Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Emerges As

America

തെ​ര​ഞ്ഞെ​ടു​പ്പ് തി​രി​ച്ച​ടി​ക്ക് ശേ​ഷം റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്ക് വ​ഴി​കാ​ട്ടി​യാ​യി സാ​റ ഹ​ക്ക​ബി സാ​ൻ​ഡേ​ഴ്‌​സ്

 

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ ഇ​ട​ക്കാ​ല തെര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ ക​ന​ത്ത തി​രി​ച്ച​ടി​ക്ക് ശേ​ഷം റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യെ ശ​ക്തി​പ്പെ​ടു​ത്താ​ൻ വ​ഴി​കാ​ട്ടി​യാ​വു​ക​യാ​ണ് ആ​ർ​ക്ക​ൻ​സാ​സ് ഗ​വ​ർ​ണ​ർ സാ​റ ഹ​ക്ക​ബി സാ​ൻ​ഡേ​ഴ്‌​സ്. മ​റ്റ് റി​പ്പ​ബ്ലി​ക്ക​ൻ ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ൽ പാ​ർ​ട്ടി പ​രാ​ജ​യ​പ്പെ​ട്ട​പ്പോ​ഴും, ഡെ​മോ​ക്രാ​റ്റി​ക് എ​തി​രാ​ളി ഫ്രെ​ഡ് ല​വി​നെ​തി​രെ 15 പോ​യി​ന്റി​ന്‍റെ (54% - 39%) വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് സാ​ൻ​ഡേ​ഴ്‌​സ് ആ​ർ​ക്ക​ൻ​സാ​സി​ൽ വീ​ണ്ടും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

സാ​ധാ​ര​ണ​ക്കാ​രു​ടെ നി​ത്യ​ജീ​വി​ത​ത്തെ ബാ​ധി​ക്കു​ന്ന വി​ഷ​യ​ങ്ങ​ളി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച​താ​ണ് ത​ന്‍റെ വി​ജ​യ​ര​ഹ​സ്യ​മെ​ന്ന് 'ന്യൂ​യോ​ർ​ക്ക് പോ​സ്റ്റി​ന്' ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​വ​ർ വ്യ​ക്ത​മാ​ക്കി. സം​സ്ഥാ​ന​ത്ത് നാ​ല് ത​വ​ണ നി​കു​തി കു​റ​ച്ച​തി​ലൂ​ടെ 1.5 ബി​ല്യ​ൺ ഡോ​ള​ർ ജ​ന​ങ്ങ​ളി​ലേ​ക്ക് തി​രി​കെ എ​ത്തി​ക്കാ​നാ​യെ​ന്നും വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം, അ​ധ്യാ​പ​ക ബോ​ണ​സ്, ശ​മ്പ​ള​ത്തോ​ടു​കൂ​ടി​യ പ്ര​സ​വാ​വ​ധി എ​ന്നി​വ​യി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച​ത് ഗു​ണം ചെ​യ്തെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ലെ ഭി​ന്ന​ത​ക​ളാ​ണ് മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലെ തോ​ൽ​വി​ക്ക് കാ​ര​ണ​മാ​യ​തെ​ന്ന് സാ​ൻ​ഡേ​ഴ്‌​സ് വി​ല​യി​രു​ത്തി. ഇ​റാ​നെ​തി​രാ​യ ട്രം​പി​ന്‍റെ സൈ​നി​ക ന​ട​പ​ടി തെ​ര​ഞ്ഞെ​ടു​പ്പി​നെ ബാ​ധി​ച്ചെ​ങ്കി​ലും അ​ത് ശ​രി​യാ​യ തീ​രു​മാ​ന​മാ​യി​രു​ന്നു​വെ​ന്ന് അ​വ​ർ ന്യാ​യീ​ക​രി​ച്ചു. 2028-ലെ ​പ്ര​സി​ഡന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ൻ​സ് ആ​യി​രി​ക്കും പാ​ർ​ട്ടി​യു​ടെ മു​ൻ​നി​ര സ്ഥാ​നാ​ർ​ഥി​യെ​ന്നും, നി​ല​വി​ൽ ആ​ർ​ക്ക​ൻ​സാ​സ് ഗ​വ​ർ​ണ​റാ​യി തു​ട​രാ​നാ​ണ് താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up