സാറ ഹക്കബി സാൻഡേഴ്സ്
വാഷിംഗ്ടൺ: അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിക്ക് ശേഷം റിപ്പബ്ലിക്കൻ പാർട്ടിയെ ശക്തിപ്പെടുത്താൻ വഴികാട്ടിയാവുകയാണ് ആർക്കൻസാസ് ഗവർണർ സാറ ഹക്കബി സാൻഡേഴ്സ്. മറ്റ് റിപ്പബ്ലിക്കൻ ശക്തികേന്ദ്രങ്ങളിൽ പാർട്ടി പരാജയപ്പെട്ടപ്പോഴും, ഡെമോക്രാറ്റിക് എതിരാളി ഫ്രെഡ് ലവിനെതിരെ 15 പോയിന്റിന്റെ (54% - 39%) വൻ ഭൂരിപക്ഷത്തിലാണ് സാൻഡേഴ്സ് ആർക്കൻസാസിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.
സാധാരണക്കാരുടെ നിത്യജീവിതത്തെ ബാധിക്കുന്ന വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചതാണ് തന്റെ വിജയരഹസ്യമെന്ന് 'ന്യൂയോർക്ക് പോസ്റ്റിന്' നൽകിയ അഭിമുഖത്തിൽ അവർ വ്യക്തമാക്കി. സംസ്ഥാനത്ത് നാല് തവണ നികുതി കുറച്ചതിലൂടെ 1.5 ബില്യൺ ഡോളർ ജനങ്ങളിലേക്ക് തിരികെ എത്തിക്കാനായെന്നും വിദ്യാഭ്യാസം, ആരോഗ്യം, അധ്യാപക ബോണസ്, ശമ്പളത്തോടുകൂടിയ പ്രസവാവധി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചത് ഗുണം ചെയ്തെന്നും അവർ പറഞ്ഞു.
സ്ഥാനാർഥി നിർണയത്തിലെ ഭിന്നതകളാണ് മറ്റ് സംസ്ഥാനങ്ങളിലെ തോൽവിക്ക് കാരണമായതെന്ന് സാൻഡേഴ്സ് വിലയിരുത്തി. ഇറാനെതിരായ ട്രംപിന്റെ സൈനിക നടപടി തെരഞ്ഞെടുപ്പിനെ ബാധിച്ചെങ്കിലും അത് ശരിയായ തീരുമാനമായിരുന്നുവെന്ന് അവർ ന്യായീകരിച്ചു. 2028-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ആയിരിക്കും പാർട്ടിയുടെ മുൻനിര സ്ഥാനാർഥിയെന്നും, നിലവിൽ ആർക്കൻസാസ് ഗവർണറായി തുടരാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
Tags : Sarah Huckabee Sanders Deepika DeepikaNewspaper BreakingNews Sarah Huckabee Sanders emerges as guide for the Republican Party