x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​നി ഓ​ണ്‍​ലൈ​ന്‍ ചെ​ക്ക് ഇ​ന്‍ ചെ​യ്യ​ണ​മെ​ങ്കി​ല്‍ അ​ക്കൗ​ണ്ട് നി​ര്‍​ബ​ന്ധം; പു​തി​യ നി​യ​മ​വു​മാ​യി വി​മാ​ന ക​മ്പ​നി

ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
Published: November 11, 2026 12:05 AM IST | Updated: November 11, 2026 12:05 AM IST

ലു​ഫ്ത്വാ​ന്‍​സ യാ​ത്ര​ക്കാ​ര്‍​ക്കാ​യി പു​തി​യ നി​ബ​ന്ധ​ന​ക​ള്‍ ന​ട​പ്പി​ലാ​ക്കു​ന്നു

ഫ്രാ​ങ്ക്ഫ​ര്‍​ട്ട് / ബ​ര്‍​ലി​ന്‍: ജ​ര്‍​മൻ വി​മാ​ന​ക്ക​മ്പ​നി​യാ​യ ലു​ഫ്ത്വാ​ന്‍​സ യാ​ത്ര​ക്കാ​ര്‍​ക്കാ​യി പു​തി​യ നി​ബ​ന്ധ​ന​ക​ള്‍ ന​ട​പ്പി​ലാ​ക്കു​ന്നു. ഇ​നി മു​ത​ല്‍ വി​മാ​ന യാ​ത്ര​യ്ക്ക് മു​ന്നോ​ടി​യാ​യി ഓ​ണ്‍​ലൈ​ന്‍ വ​ഴി ചെ​ക്ക്​ഇ​ന്‍ ചെ​യ്യാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍​ക്ക് 'ട്രാ​വ​ല്‍ ഐ​ഡി'എ​ന്ന ക​സ്റ്റ​മ​ര്‍ അ​ക്കൗ​ണ്ട് നി​ര്‍​ബ​ന്ധ​മാ​ക്കി. മു​ന്‍​കാ​ല​ങ്ങ​ളെ​പ്പോ​ലെ ല​ളി​ത​മാ​യി ബു​ക്കിം​ഗ് വി​വ​ര​ങ്ങ​ള്‍ മാ​ത്രം ന​ല്‍​കി ഓ​ണ്‍​ലൈ​ന്‍ ചെ​ക്ക്ഇ​ന്‍ ചെ​യ്യാ​ന്‍ ഇ​നി സാ​ധി​ക്കി​ല്ലെ​ന്നും യാ​ത്ര​ക്കാ​ര്‍ നി​ര്‍​ബ​ന്ധ​മാ​യും അ​ക്കൗ​ണ്ട് എ​ടു​ക്കേ​ണ്ടി വ​രു​മെ​ന്നും ലു​ഫ്ത്വാ​ന്‍​സ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

പ്ര​മു​ഖ ജ​ര്‍​മൻ മാ​ധ്യ​മ​മാ​ണ് ഈ ​വാ​ര്‍​ത്ത പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. അ​വ​ധി​ക്കാ​ല യാ​ത്ര​ക​ള്‍​ക്കാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ലെ ക്യൂ ​ഒ​ഴി​വാ​ക്കാ​ന്‍ മൊ​ബൈ​ല്‍ വ​ഴി പെ​ട്ടെ​ന്ന് ചെ​ക്ക്ഇ​ന്‍ ചെ​യ്ത് ബോ​ര്‍​ഡിം​ഗ് പാ​സ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യു​ന്ന പ​തി​വ് യാ​ത്ര​ക്കാ​ര്‍​ക്ക് പു​തി​യ മാ​റ്റം ചെ​റി​യൊ​രു ക​ട​മ്പ​യാ​യി മാ​റി​യേ​ക്കാം.

ഏ​തൊ​ക്കെ എ​യ​ര്‍​ലൈ​നു​ക​ളെ ഇ​ത് ബാ​ധി​ക്കും?

