.​ഡി, ഷി​ക്കാ​ഗോ സീ​റോമ​ല​ബാ​ർ രൂ​പ​ത​യു​ടെ എ​പ്പാ​ർ​ക്കി​യ​ൽ ചാ​ൻ​സ​ല​ർ റ​വ. ഡോ. ​ജോ​ൺ​സ​ൺ സേ​വ്യ​ർ, യു​എ​സ്എ​യി​ലെ 2022-2025 ബാ​ച്ചു​ക​ളു​ടെ കോ​ർ​ഡി​നേ​റ്റ​റും ആ​ൽ​ഫ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ നി​ന്ന് മു​ൻ M.Th. ബി​രു​ദ​ധാ​രി​യു​മാ​യ ജെ. ​ടി. ജ​സീ​ന്ത എ​ന്നി​വ​ർ ആ​ശം​സാ പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തി.

ബി​രു​ദ​ധാ​രി​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച്, ലീ​ല മ​റ്റ​ത്തി​ൽ, ​റോ​യ് മാ​ത്യു, സ്മി​ത​മോ​ൾ തോ​മ​സ്, ​മാ​ത്യു കു​ര്യ​ൻ എ​ന്നി​വ​ർ ത​ങ്ങ​ളു​ടെ വി​ദ്യാ​ഭ്യാ​സ യാ​ത്ര​യെ​യും ദൈ​വ​ശാ​സ്ത്ര രൂ​പീ​ക​ര​ണം ത​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ൽ ചെ​ലു​ത്തി​യ സ്വാ​ധീ​ന​ത്തെ​യും പ്ര​തി​ഫ​ലി​പ്പി​ച്ചു​കൊ​ണ്ട് ന​ന്ദി​യും അ​ഭി​ന​ന്ദ​ന​വും നി​റ​ഞ്ഞ സ​ന്ദേ​ശ​ങ്ങ​ൾ ന​ൽ​കി.

 

NRI

മി​ഷ​ൻ സം​ഗ​മം ഡാ​ള​സി​ൽ സ​മാ​പി​ച്ചു

ഡാ​ള​സ്: ഡാ​ള​സ് സി​റ്റി-​വൈ​ഡ് ഫെ​ലോ​ഷി​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച "മി​ഷ​ൻ സം​ഗ​മം-2026' ഗാ​ർ​ല​ൻ​ഡി​ലെ കം​ഫ​ർ​ട്ട് ഫു​ൾ ഗോ​സ്പ​ൽ ച​ർ​ച്ചി​ൽ വ​ച്ച് വി​ജ​യ​ക​ര​മാ​യി ന​ട​ന്നു.

രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​യ്ക്ക് 12.30 വ​രെ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഡാ​ള​സ് ഫോ​ർ​ട്ട് വ​ർ​ത്ത് മെ​ട്രോ​പ്ലെ​ക്സി​ലെ വി​വി​ധ സ​ഭ​ക​ളി​ൽ നി​ന്നും സം​ഘ​ട​ന​ക​ളി​ൽ നി​ന്നു​മു​ള്ള നി​ര​വ​ധി വി​ശ്വാ​സി​ക​ളും പാ​സ്റ്റേ​ഴ്സും പ​ങ്കെ​ടു​ത്തു.

അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റി, നി​ല​വി​ൽ ഡാ​ള​സ് പ​ട്ട​ണ​ത്തി​ൽ താ​മ​സി​ച്ചു​കൊ​ണ്ട് ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മി​ഷ​ണ​റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന വ്യ​ക്തി​ക​ളെ​യും സം​ഘ​ട​ന​ക​ളെ​യും പ​രി​ച​യ​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഈ ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ച​ത്.

വി​വി​ധ സു​വി​ശേ​ഷീ​ക​ര​ണ മേ​ഖ​ല​ക​ളി​ൽ, ലോ​ക​ത്ത് പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന 20-ഓ​ളം മി​നി​സ്ട്രി ലീ​ഡ​ർ​മാ​ർ ത​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചു.

 

NRI

കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​മേ​രി​ക്ക വ​ടം​വ​ലി ഗം​ഭീ​ര​മാ​യി

ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സം​ഘ​ടി​പ്പി​ച്ച വ​ടം​വ​ലി സീ​സ​ൺ ത്രീ ​മ​ത്സ​ര​ത്തി​ൽ "ന്യൂ​യോ​ർ​ക്ക് കിം​ഗ്സ്', "ഹൂ​സ് സ്റ്റ​ൺ ബ്ര​ദേ​ർ​സ്' ഓ​റ​ഞ്ചി​നെ തോ​ല്പി​ച്ച് വി​ജ​യി​ക​ളാ​യി.

ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ങ്ങ​ളി​ലും ന്യൂ​യോ​ർ​ക്ക് കിം​ഗ്സ് ത​ന്നെ​യാ​യി​രു​ന്നു ജേ​താ​ക്ക​ൾ. റോ​സ് ഹി​ൽ സീ​റോ​മ​ല​ബാ​ർ ച​ർ​ച്ച് മൈ​താ​നി​യി​ൽ പ്ര​ത്യേ​കം ക്ര​മീ​ക​രി​ച്ച പ​ന്ത​ലി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ പ​ത്ത്‌ ടീ​മു​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്‌.

"ഹൂ​സ്റ്റ​ൺ ബ്ര​ദേ​ർ​സ് ബ്ലൂ' ​മൂ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. "ഷി​ക്കാ​ഗോ അ​രീ​ക​ര അ​ച്ചാ​യ​ൻ​സ് ' നാ​ലാം സ്ഥാ​ന​വും നേ​ടി. വാ​ശി​യേ​റി​യ മ​ത്സ​ര​ങ്ങ​ൾ വീ​ക്ഷി​ക്കാ​ൻ കു​ടും​ബ​സ​മേ​തം അ​ബാ​ല വൃ​ദ്ധ ജ​ന​ങ്ങ​ൾ എ​ത്തി​യി​രു​ന്നു.

 

NRI

മി​ഷ​ൻ സം​ഗ​മം ശ​നി​യാ​ഴ്ച ഡാ​ള​സി​ൽ

ഡാ​ള​സ്: ഡാ​ള​സ് സി​റ്റി-​വൈ​ഡ് ഫെ​ലോ​ഷി​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന "മി​ഷ​ൻ സം​ഗ​മം-2026' ശ​നി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​യ്ക്ക് 12.30 വ​രെ ഗാ​ർ​ല​ന്റി​ലെ കം​ഫ​ർ​ട്ട് ഫു​ൾ ഗോ​സ്പ​ൽ ച​ർ​ച്ചി​ൽ (Comfort Full Gospel Church, 3255 Broadway Blvd, Garland, TX 75043) ന​ട​ക്കും.

അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റി, നി​ല​വി​ൽ ഡാ​ള​സ് പ​ട്ട​ണ​ത്തി​ൽ താ​മ​സി​ച്ചു​കൊ​ണ്ട് ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മി​ഷ​ണ​റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന വ്യ​ക്തി​ക​ളെ​യും സം​ഘ​ട​ന​ക​ളെ​യും പ​രി​ച​യ​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണ് മി​ഷ​ൻ സം​ഗ​മ​ത്തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം.

ദീ​ർ​ഘ​കാ​ല​മാ​യി വ​ട​ക്കേ ഇ​ന്ത്യ​യി​ൽ മി​ഷ​ന​റി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന "മ​സീ​ഹ് മ​ണ്ഡ​ലി' സ​ഭ​യു​ടെ പ്ര​സി​ഡ​ന്‍റ് പാ​സ്റ്റ​ർ സ​ജി മാ​ത്യു സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.

സ​മീ​പ​കാ​ല സ​ർ​വേ ക​ണ​ക്കു​ക​ൾ പ്ര​കാ​രം, സ​ഭാ​സ്ഥാ​പ​നം, ചാ​രി​റ്റി, വി​വി​ധ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ, ക​മ്യൂ​ണി​റ്റി സേ​വ​ന​ങ്ങ​ൾ തു​ട​ങ്ങി വി​വി​ധ സു​വി​ശേ​ഷീ​ക​ര​ണ മേ​ഖ​ല​ക​ളി​ലാ​യി നൂ​റി​ല​ധി​കം വ്യ​ക്തി​ക​ളോ സം​ഘ​ട​ന​ക​ളോ ഡാ​ള​സി​ൽ നി​ന്ന് ലോ​ക​ത്തിന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​രെ​യും അ​വ​രു​ടെ ശു​ശ്രൂ​ഷ​ക​ളെ​യും മ​റ്റു​ള്ള​വ​ർ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്താ​ൻ ഈ ​സ​മ്മേ​ള​നം വേ​ദി​യൊ​രു​ക്കും.

ഈ ​മി​ഷ​ൻ പ​രി​പാ​ടി​യി​ൽ ഏ​വ​ർ​ക്കും പ​ങ്കെ​ടു​ക്കാ​മെ​ങ്കി​ലും മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രു​ടെ വി​വ​ര​ങ്ങ​ൾ മാ​ത്ര​മാ​യി​രി​ക്കും സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ക.

ഇ​നി​യും ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ താ​ത്പ​ര്യ​മു​ള്ള ഡാ​ള​സി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് www.Dallascitywide.org എ​ന്ന വെ​ബ്‌​സൈ​റ്റ് വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഭാ​ര​വാ​ഹി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ക: തോ​മ​സ് മു​ല്ല​യ്ക്ക​ൽ (ചെ​യ​ർ​മാ​ൻ): (214) 223-1194, എ​സ്. പി. ​ജെ​യിം​സ് (സെ​ക്ര​ട്ട​റി): (214) 334-6962.

NRI

പി. ​നാ​രാ​യ​ണ​ക്കു​റു​പ്പി​ന്‍റെ വേ​ർ​പാ​ടി​ൽ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ അ​നു​ശോ​ചി​ച്ചു

ഡാ​ള​സ്:​ മ​ല​യാ​ള സാ​ഹി​ത്യ​ലോ​ക​ത്തി​ന് നി​ക​ത്താ​നാ​വാ​ത്ത ന​ഷ്‌ട​മാ​ണ് പ​ത്മ​ശ്രീ പി. ​നാ​രാ​യ​ണ​ക്കു​റു​പ്പി​ന്‍റെ വേ​ർ​പാ​ടെ​ന്ന് എഎംഡ​ബ്ല്യുഎ ​പ്ര​സി​ഡ​ന്‍റ് എ​ബി തോ​മ​സ് അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി.

സാ​മൂ​ഹി​ക​വും രാ​ഷ്‌‌ട്രീ​യ​വു​മാ​യ തി​ന്മ​ക​ൾ​ക്കെ​തി​രേ എ​ഴു​തി കൂ​ട്ടി​യ ധ്വ​നി കാ​വ്യ​ങ്ങ​ളാ​യി​രു​ന്നു പ​രേ​ത​ൻ ര​ചി​ച്ച ക​വി​ത​ക​ളി​ൽ ഏ​റെ​യും. മ​ല​യാ​ള ഭാ​ഷ​യു​ടെ ഗാം​ഭീ​ര്യ​വും പു​തു​മ​യും ചേ​ർ​ത്ത അ​ദ്ദേ​ഹ​ത്തി​ന്‍റെ ര​ച​നാ​ശൈ​ലി മ​ല​യാ​ള ക​വി​ത​യ്ക്ക് വേ​റി​ട്ടൊ​രു ഭാ​വം ന​ൽ​കി.

മ​ല​യാ​ള ഭാ​ഷാ സ്നേ​ഹി​ക​ളു​ടെ മ​ന​സുക​ളി​ൽ എ​ന്നെ​ന്നും പ്ര​തി​ഫ​ലി​ച്ചു കൊ​ണ്ടി​രി​ക്കു​മെ​ന്നും പ​രേ​ത​ന്‍റെ കു​ടു​ബാം​ഗ​ങ്ങ​ളുടെയും ബ​ന്ധുകളുടെ​യും ദു8​ഖത്തിൽ പങ്കുചേരുന്നതായും അ​മേ​രി​ക്ക​ൻ മ​ല​യാ​ളി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ അറിയിച്ചു.

NRI

ഗാ​ർ​ല​ൻഡ് പ​ള്ളി പെ​രു​ന്നാ​ൾ 26 മു​ത​ൽ

ഡാ​ള​സ്: യേ​ശു​ക്രി​സ്തു​വി​ന്‍റെ പ​ന്ത്ര​ണ്ട് ശി​ഷ്യ​ന്മാ​രി​ൽ ഒ​രാ​ളാ​യ തോ​മാ​ശ്ലീ​ഹാ​യു​ടെ നാ​മ​ദേ​യ​ത്തി​ലു​ള്ള ഗാ​ർ​ല​ൻ​ഡ് സെ​ന്‍റ് തോ​മ​സ് സീറോമ​ല​ബാ​ർ ച​ർ​ച്ച്, സെ​ന്‍റ് തോ​മ​സി​ന്‍റെ ഓ​ർ​മയ്ക്കാ​യി ആ​ഘോ​ഷി​ക്കു​ന്ന ദു​ക്റാ​ന തി​രു​നാ​ൾ ജൂ​ൺ 26 മു​ത​ൽ ജൂ​ലൈ ആറ് വ​രെ ന​ട​ക്കും.

26ന് വൈ​കു​ന്നേ​രം 6.30ന് വി​കാ​രി ഫാ. ​സി​ബി സെ​ബാ​സ്റ്റ്യ​ൻ കൊ​ടി​യേ​റ്റും. ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് കൂ​വ​ക്കാ​ട്ട് വി​ശി​ഷ്ടാ​​തി​ഥിയാ​യി പ​ങ്കെ​ടു​ക്കു​ന്ന​താ​യി​രി​ക്കും. ഇ​ട​വ​ക​യി​ലെ കു​ടും​ബ​ങ്ങ​ളെ കേ​ന്ദീ​ക​രി​ച്ചു​ള്ള നൂ​റ്റി​യെ​ഴു​പ​തി​ല​ധി​കം വ​നി​താ പ്ര​സു​ദേ​ന്തി​മാ​ർ ഈ ​പെ​രു​ന്നാ​ളി​ന്‍റെ ഒ​രു പ്ര​ത്യേ​ക​ത കൂ​ടി​യാ​ണ്.

ഇ​രു​നൂ​റി​ല​ധി​കം മ​ങ്ക​മാ​ര​ണി​നി​ര​ക്കു​ന്ന മെ​ഗാ മാ​ർ​ഗം ക​ളി​യും ഇ​ട​വാ​കാ​ഗം​ങ്ങ​ളു​ടെ വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും കൂ​ടാ​തെ പ്ര​ശ​സ്ത ഗാ​യ​ക​ൻ ബി​ജു നാ​രാ​യ​ണ​ന്‍റെ ഗാ​ന​മേ​ള​യും പെ​രു​ന്നാ​ള്‍ ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് നി​റം പ​ക​രു​മെ​ന്ന് ദേ​വാ​ല​യ അം​ഗ​ങ്ങ​ൾ പ്ര​തി​ക​ര​ണം പ​റ​ഞ്ഞു.

വ​നി​ത​ക​ൾ മാ​ത്രം നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന ഇ​ക്കൊ​ല്ല​ത്തെ തി​രു​നാ​ൾ ഭം​ഗി​യാ​ക്കേ​ണ്ട​ത് അ​വ​രു​ടെ അ​ഭി​മാ​ന​പ്ര​ശ്നം കൂ​ടി​യാ​യി കാ​ണു​ക​യും അ​വ​രോ​ടൊ​പ്പം കു​ബാ​ഗം​ങ്ങ​ളു​ടെ പി​ന്തു​ണ​യും ഇ​ട​വ​കാ​ധി​കാ​രി​ക​ളു​ടെ ആ​ശീ​ർ​വാ​ദ​ങ്ങ​ളും കൂ​ടു​മ്പോ​ൾ അ​ത് ആ​ഘോ​ഷ​ങ്ങ​ളു​ടെ മാ​റ്റ് കൂ​ട്ടി ഇ​ട​വ​ക​യു​ടെ ച​രി​ത്ര​ത്തി​ലെ ഒ​രു പു​തി​യ അ​ധ്യാ​യം ര​ചി​ക്ക​പ്പെ​ടു​ക​ കൂ​ടി ചെ​യ്യു​മെ​ന്ന് ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ചു.

NRI

മ​ല​യാ​ള സാ​ഹി​ത്യം ലോ​ക വേ​ദി​യി​ൽ സം​വാ​ദം

ഡാ​ള​സ്: ലാ​ന​യു​ടെ (ലി​റ്റ​റി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക) പ്ര​തി​മാ​സ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി വെ​ള്ളി​യാ​ഴ്ച രാത്രി എട്ടിന് (ഇഎസ്‌ടി രാത്രി ഒമ്പത്) സൂം വ​ഴി സാ​ഹി​ത്യ സം​വാ​ദം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്നു.

