ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ടെക്സസ്: ഫാർമേഴ്സ് ബ്രാഞ്ചിലെ മാർത്തോമ്മാ ചർച്ച് ഓഫ് ഡാലസ് സ്ഥാപിതമായിട്ട് 50 വർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായി സുവർണ ജൂബിലി സമാപനാഘോഷം ഈ മാസം 31 മുതൽ ഓഗസ്റ്റ് രണ്ട് വരെ വിവിധ ആത്മീയ ശുശ്രൂഷകളോടും പൊതുസമ്മേളനങ്ങളോടും കൂടി നടക്കും.
"Sojourners with Christ - Faith, Hope, Mission' എന്ന സന്ദേശമുയർത്തി സംഘടിപ്പിക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി മൂന്ന് ദിവസങ്ങളിലായി പ്രത്യേക യോഗങ്ങളും വിശുദ്ധ കുർബാന ശുശ്രൂഷയും നടത്തും.
ജൂലൈ 31 - വൈകുന്നേരം ആറിന് Revival Night യുവജന വിഭാഗങ്ങളായ YFF-ന്റെയും YF-ന്റെയും നേതൃത്വത്തിൽ പ്രത്യേക ആത്മീയ നവീകരണ സമ്മേളനം.
ഓഗസ്റ്റ് ഒന്ന് - വൈകുന്നേരം 5.30 പബ്ലിക് മീറ്റിംഗ് വിശ്വാസികളുടെയും അതിഥികളുടെയും പങ്കാളിത്തത്തോടെ പൊതുസമ്മേളനം.
ഓഗസ്റ്റ് രണ്ട് - രാവിലെ 8.30 Holy Communion & Parish Day വിശുദ്ധ കുർബാനയോടും ഇടവക ദിനാഘോഷത്തോടും കൂടി സുവർണ ജൂബിലി ആഘോഷങ്ങൾക്ക് സമാപനം.
സമാപന സമ്മേളനത്തിന് ഹിസ് ഗ്രേസ് ദി മോസ്റ്റ് റവ. ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെട്രാപ്പോലീത്ത അധ്യക്ഷത വഹിക്കും.
1976-ൽ ആരംഭിച്ച ഇടവകയുടെ 50 വർഷത്തെ വിശ്വാസസാക്ഷ്യത്തിനും ദൈവവിശ്വസ്തതയ്ക്കും നന്ദി അർപ്പിക്കുന്ന ആഘോഷത്തിൽ എല്ലാ വിശ്വാസികളെയും കുടുംബസമേതം പങ്കുചേരാൻ അറിയിക്കുന്നതായി സംഘാടകർ അറിയിച്ചു.
Tags : Mar Thoma Church Dallas Golden Jubilee Celebration SpiritualMeet