ലു​ഫ്ത്വാ​ന്‍​സ ഗ്രൂ​പ്പി​ന് കീ​ഴി​ലു​ള്ള എ​ല്ലാ പ്ര​ധാ​ന എ​യ​ര്‍​ലൈ​നു​ക​ളു​ടെ​യും വെ​ബ്സൈ​റ്റു​ക​ളി​ലും ആ​പ്പു​ക​ളി​ലും ഈ ​പു​തി​യ 'ട്രാ​വ​ല്‍ ഐ​ഡി' നി​ര്‍​ബ​ന്ധ​മാ​ണ്. ബാ​ധ​ക​മാ​യ എ​യ​ര്‍​ലൈ​നു​ക​ള്‍ താ​ഴെ പ​റ​യു​ന്ന​വ​യാ​ണ്:

ലു​ഫ്ത്വാ​ന്‍​സ (Lufthansa), സ്വി​സ് (Swiss), ഓ​സ്ട്രി​യ​ന്‍ എ​യ​ര്‍​ലൈ​ന്‍​സ് (Austrian Airlines), ബ്ര​സ്സ​ല്‍​സ് എ​യ​ര്‍​ലൈ​ന്‍​സ് (Brussels Airlines), എ​യ​ര്‍ ഡൊ​ളോ​മി​തി (Air Dolomiti), എ​ഡെ​ല്‍​വൈ​സ് (Edelweiss), ഡി​സ്ക​വ​ര്‍ എ​യ​ര്‍​ലൈ​ന്‍​സ് (Discover Airlines)

ന​ട​പ്പി​ലാ​ക്കു​ന്ന ഘ​ട്ട​ങ്ങ​ള്‍ :

നാ​ല് ഘ​ട്ട​ങ്ങ​ളാ​യാ​ണ് ലു​ഫ്ത്വാ​ന്‍​സ ഈ ​പു​തി​യ സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കു​ന്ന​ത്:

ഒ​ക്ടോ​ബ​ര്‍ 20 മു​ത​ല്‍: ജ​ര്‍​മ​നി, ഓ​സ്ട്രി​യ, സ്വി​റ്റ്സ​ര്‍​ല​ന്‍​ഡ് ഒ​ഴി​കെ​യു​ള്ള ഷെ​ങ്ക​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ഫ്ലൈ​റ്റു​ക​ള്‍​ക്ക് ബാ​ധ​ക​മാ​യി.

ന​വം​ബ​ര്‍ 2 മു​ത​ല്‍: ഫ്രാ​ങ്ക്ഫ​ര്‍​ട്ട്, മ്യൂ​ണി​ക്ക്, സൂ​റി​ച്ച് ഒ​ഴി​കെ​യു​ള്ള ജ​ര്‍​മ​നി, ഓ​സ്ട്രി​യ, സ്വി​റ്റ്സ​ര്‍​ല​ന്‍​ഡ് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും മ​റ്റ് യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ലും ന​ട​പ്പി​ലാ​യി.

ന​വം​ബ​ര്‍ 16 മു​ത​ല്‍: മ്യൂ​ണി​ക്ക്, സൂ​റി​ച്ച്, കൂ​ടാ​തെ യു.​എ​സ്.​എ, കാ​ന​ഡ, മെ​ക്സി​ക്കോ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള സ​ര്‍​വീ​സു​ക​ള്‍​ക്ക് ബാ​ധ​ക​മാ​കും.

ന​വം​ബ​ര്‍ 30 മു​ത​ല്‍: ഫ്രാ​ങ്ക്ഫ​ര്‍​ട്ട് ഉ​ള്‍​പ്പെ​ടെ​യു​ള്ള ലോ​ക​മെ​മ്പാ​ടു​മു​ള്ള ബാ​ക്കി എ​ല്ലാ റൂ​ട്ടു​ക​ളി​ലേ​ക്കും ഈ ​നി​യ​മം പൂ​ര്‍​ണ്ണ​മാ​യും വ്യാ​പി​പ്പി​ക്കും.

പ്ര​വാ​സി​ക​ളും യാ​ത്ര​ക്കാ​രും ശ്ര​ദ്ധി​ക്കേ​ണ്ട പ്ര​ധാ​ന വി​വ​ര​ങ്ങ​ള്‍:

ര​ജി​സ്ട്രേ​ഷ​ന്‍ എ​ങ്ങ​നെ?: പേ​ര്, ജ​ന​ന​ത്തീ​യ​തി, ഇ​മെ​യി​ല്‍ വി​ലാ​സം എ​ന്നി​വ ന​ല്‍​കി പാ​സ്വേ​ഡ് സെ​റ്റ് ചെ​യ്ത് ഇ​മെ​യി​ല്‍ വ​ഴി വെ​രി​ഫി​ക്കേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​ക്കി​യാ​ല്‍ 'ട്രാ​വ​ല്‍ ഐ​ഡി' സ്വ​ന്ത​മാ​ക്കാം.