ലോ​ക​സാ​ഹി​ത്യ​ത്തിന്‍റെ ഭാ​ഗ​മാ​യി​ത്തീ​രാ​ൻ മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ന് വ​ലി​യ തോ​തി​ൽ സാ​ധി​ക്കു​ന്നു​ണ്ട്. സ​മൃ​ദ്ധ​മാ​യ കൃ​തി ക​ളി​ലൂ​ടെ​യും പ​രി​ഭാ​ഷ​ക​ളി​ലൂ​ടെ​യും അ​ന്താ​രാ​ഷ്ട്ര പു​ര​സ്കാ​ര​ങ്ങ​ളി​ലൂ​ടെ​യും മ​ല​യാ​ള​ത്തി​ന്‍റെ ക​ഥ​ക​ളും ക​വി​ത​ക​ളും ഇ​ന്ന് ആ​ഗോ​ള​ത​ല​ത്തി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്നു എ​ന്ന​ത് ഒ​രു വ​സ്തു​ത​യാ​ണ്.

മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ന് ലോ​ക​സാ​ഹി​ത്യ വേ​ദി​യി​ൽ അ​ർ​ഹ​മാ​യ സ്ഥാ​നം കി​ട്ടി​യി​ട്ടി​ല്ല എ​ന്ന​ത് മ​ല​യാ​ളി​ക​ളു​ടെ ദുഃ​ഖ​ത്തി​നും അ​മ​ർ​ഷ​ത്തി​നും കാ​ര​ണ​മാ​ണ്.

മ​ല​യാ​ള​സാ​ഹി​ത്യ​ത്തോ​ടൊ​പ്പം മ​റ്റ് ഇ​ന്ത്യ​ൻ ഭാ​ഷ​ക​ളി​ലെ സാ​ഹി​ത്യ​മോ വി​ദേ​ശ ഭാ​ഷ​ക​ളി​ലെ സാ​ഹി​ത്യ​മോ വാ​യി​ച്ചു ശീ​ല​മു​ള്ള​വ​ർ​ക്ക് ഒ​രു കാ​ര്യ​ത്തി​ൽ സം​ശ​യ​മി​ല്ല; ലോ​ക സാ​ഹി​ത്യ​വേ​ദി​യി​ൽ ഔ​ന്ന​ത്യ​ത്തോ​ടെ നി​ൽ​ക്കാ​ൻ എ​ല്ലാ അ​ർ​ഹ​ത​യും മ​ല​യാ​ള സാ​ഹി​ത്യ​ത്തി​നു​ണ്ട്.

എ​ങ്കി​ൽ എ​ന്തു​കൊ​ണ്ടാ​ണ് മ​ല​യാ​ള​ത്തി​ന് അ​ർ​ഹമാ​യ ശ്ര​ദ്ധ കി​ട്ടാ​തെ പോ​വു​ന്ന​ത്? മ​ല​യാ​ള സാ​ഹി​ത്യ​ത്തെ ആ​ഗോ​ള ശ്ര​ദ്ധ​യി​ൽ എ​ത്തി​ക്കാ​ൻ ആ​ർ​ക്കൊ​ക്കെ എ​ന്തൊ​ക്കെ ചെ​യ്യാ​ൻ ക​ഴി​യും? ഈ ​ആ​ലോ​ച​ന​ക​ളാ​ണ് സം​വാ​ദ​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം.

ഈ ​സം​വാ​ദ​ത്തി​ൽ പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​ൻ, ആ​കാ​ശ​വാ​ണി മു​ൻ ഡ​യ​റ​ക്ട​ർ ​കെ.എം. ​ന​രേ​ന്ദ്ര​ൻ, പ്ര​ശ​സ്ത എ​ഴു​ത്തു​കാ​രി ആ​മി ല​ക്ഷ്മി എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​ന്നു. കൂ​ടാ​തെ അ​മേ​രി​ക്ക​യി​ലെ പ്ര​ശ​സ്ത​രാ​യ എ​ഴു​ത്തു​കാ​രും അ​വ​രു​ടെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ന്നു.

എ​ല്ലാ സാ​ഹി​ത്യ പ്രേ​മി​ക​ളെ​യും ലി​റ്റ​റി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഒ​രു​ക്കു​ന്ന ഈ ​സാ​ഹി​ത്യ സം​വാ​ദ​ത്തി​ലേ​ക്ക് ഏ​വ​രെ​യും ക്ഷ​ണി​ക്കു​ന്നു.

സൂം ലിങ്ക്: 812 8142 4696. ലാ​ന പ്രോ​ഗ്രാം ക​മ്മി​റ്റി​ക്ക് വേ​ണ്ടി ചെ​യ​ർ​മാ​ൻ: ഷാ​ജു ജോ​ൺ (469 274 6501). കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സെ​ക്ര​ട്ട​റി - നി​ർ​മ​ല ജോ​സ​ഫ്: 347 204 0062, സാ​മൂ​വ​ൽ യോ​ഹ​ന്നാ​ൻ: 214 435 0124.

NRI

ത​ക​ർ​ച്ച​ക​ളി​ൽ നി​ന്ന് ദൈ​വ​കൃ​പ​യാ​ൽ പു​ന​ർ​നി​ർ​മി​ത​മാ​കു​ന്ന ജീ​വി​ത​ങ്ങ​ളെ​ക്കു​റി​ച്ച് ഓ​ർ​മി​പ്പി​ച്ച് റ​വ. എ​ബ്ര​ഹാം വി. ​സാം​സ​ൺ

ഡാ​ള​സ്: ത​ക​ർ​ച്ച​ക​ളി​ൽ നി​ന്ന് ദൈ​വ​കൃ​പ​യാ​ൽ പു​ന​ർ​നി​ർ​മി​ത​മാ​കു​ന്ന ജീ​വി​ത​ങ്ങ​ളെ​ക്കു​റി​ച്ച് ഡാള​സ് മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് വി​കാ​രി റ​വ. എ​ബ്ര​ഹാം വി. ​സാം​സ​ൺ എ​സ്രാ പു​സ്ത​കം 3:8-13 വാ​ക്യ​ങ്ങ​ളെ മു​ൻ​നി​ർ​ത്തി ഓ​ർ​മിപ്പി​ച്ചു.​

അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യ ഐപി​എ​ൽ ഓ​ൺ​ലൈ​ൻ പ്രാ​ർ​ഥ​നാ യോ​ഗ​ത്തി​ന്‍റെ ചൊ​വ്വാ​ഴ്ച ന​ട​ന്ന 631-ാമ​ത് സെ​ഷ​നി​ൽ മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു റ​വ. എ​ബ്ര​ഹാം വി. ​സാം​സ​ൺ.

ന​മ്മു​ടെ ചെ​റി​യ പ​രി​മി​തി​ക​ളെ​പ്പോ​ലും വ​ലി​യ അ​ത്ഭു​ത​ങ്ങ​ളാ​ക്കി മാ​റ്റാ​ൻ ദൈ​വ​ത്തി​ന് ക​ഴി​യു​മെ​ന്നും ന​ഷ്ട​ങ്ങ​ളി​ൽ നി​രാ​ശ​പ്പെ​ടാ​തെ, വി​ശ്വാ​സ​ത്തോ​ടെ ജീ​വി​ത​ത്തെ പു​ന​ർ​നി​ർ​മി​ക്കാ​ൻ ന​മു​ക്ക് സാ​ധി​ക്ക​ണ​മെ​ന്നും അ​ച്ച​ൻ ഉ​ദ്ബോ​ധി​പ്പി​ച്ചു.​

ചു​റ്റു​മു​ള്ള​വ​രു​ടെ നി​രു​ത്സാ​ഹ​പ്പെ​ടു​ത്ത​ലു​ക​ളെ പ്രാ​ർ​ഥന​യി​ലൂ​ടെ​യും ദൈ​വ​വി​ശ്വാ​സ​ത്തി​ലൂ​ടെ​യും അ​തി​ജീ​വി​ക്ക​ണം, പ്രാ​ർ​ഥന​ക​ൾ​ക്ക് മ​റു​പ​ടി വൈ​കു​മ്പോ​ഴും ദൈ​വ​ത്തി​ന്‍റെ സ​മ​യ​ത്തി​നാ​യി ക്ഷ​മ​യോ​ടെ കാ​ത്തി​രി​ക്ക​ണം, ത​ക​ർ​ച്ച​ക​ളി​ൽ ദൈ​വ​വ​ച​ന​ത്തെ മു​റു​കെ​പ്പി​ടി​ച്ച്, പ്രാ​ർ​ഥ​ന​യോ​ടെ മു​ന്നോ​ട്ട് പോ​ക​ണ​മെ​ന്നും അ​ച്ച​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു

​സി.വി. ​സാ​മു​വ​ൽ സ്വാ​ഗ​ത​വും ​പി.വി. ​ജോ​ൺ പ്രാ​രം​ഭ പ്രാ​ർ​ഥ​ന​യും ന​ട​ത്തി. ലീ​ല​മ്മ ഐ​സ​ക് ബൈ​ബി​ൾ വാ​യ​ന​യ്ക്കും ​ആ​ൻ​ഡ്രൂ​സ് അ​ഞ്ചേ​രി ഭ​ക്തി​ഗാ​നാ​ലാ​പ​ന​ത്തി​നും നേ​തൃ​ത്വം ന​ൽ​കി.​തു​ട​ർ​ന്ന് ജോ​സ​ഫ് ടി. ​ജോ​ർ​ജ് മ​ധ്യ​സ്ഥ പ്രാ​ർ​ഥന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.

​ടി.എ. ​മാ​ത്യു ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. റ​വ. ജേ​ക്ക​ബ് ജോ​ർ​ജി​ന്‍റെ സ​മാ​പ​ന പ്രാ​ർ​ഥ​ന​യോ​ടും ആ​ശീ​ർ​വാ​ദ​ത്തോ​ടും കൂ​ടി യോ​ഗം സ​മാ​പി​ച്ചു. ​ഷി​ജു ജോ​ർ​ജ്, ​ജോ​സ​ഫ് ടി. ​ജോ​ർ​ജ് എ​ന്നി​വ​ർ സാ​ങ്കേ​തി​ക സ​ഹാ​യ​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ചു.

ഫോ​ൺ കോ​ൺ​ഫ​റ​ൻ​സ് വ​ഴി ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള നി​ര​വ​ധി വി​ശ്വാ​സി​ക​ൾ ഈ ​ആ​ത്മീ​യ കൂ​ട്ടാ​യ്മ​യി​ൽ പ​ങ്കെ​ടു​ത്തു.

ഐപിഎ​ല്ലിന്‍റെ അ​ടു​ത്ത (632-ാമ​ത്) സെ​ഷ​ൻ ചൊ​വ്വാ​ഴ്ച ന​ട​ക്കും. ന്യൂ​യോ​ർ​ക്കി​ൽ നി​ന്നു​ള്ള പ്ര​ശ​സ്ത സു​വി​ശേ​ഷ​ക​ൻ ഇ​വാ. മോ​ബ്സി കെ. ​എ​ബ്ര​ഹാം അ​ടു​ത്ത ആ​ഴ്ച മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

NRI

ഡാ​ള​​സിൽ രോഗിയെ പീഡിപ്പിച്ച കേസിൽ ​ ഡോ​ക്ട​ർ അ​റ​സ്റ്റി​ൽ;  ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്തു

ഡാ​ള​സ് : രോ​ഗി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ ഡാ​ല്ല​സി​ലെ പ്ര​മു​ഖ ഡോ​ക്ട​റാ​യ ന​രീ​ന്ദ​ർ കു​മാ​ർ മോം​ഗ​യെ (81) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ട്ട​ൺ റെ​ക്ട​ൽ സ​ർ​ജ​നും ഗ്യാ​സ്ട്രോ​എ​ൻ​ട്രോ​ള​ജി​സ്റ്റു​മാ​യ ഇ​ദ്ദേ​ഹം ദ​ശ​ക​ങ്ങ​ളാ​യി നോ​ർ​ത്ത് ടെ​ക്സാ​സി​ൽ പ്രാ​ക്ടീ​സ് ചെ​യ്തു​വ​രി​ക​യാ​ണ്.

അ​റ​സ്റ്റി​നെ തു​ട​ർ​ന്ന് ടെ​ക്സാ​സ് മെ​ഡി​ക്ക​ൽ ബോ​ർ​ഡ് അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്ന് ഡോ​ക്ട​ർ മോം​ഗ​യു​ടെ മെ​ഡി​ക്ക​ൽ ലൈ​സ​ൻ​സ് താ​ൽ​ക്കാ​ലി​ക​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്തു. ഇ​ദ്ദേ​ഹം പ്രാ​ക്ടീ​സ് തു​ട​രു​ന്ന​ത് പൊ​തു​ജ​ന​ക്ഷേ​മ​ത്തി​ന് ഭീ​ഷ​ണി​യാ​ണെ​ന്ന് വി​ല​യി​രു​ത്തി​യാ​ണ് ബോ​ർ​ഡി​ന്‍റെ ന​ട​പ​ടി.

ശ്ര​ദ്ധി​ക്കു​ക: നി​ല​വി​ൽ ഡോ​ക്ട​ർ​ക്കെ​തി​രെ​യു​ള്ള കു​റ്റാ​രോ​പ​ണ​ങ്ങ​ൾ മാ​ത്ര​മാ​ണി​ത്. കോ​ട​തി​യി​ൽ കു​റ്റം തെ​ളി​യു​ന്ന​തു​വ​രെ അ​ദ്ദേ​ഹം നി​ര​പ​രാ​ധി​യാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ന​ട​പ​ടി​ക​ളും മെ​ഡി​ക്ക​ൽ ബോ​ർ​ഡി​ന്റെ അ​ന്വേ​ഷ​ണ​വും പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

NRI

വി​ബി​എ​സ് സ​മാ​പ​ന സ​മ്മേ​ള​നം കു​ട്ടി​ക​ളു​ടെ വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ-​ആ​ത്മീ​യ പ​രി​പാ​ടി​ക​ൾ​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി

ഡാ​ള​സ്: സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മാ സ​ൺ​ഡേ സ്കൂ​ൾ ന​ട​ത്തി​യ 2026ലെ ​വെ​ക്കേ​ഷ​ൻ ബൈ​ബി​ൾ സ്കൂ​ൾ സ​മാ​പ​ന സ​മ്മേ​ള​നം ഞാ​യ​റാ​ഴ്ച​ത്തെ ആ​രാ​ധ​ന​യ്ക്ക് ശേ​ഷം ന​ട​ത്ത​പ്പെ​ട്ടു. ലീ ​മാ​ത്യു​വി​ന്‍റെ സ്വാ​ഗ​ത പ്ര​സം​ഗ​ത്തോ​ടെ​യാ​ണ് സ​മാ​പ​ന ച​ട​ങ്ങു​ക​ൾ​ക്ക് ഔ​ദ്യോ​ഗി​ക​മാ​യി തു​ട​ക്ക​മാ​യ​ത്.

തു​ട​ർ​ന്ന് പ്രെ​യ്സ് ആ​ൻ​ഡ് വ​ർ​ഷി​പ്പ് ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ തീം ​സോം​ഗ് ആ​ല​പി​ച്ചു​കൊ​ണ്ട് സ​ദ​സി​നെ ഭ​ക്തി​സാ​ന്ദ്ര​മാ​ക്കി. കു​ട്ടി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും സ​ജീ​വ പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യ പ​രി​പാ​ടി​യി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ-​ആ​ത്മീ​യ പ​രി​പാ​ടി​ക​ളാ​ണ് അ​ര​ങ്ങേ​റി​യ​ത്.

കു​ട്ടി​ക​ളു​ടെ ക​ലാ​പ​ര​മാ​യ ക​ഴി​വു​ക​ൾ പ്ര​ക​ടി​പ്പി​ക്കു​ന്ന വി​വി​ധ ക്ലാ​സ് പെ​ർ​ഫോ​മ​ൻ​സു​ക​ൾ ച​ട​ങ്ങി​ന് മാ​റ്റു​കൂ​ട്ടി.

 

NRI

"ഇ​ൻ​സൈ​റ്റ് ഫോ​ർ ആ​ൻ അ​ബ​ണ്ട​ന്‍റ് ലൈ​ഫ്' പു​സ്ത​ക​പ്ര​കാ​ശ​നം ഡോ. ​യു​യാ​ക്കിം മാ​ർ കൂ​റി​ലോ​സ് നി​ർ​വ​ഹി​ച്ചു

ഡാ​ള​സ്: കാ​രോ​ൾ​ട്ട​ൺ മാ​ർ​ത്തോ​മ്മാ ഇ​ട​വ​കാം​ഗ​മാ​യ ജോ​ർ​ജ് പി. ​ആ​ൻ​ഡ്രൂ​സ് ര​ചി​ച്ച "ഇ​ൻ​സൈ​റ്റ്സ് ഫോ​ർ ആ​ൻ അ​ബ​ണ്ട​ന്‍റ് ലൈ​ഫ്' എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​യു​യാ​ക്കിം മാ​ർ കൂ​റി​ലോ​സ് ആ​ണ് പു​സ്ത​ക​പ്ര​കാ​ശ​നം ന​ട​ത്തി​യ​ത്.

