ഡാളസ്: കേരള ലിറ്റററി സൊസൈറ്റി ഡാളസിന്റെ ആഭിമുഖ്യത്തിലുള്ള കേരളപ്പിറവി ആഘോഷങ്ങൾ ഞായറാഴ്ച വൈകുന്നേരം 3.30 മുതൽ 6.30 വരെ ഗാർലൻഡിലുള്ള കിയ പാർട്ടിഹാളിൽ നടക്കും.
കേരള ലിറ്റററി സൊസൈറ്റിയുടെ ആരംഭകാലം മുതൽ ഈ ദിനം സമുചിതമായി ആഘോഷിച്ചുവരുന്നു. പ്രസിഡന്റ് അനശ്വരം മാമ്പിള്ളി അധ്യക്ഷത വഹിക്കുന്ന മീറ്റിംഗിൽ സണ്ണിവേൽ മേയർ സജി ജോർജ് മുഖ്യസന്ദേശം നൽകും.
സാമുവേൽ യോഹന്നാൻ (ലാന പ്രസിഡന്റ്), ഷിജു എബ്രഹാം (കേരള അസോസിയേഷൻ പ്രസിഡന്റ്), സണ്ണി മാളിയേക്കൽ, ജോസ് ഓച്ചാലിൽ, ജോസൻ ജോർജ്, സി.വി. ജോർജ്, സിജു വി. ജോർജ്, ഷാജു ജോൺ, ഹരിദാസ് തങ്കപ്പൻ, ഫ്രാൻസിസ് തോട്ടത്തിൽ, ഷെല്ലി തോമസ്, സാറാ ചെറിയാൻ, റോസമ്മ ജോർജ്, മീനു എലിസബത്ത് എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തും.
പി.പി. ചെറിയാൻ (വൈസ് പ്രസിഡന്റ്) സ്വാഗതവും ബാജി ഓടംവേലി (സെക്രട്ടറി) കൃതജ്ഞതയും അറിയിക്കും. "കേരളത്തെ അറിയാം' എന്ന പ്രത്യേക കേരളപ്പിറവി ക്വിസ് പ്രോഗ്രാമിന് എഴുത്തുകാരി ദിവ്യ മേനോൻ അവതാരകയായിരിക്കും.
ഡാളസ് മെലഡീസ് അംഗങ്ങൾ പാട്ടുകൾക്കും സംഘഗാനത്തിനും നേതൃത്വം നൽകും. മലയാളി മങ്ക, കേരള ശ്രീമാൻ മത്സരവും ഉണ്ടായിരിക്കുന്നതാണ്. കേരള ലിറ്റററി സൊസൈറ്റിയും അതിന്റെ അംഗങ്ങളും പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകങ്ങളുടെ പ്രദർശനവും നടക്കും.
ഡാളസിലുള്ള എഴുത്തുകാരുടെയും സാഹിത്യാസ്വാദകരുടേയും സംഘടനയാണിത്. ഈ പരിപാടിയെക്കുറിച്ച് കൂടുതൽ അറിയാനും സംഘടനയുടെ പ്രവർത്തനങ്ങളിൽ സഹകരിക്കുവാനുമായി സെക്രട്ടറി ബാജി ഓടംവേലിയുമായി +1 915 613 6566 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണെന്ന് കേരള ലിറ്റററി സൊസൈറ്റിക്കു വേണ്ടി ബാജി ഓടംവേലി (സെക്രട്ടറി) അറിയിച്ചു.