Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Maggie Daley

America

ഷി​ക്കാ​ഗോ​യി​ലെ മാ​ഗി ഡേ​ലി പാ​ർ​ക്കി​ൽ ഐ​സ് സ്കേ​റ്റിംഗ് സീ​സ​ണിന് തുടക്കം

 

ഷി​ക്കാ​ഗോ: ഡൗ​ൺ​ടൗ​ൺ ഷി​ക്കാ​ഗോ​യി​ലെ മാ​ഗി ഡേ​ലി പാ​ർ​ക്കി​ൽ ഐ​സ് സ്കേ​റ്റിംഗ് സീ​സ​ൺ തു​ട​ക്കമായി. ന​വം​ബ​ർ 13 വെ​ള്ളി​യാ​ഴ്ച തു​റ​ന്ന സ്കേ​റ്റിംഗ് റി​ബ​ൺ, സാ​ധാ​ര​ണ ഐ​സ് റി​ങ്കി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി, പാ​ർ​ക്കി​ലൂ​ടെ വ​ള​ഞ്ഞു​പോ​കു​ന്ന തു​റ​സായ പാ​ത​യാ​ണ്. 

ഓ​രോ സെ​ഷ​നും ര​ണ്ടു മ​ണി​ക്കൂ​റാ​ണ്. സ്വ​ന്തം സ്കേ​റ്റു​ക​ളു​മാ​യി എ​ത്തു​ന്ന​വ​ർ​ക്കും വാ​ട​ക​യ്ക്ക് എ​ടു​ക്കു​ന്ന​വ​ർ​ക്കും നി​ശ്ചി​ത സ​മ​യ​ത്തേ​ക്കു​ള്ള ടി​ക്ക​റ്റ് വേ​ണം. സ്വ​ന്തം സ്കേ​റ്റു​ള്ള​വ​ർ​ക്ക് അ​വ​ധി​യ​ല്ലാ​ത്ത തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 11-ലെ ​സെ​ഷ​നും, ശ​നി, ഞാ​യ​ർ, അ​വ​ധി ദി​വ​സ​ങ്ങ​ൾ, പ്ര​ത്യേ​ക ഹോ​ളി​ഡേ സീ​സ​ൺ എ​ന്നി​വ​യി​ൽ രാ​വി​ലെ 8-ലെ ​സെ​ഷ​നും സൗ​ജ​ന്യ​മാ​ണ്. സ്വ​ന്തം സ്കേ​റ്റു​മാ​യി എ​ത്തു​ന്ന​വ​ർ​ക്ക് മ​റ്റു സെ​ഷ​നു​ക​ളു​ടെ നി​ര​ക്ക് 5 ഡോ​ള​റാ​ണ്.

ഓ​ൺ​ലൈ​നാ​യി ബു​ക്ക് ചെ​യ്യു​മ്പോ​ൾ സ്കേ​റ്റ് വാ​ട​ക ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ര​ക്ക് അ​വ​ധി​യ​ല്ലാ​ത്ത തി​ങ്ക​ൾ മു​ത​ൽ വ്യാ​ഴം വ​രെ 17 ഡോ​ള​റും വെ​ള്ളി മു​ത​ൽ ഞാ​യ​ർ വ​രെ​യും അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും പ്ര​ത്യേ​ക ഹോ​ളി​ഡേ സീ​സ​ണി​ലും 21 ഡോ​ള​റു​മാ​ണ്. പാ​ർ​ക്കി​ന്റെ വി​ലാ​സം 337 ഈ​സ്റ്റ് റാ​ൻ​ഡോ​ൾ​ഫ് സ്ട്രീ​റ്റ്. കാ​ലാ​വ​സ്ഥ​യെ ആ​ശ്ര​യി​ച്ച് സെ​ഷ​നു​ക​ളി​ൽ മാ​റ്റ​മു​ണ്ടാ​കാം

Latest News

Corehub Up