ഈ മാസം ആറിന് ഇ​ട​വ​ക​യി​ൽ ന​ട​ന്ന വി​ശു​ദ്ധ കുർ​ബാ​ന​യ്ക്ക് ശേ​ഷം സം​ഘ​ടി​പ്പി​ച്ച ല​ളി​ത​മാ​യ ച​ട​ങ്ങി​ൽ, ഫാ​ർ​മേ​ഴ്‌​സ് മാ​ർ​ത്തോ​മ്മാ ഇ​ട​വ​കാം​ഗ​മാ​യ മാ​ത്യൂ​സ് അ​ബ്ര​ഹാ​മി​ൽ നി​ന്നും പു​സ്ത​ക​ത്തി​ന്‍റെ ആ​ദ്യ​പ്ര​തി തി​രു​മേ​നി ഏ​റ്റു​വാ​ങ്ങി.

ച​ട​ങ്ങി​ൽ പു​സ്ത​ക​ത്തി​ന്‍റെ ര​ത്ന​ച്ചു​രു​ക്കം ആ​മു​ഖ​മാ​യി ഗ്ര​ന്ഥ ക​ർ​ത്താ​വ് ജോ​ർ​ജ് പി. ​ആ​ൻ​ഡ്രൂ​സ് (കു​ട്ട​ൻ) വി​ശ​ദീ​ക​രി​ച്ചു.

ഫാ​ർ​മേ​ഴ്‌​സ് മാ​ർ​ത്തോമ്മാ റ​വ. എ​ബ്ര​ഹാം വി. സാം​സ​ൺ കാ​രോ​ൾ​ട്ട​ൺ ഇ​ട​വ​ക വി​കാ​രി റ​വ. ജ​സ്റ്റി​ൻ പാ​പ്പ​ച്ച​ൻ, സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് എ​പ്പി​സ്കോ​പ്പ​ൽ ച​ർ​ച്ച് വി​കാ​രി റ​വ. റോ​യ് തോ​മ​സ് തു​ട​ങ്ങി നി​ര​വ​ധി പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

വി​ശ്വാ​സം, നേ​തൃ​പാ​ട​വം, യ​ഥാ​ർ​ഥ ജീ​വി​താ​നു​ഭ​വ​ങ്ങ​ൾ എ​ന്നി​വ​യി​ൽ നി​ന്നു​ള്ള പ്രാ​യോ​ഗി​ക ജ്ഞാ​ന​മാ​ണ് ഈ ​പു​സ്ത​ക​ത്തി​ലൂ​ടെ ജോ​ർ​ജ് പി. ​ആ​ൻ​ഡ്രൂ​സ് പ​ങ്കു​വയ്ക്കു​ന്ന​ത്.

1951 മേ​യ് 19ന് ​കേ​ര​ള​ത്തി​ൽ പ​രേ​ത​രാ​യ പി. ​കോ​ര​യു​ടെ​യും ലൂ​സി ആ​ൻ​ഡ്രൂ​സി​ന്‍റെയും മ​ക​നാ​യാ​ണ് അ​ദ്ദേ​ഹം ജ​നി​ച്ച​ത്. വി​ദ്യാ​ർഥി നേ​താ​വാ​യി പൊ​തു​രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​ന്ന അ​ദ്ദേ​ഹം ചെ​റു​പ്പ​കാ​ലം മു​ത​ൽ​ക്കേ മി​ക​ച്ച നേ​തൃ​പാ​ട​വം പു​ല​ർ​ത്തി​യി​രു​ന്നു.

കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ പ​ഠ​ന​കാ​ല​ത്ത് യൂ​ണി​വേ​ഴ്സി​റ്റി കൗ​ൺ​സി​ല​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. കാ​മ്പ​സ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ശ​ക്ത​മാ​ക്കു​ന്ന​തി​ലും വി​ദ്യാ​ർ​ത്ഥി ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും വ​ലി​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി.

എംബിഎ ഉ​ൾ​പ്പെ​ടെ​യു​ള്ള തൊ​ഴി​ല​ധി​ഷ്ഠി​ത കോ​ഴ്സു​ക​ൾ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്നി​ൽ നി​ന്ന് പ്ര​വ​ർ​ത്തി​ച്ചു. എ​ക്ക​ണോ​മി​ക്സി​ലും ബി​സി​ന​സ് അ​ഡ്മി​നി​സ്ട്രേ​ഷ​നി​ലും അ​ദ്ദേ​ഹം ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്.

 

NRI

13 വ​ർ​ഷം പി​ന്നി​ടു​മ്പോ​ഴും ജ്വ​ലി​ക്കു​ന്ന സ്മ​ര​ണ​ക​ളി​ൽ പാ​ട്രി​ക് മ​രു​തും​മൂ​ട്ടി​ൽ

ഡാ​ള​സ്: അ​കാ​ല​ത്തി​ൽ പൊ​ലി​ഞ്ഞു​പോ​യ യു​വ​പ്ര​തി​ഭ പാ​ട്രി​ക് മ​രു​തും​മൂ​ട്ടി​ലി​ന്‍റെ തു​ടി​ക്കു​ന്ന സ്മ​ര​ണ​ക​ൾ 13 വ​ർ​ഷം പി​ന്നി​ടു​മ്പോ​ഴും സ​ഭാം​ഗ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി നി​ല​നി​ൽ​ക്കു​ന്നു.

നോ​ർ​ത്ത് അ​മേ​രി​ക്കാ - യൂ​റോ​പ്പ് മാ​ർ​ത്തോ​മാ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ഒ​രു വ്യ​ക്തി​ക്ക് ന​ൽ​കി​യ ഏ​റ്റ​വും വ​ലി​യ അം​ഗീ​കാ​ര​മാ​ണ് പാ​ട്രി​ക് മ​രു​തും​മൂ​ട്ടി​ലി​ന് മാ​ർ​ത്തോ​മ്മാ സ​ഭ ന​ൽ​കി​യ​ത്.

എ​ന്നാ​ൽ, ആ ​സ്മ​ര​ണ നി​ല​നി​ർ​ത്തു​ന്ന​തി​നാ​യി ഭ​ദ്രാ​സ​നം പ്ര​ഖ്യാ​പി​ച്ച "പാ​ട്രി​ക് മി​ഷ​ൻ പ്രോ​ജ​ക്റ്റ്' ഇ​പ്പോ​ഴും ശൈ​ശ​വ​ദ​ശ​യി​ൽ ത​ന്നെ​യാ​ണെ​ന്ന​ത് സ​ഭ ജ​ന​ങ്ങ​ളി​ൽ ആ​ശ​ങ്ക​യു​ണ​ർ​ത്തു​ന്നു.

നോ​ർ​ത്ത് അ​മേ​രി​ക്കാ - യൂ​റോ​പ്പ് ഭ​ദ്രാ​സ​നം നാ​റ്റീ​വ് മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ​ക്‌​ല​ഹോ​മ ബ്രോ​ക്ക​ൻ ബോ​യി​ൽ സം​ഘ​ടി​പ്പി​ച്ച വെ​ക്കേ​ഷ​ൻ ബൈ​ബി​ൾ സ്കൂ​ളി​ന്‍റെ (വി​ബി​എ​സ്) ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കാ​യി കൂ​ട്ടു​കാ​രോ​ടൊ​പ്പം കാ​റി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ട​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​ണ് 2013 ജൂ​ൺ നാ​ലി​ന് പാ​ട്രി​ക് മ​ര​ണ​പ്പെ​ടു​ന്ന​ത്.

2004-ൽ ​ഉ​പ​രി​പ​ഠ​നാ​ർ​ഥം അ​മേ​രി​ക്ക​യി​ലെ​ത്തി ഇ​ല​ക്ട്രി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യ പാ​ട്രി​ക്, ടെ​ക്സ​സ് ഇ​ൻ​സ്ട്രു​മെ​ന്‍റ്സി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച് അ​ധി​കം താ​മ​സി​യാ​തെ​യാ​യി​രു​ന്നു ഈ ​ദു​ര​ന്തം.

മ​ല​യാ​ളി​ക​ളാ​യ ചെ​റി​യാ​ൻ - ജെ​സി ദ​മ്പ​തി​മാ​രു​ടെ ഏ​ക മ​ക​നാ​യ പാ​ട്രി​ക് പ​ഠ​ന​ത്തി​ലും സ്പോ​ർ​ട്സി​ലും ഗി​റ്റാ​ർ വാ​യ​ന​യി​ലും അ​തീ​വ സ​മ​ർ​ഥ​നാ​യി​രു​ന്നു.

ക്രൈ​സ്ത​വ മൂ​ല്യ​ങ്ങ​ളും വി​ശ്വാ​സ​ങ്ങ​ളും മു​റു​കെ​പ്പി​ടി​ക്കു​ന്ന​തി​ൽ ദ​ത്ത​ശ്ര​ദ്ധ​നാ​യി​രു​ന്നു എ​ന്ന് മാ​ത്ര​മ​ല്ല, ആ​ധു​നി​ക സം​സ്കാ​ര​ത്തി​ന്‍റെ ദൂ​ഷി​ത​വ​ല​യ​ത്തി​ൽ​പ്പെ​ട്ട് അ​ന്ധ​കാ​ര ശ​ക്തി​ക​ൾ​ക്ക് അ​ടി​മ​പ്പെ​ട്ടി​രു​ന്ന നി​ര​വ​ധി യു​വാ​ക്ക​ളെ സ​ത്യ​പ്ര​കാ​ശ​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന​തി​നു​ള്ള പ്രേ​ര​ക​ശ​ക്തി കൂ​ടി​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​ളേ​ജ് വി​ദ്യാ​ഭ്യാ​സ​ത്തി​നി​ട​യി​ൽ സീ​നി​യ​ർ ഓ​റി​യ​ന്റേ​ഷ​ൻ ടീം ​മെ​ന്‍റ​ർ, യു​ടി​ഡി സ്റ്റു​ഡ​ന്‍റ് അം​ബാ​സി​ഡ​ർ, ഗോ​ൾ​ഡ​ൻ കീ ​ഹോ​ണ​ർ സൊ​സൈ​റ്റി എ​ന്നീ ത​ല​ങ്ങ​ളി​ൽ പാ​ട്രി​ക് പ്ര​വ​ർ​ത്ത​ന​നി​ര​ത​നാ​യി​രു​ന്നു.

പാ​ട്രി​ക് മി​ഷ​ൻ പ്രോ​ജ​ക്റ്റും അ​നി​ശ്ചി​ത​ത്വ​വും

ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മാ ഇ​ട​വ​കാം​ഗ​മാ​യി​രു​ന്ന പാ​ട്രി​ക് ഡാ​ള​സി​ലെ മാ​ത്ര​മ​ല്ല, അ​മേ​രി​ക്ക​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ യു​വാ​ക്ക​ളെ സം​ഘ​ടി​പ്പി​ച്ചു ആ​ത്മീ​യ നേ​തൃ​ത്വം ന​ൽ​കു​ന്ന​തി​ൽ മു​ൻ​പ​ന്തി​യി​ലാ​യി​രു​ന്നു.

മാ​ർ​ത്തോ​മാ സ​ഭ​യ്ക്ക് വേ​ണ്ടി പാ​ട്രി​ക് ചെ​യ്ത സേ​വ​ന​ങ്ങ​ളെ മാ​നി​ച്ച് ഉ​ചി​ത​മാ​യ സ്മാ​ര​കം നി​ർ​മി​ക്കു​മെ​ന്നും അ​ത് പാ​ട്രി​ക് മി​ഷ​ൻ പ്രോ​ജ​ക്റ്റി​ന്‍റെ ഭാ​ഗ​മാ​യി​രി​ക്കു​മെ​ന്നും 2014-ൽ ​ഭ​ദ്രാ​സ​ന സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഭ​ദ്രാ​സ​ന എ​പ്പി​സ്കോ​പ്പാ​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്.

പാ​ട്രി​ക്കി​ന്‍റെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക ദി​ന​മാ​യ 2014 ജൂ​ൺ നാ​ലി​ന് ഒ​ക്‌​ല​ഹോ​മ ബ്രോ​ക്ക​ൻ ബോ​യി​ൽ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ കൂ​ദാ​ശ നി​ർ​വ​ഹി​ക്കാ​നാ​യി​രു​ന്നു ആ​ദ്യ പ​ദ്ധ​തി. ഇ​തി​ന്‍റെ ചു​മ​ത​ല സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണ​ൽ ആ​ക്ടി​വി​റ്റി ക​മ്മി​റ്റി​യെ ഏ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു.

2,20,000 ഡോ​ള​ർ ചെ​ല​വ​ഴി​ച്ച് ര​ണ്ടു ഘ​ട്ട​ങ്ങ​ളാ​യി പ​ണി പൂ​ർ​ത്തീ​ക​രി​ക്കാ​നാ​യി​രു​ന്നു ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ ഭ​ദ്രാ​സ​ന എ​പ്പി​സ്കോ​പ്പാ റൈ​റ്റ് റ​വ.​ഡോ. ഗീ​വ​ർ​ഗീ​സ് തെ​യോ​ഡോ​ഷ്യ​സി​ന്‍റെ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യി​ട്ടും പ​ണി ആ​രം​ഭി​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

തു​ട​ർ​ന്ന് മൂ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം പു​തി​യ ഭ​ദ്രാ​സ​നാ​ധി​പ​നാ​യി ചു​മ​ത​ല​യേ​റ്റ ഐ​സ​ക് മാ​ർ ഫി​ല​ക്സി​നോ​സ് 2016 ഓ​ഗ​സ്റ്റ് 13-ന് ​ഗ്രൗ​ണ്ട് ബ്രേ​ക്കിം​ഗ് സെ​റി​മ​ണി​യോ​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു.

ഈ ​കെ​ട്ടി​ട​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ടം ഒ​രു ല​ക്ഷ​ത്തി​ല​ധി​കം ഡോ​ള​ർ ചെ​ല​വ​ഴി​ച്ച് പൂ​ർ​ത്തി​യാ​ക്കി​യ​തി​ന്‍റെ കൂ​ദാ​ശ​ക​ർ​മം 2017 ജൂ​ൺ എ​ട്ടി​ന് എ​പ്പി​സ്കോ​പ്പാ നി​ർ​വ​ഹി​ച്ചു. ഇ​പ്പോ​ൾ അ​തി​നു​ശേ​ഷ​വും ഒ​ൻ​പ​ത് വ​ർ​ഷ​ങ്ങ​ൾ കൂ​ടി ക​ട​ന്നു​പോ​യി​രി​ക്കു​ന്നു.

ഉ​യ​രു​ന്ന ചോ​ദ്യ​ങ്ങ​ളും ബ​ദ​ൽ നി​ർ​ദേ​ശ​ങ്ങ​ളും

ഒ​ന്നാം ഘ​ട്ടം പൂ​ർ​ത്തീ​ക​രി​ച്ചി​ട​ത്ത് ത​ന്നെ ര​ണ്ടാം​ഘ​ട്ട നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ണ്ടാ​കു​മോ, അ​തോ പ്രോ​ജ​ക്ടി​ന്‍റെ പ്ര​വ​ർ​ത്ത​നം ഔ​ദ്യോ​ഗി​ക​മാ​യി അ​വ​സാ​നി​പ്പി​ച്ചു​വെ​ന്ന പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കു​മോ എ​ന്ന​റി​യു​ന്ന​തി​ന് സ​ഭാം​ഗ​ങ്ങ​ൾ ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണ്.

ഭ​ദ്രാ​സ​ന സ​ഭാ​നേ​തൃ​ത്വം വ​ള​രെ പ്ര​തീ​ക്ഷ​യോ​ടെ ഏ​റ്റെ​ടു​ത്ത പാ​ട്രി​ക് മി​ഷ​ൻ പ്രോ​ജ​ക്റ്റ് പോ​ലെ ത​ന്നെ, ഇ​തി​നു മു​ൻ​പ് തു​ട​ങ്ങി​യ പ​ല പ​ദ്ധ​തി​ക​ളും പൂ​ർ​ണ​മാ​യും ഫ​ല​പ്രാ​പ്തി​യി​ൽ എ​ത്തി​യോ എ​ന്ന ന്യാ​യ​മാ​യ സം​ശ​യ​വും അ​വ​ശേ​ഷി​ക്കു​ന്നു.

