ഐസ് സ്കേറ്റിംഗ്
ഷിക്കാഗോ: ഡൗൺടൗൺ ഷിക്കാഗോയിലെ മാഗി ഡേലി പാർക്കിൽ ഐസ് സ്കേറ്റിംഗ് സീസൺ തുടക്കമായി. നവംബർ 13 വെള്ളിയാഴ്ച തുറന്ന സ്കേറ്റിംഗ് റിബൺ, സാധാരണ ഐസ് റിങ്കിൽനിന്ന് വ്യത്യസ്തമായി, പാർക്കിലൂടെ വളഞ്ഞുപോകുന്ന തുറസായ പാതയാണ്.
ഓരോ സെഷനും രണ്ടു മണിക്കൂറാണ്. സ്വന്തം സ്കേറ്റുകളുമായി എത്തുന്നവർക്കും വാടകയ്ക്ക് എടുക്കുന്നവർക്കും നിശ്ചിത സമയത്തേക്കുള്ള ടിക്കറ്റ് വേണം. സ്വന്തം സ്കേറ്റുള്ളവർക്ക് അവധിയല്ലാത്ത തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ രാവിലെ 11-ലെ സെഷനും, ശനി, ഞായർ, അവധി ദിവസങ്ങൾ, പ്രത്യേക ഹോളിഡേ സീസൺ എന്നിവയിൽ രാവിലെ 8-ലെ സെഷനും സൗജന്യമാണ്. സ്വന്തം സ്കേറ്റുമായി എത്തുന്നവർക്ക് മറ്റു സെഷനുകളുടെ നിരക്ക് 5 ഡോളറാണ്.
ഓൺലൈനായി ബുക്ക് ചെയ്യുമ്പോൾ സ്കേറ്റ് വാടക ഉൾപ്പെടെയുള്ള നിരക്ക് അവധിയല്ലാത്ത തിങ്കൾ മുതൽ വ്യാഴം വരെ 17 ഡോളറും വെള്ളി മുതൽ ഞായർ വരെയും അവധി ദിവസങ്ങളിലും പ്രത്യേക ഹോളിഡേ സീസണിലും 21 ഡോളറുമാണ്. പാർക്കിന്റെ വിലാസം 337 ഈസ്റ്റ് റാൻഡോൾഫ് സ്ട്രീറ്റ്. കാലാവസ്ഥയെ ആശ്രയിച്ച് സെഷനുകളിൽ മാറ്റമുണ്ടാകാം
Tags : Ice skating Deepika DeepikaNewspaper BreakingNews season begins Maggie Daley Park in Chicago