x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡാ​ള​സ് കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി​യു​ടെ "ഫാ​മി​ലി പി​ക്നി​ക് 2026' ആ​ക​ർ​ഷ​ക​മാ​യി

പി.​പി. ചെ​റി​യാ​ൻ
Published: July 28, 2026 01:25 PM IST | Updated: July 28, 2026 01:25 PM IST

ഫാ​മി​ലി പി​ക്നി​കിനെത്തിയ അംഗങ്ങൾ

ഡാ​ള​സ്: ഡാ​ള​സ് കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി​യു​ടെ വാ​ർ​ഷി​ക കു​ടും​ബ സം​ഗ​മ​വും പി​ക്നി​ക്കും ഗാ​ർ​ല​ൻ​ഡി​ലെ വ​ൺ ഇ​ല​വ​ൻ റാ​ഞ്ച് പാ​ർ​ക്കി​ൽ ന​ട​ന്നു. ശ​നി​യാ​ഴ്ച രാ​വി​ലെ 10.30 മു​ത​ൽ ആ​രം​ഭി​ച്ച ച​ട​ങ്ങി​ൽ നി​ര​വ​ധി അം​ഗ​ങ്ങ​ളും കു​ടും​ബാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

ഡാ​ള​സ് ഫോ​ർ​ട്ട് വ​ർ​ത്തി​ൽ നി​ന്നും നി​ര​വ​ധി പ്ര​വാ​സി​ക​ൾ പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ സ്നേ​ഹ​വി​രു​ന്നും ആ​വേ​ശ​ക​ര​മാ​യ ക​ലാ-​കാ​യി​ക പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

 

K-Rail Survey

"സ​സ്നേ​ഹം ഒ​രു ഊ​ണ്' എ​ന്ന പ്ര​മേ​യ​ത്തി​ൽ ഒ​രു​ക്കി​യ പ​ര​മ്പ​രാ​ഗ​ത വി​ഭ​വം ച​ട​ങ്ങി​ന് മാ​റ്റു​കൂ​ട്ടി.

കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി സം​ഘ​ടി​പ്പി​ച്ച വി​വി​ധ വി​നോ​ദ മ​ത്സ​ര​ങ്ങ​ൾ, ക​ഥ​പ​റ​ച്ചി​ൽ, ക​വി​താ​ലാ​പ​നം എ​ന്നി​വ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് വേ​റി​ട്ടൊ​രു അ​നു​ഭ​വ​മാ​യി മാ​റി.

K-Rail Survey K-Rail Survey

സൊ​സൈ​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​സി​ഡ​ന്‍റ് അ​ന​ശ്വ​ർ മാ​മ്പി​ള്ളി, സെ​ക്ര​ട്ട​റി ബാ​ജി ഓ​ടം​വേ​ലി, സാ​റാ ചെ​റി​യാ​ൻ, സി.വി. ജോ​ർ​ജ്‌, ഉ​ഷ നാ​യ​ർ, നി​മ്മി, പി.സി. മാ​ത്യു, ഷി​ജു എ​ബ്ര​ഹാം, സി​ജു വി. ​ജോ​ർ​ജ്, സ​ന്തോ​ഷ് പി​ള്ള എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ഡാ​ള​സി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ സാം​സ്കാ​രി​ക സൗ​ഹാ​ർ​ദ്ദം വി​ളി​ച്ചോ​തു​ന്ന​താ​യി​രു​ന്നു ഈ ​വ​ർ​ഷ​ത്തെ പി​ക്നി​ക്കെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags : Dallas KeralaLiterarySociety KLSDallas FamilyPicnic

Recent News

Corehub Up