ബ്രോ​ക്ക​ൻ ബോ​യി​ൽ ഇ​ത്ര​യും തു​ക ചി​ല​വ​ഴി​ച്ച് പൂ​ർ​ത്തീ​ക​രി​ച്ച കെ​ട്ടി​ടം ക​ഴി​ഞ്ഞ ആ​റ് വ​ർ​ഷ​ത്തി​നു​ള്ളി​ൽ എ​ത്ര ത​വ​ണ ഉ​പ​യോ​ഗി​ക്കേ​ണ്ടി വ​ന്നു എ​ന്ന​ത് ചി​ന്ത​നീ​യ​മാ​ണ്.

"ഇ​നി​യും ര​ണ്ടാം ഘ​ട്ട നി​ർ​​മാണ​ത്തി​ന് പ​ണം ചി​ല​വ​ഴി​ക്കു​ന്ന​ത് എ​ന്തി​നാ​ണ്?' - ദീ​ർ​ഘ​വീ​ക്ഷ​ണ​മൂ​ള്ള സ​ഭാം​ഗ​ങ്ങ​ൾ ഉ​യ​ർ​ത്തു​ന്ന ചോ​ദ്യ​മാ​ണി​ത്. നി​ല​വി​ലെ എ​പ്പി​സ്കോ​പ്പാ​യും ഇ​തേ നി​ല​പാ​ട് ത​ന്നെ​യാ​ണ് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

പ​ദ്ധ​തി​ക്കാ​യി ഇ​നി​യും നീ​ക്കി​വ​ച്ചി​രി​ക്കു​ന്ന ഒ​രു ല​ക്ഷ​ത്തി​ല​ധി​കം ഡോ​ള​ർ, പ്രോ​ജ​ക്ടി​ന്‍റെ ആ​രം​ഭ​ത്തി​ൽ പ​ല​രും ചൂ​ണ്ടി​ക്കാ​ണി​ച്ചി​രു​ന്ന​തു​പോ​ലെ ഒ​രു "എ​ൻ​ഡോ​വ്മെ​ന്‍റ് ഫ​ണ്ട്' ആ​യി മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം പ​തി​മൂ​ന്ന് വ​ർ​ഷം തി​ക​യു​മ്പോ​ഴും ശ​ക്ത​മാ​വു​ക​യാ​ണ്.

ഇ​തി​ൽ നി​ന്നും ല​ഭി​ക്കു​ന്ന തു​ക നി​ർ​ദ്ധ​ന​രാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഉ​ന്ന​ത പ​ഠ​ന​ത്തി​ന് സ്കോ​ള​ർ​ഷി​പ്പാ​യി ന​ൽ​കു​ന്ന​ത് പാ​ട്രി​ക്കി​ന്‍റെ സ്മ​ര​ണ​യെ കൂ​ടു​ത​ൽ അ​ർ​ഥ​വ​ത്താ​യ രീ​തി​യി​ൽ നി​ല​നി​ർ​ത്തു​മെ​ന്നാ​ണ് ഭൂ​രി​പ​ക്ഷ അ​ഭി​പ്രാ​യം.

ഭ​ദ്രാ​സ​ന​ത്തി​ൽ അ​റ്റ്ലാന്‍റാ പ്രൊ​ജ​ക്റ്റ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വി​ജ​യ​ക​ര​മാ​യ നേ​തൃ​ത്വം ന​ൽ​കി സേ​വ​നം പൂ​ർ​ത്തീ​ക​രി​ച്ച് കേ​ര​ള​ത്തി​ലേ​ക്ക് തി​രി​ച്ചു​പോ​യ അ​ഭി​വ​ന്ദ്യ എ​പ്പി​സ്കോ​പ്പാ ഈ ​ആ​വ​ശ്യം അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ച്ചി​രു​ന്നു.

ഉ​ചി​ത​മാ​യ തീ​രു​മാ​നം സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി പു​തി​യ ഭ​ദ്രാ​സ​ന എ​പ്പി​സ്കോ​പ്പാ​ക്ക് ബാ​റ്റ​ൺ കൈ​മാ​റി​യെ​ങ്കി​ലും ഇ​തി​ന്മേ​ൽ അ​നു​കൂ​ല​മാ​യ എ​ന്തെ​ങ്കി​ലും സം​ഭ​വി​ക്കു​മോ എ​ന്നാ​ണ് സ​ഭാ​ജ​ന​ങ്ങ​ൾ ഇ​ന്നും ഉ​റ്റു​നോ​ക്കു​ന്ന​ത്.

NRI

ജോ​ർ​ജ് മ​ണ്ണി​ക്ക​രോ​ട്ടി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഐ​പി​സി​എ​ൻ​ടി ഡാ​ള​സ് അ​നു​ശോ​ചി​ച്ചു

ഡാ​ള​സ്: പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​നും സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ ജോ​ർ​ജ് മ​ണ്ണി​ക്ക​രോ​ട്ടി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​ഗാ​ധ​മാ​യ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യി ഐ​പി​സി​എ​ൻ​ടി പ്ര​സി​ഡ​ന്‍റ് സ​ണ്ണി മാ​ളി​യേ​ക്ക​ൽ.

അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗം അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് വ​ലി​യൊ​രു ന​ഷ്ട​മാ​ണ്. ത​ന്‍റെ അ​ക്ഷ​ര​ങ്ങ​ളി​ലൂ​ടെ​യും വ്യ​ത്യ​സ്ത​മാ​യ ര​ച​നാ​ശൈ​ലി​യി​ലൂ​ടെ​യും വാ​യ​ന​ക്കാ​രു​ടെ മ​ന​സി​ൽ അ​ദ്ദേ​ഹം എ​ന്നും ജീ​വി​ക്കും.

ഒ​രു വ​ഴി കാ​ട്ടി, ന​ല്ല സു​ഹൃ​ത്ത് അ​ങ്ങ​നെ ന​ല്ല ഓ​ർ​മ​യ്ക്ക് മു​ൻ​പി​ൽ ഒ​രു പി​ടി പു​ഷ്പ​ങ്ങ​ൾ അ​ർ​പ്പി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യും സ​ണ്ണി മാ​ളി​യേ​ക്ക​ൽ അ​റി​യി​ച്ചു.

NRI

ഡോ. ​യു​യാ​ക്കിം മാ​ർ കൂ​റി​ലോ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്ക് ഡാ​ള​സി​ൽ വ​ര​വേ​ൽ​പ്പ്

ഡാ​ള​സ്: ഹ്ര​സ്വ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഡാ​ള​സി​ൽ എ​ത്തി​ച്ചേ​ർ​ന്ന മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ ചെ​ങ്ങ​ന്നൂ​ർ - മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന അ​ധ്യ​ക്ഷ​ൻ ഡോ. ​യു​യാ​ക്കിം മാ​ർ കൂ​റി​ലോ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്തയ്ക്ക് ഡാള​സ് ഡി​എ​ഫ്ഡ​ബ്ല്യു വിമാനത്താവളത്തിൽ ഊ​ഷ്മ​ള വ​ര​വേ​ൽ​പ്പ് ന​ൽ​കി.

ഡാ​ളസ് ഫാ​ർ​മേ​ഴ്‌​സ് ബ്രാ​ഞ്ച് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക വി​കാ​രി റ​വ. എ​ബ്ര​ഹാം വി. ​സാം​സ​ൺ, ഡാ​​ളസ് ക​രോ​ൾ​ട്ട​ൺ മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക വി​കാ​രി റ​വ. ജ​സ്റ്റി​ൻ പാ​പ്പ​ച്ച​ൻ, സെ​ഹി​യോ​ൻ മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക വി​കാ​രി റ​വ. റോ​ബി​ൻ വ​ർ​ഗീ​സ്, ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗം തോ​മ​സ് ഈ​ശോ, പി.​ടി. മാ​ത്യു, ഷാ​ജി രാ​മ​പു​രം, മ​നു പാ​റ​യി​ൽ എ​ന്നി​വ​ർ സ്വീ​ക​രി​ക്കു​വാ​ൻ എ​ത്തി​യി​രു​ന്നു.

സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്താ ഡോ.​ മാ​ർ കൂ​റി​ലോ​സ് ശ​നിയാഴ്ച രാ​വി​ലെ പത്തിന് ഡാ​ളസ് ക​രോ​ൾ​ട്ട​ൺ മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യി​ൽ ഗോ​ൾ​ഡ​ൺ ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി സീ​നി​യ​ർ സി​റ്റി​സ​ൺ​സി​നാ​യി പ്ര​ത്യേ​കം ക്ര​മീ​ക​രി​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന ശു​ശ്രു​ഷയ്​ക്കും ഞാ​യ​റാ​ഴ്ച ഡാ​ള​സ് ഫാ​ർ​മേ​ഴ്‌​സ് ബ്രാ​ഞ്ച് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യി​ൽ ആ​രാ​ധ​ന​യ്ക്കും വി​ശു​ദ്ധ കു​ർ​ബാന ശു​ശ്രു​ഷയ്​ക്കും നേ​തൃ​ത്വം ന​ൽ​കും.

NRI

ബി​ഷ​പ് സി​മ്മി മാ​ത്യൂ​സ് ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു

ഡാ​ള​സ്: എ​പ്പി​സ്കോ​പ്പ​ൽ സ​ഭ​യു​ടെ മു​ൻ ബി​ഷ​പ്പും ഡാ​ള​സ് ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് അം​ഗ​വു​മാ​യ ബി​ഷ​പ് സി​മ്മി മാ​ത്യൂ​സ് (കോ​പ്പേ​ൽ) അ​ന്ത​രി​ച്ചു.

പ​ത്ത​നം​തി​ട്ട തോ​ന്നി​മ​ല ത​ന്നി​മൂ​ട്ടി​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭാ​ര്യ: ലീ​ല​മ്മ. മ​ക്ക​ൾ: റെ​ജീ​ന, വെ​സ്ലി, ക്രി​സ്റ്റീ​ന.

ശാ​ന്ത​മാ​യ പെ​രു​മാ​റ്റ​ത്തി​ലൂ​ടെ​യും കാ​രു​ണ്യം നി​റ​ഞ്ഞ ഹൃ​ദ​യ​ത്തി​ലൂ​ടെ​യും അ​നേ​ക​രു​ടെ ജീ​വി​ത​ങ്ങ​ളെ സ്വാ​ധീ​നി​ച്ച വ്യ​ക്തി​ത്വ​മാ​യി​രു​ന്നു ബി​ഷ​പ് സി​മ്മി മാ​ത്യൂ​സ്

ഡാ​ള​സ് ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ വ​ള​ർ​ച്ച​യി​ൽ ബി​ഷ​പ് സി​മ്മി മാ​ത്യൂ​സ് ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത​താ​ണ്. വ​രും​ത​ല​മു​റ​ക​ൾ​ക്ക് എ​ന്നും അ​നു​ഗ്ര​ഹ​മാ​യി നി​ല​കൊ​ള്ളു​ന്ന ഒ​രു വ​ലി​യ പാ​ര​മ്പ​ര്യ​മാ​ണ് അ​ദ്ദേ​ഹം അ​വ​ശേ​ഷി​പ്പി​ച്ചു ക​ട​ന്നു​പോ​കു​ന്ന​ത്.

സം​സ്കാ​ര ച​ട​ങ്ങു​ക​ൾ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പി​ന്നീ​ട് അ​റി​യി​ക്കു​ന്ന​താ​ണ്.

NRI

റ​വ. അ​രു​ൺ സാ​മു​വ​ൽ വ​ർ​ഗീ​സി​ന് ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ സ്വീ​ക​ര​ണം

ഡാ​ള​സ്: നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ - യൂ​റോ​പ്പ് ഭ​ദ്രാ​സ​ന യൂ​ത്ത് ചാ​പ്ലി​നാ​യി ചു​മ​ത​ല​യേ​റ്റ ശേ​ഷം ആ​ദ്യ​മാ​യി സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ റ​വ. അ​രു​ൺ സാ​മു​വ​ൽ വ​ർ​ഗീ​സി​നും ഭാര്യ ഷാ​രോ​ണിനും ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഊ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണം ന​ൽ​കി.

ഞാ​യ​റാ​ഴ്ച ഇ​ട​വ​ക​യി​ൽ ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഫാ. അ​രു​ൺ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഇ​ട​വ​ക വി​കാ​രി റ​വ. റെ​ജി​ൻ രാ​ജു, മു​തി​ർ​ന്ന പ​ട്ട​ക്കാ​ര​ൻ റ​വ. ടി.​ജെ. ജോ​സ​ഫ് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.

കു​ർ​ബാ​ന​യ്ക്ക് ശേ​ഷം ന​ട​ന്ന സ്വീ​ക​ര​ണ​ച്ച​ട​ങ്ങി​ൽ ഇ​ട​വ​ക സെ​ക്ര​ട്ട​റി സോ​ജി സ്ക​റി​യ സ്വാ​ഗ​തം ആ​ശം​സി​ച്ചു. വി​കാ​രി റ​വ. റെ​ജി​ൻ രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡാ​ള​സി​ൽ വ​ള​രു​ക​യും ഡാ​ള​സ് ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് മാ​ർ​ത്തോ​മ്മാ ഇ​ട​വ​കാം​ഗ​വു​മാ​യി​രു​ന്ന ഫാ. അ​രു​ൺ, യു​എ​ൻ​ടി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദം നേ​ടി​യ ശേ​ഷം കു​റ​ച്ചു വ​ർ​ഷ​ങ്ങ​ൾ ജോ​ലി ചെ​യ്തി​രു​ന്നു.

തു​ട​ർ​ന്ന് പ്രാ​ദേ​ശി​ക​മാ​യും മെ​ക്സി​ക്കോ​യി​ലും സ​ഭ​യു​ടെ മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി പ​ങ്കാ​ളി​യാ​കു​ക​യും പൂ​ർ​ണ​സ​മ​യ ശു​ശ്രൂ​ഷ​യ്ക്കാ​യു​ള്ള ദൈ​വ​വി​ളി തി​രി​ച്ച​റി​ഞ്ഞ് വൈ​ദി​ക​പ​ട്ട​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ക​യു​മാ​ണു​ണ്ടാ​യ​ത്. 2017-ൽ ​അ​ദ്ദേ​ഹം വൈ​ദി​ക​നാ​യി അ​ഭി​ഷി​ക്ത​നാ​യി.

തു​ട​ർ​ന്ന് ക​റ്റാ​നം സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് അ​സി​സ്റ്റ​ന്‍റ് വി​കാ​രി, ലോ​സ് ആ​ഞ്ച​ല​സ് ഹോ​റെ​ബ് മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് വി​കാ​രി, ന്യൂ​ജ​ഴ്സി സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് വി​കാ​രി എ​ന്നീ നി​ല​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

കൂ​ടാ​തെ ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ സ​ഭ​യു​ടെ മൂ​ന്നാ​മ​ത്തെ സ​മ്പൂ​ർ​ണ ഇം​ഗ്ലീ​ഷ് ഇ​ട​വ​ക​യാ​യ കോ​ർ​ണ​ർ​സ്റ്റോ​ൺ മാ​ർ​ത്തോ​മ്മാ ച​ർ​ച്ചി​ന്‍റെ രൂ​പീ​ക​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​തും ഫാ. അ​രു​ണാണെ​ന്ന് ഫാ. റ​ജി​ൻ രാ​ജു ആ​മു​ഖ പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

യൂ​ത്ത് ചാ​പ്ലി​നാ​യി പു​തി​യ ചു​മ​ത​ല​യേ​റ്റ അ​ച്ച​ന് ഇ​ട​വ​കാം​ഗ​ങ്ങ​ൾ എ​ല്ലാ​വി​ധ ഭാ​വു​ക​ങ്ങ​ളും നേ​ർ​ന്നു. സ​മ്മേ​ള​ന​ത്തി​ൽ ഫാ. അ​രു​ൺ ത​നി​ക്ക് ല​ഭി​ച്ച സ്വീ​ക​ര​ണ​ത്തി​ന് സ​മു​ചി​ത​മാ​യ ന​ന്ദി​യും മ​റു​പ​ടി​യും രേ​ഖ​പ്പെ​ടു​ത്തി.

തു​ട​ർ​ന്ന് റ​വ.ഫാ. ടി. ​ജെ. ജോ​സ​ഫിന്‍റെ പ്രാ​ർ​ഥ​ന​യ്ക്കും ആ​ശീ​ർ​വാ​ദ​ത്തി​നും ശേ​ഷം യോ​ഗം മം​ഗ​ള​ക​ര​മാ​യി സ​മാ​പി​ച്ചു.

NRI

റെ​നി​ൽ രാ​ധാ​കൃ​ഷ്ണ​ന് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് കെഎച്ച്എസ്എൻടി ഭ​ര​ണ സ​മ​തി

ഡാ​ള​സ്: ഡാ​ള​സ് ഫോ​ർ​ട്ട് വ​ർ​ത്ത് (ഡി​എ​ഫ്ഡ​ബ്ല്യു) മേ​ഖ​ല​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി വ്യ​വ​സാ​യി​യും സാ​മൂ​ഹി​ക സാം​സ്കാ​രി​ക നാ​യ​ക​നു​മാ​യ റെ​നി​ൽ രാ​ധാ​കൃ​ഷ്ണ​ൻ പു​ല്ലാ​ർ​ക്കാ​ട്ട് (59) അ​ന്ത​രി​ച്ചു. കേ​ര​ള സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ഈ മാസം 24നാ​യി​രു​ന്നു അ​ന്ത്യം.

