x
ad
Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'റോ​ബോ​ട്ട് ഡോ​ഗി​നെ'സ്വ​ന്ത​മാ​ക്കി സി​യാ​റ്റി​ൽ പോ​ലീ​സ്; മു​ട​ക്കി​യ​ത് 3,60,000 ഡോ​ള​ർ

പി .പി. ചെ​റി​യാ​ൻ
Published: November 17, 2026 12:31 AM IST | Updated: November 17, 2026 12:31 AM IST

റോ​ബോ​ട്ട് ഡോ​ഗ്

സി​യാ​റ്റി​ൽ: ബോം​ബ് സ്ക്വാ​ഡി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി യുഎസിലെ സി​യാ​റ്റി​ൽ പോ​ലീ​സ് വി​ഭാ​ഗം 3,60,000 ഡോ​ള​ർ (ഏ​ക​ദേ​ശം 30 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ) ചെ​ല​വ​ഴി​ച്ച് ബോ​സ്റ്റ​ൺ ഡൈ​നാ​മി​ക്സി​ന്‍റെ 'റോ​ബോ​ട്ട് ഡോ​ഗി​നെ' സ്വ​ന്ത​മാ​ക്കി. ഇ​തി​നു​പു​റ​മെ ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ സ​മാ​ന​മാ​യ ര​ണ്ടാ​മ​തൊ​രു റോ​ബോ​ട്ട് കൂ​ടി വാ​ങ്ങാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് പോ​ലീ​സ്.

ഫു​ട്ബോ​ൾ ലോ​ക​ക​പ്പി​ന് മു​ന്നോ​ടി​യാ​യാ​ണ് ഈ ​അ​ത്യാ​ധു​നി​ക റോ​ബോ​ട്ടി​നെ സേ​ന​യു​ടെ ഭാ​ഗ​മാ​ക്കി​യ​ത്. 360 ഡി​ഗ്രി കാ​മ​റ, ത​ത്സ​മ​യ വീ​ഡി​യോ സ്ട്രീ​മിം​ഗ് സം​വി​ധാ​നം, വ​സ്തു​ക്ക​ൾ ഉ​യ​ർ​ത്താ​നും പി​ടി​ക്കാ​നും സാ​ധി​ക്കു​ന്ന കൈ​ക​ൾ എ​ന്നി​വ ഈ ​റോ​ബോ​ട്ടി​ന്‍റെ പ്ര​ത്യേ​ക​ത​ക​ളാ​ണ്. പ​ട​വു​ക​ൾ ക​യ​റാ​നും ഇ​ടു​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ക്കാ​നും വാ​തി​ലു​ക​ൾ തു​റ​ക്കാ​നും ഇ​തി​നാ​കും.

എ​ന്നി​രു​ന്നാ​ലും റോ​ബോ​ട്ട് ഡോ​ഗി​ന്‍റെ ഉ​പ​യോ​ഗം സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത​യി​ല്ലെ​ന്നും, ന​ഗ​ര​ത്തി​ൽ ബോം​ബ് ഭീ​ഷ​ണി​ക​ളും സ്ഫോ​ട​ന​ങ്ങ​ളും മു​ൻ​വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് കു​റ​വാ​ണെ​ന്നും മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. ഫെ​ഡ​റ​ൽ എ​മ​ർ​ജ​ൻ​സി മാ​നേ​ജ്മെ​ന്‍റ് ഏ​ജ​ൻ​സി​യു​ടെ ഗ്രാ​ൻ​ഡും സി​റ്റി ഫ​ണ്ടും ഉ​പ​യോ​ഗി​ച്ചാ​ണ് ആ​ദ്യ റോ​ബോ​ട്ട് വാ​ങ്ങി​യ​ത്. ര​ണ്ടാ​മ​ത്തെ റോ​ബോ​ട്ടി​നാ​യു​ള്ള ഫ​ണ്ട് എ​ങ്ങ​നെ ക​ണ്ടെ​ത്തു​മെ​ന്ന കാ​ര്യ​ത്തി​ൽ ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.

Tags : Robot Dog Deepika DeepikaNewspaper BreakingNews Seattle Police Acquire

Recent News

Corehub Up