മൈ​ല്‍​സ് & മോ​ര്‍ (Miles & More): ലു​ഫ്ത്വാ​ന്‍​സ​യു​ടെ മൈ​ല്‍​സ് പ്രോ​ഗ്രാ​മി​ല്‍ അം​ഗ​മാ​കു​ന്ന​ത് പൂ​ര്‍​ണ​മാ​യും ഓ​പ്ഷ​ണ​ല്‍ ആ​ണ് (നി​ര്‍​ബ​ന്ധ​മി​ല്ല).

കു​ടും​ബ യാ​ത്ര​ക​ള്‍​ക്ക് ഇ​ള​വ്: കു​ടും​ബ​ത്തോ​ടൊ​പ്പം യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍​ക്ക് ഒ​രാ​ളു​ടെ അ​ക്കൗ​ണ്ട് വ​ഴി ത​ന്നെ ഒ​പ്പ​മു​ള്ള എ​ല്ലാ​വ​രു​ടെ​യും ചെ​ക്ക്​ഇ​ന്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ സാ​ധി​ക്കും. കൂ​ടാ​തെ പ്രാ​യ​മാ​യ​വ​ര്‍​ക്കോ, ഇ​ന്റ​ര്‍​നെ​റ്റ് ഉ​പ​യോ​ഗം വ​ശ​മി​ല്ലാ​ത്ത​വ​ര്‍​ക്കോ ബ​ന്ധു​ക്ക​ളു​ടെ​യോ മ​റ്റ് സ​ഹാ​യി​ക​ളു​ടെ​യോ ട്രാ​വ​ല്‍ ഐ​ഡി ഉ​പ​യോ​ഗി​ച്ച് ചെ​ക്ക്~​ഇ​ന്‍ ചെ​യ്യാം.

പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്ക​പ്പെ​ട്ട​വ: ഗ്രൂ​പ്പ് ബു​ക്കിം​ഗു​ക​ള്‍, ചി​ല പ്ര​ത്യേ​ക പാ​ക്കേ​ജ്, ചാ​ര്‍​ട്ട​ര്‍ യാ​ത്ര​ക​ള്‍ എ​ന്നി​വ​യ്ക്ക് ഈ ​അ​ക്കൗ​ണ്ട് നി​ര്‍​ബ​ന്ധ​മി​ല്ല. കൂ​ടാ​തെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ കൗ​ണ്ട​റു​ക​ള്‍ വ​ഴി​യോ സെ​ല്‍​ഫ് സ​ര്‍​വീ​സ് കി​യോ​സ്കു​ക​ള്‍ വ​ഴി​യോ ചെ​ക്ക്ഇ​ന്‍ ചെ​യ്യു​ന്ന​വ​ര്‍​ക്കും അ​ക്കൗ​ണ്ട് വേ​ണ​മെ​ന്നി​ല്ല.

യൂ​റോ​പ്പി​ലേ​ക്കും തി​രി​ച്ചും യാ​ത്ര ചെ​യ്യു​ന്ന പ്ര​വാ​സി മ​ല​യാ​ളി​ക​ളും വി​ദ്യാ​ര്‍​ഥി​ക​ളും ഇ​നി​മു​ത​ല്‍ യാ​ത്ര​യ്ക്ക് മു​ന്‍​പാ​യി ലു​ഫ്ത്വാ​ന്‍​സ​യു​ടെ ട്രാ​വ​ല്‍ ഐ​ഡി മു​ന്‍​കൂ​ട്ടി ത​യ്യാ​റാ​ക്കു​ന്ന​ത് അ​വ​സാ​ന നി​മി​ഷ​ത്തെ ടെ​ന്‍​ഷ​ന്‍ ഒ​ഴി​വാ​ക്കാ​ന്‍ സ​ഹാ​യി​ക്കും.

Tags : online check-in Deepika DeepikaNewspaper BreakingNews Airline introduces new rule

Recent News

Corehub Up