ഡാ​ള​സ് ശ്രീ ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ത്തി​ന്‍റെ ചു​മ​ത​ല​ക്കാ​രാ​യ കേ​ര​ള ഹി​ന്ദു സൊ​സൈ​റ്റി ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സി​ന്‍റെ (കെഎച്ച്എസ്എൻടി) മു​ൻ പ്ര​സി​ഡന്‍റും സം​ഘ​ട​ന​യു​ടെ ആ​ദ്യ​കാ​ല അം​ഗ​ങ്ങ​ളി​ൽ ഒ​രാ​ളു​മാ​യി​രു​ന്നു അ​ദ്ദേ​ഹം.

കൂ​ടാ​തെ കേ​ര​ള ഹി​ന്ദു​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ (കെഎച്ച്എൻഎ) നേ​തൃ​നി​ര​യി​ലും സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

ഡാ​ള​സ് മേ​ഖ​ല​യി​ൽ നി​ര​വ​ധി വി​ജ​യ​ക​ര​മാ​യ ബി​സി​ന​സ് സം​രം​ഭ​ങ്ങ​ളു​ടെ ഉ​ട​മ​യാ​യ റെ​നി​ൽ, മി​ക​ച്ചൊ​രു സം​രം​ഭ​ക​ൻ എ​ന്ന നി​ല​യി​ലും കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ സ​ജീ​വ സാ​ന്നി​ധ്യം എ​ന്ന നി​ല​യി​ലും പ്ര​വാ​സി മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് ഏ​റെ പ്രി​യ​ങ്ക​ര​നാ​യി​രു​ന്നു.

മ​ക​ളു​ടെ വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ട്ടി​ലെ​ത്തി​യ അ​ദ്ദേ​ഹം തി​രി​കെ ഡാ​ള​സി​ലേ​ക്ക് മ​ട​ങ്ങാ​നി​രി​ക്കെ​യാ​ണ് അ​പ്ര​തീ​ക്ഷി​ത വി​യോ​ഗം സം​ഭ​വി​ച്ച​ത്. റെ​നി​ൽ രാ​ധാ​കൃ​ഷ്ണ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കെഎച്ച്എസ്എൻടി ഭ​ര​ണ​സ​മി​തി​യും ഡാ​ള​സി​ലെ മ​ല​യാ​ളി സ​മൂ​ഹ​വും ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു.

ഭാ​ര്യ: ബി​ന്ദു പു​ല്ലാ​ർ​ക്കാ​ട്ട് (ബി​ന്ദു റെ​ന്നി​ൽ). മ​ക്ക​ൾ: അ​മി​ത് പു​ല്ലാ​ർ​ക്കാ​ട്ട്, അ​ഞ്ജ​ലി പു​ല്ലാ​ർ​ക്കാ​ട്ട്. മ​രു​മ​ക​ൻ: ആ​ദി​ത്യ പ്ര​ശാ​ന്ത്.

സം​സ്‌​കാ​ര ച​ട​ങ്ങു​ക​ൾ ചൊ​വ്വാ​ഴ്ച ഇ​ന്ത്യ​ൻ സ​മ​യം ഉ​ച്ച​യ്ക്ക് 1.30ന് ​കോ​ഴി​ക്കോ​ട് മാ​വൂ​ർ റോ​ഡ് ശ്മ​ശാ​ന​മാ​യ "സ്മൃ​തി​പ​ഥ​ത്തി​ൽ' ന​ട​ന്നു.

NRI

ഡാ​ള​സി​ലെ പ്ര​മു​ഖ വ്യ​വ​സാ​യി​യും കെ​എ​ച്ച്എ​സ് മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ റെ​ന്നി​ൽ രാ​ധാ​കൃ​ഷ്ണ​ൻ അ​ന്ത​രി​ച്ചു

ഡാ​ള​സ്: ഡാ​ള​സ് ഫോ​ർ​ട്ട് വ​ർ​ത്ത് (DFW) മേ​ഖ​ല​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി വ്യ​വ​സാ​യി​യും സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്ത് സ​ജീ​വ​സാ​ന്നി ധ്യ​വു​മാ​യി​രു​ന്ന റെ​ന്നി​ൽ രാ​ധാ​കൃ​ഷ്ണ​ൻ അ​ന്ത​രി​ച്ചു.

കേ​ര​ള ഹി​ന്ദു സൊ​സൈ​റ്റി ഓ​ഫ് ഡാ​ള​സി​ന്‍റെ (KHS) മു​ൻ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന അ​ദ്ദേ​ഹം മ​ക​ളു​ടെ വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡാ​ല​സി​ൽ നി​ന്നും കോ​ഴി​ക്കോ​ട്ടെ​ത്തി​യി​രു​ന്നു.

തി​രി​ച്ച് ഡാ​ല​സി​ലേ​ക്കു വ​രാ​നി​രി​ക്കെ ഞാ​യ​റാ​ഴ്ച അ​പ്ര​തീ​ക്ഷി​ത​മാ​യി അ​ന്ത്യം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. കേ​ര​ള ഹി​ന്ദു​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ (KHNA) നേ​തൃ​നി​ര​യി​ലും സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

ഡാ​ള​സ് മേ​ഖ​ല​യി​ൽ നി​ര​വ​ധി വി​ജ​യ​ക​ര​മാ​യ ബി​സി​ന​സ് സം​രം​ഭ​ങ്ങ​ളു​ടെ ഉ​ട​മ​യാ​യ റെ​ന്നി​ൽ മി​ക​ച്ചൊ​രു സം​രം​ഭ​ക​ൻ എ​ന്ന നി​ല​യി​ലും കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ സ​ജീ​വ സാ​ന്നി​ധ്യം എ​ന്ന നി​ല​യി​ലും പ്ര​വാ​സി മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് ഏ​റെ പ്രി​യ​ങ്ക​ര​നാ​യി​രു​ന്നു.

ഭാ​ര്യ: ബി​ന്ദു റെ​ന്നി​ൽ. മ​ക്ക​ൾ: അ​ഞ്ജ​ലി, അ​മി​ത് (പൊ​തു​ദ​ർ​ശ​ന​ത്തി​ന്‍റെ​യും സം​സ്കാ​ര ച​ട​ങ്ങു​ക​ളു​ടെ​യും വി​വ​ര​ങ്ങ​ൾ പി​ന്നീ​ട് അ​റി​യി​ക്കു​ന്ന​താ​ണ്).

NRI

ഡാ​ള​സി​ൽ എ​സ​ൻ​സ് ഫെ​സ്റ്റ് യു​എ​സ്എ'26 30ന്

ഡാ​ള​സ്: യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സി​ലെ പ്ര​വാ​സി മ​ല​യാ​ളി സ്വ​ത​ന്ത്ര​ചി​ന്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ "എ​സ​ൻ​സ് ഗ്ലോ​ബ​ൽ' സം​ഘ​ടി​പ്പി​ക്കു​ന്ന ശാ​സ്ത്ര-​സ്വ​ത​ന്ത്ര​ചി​ന്താ സെ​മി​നാ​ർ "എ​സ​ൻ​സ് ഫെ​സ്റ്റ് യു​എ​സ്എ '26 ഈ ​മാ​സം 30ന് ​ഡാ​ള​സി​ൽ ന​ട​ക്കും.

ഗാ​ർ​ല​ൻ​ഡി​ലെ കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് ഹാ​ളാ​ണ് (3821 Broadway Blvd, Garland, TX 75043) ഈ ​വി​ജ്ഞാ​നോ​ത്സ​വ​ത്തി​ന് വേ​ദി​യാ​കു​ന്ന​ത്. കേ​ര​ള​ത്തി​ലെ​യും വി​ദേ​ശ​ത്തെ​യും സ്വ​ത​ന്ത്ര​ചി​ന്ത​ക​രും പ്ര​ഭാ​ഷ​ക​രും പ​ങ്കെ​ടു​ക്കു​ന്ന വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളാ​ണ് സെ​മി​നാ​റി​ന്‍റെ ഭാ​ഗ​മാ​യി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.​

സ്വ​ത​ന്ത്ര​ചി​ന്ത​ക​ൻ ജെ​യിം​സ് കു​രീ​ക്കാ​ട്ടി​ലും ക്രൈ​സ്ത​വ പ്ര​ഭാ​ഷ​ക​ൻ പാ​സ്റ്റ​ർ ഷി​ബു പീ​ടി​യേ​ക്ക​ലും ത​മ്മി​ലുള്ള സംവാദം തുടർന്ന് നടക്കും. ന​ട​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ത​മ്പി ആന്‍റ​ണിയും പ്ര​ഫ. ടി. ​ജെ. ജോ​സ​ഫും ച​ട​ങ്ങി​ൽ സം​സാ​രി​ക്കും.

NRI

പ്ര​വാ​സി ക​ഥ - ക​വി​ത പു​ര​സ്‌​കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു

ഡാ​ള​സ്: കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി ഡാ​ള​സി​ന്‍റെ 2026ലെ ​പ്ര​വാ​സി ക​ഥ - ക​വി​ത പു​ര​സ്‌​കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. പ്ര​ശ​സ്ത നോ​വ​ലി​സ്റ്റ് വി. ​ജെ. ജ​യിം​സ് (ക​ഥ), പ്ര​ശ​സ്ത ക​വി ഡോ. ​സി. രാ​വു​ണ്ണി എ​ന്നി​വ​രാ​യി​രു​ന്നു വി​ധി​ക​ർ​ത്താ​ക്ക​ൾ.

എ​ബ്ര​ഹാം തെ​ക്കേ​മു​റി ക​ഥാ പു​ര​സ്‌​കാ​രം ല​ഭി​ച്ചി​രി​ക്കു​ന്ന​ത് എ​സ്. അ​നി​ലാ​ലി​ന്‍റെ (ഷി​ക്കാ​ഗോ) "അ​ര​ക്കാ​ലു​ക​ളു​ടെ ലോ​ക​ത്തെ ശ​ബ്‌​ദ​ങ്ങ​ൾ' എ​ന്ന ക​ഥ​യ്ക്കും ക​വി ജേ​ക്ക​ബ് മ​ന​യി​ൽ ക​വി​താ പു​ര​സ്‌​കാ​രം ല​ഭി​ച്ചി​രി​ക്കു​ന്ന​ത് റ​ഹി​മാ​ബി മൊ​യ്തി​ന്‍റെ (മെ​റി​ലാ​ൻ​ഡ്) "പെ​ണ്ണ​ട​യാ​ള​ങ്ങ​ൾ' എ​ന്ന ക​വി​ത​യ്ക്കു​മാ​ണ്.

ര​ണ്ടു വി​ഭാ​ഗ​ത്തി​ലും 25,000 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വു​മാ​ണ് സ​മ്മാ​ന​മാ​യി ന​ൽ​ക​പ്പെ​ടു​ന്ന​ത്. ദി​വ്യ മേ​നോ​ന്‍റെ (ഡാ​ള​സ്) "അ​ഭി​മു​ഖം' എ​ന്ന ക​ഥ​യ്‌​ക്ക് സ്‌​പെ​ഷ്യ​ൽ ജൂ​റി പു​ര​സ്‌​കാ​ര​വും ല​ഭി​ച്ചു. ഇ​ന്ത്യ​യ്ക്കു പു​റ​ത്തു വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മാ​യി 20 ക​ഥ​ക​ളും 18 ക​വി​ത​ക​ളു​മാ​ണ് അ​വാ​ർ​ഡി​നാ​യി പ​രി​ഗ​ണി​ച്ച​ത്.

സാ​മു​വേ​ൽ യോ​ഹ​ന്നാ​ൻ, മീ​നു എ​ലി​സ​ബ​ത്ത്, ഡോ. ​ദ​ർ​ശ​ന മ​ന​യ​ത്ത് എ​ന്നി​വ​രാ​ണ് ക​ഥ​യു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക ത​യ്യാ​റാ​ക്കി​യ​ത്. സി.വി. ജോ​ർ​ജ​ജ്, ഷാ​ജു ജോ​ൺ, അ​ന​ശ്വ​രം മാ​മ്പി​ള്ളി എ​ന്നി​വ​രാ​ണ് ക​വി​ത​യു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക ത​യe​റാ​ക്കി​യ​ത്.

ഏ​കാ​കി​ത​യു​ടെ പാ​ര​മ്യ​ത​യി​ൽ ഒ​രു​വ​ൻ സ്വ​ന്തം ഉ​ള്ളി​ലെ വി​സ്മ​രി​ക്ക​പ്പെ​ട്ടു പോ​യ മ​നു​ഷ്യ​നെ ക​ണ്ടെ​ത്തു​ന്ന ക​ഥാ​സ​ന്ദ​ർ​ഭ​ങ്ങ​ൾ കൈ​യ​ട​ക്ക​ത്തോ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന മി​ക​ച്ച ക​ഥ​യാ​ണ് പു​ര​സ്കാ​രം ല​ഭി​ച്ച "അ​ര​ക്കാ​ലു​ക​ളു​ടെ ലോ​ക​ത്തെ ശ​ബ്ദ​ങ്ങ​ൾ' എ​ന്നും പ്ര​ത്യേ​ക ജൂ​റി പു​ര​സ്കാ​രം ല​ഭി​ച്ച "അ​ഭി​മു​ഖം' അ​തു​പോ​ലെ ത​ന്നെ വേ​റി​ട്ടു നി​ല്ക്കു​ന്ന മ​നോ​ഹ​ര​മാ​യൊ​രു ക​ഥ​യാ​ണെ​ന്നും ജീ​വി​താ​വ​സ്ഥ​ക​ളെ വാ​ക്കു​ക​ളു​ടെ ത്രാ​സി​ലി​ട്ടു തൂ​ക്കു​ന്ന മി​ക​ച്ച ദ​ർ​ശ​ന​ങ്ങ​ളു​ണ്ട് ഈ ​ക​ഥ​യി​ലെ​ന്നും വി​ധി​ക​ർ​ത്താ​വ് വി. ​ജെ. ജ​യിം​സ് വി​ല​യി​രു​ത്തി.

ക​വി​ത​ക​ളും മി​ക​ച്ച നി​ല​വാ​രം പു​ല​ർ​ത്തി​യ​താ​യി ക​വി​ത​ക​ളു​ടെ വി​ധി ക​ർ​ത്താ​വ് ഡോ. ​സി. രാ​വു​ണ്ണി അ​ഭി​പ്രാ​യ​പ്പെ​ട്ടു. 2026 സെ​പ്തം​ബ​റി​ൽ ന​ട​ത്തു​ന്ന പ്ര​ത്യേ​ക മീ​റ്റിം​ഗി​ൽ വച്ച് പു​ര​സ്‌​കാ​ര സ​മ​ർ​പ്പ​ണം ന​ട​ത്തു​മെ​ന്ന് കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ബാ​ജി ഓ​ടം​വേ​ലി അ​റി​യി​ച്ചു.

കേ​ര​ള ലി​റ്റ​റ​റി സൈ​സൈ​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളൂ​മാ​യി സ​ഹ​ക​രി​ക്കു​വാ​ൻ 915 613 6566 എ​ന്ന ന​മ്പ​രി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

NRI

ഡാ​ള​സി​ൽ വെ​ടി​വ​യ്പ്; ര​ണ്ട് മ​ര​ണം, പ്ര​തി കീ​ഴ​ട​ങ്ങി

ഡാ​ള​സ്: ഡാ​ള​സി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ലും തു​ട​ർ​ന്നു​ള്ള സം​ഘ​ർ​ഷാ​വ​സ്ഥ​യ്ക്കു​മൊ​ടു​വി​ൽ പ്ര​തി പോ​ലീ​സി​ന് മു​ന്നി​ൽ കീ​ഴ​ട​ങ്ങി. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ സൗ​ത്ത് ഡാ​ള​സി​ലെ എം​ഹൗ​സ് സ്ട്രീ​റ്റി​ലാ​ണ് സം​ഭ​വം.

ര​ണ്ട് പേ​രെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം പ്ര​തി ഒ​രു വീ​ടി​നു​ള്ളി​ൽ ക​യ​റി വാ​തി​ല​ട​ച്ച് ഒ​ളി​ക്കു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് പ്ര​ദേ​ശം വ​ള​ഞ്ഞ​തോ​ടെ മ​ണി​ക്കൂ​റു​ക​ളോ​ളം സം​ഘ​ർ​ഷാ​വ​സ്ഥ നി​ല​നി​ന്നു.

