x
ad
Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ട്ടി​യു​ടെ അ​വ​കാ​ശം പി​താ​വി​ന് ന​ൽ​കി​യ​തി​ൽ പ്ര​കോ​പ​നം; ഹൂ​സ്റ്റ​ണി​ൽ നാ​ലു​വ​യ​സു​കാ​രി​യെ വെ​ടി​വെ​ച്ചു​കൊ​ന്ന് അ​മ്മ ജീ​വ​നൊ​ടു​ക്കി

പി.​പി. ചെ​റി​യാ​ൻ
Published: October 2, 2026 02:07 PM IST | Updated: October 2, 2026 02:07 PM IST

പ്രതീകാത്മക ചിത്രം

ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ൽ നാ​ല് വ​യ​സു​കാ​രി​യാ​യ മ​ക​ളെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം അ​മ്മ ജീ​വ​നൊ​ടു​ക്കി. മെ​മ്മോ​റി​യ​ൽ ഏ​രി​യ​യി​ലെ ഒ​രു വീ​ട്ടി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

നാ​ല് വ​യസു​ള്ള വി​വി​യ​ൻ സ​വെ​ല്ല എ​ന്ന കു​ട്ടി​യെ അ​മ്മ വെ​ടി​വച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​വ​ർ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യും പി​ന്നീ​ട് ബു​ധ​നാ​ഴ്ച ആ​ശു​പ​ത്രി​യി​ൽ വ​ച്ച് മ​രി​ക്കു​ക​യും ചെ​യ്തു.

കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ ത​മ്മി​ൽ ക​സ്റ്റ​ഡി കേ​സ് നി​ല​വി​ലു​ണ്ടാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന് തൊ​ട്ടു​മു​മ്പ്, കു​ട്ടി​യു​ടെ വി​ദ്യാ​ഭ്യാ​സ​വും ആ​രോ​ഗ്യ​കാ​ര്യ​ങ്ങ​ളും തീ​രു​മാ​നി​ക്കാ​നു​ള്ള താ​ത്കാ​ലി​ക പ്ര​ത്യേ​ക അ​വ​കാ​ശം കോ​ട​തി പി​താ​വാ​യ ആ​രോ​ൺ സ​വെ​ല്ല​യ്ക്ക് അ​നു​വ​ദി​ച്ചി​രു​ന്നു.

അ​മ്മ​യ്ക്ക് കോ​ട​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ മാ​ത്ര​മേ കു​ട്ടി​യെ കാ​ണാ​ൻ അ​നു​വാ​ദ​മു​ണ്ടാ​യി​രു​ന്നു​ള്ളൂ. വെ​ടി​വ​യ്പ് ന​ട​ക്കു​ന്ന സ​മ​യ​ത്ത് കു​ട്ടി​യു​ടെ ര​ണ്ടാ​ന​ച്ഛ​നും ബേ​ബി സി​റ്റ​റും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. വൈ​കു​ന്നേ​രം ആറിന് തൊ​ട്ടു​മു​മ്പ് വെ​ടി​യൊ​ച്ച കേ​ട്ടാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്.

Tags : Mother Shoot Dead Custody Crime

Recent News

Corehub Up