പി​ന്നീ​ട് പ്ര​തി സ്വ​മേ​ധ​യാ പോ​ലീ​സി​ന് മു​ന്നി​ൽ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. കൊ​ല​പാ​ത​ക​ത്തി​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല. പ്ര​തി​യു​ടെ​യോ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ​യോ വി​വ​ര​ങ്ങ​ൾ പോ​ലീ​സ് ഇ​തു​വ​രെ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

കേ​സി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

NRI

ജോ​ർ​ജ് ഫി​ലി​പ്പ് ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു

ഡാ​ള​സ്: പെ​രു​മ്പാ​വൂ​ർ അ​ഞ്ചേ​രി​ൽ കു​ടും​ബാം​ഗ​വും ഡാ​ള​സി​ലെ ആ​ദ്യ​ക്കാ​ല പ്ര​വാ​സി മ​ല​യാ​ളി​യു​മാ​യ ജോ​ർ​ജ് ഫി​ലി​പ്പ് (94) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.

ചെ​ങ്ങ​ന്നൂ​ർ അ​ങ്ങാ​ടി​ക്ക​ൽ തോ​ട്ടും​ക​ര കു​ടും​ബാം​ഗം ഏ​ലി​യാ​മ്മ ജോ​ർ​ജ് ആ​ണ് ഭാര്യ. മ​ക്ക​ൾ: സു​ധ വി​ൽ​സ​ൺ, സു​ബി ജോ​ർ​ജ്, സു​ജ ജോ​ർ​ജ്, സു​കു ജോ​ർ​ജ് (എ​ല്ലാ​വ​രും ഡാ​ള​സി​ൽ).

മ​രു​മ​ക്ക​ൾ: വി​ൽ​സ​ൺ വ​ർ​ഗീ​സ്, ലാ​റി ജോ​ർ​ജ്, മൈ​ക്കി​ൾ ജ്യൂ​വ​ർ​ട്ട്, റീ​ന ജോ​ർ​ജ്. മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​ന മു​ൻ കൗ​ൺ​സി​ൽ അം​ഗം ജോ​ർ​ജ് വി​ൽ​സ​ൺ (അ​പ്പു) കൊ​ച്ചു​മ​ക​നാ​ണ്.

സം​സ്കാ​രം ശ​നി​യാ​ഴ്ച രാ​വി​ലെ 8.30ന് ​ഡാ​ളസ് ക​രോ​ൾ​ട്ട​ൺ മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ൽ (1400 W Frankford Rd, Carrollton, Tx 75007) ന​ട​ത്ത​പ്പെ​ടു​ന്ന പൊ​തു​ദ​ർ​ശ​ന​ത്തി​നും സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ​ക്കും ശേ​ഷം ഡെന്‍റ്​ണി​ലു​ള്ള റോ​സ്‌ലാ​വ്ൻ മെ​മ്മോ​റി​യ​ൽ പാ​ർ​ക്ക് സെ​മി​ത്തേ​രി​യി​ൽ (3801 Roselawn Drive, Denton,Tx 76207).

സം​സ്കാ​ര ച​ട​ങ്ങു​ക​ൾ www.provisiontv.in എ​ന്ന വെ​ബ്‌സൈ​റ്റി​ൽ കാണാ​വു​ന്ന​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സു​കു ജോ​ർ​ജ് 817 680 7758.

NRI

ഡോ. ​ഏ​ഴം​കു​ളം സാം​കു​ട്ടി അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഡാ​ള​സി​ൽ സം​ഘ​ടി​പ്പി​ച്ചു

ഡാ​ള​സ്: സാ​ഹി​ത്യ​രം​ഗ​ത്തും ആ​ത്മീ​യ ശു​ശ്രൂ​ഷാ​രം​ഗ​ത്തും ഒ​രു​പോ​ലെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്ന പ​രേ​ത​നാ​യ ഡോ. ​ഏ​ഴം​കു​ളം സാം​കു​ട്ടി​യു​ടെ സ്മ​ര​ണാ​ർ​ഥം കേ​ര​ള പെ​ന്ത​ക്കോ​സ്ത​ൽ റൈ​റ്റേ​ഴ്സ് ഫോ​റം നോ​ർ​ത്ത് അ​മേ​രി​ക്ക - ഡാ​ള​സ് ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​പു​ല​മാ​യ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു.

ഞാ​യ​റാ​ഴ്ച പ്രാ​ദേ​ശി​ക സ​മ​യം വൈ​കു​ന്നേ​രം ആറിന് മൗ​ണ്ട് സി​നാ​യ് ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് ആ​രാ​ധ​നാ​ല​യ​ത്തി​ൽ വ​ച്ചാ​യി​രു​ന്നു പ്ര​ത്യേ​ക യോ​ഗം ന​ട​ന്ന​ത്. ച​ട​ങ്ങി​ൽ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഷാ​ജി മ​ണി​യാ​റ്റ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ര​ള പെ​ന്ത​ക്കോ​സ്ത​ൽ റൈ​റ്റേ​ഴ്സ് ഫോ​റം (കെ​പിഡ​ബ്ല്യുഎ​ഫ്) ഡാ​ള​സ് ചാ​പ്റ്റ​റി​ന്‍റെ 2011-ൽ ​ന​ട​ന്ന പ്രാ​രം​ഭ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ൻ ഷാ​ജി മ​ണി​യാ​റ്റ് ഡോ. ​ഏ​ഴം​കു​ളം സാം​കു​ട്ടി​യെ കു​റി​ച്ചു​ള്ള സു​പ്ര​ധാ​ന ഓ​ർ​മക​ൾ ത​ന്‍റെ ആ​മു​ഖ സ​ന്ദേ​ശ​ത്തി​ൽ വൈ​കാ​രി​ക​മാ​യി അ​നു​സ്മ​രി​ച്ചു.

തു​ട​ർ​ന്ന് ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി എ​സ്.​പി. ജെ​യിം​സ് യോ​ഗ​ത്തി​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ചു. ഡാ​ള​സി​ലെ വി​വി​ധ ക്രൈ​സ്ത​വ സ​ഭ​ക​ളോ​ടും ഇ​വി​ടു​ത്തെ എ​ഴു​ത്തു​കാ​രോ​ടും ഡോ. ​സാം​കു​ട്ടി​ക്കു​ണ്ടാ​യി​രു​ന്ന ആ​ഴ​മേ​റി​യ​തും ഹൃ​ദ്യ​വു​മാ​യ ഇ​ഴ​യ​ടു​പ്പ​ത്തെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം ത​ന്‍റെ പ്ര​സം​ഗ​ത്തി​ൽ എ​ടു​ത്തു​പ​റ​ഞ്ഞു.

ഡോ. ​ഏ​ഴം​കു​ളം സാം​കു​ട്ടി​യു​ടെ മാ​തൃ​കാ​പ​ര​മാ​യ വ്യ​ക്തി​ജീ​വി​ത​ത്തെ​യും സാ​ഹി​ത്യ -​ സു​വി​ശേ​ഷ മേ​ഖ​ല​ക​ളി​ൽ അ​ദ്ദേ​ഹം ന​ൽ​കി​യ വി​ല​മ​തി​ക്കാ​നാ​വാ​ത്ത സം​ഭാ​വ​ന​ക​ളെ​യും കു​റി​ച്ചു​ള്ള ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ഓ​ർ​മക​ളും ചി​ന്ത​ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​വ​ർ പ​ങ്കു​വ​ച്ചു.

 

NRI

ഡാ​ള​സ് റീ​ജി​യ​ണ​ൽ ഒ​സി​വെെ​എം ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് ഫൈ​ന​ലി​ലേ​ക്ക്

ഡാ​ള​സ്: ഡാ​ള​സ് റീ​ജി​യ​ണ​ൽ ഓ​ർ​ത്ത​ഡോ​ക്സ് ക്രി​സ്ത്യ​ൻ യൂ​ത്ത് മൂ​വ്‌​മെ​ന്‍റി​ന്‍റെ (ഒ​സി​വെെ​എം) ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള എ​ട്ടാ​മ​ത് വാ​ർ​ഷി​ക സെ​ന്‍റ് ഡ​യോ​ണീ​ഷ്യ​സ് ഓ​ഫ് വ​ട്ട​ശേ​രി​ൽ മെ​മ്മോ​റി​യ​ൽ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ങ്ങ​ളോ​ടെ പു​രോ​ഗ​മി​ക്കു​ന്നു.

ഈ മാസം ഒ​മ്പ​തി​ന് വെ​രി. റ​വ. രാ​ജു ഡാ​നി​യേ​ൽ കോ​ർ എ​പ്പി​സ്‌​കോ​പ്പ​യു​ടെ പ്രാ​ർ​ഥ​ന​യോ​ടെ​യാ​ണ് ടൂ​ർ​ണ​മെ​ന്‍റി​ന് തു​ട​ക്ക​മാ​യ​ത്. ലൂ​യി​സ്‌​വി​ല്ലി​ലെ ബാ​ഡ്മി​ന്‍റ​ൺ സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന ഈ ​കാ​യി​കോ​ത്സ​വ​ത്തി​ൽ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള നൂ​റു​ക​ണ​ക്കി​ന് ക​ളി​ക്കാ​രും കു​ടും​ബാം​ഗ​ങ്ങ​ളും കാ​യി​ക​പ്രേ​മി​ക​ളും പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

മേ​യ് ഒ​മ്പ​തി​ന് ന​ട​ന്ന പു​രു​ഷ-​വ​നി​താ സിം​ഗി​ൾ​സ്, ബോ​യ്‌​സ്-​ഗേ​ൾ​സ് ഡ​ബി​ൾ​സ്, ബോ​യ്‌​സ്-​ഗേ​ൾ​സ് സിം​ഗി​ൾ​സ് മ​ത്സ​ര​ങ്ങ​ൾ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​യി.

ഈ മാസം 16ന് ​പു​രു​ഷ-​വ​നി​താ ഡ​ബി​ൾ​സ്, മി​ക്സ​ഡ് ഡ​ബി​ൾ​സ്, 50+ ഡ​ബി​ൾ​സ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ആ​വേ​ശ​ക​ര​മാ​യ ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ ഈ ​മാ​സം 17ന് ​വൈ​കു​ന്നേ​രം മൂ​ന്ന് മു​ത​ൽ ഏ​ഴ് വ​രെ അ​ര​ങ്ങേ​റും.

പു​തു​മ​ക​ളോ​ടെ ഈ ​വ​ർ​ഷ​ത്തെ മ​ത്സ​ര​ങ്ങ​ൾ

ഈ ​വ​ർ​ഷം, വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി പു​തു​താ​യി "Qualifier Pool', 'Rising Star Pool' എ​ന്നീ പേ​രു​ക​ളി​ൽ പ്ര​ത്യേ​ക മ​ത്സ​ര സം​വി​ധാ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലെ പ്ര​ക​ട​ന​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി നേ​രി​ട്ട് Main Championship Pool-ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ത്ത ടീ​മു​ക​ൾ ആ​ദ്യം Qualifier Pool-ൽ ​മ​ത്സ​രി​ക്കും.

അ​വി​ടെ വി​ജ​യി​ക്കു​ന്ന ടീ​മു​ക​ൾ​ക്ക് Main Championship Pool-ലേ​ക്ക് മു​ന്നേ​റാ​ൻ അ​വ​സ​രം ല​ഭി​ക്കും. Qualifier Pool-ൽ ​നി​ന്ന് മു​ന്നേ​റാ​ത്ത ടീ​മു​ക​ൾ Rising Star Pool-ൽ ​മ​ത്സ​രി​ച്ച് പ്ര​ത്യേ​ക ട്രോ​ഫി​ക​ൾ​ക്കാ​യി ഏ​റ്റു​മു​ട്ടും.

ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ സാ​ങ്കേ​തി​ക നി​യ​ന്ത്ര​ണ​ത്തി​നാ​യി പു​തു​താ​യി വി​ക​സി​പ്പി​ച്ച "CourtCircleX' എ​ന്ന ഓ​ൺ​ലൈ​ൻ ടൂ​ർ​ണ​മെ​ന്‍റ് മാ​നേ​ജ്‌​മെ​ന്‍റ് പ്ലാ​റ്റ്‌​ഫോ​മും ഈ ​വ​ർ​ഷം അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.

മ​ത്സ​ര​ക്ര​മീ​ക​ര​ണ​ങ്ങ​ൾ, സ്കോ​ർ അ​പ്‌​ഡേ​റ്റു​ക​ൾ, ലൈ​വ് ട്രാ​ക്കിം​ഗ് തു​ട​ങ്ങി​യ​വ ഈ ​സം​വി​ധാ​ന​ത്തി​ലൂ​ടെ​യാ​ണ് നി​യ​ന്ത്രി​ക്കു​ന്ന​ത്.

 

NRI

കെഎൽഎസ് പു​സ്‌​ത​ക ച​ർ​ച്ച ഞായറാഴ്ച

ഡാ​ള​സ്: കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പു​സ്‌​ത​ക ച​ർ​ച്ച സം​ഘ​ടി​പ്പി​ക്കു​ന്നു. മു​ൻ പ്ര​സി​ഡന്‍റ് ഷാ​ജു ജോ​ണി​ന്‍റെ ആ​ദ്യ ക​വി​താ സ​മാ​ഹാ​രം "കോ​ർ​മ്പ​ൽ'​പു​സ്ത​ക​മാ​ണ് ച​ർ​ച്ച ചെ​യ്യു​ന്നു​ത്.

ഞാ​യ​റാഴ്ച മൂന്നിന് സ്റ്റോ​ൺ വാ​ൾ സ്ട്രീ​റ്റ്ലാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് അ​ന​ശ്വ​രം മാ​മ്പി​ള്ളി അധ്യക്ഷ​ത വ​ഹി​ക്കും. സാ​മു​വേ​ൽ പ​ന​വേ​ലി (ലാ​ന പ്ര​സി​ഡന്‍റ്), അ​ഭി​ലാ​ഷ് ചി​റ്റേ​ട​ത്ത്കാ​ട്ടി​ൽ, അ​നൂ​പ കോ​ശി എ​ന്നി​വ​ർ പു​സ്‌​ത​ക ച​ർ​ച്ച​യ്ക്ക് നേ​തൃ​ത്വം ന​ൽ​കും.

പി.പി. ചെ​റി​യാ​ൻ, ഹ​രി​ദാ​സ് ത​ങ്ക​പ്പ​ൻ, സി.വി. ജോ​ർ​ജ്, ജോ​സ​ൻ ജോ​ർ​ജ്, റോ​സ​മ്മ ജോ​ർ​ജ്, ഫ്രാ​ൻ​സി​സ് തോ​ട്ട​ത്തി​ൽ തു​ട​ങ്ങി സ​ജീ​വ എ​ഴു​ത്തു​കാ​ർ പ​ങ്കെ​ടു​ക്കുമെ​ന്നു ക​മ്മി​റ്റി​ക്ക് വേ​ണ്ടി സെ​ക്ര​ട്ട​റി ബാ​ജി ഓ​ടം​വേ​ലി അ​റി​യി​ച്ചു.

സാ​ഹി​ത്യ ഒ​ത്തുചേ​ര​ലു​ക​ളും എ​ഴു​ത്തു​കാ​രും വാ​യ​ന​ക്കാ​രും മു​ഖാ​മു​ഖം സം​വ​ദി​ക്കു​ന്ന ച​ര്‍​ച്ച​ക​ളാ​യും എ​ല്ലാ മാ​സ​ങ്ങ​ളി​ലും കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി പു​സ്‌​ത​ക ച​ർ​ച്ച സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.

NRI

തൃ​ശൂരിൽ​ വാ​ഹ​നാ​പ​ക​ട​ത്തി​ൽ വീ​ട്ട​മ്മയ്​ക്ക് ദാ​രു​ണാ​ന്ത്യം; മരിച്ചത് ഡാളസ് മലയാളിയുടെ സഹോദരി

തൃ​ശൂ​ർ: ന​ഗ​ര​ത്തി​ലെ ഇ​ക്ക​ണ്ട​വാ​ര്യ​ർ റോ​ഡി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ വീ​ട്ട​മ്മ​യ്ക്ക് ദാ​രു​ണാ​ന്ത്യം. നെ​ല്ലി​ക്കു​ന്ന് അ​പ്സ​ര ഗാ​ർ​ഡ​ൻ​സ് ഹൗ​സ് ന​മ്പ​ർ ആ​റി​ൽ താ​മ​സി​ക്കു​ന്ന റി​ട്ട. അ​ധ്യാ​പി​ക ലി​ൻ​സി ജോ​ൺ​സ​ൺ (57) ആ​ണ് അ​ന്ത​രി​ച്ച​ത്. ​ഡാ​ള​സി​ലെ ലി​ജു ആ​ന്‍റ​ണി​യു​ടെ സ​ഹോ​ദ​രി​യാ​ണ് പ​രേ​ത.

ചൊ​വ്വാ​ഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ലി​ൻ​സി സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​ർ ഡി​വൈ​ഡ​റി​ൽ ത​ട്ടി റോ​ഡി​ന്‍റെ മ​റു​ഭാ​ഗ​ത്തേ​ക്ക് മ​റി​യു​ക​യും, ഈ ​സ​മ​യം എ​തി​രേ വ​ന്ന കാ​ർ സ്കൂ​ട്ട​റി​ൽ ഇ​ടി​ക്കു​ക​യു​മാ​യി​രു​ന്നു.

കേ​ന്ദ്ര വു​മ​ൺ​സ് ക​മ്മി​റ്റി ചി​ൽ​ഡ്ര​ൻ​സ് എ​ഡ്യൂ​ക്കേ​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​റാ​യി ഇ​വ​ർ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

ഭ​ർ​ത്താ​വ്: പി.​എ. ജോ​ൺ​സ​ൺ (റി​ട്ട. ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ൻ).​മ​ക്ക​ൾ: എ​ബി​ൻ പി. ​ജോ​ൺ( യു ​കെ) , വി​പി​ൻ പി. ​ജോ​ൺ.(​ബാം​ഗ്ലൂ​ർ​മ​രു​മ​ക്ക​ൾ: ബ്രെ​ന്റാ ജെ​യിം​സ്, അ​ൻ​ജി​ത റോ​സ്.

മൃ​ത​ദേ​ഹം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് നെ​ല്ലി​ക്കു​ന്നി​ലെ വ​സ​തി​യി​ൽ എ​ത്തി​ക്കും. സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് പ​റ​വ​ട്ടാ​നി മാ​ർ അ​ദാ​യി ശ്ലീ​ഹ ക​ൽ​ദാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ (Mar Adhai Sleeha Chaldean Syrian Church) ന​ട​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കു +919447295074.

Todays Story

വാ​ക്ക​ർ വം​ശ​വെ​റി​യു​ടെ ഇ​ര​യാ​യി​രു​ന്നു; വ​ധ​ശി​ക്ഷ​യ്ക്കു വി​ധേ​യ​നാ​യ യുവാവ് 70 വ​ർ​ഷ​ത്തി​നു​ശേ​ഷം നി​ര​പ​രാ​ധി​യെ​ന്ന് കോ​ട​തി

ഡാ​ള​സി​ൽ, 1954-ൽ ​ന​ട​ന്ന കൊ​ല​പാ​ത​കം അ​മേ​രി​ക്ക​യെ ന​ടു​ക്കി​യ സം​ഭ​വ​മാ​യി​രു​ന്നു. ക​റു​ത്ത വ​ർ​ഗ​ക്കാ​ര​നാ​യ 19കാ​ര​ൻ ടോ​മി ലീ ​വാ​ക്ക​ർ, 31കാ​രി​യാ​യ വെ​നീ​സ് പാ​ർ​ക്ക​റെ ബ​ലാ​ത്സം​ഗം ചെ​യ്ത ശേ​ഷം കു​ത്തി​ക്കൊ​ന്നു​വെ​ന്നാ​യി​രു​ന്നു കേ​സ്.

പോ​ലീ​സ് പി​ടി​കൂ​ടി​യ പ്ര​തി​യെ, കോ​ട​തി ന​ട​പ​ടി​ക​ൾ​ക്കു​ശേ​ഷം 1956 മേ​യി​ൽ 21-ാമ​ത്തെ വ​യ​സി​ൽ വ​ധ​ശി​ക്ഷ​യ്ക്കു വി​ധേ​യ​നാ​ക്കി. അ​തു ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ നീ​തി നി​ഷേ​ധ​ങ്ങ​ളി​ലൊ​ന്നാ​ണെ​ന്നും ടോ​മി ലീ ​വാ​ക്ക​ർ വം​ശ​വെ​റി​യു​ടെ ഇ​ര​യാ​യ​താ​ണെ​ന്നും കാ​ലം പി​ന്നീ​ടു തെ​ളി​യി​ച്ചു.

സ​ത്യ​ത്തെ വ​ള​ച്ചൊ​ടി​ക്കാം; വ്യാ​ഖ്യാ​നി​ക്കാം സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ൽ​നി​ർ​ത്താം, പ​ക്ഷേ ഒ​രു​നാ​ൾ എ​ല്ലാ മ​റ​ക​ളും നീ​ക്കി സ​ത്യം പു​റ​ത്തു​വ​രും..!

നീ​തി​ക്കു കാ​ല​ഹ​ര​ണ​പ്പെ​ടാ​നാ​വി​ല്ലെ​ന്നും വാ​ക്ക​റു​ടെ അ​റ​സ്റ്റും വി​ചാ​ര​ണ​യും ശി​ക്ഷ​യും നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ​രാ​ജ​യ​ങ്ങ​ളി​ലൊ​ന്നാ​ണെ​ന്നും ഡാ​ള​സ് കൗ​ണ്ടി കോ​ട​തി വ്യ​ക്ത​മാ​ക്കി.

വം​ശീ​യ വി​ദ്വേ​ഷ​വും തെ​റ്റാ​യ തെ​ളി​വു​ക​ളും നി​ർ​ബ​ന്ധ​പൂ​ർ​വം രേ​ഖ​പ്പെ​ടു​ത്തി​യ മൊ​ഴി​ക​ളു​മാ​ണ് 21 വയസുകാ​ര​ൻ നേ​രി​ട്ട വ​ലി​യ അ​നീ​തി​ക്കു പി​ന്നി​ലെ​ന്നു കോ​ട​തി നി​രീ​ക്ഷി​ച്ചു.

കൊ​ല​പാ​ത​കം ന​ട​ന്ന 1953-ൽ ​19 വ​യ​സ് മാ​ത്ര​മാ​യി​രു​ന്നു വാ​ക്ക​റു​ടെ പ്രാ​യം. ബ​സ് സ്റ്റോ​പ്പി​ൽ കാ​ത്തു​നി​ൽ​ക്കു​ക​യാ​യി​രു​ന്ന വെ​നീ​സ് പാ​ർ​ക്ക​റെ ഒ​രാ​ൾ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​യി​രു​ന്നു കേ​സ്.

കൃ​ത്യ​മാ​യ തെ​ളി​വോ, സാ​ക്ഷി​ക​ളോ ഇ​ല്ലാ​തി​രു​ന്നി​ട്ടും ഒ​രു ക​റു​ത്ത​വ​ർ​ഗ​ക്കാ​ര​നാ​ണ് അ​ക്ര​മി​യെ​ന്ന നി​ഗ​മ​ന​ത്തി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പി​ന്നീ​ട് ല​ഭി​ച്ച ഒ​രു ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വാ​ക്ക​റെ പ്ര​തി​യാ​ക്കി​യ​ത്.

താ​ൻ കു​റ്റം ചെ​യ്തി​ട്ടി​ല്ലെ​ന്നും കൊ​ല​പാ​ത​കം ന​ട​ന്ന സ​മ​യ​ത്ത് ഭാ​ര്യ​യു​ടെ പ്ര​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു​വെ​ന്നും വാ​ക്ക​ർ കോ​ട​തി​യി​ൽ പ​റ​ഞ്ഞു. വാ​ക്ക​റി​നു ജ​നി​ച്ച​ത് ആ​ൺ​കു​ട്ടി​യാ​യി​രു​ന്നു.

വാ​ക്ക​ർ പ​റ​ഞ്ഞ​തു ശ​രി​യാ​ണെ​ന്ന് പ​ത്തോ​ളം പേ​ർ കോ​ട​തി​യി​ലെ​ത്തി സാ​ക്ഷി​മൊ​ഴി കൊ​ടു​ത്തു. എ​ന്നാ​ൽ ഇ​തൊ​ന്നും കോ​ട​തി പ​രി​ഗ​ണി​ച്ചി​ല്ല. ക്രൂ​ര​മാ​യ ചോ​ദ്യം ചെ​യ്യ​ലി​നൊ​ടു​വി​ൽ പോ​ലീ​സ് ത​യാ​റാ​ക്കി​യ കു​റ്റ​സ​മ്മ​ത മൊ​ഴി​യാ​ണ് ശി​ക്ഷ​യ്ക്ക് ആ​ധാ​ര​മാ​യ​ത്.

 

NRI

യു​ഡി​എ​ഫി​ന്‍റെ വി​ജ​യം ആ​ഘോ​ഷ​മാ​ക്കി ഡാ​ള​സി​ലെ മ​ല​യാ​ളി സ​മൂ​ഹം

ഡാ​ള​സ്: കേ​ര​ള നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ യു​ഡി​എ​ഫി​ന്‍റെ വി​ജ​യം ഡാ​ള​സി​ലു​ള്ള മ​ല​യാ​ളി സ​മൂ​ഹം ആ​ഘോ​ഷ​മാ​ക്കി. വ​ൻ ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഞാ​യ​റാ​ഴ്ച വൈ​കുന്നേരം റെ​ഡ് ചി​ല്ലി ഇ​ന്ത്യ​ൻ റസ്റ്റ​റ​ന്‍റി​ൽ സ​ഘ​ടി​പ്പി​ച്ച വി​ജ​യാ​ഘോ​ഷം പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ രാ​ഷ്ട്രീ​യ ആ​വേ​ശ​ത്തിന്‍റെ​യും നാ​ടി​നോ​ടു​ള്ള സ്നേ​ഹ​ത്തി​ന്‍റെ​യും നേ​ർ​ക്കാ​ഴ്ച​യാ​യി മാ​റി.

ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് നേ​താ​വ് പ്ര​ദീ​പ് നാ​ഗ​നൂ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​മു​ഖ മാധ്യമപ്ര​വ​ർ​ത്ത​ക​ൻ പി.​പി. ചെ​റി​യാ​ൻ, ബോ​ബ​ൻ കൊ​ടു​വ​ത്ത്, ബേ​ബി കൊ​ടു​വ​ത്ത്, ബാ​ബു സൈ​മ​ൺ, തോ​മ​സ് രാ​ജ​ൻ, സാ​ജു ക​രി​യാ​മ്പു​ഴ, ജെ​ജു ജോ​സ​ഫ്, ഫ്രാ​ൻ​സി​സ് സെ​ബാ​സ്റ്റ്യ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

കേ​ര​ള​ത്തി​ലെ പു​തി​യ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും യുഡിഎ​ഫിന്‍റെ വി​ജ​യ​ത്തെ​ക്കു​റി​ച്ചും നേ​താ​ക്ക​ൾ വാ​ചാ​ല​രാ​യി. അ​മേ​രി​ക്ക​ൻ ജീ​വി​ത​ത്തി​ന്‍റെ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും ഒ​ത്തു​ചേ​ർ​ന്ന പ്ര​വാ​സി​ക​ളു​ടെ മ​ന​സ് മു​ഴു​വ​ൻ കേ​ര​ള​ത്തി​ന്‍റെ മ​ണ്ണി​ലാ​യി​രു​ന്നു.

രാ​ഷ്ട്രീ​യ ച​ർ​ച്ച​ക​ൾ​ക്ക​പ്പു​റം, നാ​ട്ടു​വി​ശേ​ഷ​ങ്ങ​ളും പ​ഴ​യ തി​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്തെ ഓ​ർമ​ക​ളും പ​ങ്കു​വ​ച്ച​പ്പോ​ൾ ഡാ​ള​സി​ലെ ഈ ​സാ​യാ​ഹ്നം മ​റ്റൊ​രു കേ​ര​ള​മാ​യി മാ​റി. ഏ​ഴു ക​ട​ലു​ക​ൾ​ക്ക​പ്പു​റ​ത്താ​ണെ​ങ്കി​ലും കേ​ര​ള രാ​ഷ്ട്രീ​യം ഇ​ന്നും പ്ര​വാ​സി​യു​ടെ ഉ​ള്ളി​ലെ അ​ട​ങ്ങാ​ത്ത താ​ള​മാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​യി​രു​ന്നു ഈ ​കൂ​ടി​ച്ചേ​ര​ൽ.

കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി അ​ധി​കാ​ര​ത്തി​ലെ​ത്തു​ന്ന പു​തി​യ യുഡിഎ​ഫ് സ​ർ​ക്കാ​രി​ന് യോ​ഗം എ​ല്ലാ​വി​ധ വി​ജ​യാ​ശം​സ​ക​ളും നേ​ർ​ന്നു. ഒ​പ്പം, അ​ർ​ഹ​രാ​യ നേ​താ​ക്ക​ളി​ലൂ​ടെ തി​ക​ച്ചും ജ​നാ​ധി​പ​ത്യ​പ​ര​വും ഏ​കോ​പ​ന​പ​ര​വു​മാ​യ രീ​തി​യി​ൽ പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ലേ​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ വ​രു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​വും യോ​ഗം പ്ര​ക​ടി​പ്പി​ച്ചു.

NRI

കേ​ര​ള അ​സോ​സി​യേ​ഷ​ൻ അം​ഗം മീ​ന സ​ത്യ​ൻ ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു

ഡാ​ള​സ്: മെ​സ്ക്വി​റ്റി​ൽ താ​മ​സി​ക്കു​ന്ന പ്ര​വാ​സി മ​ല​യാ​ളി മീ​ന സ​ത്യ​ൻ (75) അ​ന്ത​രി​ച്ചു. കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നും മു​ൻ ഡ​യ​റ​ക്‌​ട​ർ ബോ​ർ​ഡ് അം​ഗ​വു​മാ​യ സ​ത്യ​ൻ മ​ണി​യാ​ണ് ഭ​ർ​ത്താ​വ്.

നീ​ണ്ട കാ​ല​മാ​യി ഡാ​ള​സി​ലെ സാ​മൂ​ഹി​ക - സാം​സ്കാ​രി​ക രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്ന സ​ത്യ​ൻ മ​ണി​യും കു​ടും​ബ​വും കേ​ര​ള അ​സോ​സി​യേ​ഷ​ന്‍റെ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളു​മാ​ണ്.

മീ​ന സ​ത്യ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് അ​ഗാ​ധ​മാ​യ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തു​ക​യും കു​ടും​ബാം​ഗ​ങ്ങ​ളോ​ട് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് എ​ബ്ര​ഹാം അ​റി​യി​ച്ചു.

സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ: വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​ന്. സ്ഥ​ലം: ന്യൂ ​ഹോ​പ്പ് സെ​മി​ത്തേ​രി (New Hope Cemetery), 500 US-80, Sunnyvale, TX, 75182.

വേ​ർ​പാ​ടി​ൽ വേ​ദ​നി​ക്കു​ന്ന കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും ദുഃ​ഖ​ത്തി​ൽ ഡാ​ള​സി​ലെ മ​ല​യാ​ളി സ​മൂ​ഹം പ​ങ്കു​ചേ​രു​ന്ന​താ​യി അ​റി​യി​ച്ചു.‌

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 972 271 2222.

വാർത്ത: പി.​പി. ചെ​റി​യാ​ൻ

 

 

NRI

ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ മാ​തൃ - ന​ഴ്സ​സ് ദി​നാ​ഘോ​ഷം ഇ​ന്ന്

ഡാ​ള​സ് (ഗാ​ർ​ലാ​ൻ​ഡ്): ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ന്‍റെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മാ​തൃ​ദി​ന​വും അ​ന്താ​രാ​ഷ്‌​ട്ര ന​ഴ്സ​സ് ദി​ന​വും ശ​നി​യാ​ഴ്ച വി​പു​ല​മാ​യി ആ​ഘോ​ഷി​ക്കു​ന്നു. ഗാ​ർ​ലാ​ൻ​ഡി​ലെ ഐ​സി​ഇ​സി ബാ​ങ്ക്വ​റ്റ് ഹാ​ളി​ൽ (3821 Broadway Blvd, Garland, TX) രാ​വി​ലെ 10നാ​ണ് ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്.

കു​ടും​ബ​ങ്ങ​ളെ പ​രി​പാ​ലി​ക്കു​ന്ന അ​മ്മ​മാ​രു​ടെ​യും സ​മൂ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​ത്തി​നാ​യി അ​ശ്രാ​ന്തം പ​രി​ശ്ര​മി​ക്കു​ന്ന ന​ഴ്സു​മാ​രു​ടെ​യും സേ​വ​ന​ങ്ങ​ളെ ആ​ദ​രി​ക്കു​ന്ന​തി​നാ​യാ​ണ് ഈ ​ഒ​ത്തു​ചേ​ര​ൽ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ച​ട​ങ്ങി​ൽ ഡോ. ​ജോ​ജി വ​ർ​ഗീ​സ് (MD, FACC, FSCAI): "സ്ത്രീ​ക​ളി​ലെ ഹൃ​ദ്രോ​ഗം: മി​ഥ്യ​യോ യാ​ഥാ​ർ​ഥ്യ​മോ?' എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ഉ​മ വേ​ണു​ഗോ​പാ​ൽ (MSN, RN, CCRN): നാ​ഷ​ണ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ന​ഴ്സ​സ് ഓ​ഫ് അ​മേ​രി​ക്ക (NAINA) പ്ര​സി​ഡ​ന്‍റാ​യ ഇ​വ​ർ "ക​ട​മ​ക​ൾ​ക്കും സ്നേ​ഹ​ത്തി​നും അ​പ്പു​റം' എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി സം​സാ​രി​ക്കും.

പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഷി​ജു എ​ബ്ര​ഹാം, ഐസിഇസി പ്ര​സി​ഡ​ന്‍റ് മാ​ത്യു നൈ​നാ​ൻ, സെ​ക്ര​ട്ട​റി​മാ​രാ​യ മ​ഞ്ജി​ത്ത് കൈ​നി​ക്ക​ര, തോ​മ​സ് ഈ​ശോ, സോ​ഷ്യ​ൽ സ​ർ​വീ​സ് ഡ​യ​റ​ക്ട​ർ ടെ​സി മാ​ത്യു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മി​റ്റി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.

എ​ല്ലാ​വ​രെ​യും പ രി​പാ​ടി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

NRI

ഡാ​ള​സി​ൽ ക​ന​ത്ത നാ​ശ​ന​ഷ്‌​ടം; ചു​ഴ​ലി​ക്കാ​റ്റും ആ​ലി​പ്പ​ഴ വീ​ഴ്ച​യും ഉ​ത്ത​ർ ടെ​ക്സ​സി​നെ പി​ടി​ച്ചു​ല​ച്ചു

ഡാ​ള​സ്: ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ഉ​ത്ത​ർ ടെ​ക്സ​സ് മേ​ഖ​ല​യി​ലു​ണ്ടാ​യ ശ​ക്ത​മാ​യ ചു​ഴ​ലി​ക്കാ​റ്റി​ലും കൊ​ടു​ങ്കാ​റ്റി​ലും വ്യാ​പ​ക നാ​ശ​ന​ഷ്ട​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. മി​ന​റ​ൽ വെ​ൽ​സ് ന​ഗ​ര​ത്തി​ലാ​ണ് ഏ​റ്റ​വും വ​ലി​യ നാ​ശ​മു​ണ്ടാ​യ​ത്.

മി​ന​റ​ൽ വെ​ൽ​സി​ൽ ചു​ഴ​ലി​ക്കാ​റ്റി​നെ​ത്തു​ട​ർ​ന്ന് കെ​ട്ടി​ട​ങ്ങ​ൾ ത​ക​രു​ക​യും ര​ണ്ടു​പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു. നി​ര​വ​ധി വീ​ടു​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.

ക്ര​സ​ൺ, ഗോ​ഡ്‌​ലി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ബേ​സ്ബോ​ൾ വ​ലു​പ്പ​ത്തി​ലു​ള്ള​തും ഗ്രേ​പ്ഫ്രൂ​ട്ട് വ​ലു​പ്പ​ത്തി​ലു​ള്ള​തു​മാ​യ (ഏ​ക​ദേ​ശം മൂ​ന്ന് ഇ​ഞ്ച് വ്യാ​സം) ഭീ​മ​ൻ ആ​ലി​പ്പ​ഴ​ങ്ങ​ൾ വീ​ണു. ഹി​ൽ, എ​ല്ലി​സ്, ന​വാ​രോ കൗ​ണ്ടി​ക​ളി​ൽ ക​ന​ത്ത ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യും കാ​റ്റും തു​ട​രു​ക​യാ​ണ്.

മി​ന​റ​ൽ വെ​ൽ​സി​ൽ ഉ​ണ്ടാ​യ കാ​റ്റി​ന്‍റെ തീ​വ്ര​ത അ​ള​ക്കാ​ൻ നാ​ഷ​ണ​ൽ വെ​ത​ർ സ​ർ​വീ​സ് (എ​ൻ​ഡ​ബ്ല്യു​എ​സ്) സം​ഘം ഉ​ട​ൻ പ​രി​ശോ​ധ​ന ന​ട​ത്തും. മേ​ഖ​ല​യി​ൽ ഈ ​ആ​ഴ്ച മു​ഴു​വ​ൻ മ​ഴ തു​ട​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

വെ​ള്ളി​യാ​ഴ്ച​യോ​ടെ മ​ഴ ശ​ക്ത​മാ​കു​മെ​ങ്കി​ലും വാ​രാ​ന്ത്യ​ത്തോ​ടെ കാ​ലാ​വ​സ്ഥ സാ​ധാ​ര​ണ നി​ല​യി​ലാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. നി​ല​വി​ൽ ടൊ​ർ​ണാ​ഡോ (ചു​ഴ​ലി​ക്കാ​റ്റ്) മു​ന്ന​റി​യി​പ്പു​ക​ൾ പി​ൻ​വ​ലി​ച്ചെ​ങ്കി​ലും ജാ​ഗ്ര​ത തു​ട​രാ​ൻ അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു.

NRI

ഡാ​ള​സി​ലെ മ​ല​യാ​ളി പ​രി​പാ​ടി​ക​ൾ ശ​നി​യാ​ഴ്ച

ഡാ​ള​സ്: രാ​വി​ലെ​യു​ള്ള പ​രി​പാ​ടി​ക​ൾ ഒ​മ്പ​ത് മു​ത​ൽ വൈ​കു​ന്നേ​രം നാ​ല് വ​രെ ലൂ​ക്ക സം​ഘ​ടി​പ്പി​ക്കു​ന്ന പി​ക്കി​ൾ​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ഒ​യാ​സി​സ് പി​ക്കി​ൾ​ബോ​ൾ ക്ല​ബ്, റോ​ക്ക്‌​വാ​ളിൽ (Oasis Pickleball Club, Rockwall).

രാ​വി​ലെ 10ന് ​മൈ​ൻ​ഡ്‌​സ് ആ​ൻ​ഡ് മ്യൂ​സി​ക് - ബാ​ലു കു​റു​പ്പും രാ​ജേ​ഷ് പി. ​നാ​യ​രും (MEANT സം​ഘ​ടി​പ്പി​ക്കു​ന്ന​ത്). പ്ര​വേ​ശ​നം സൗ​ജ​ന്യം.

രാ​വി​ലെ 10ന് ​ഉ​ച്ച​യ്ക്ക് 12 ഇ​ന്‍റ​ന്‍റ് ന​ഴ്‌​സ​സ് ദി​നാ​ഘോ​ഷം. സ്ഥ​ലം: കെ​എ​ഡി - ഐ​സി​ഇ​സി മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്.

രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് സ്പ്രിം​ഗ് എ​ക്സ്പോ. സ്ഥ​ലം: എം​ജി​എം ഓ​ഡി​റ്റോ​റി​യം, ഗാ​ർ​ലാ​ൻ​ഡ് (MGM Auditorium, Garland).

വൈ​കു​ന്നേ​ര​ത്തെ പ​രി​പാ​ടി​ക​ൾ

വൈ​കു​ന്നേ​രം നാ​ല് മു​ത​ൽ രാ​ത്രി ഒ​മ്പ​ത് വ​രെ: പെ​രു​ന്നാ​ൾ. സ്ഥ​ലം: മാ​ർ ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്, ഇ​ർ​വിം​ഗ് (Mar Gregorios Orthodox Church, Irving). വൈ​കുന്നേരം അഞ്ച് - രാ​ത്രി ഒമ്പത് എ​ൻ​ടിഎംഎ സ്റ്റാ​ർ നൈ​റ്റ് ഗാ​ല.

സ്ഥ​ലം: അ​ൽ​ഫോ​ൻ​സാ കാ​ത്ത​ലി​ക് ച​ർ​ച്ച്, കോ​പ്പ​ൽ (Alphonsa Catholic Church, Coppell). പ്ര​വേ​ശ​ന​ത്തി​ന് ടി​ക്ക​റ്റ് ആ​വ​ശ്യ​മാ​ണ്.

NRI

ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ മാ​തൃ - ന​ഴ്സ​സ് ദി​നാ​ഘോ​ഷം മേ​യ് ഒ​മ്പ​തി​ന്

ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സും ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് എ​ഡ്യൂ​ക്കേ​ഷ​ൻ സെ​ന്‍റ​റും സം​യു​ക്ത​മാ​യി മാ​തൃ​ദി​ന​വും ന​ഴ്സ​സ് ദി​ന​വും ആ​ഘോ​ഷി​ക്കു​ന്നു. മേയ് ഒമ്പതിന് രാ​വി​ലെ 10 മു​ത​ൽ ഗാ​ർ​ല​ൻ​ഡി​ലെ കെഎഡി ബാ​ങ്ക്വ​റ്റ് ഹാ​ളി​ലാ​ണ് ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ന്ന​ത്.

"സ്ത്രീ​ക​ളി​ലെ ഹൃ​ദ്രോ​ഗം: മി​ഥ്യ​യും യാ​ഥാ​ർ​ഥ്യ​വും' എ​ന്ന വി​ഷ​യം ആസ്പദമാക്കി ഡോ. ​ജോ​ജി വ​ർ​ഗീ​സ് സം​സാ​രി​ക്കും. ഉ​മാ വേ​ണു​ഗോ​പാ​ൽ (പ്ര​സി​ഡ​ന്‍റ്) "Beyond Duty, Beyond Love' എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി പ്ര​ഭാ​ഷ​ണം ന​ട​ത്തും.

കു​ടും​ബ​ങ്ങ​ളെ പ​രി​പാ​ലി​ക്കു​ക​യും സ​മൂ​ഹ​ത്തെ ശ​ക്തി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന അ​മ്മ​മാ​രു​ടെ​യും ന​ഴ്സു​മാ​രു​ടെ​യും സ്നേ​ഹ​ത്തെ​യും അ​ർ​പ്പ​ണ​ബോ​ധ​ത്തെ​യും ആ​ദ​രി​ക്കാ​നാ​ണ് ഈ ​പ്ര​ത്യേ​ക പ്ര​ഭാ​ത സം​ഗ​മം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് ഭാ​ര​വാ​ഹി​ക​ളാ​യ ഷി​ജു എ​ബ്ര​ഹാം (214 929 3570), മാ​ത്യു നൈ​നാ​ൻ (214 478 6543), മ​ൻ​ജി​ത് കൈ​നി​ക്ക​ര (972 679 8555) അ​ല്ലെ​ങ്കി​ൽ തോ​മ​സ് ഈ​ശോ (214 435 1340) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

NRI

പ്ര​വാ​സി മാ​ധ്യ​മ​രം​ഗ​ത്ത് പു​തു​ച​രി​ത്രം കു​റി​ച്ച് ഡി ​മ​ല​യാ​ളി; ഒ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷം ഗം​ഭീ​രം

ഡാ​ള​സ്: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി മാ​ധ്യ​മ​രം​ഗ​ത്ത് വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ​ക്കും വേ​റി​ട്ട വാ​ർ​ത്താ സം​സ്കാ​ര​ത്തി​നും തു​ട​ക്ക​മി​ട്ട "ഡി ​മ​ല​യാ​ളി' ഓ​ൺ​ലൈ​ൻ ദി​ന​പ​ത്ര​ത്തി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷം ഡാ​ള​സി​ൽ ന​ട​ന്നു.

പ്ര​വാ​സി സ​മൂ​ഹ​ത്തി​ലെ പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​ടെ​യും വി​വി​ധ സം​ഘ​ട​നാ നേ​താ​ക്ക​ളു​ടെ​യും സാ​ന്നി​ധ്യം കൊ​ണ്ട് ച​ട​ങ്ങ് ശ്ര​ദ്ധേ​യ​മാ​യി. 2025 ഏ​പ്രി​ൽ 13ന് ​ഒ​രു "വി​ഷു കൈ​നീ​ട്ട​മാ​യി' വാ​യ​ന​ക്കാ​രി​ലേ​ക്ക് എ​ത്തി​യ പ​ത്രം, വെ​റും 12 മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ളു​ടെ ശ​ബ്‌​ദ​മാ​യി മാ​റി​യ​തി​ന്‍റെ ആ​വേ​ശ​ത്തി​ലാ​യി​രു​ന്നു ആ​ഘോ​ഷ​ങ്ങ​ൾ.

പ്ര​മു​ഖ പ​ണ്ഡി​ത​നും ചി​ന്ത​ക​നു​മാ​യ ഡോ. ​മാ​ണി സ്ക​റി​യ ച​ട​ങ്ങു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ൻ​ക​ര​ക​ൾ​ക്ക​പ്പു​റം മ​ല​യാ​ളി​ക​ളു​ടെ സ്വ​ത്വ​ത്തെ​യും പു​തി​യ ത​ല​മു​റ​ക​ളെ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന സാം​സ്കാ​രി​ക പാ​ല​മാ​യി ഡി ​മ​ല​യാ​ളി വ​ള​രു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

 

NRI

കു​ന്നേ​ൽ​മു​റി​യി​ൽ സെ​ബാ​സ്റ്റ്യ​ൻ കെ. തോ​മ​സ് അ​ന്ത​രി​ച്ചു

ഡാ​ള​സ്‌: അ​നി​ക്കാ​ട് ഈ​സ്റ്റ് കു​ന്നേ​ൽ​മു​റി​യി​ൽ സെ​ബാ​സ്റ്റ്യ​ൻ കെ. ​തോ​മ​സ് (89) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം. സം​സ്കാ​രം പിന്നീട്.

ച​ങ്ങ​നാ​ശേ​രി മ​ണ​മേ​ൽ കു​ടും​ബാം​ഗ​മാ​യ റോ​സ​മ്മ സെ​ബാ​സ്റ്റ്യ​നാ​ണ് പ​രേ​ത​ന്‍റെ ഭാ​ര്യ. മ​ക്ക​ൾ: സു​രേ​ഷ് സെ​ബാ​സ്റ്റ്യ​ൻ, റോ​സ് ആ​ന്‍റ​ണി, സു​ജ തോ​മ​സ്, സി​സ്റ്റ​ർ ബെ​റ്റ്സി കു​ന്നേ​ൽ​മു​റി​യി​ൽ, സീ​മ സെ​ബാ​സ്റ്റ്യ​ൻ, സു​ഭാ​ഷ് സെ​ബാ​സ്റ്റ്യ​ൻ, സു​നി​ൽ സെ​ബാ​സ്റ്റ്യ​ൻ. മരുമക്കൾ: സീ​മ, തോ​മ​സ് വ​ർ​ക്കി, ആ​ന്‍റ​ണി ജോ​സ​ഫ്, ക്രി​സ്റ്റി ജോ​സ​ഫ്, ര​മ്യ, റി​തു.

പ​രേ​ത​നാ​യ ജോ​ൺ തോ​മ​സ്, തോ​മ​സ് തോ​മ​സ് (ഫ്ലോ​റി​ഡ), ആ​ലി ജെ​യിം​സ് (ന്യൂ​ജ​ഴ്‌​സി), മേ​രി ദോ​സ് (വി​ർ​ജീ​നി​യ), പ​രേ​ത​നാ​യ ജോ​സ​ഫ് തോ​മ​സ്, ചി​ന്ന​മ്മ ജോ​സ​ഫ് (ന്യൂ​യോ​ർ​ക്ക്), ട്രേ​സി ദേ​വ​സ്യാ (ടെ​ക്സ​സ്), പ​രേ​ത​നാ​യ ജോ​ർ​ജ് ജോ​സ​ഫ് എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.

കൂടുതൽ വിവരങ്ങൾക്ക്: ബെ​ന്നി ജോ​ൺ ഡാ​ള​സ് - 214 517 6775.

NRI

പി​ക്നി​ക്ക് സം​ഘ​ടി​പ്പി​ച്ച് സെ​ന്‍റ് മ​റി​യം ത്രേ​സ്യാ മി​ഷ​ൻ നോ​ർ​ത്ത് ഡാ​ള​സ് വി​മ​ൻ​സ് ഫോ​റം

ഡാള​സ്: സെന്‍റ് മ​റി​യം ത്രേ​സ്യാ സീ​റോമ​ല​ബാ​ർ നോ​ർ​ത്ത് ഡാ​ള​സ് മി​ഷ​നി​ലെ വി​മ​ൻ​സ് ഫോ​റം ഫ്രി​സ്കോ​യി​ലെ കോ​മ​ൺ​സ് പാ​ർ​ക്കി​ൽ സം​ഘ​ടി​പ്പി​ച്ച പി​ക്നി​ക്ക് പു​തി​യൊ​രു അ​നു​ഭ​വ​മാ​യി മാ​റി. സ്നേ​ഹ​വും സൗ​ഹൃ​ദ​വും നി​റ​ഞ്ഞ കൂ​ട്ടാ​യ്‌​മ​യാ​യി ന​ട​ന്ന പ​രി​പാ​ടി​യി​ൽ അം​ഗ​ങ്ങ​ൾ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു.

പി​ക്നി​ക്കി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ വി​നോ​ദ ഗെ​യി​മു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക​യും വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു.

 

Latest News

Corehub Up