സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പിന്റെ പരീക്ഷണ വിക്ഷേപണം
ലോസ് ആഞ്ചലസ്: സ്പേസ് എക്സിന്റെ ഏറ്റവും വലിയ റോക്കറ്റായ സ്റ്റാർഷിപ്പിന്റെ 15-ാമത് ആളില്ലാ പരീക്ഷണ വിക്ഷേപണം നവംബർ 13 നു ടെക്സസിൽ വിജയകരമായി നടന്നു. ഭ്രമണപടത്തിലേക്ക് ഉപഗ്രഹങ്ങളെ എത്തിക്കുന്നതിനൊപ്പം ആദ്യ ഘട്ട ബുസ്റ്റർ റോക്കറ്റിനെ തിരികെ ഇറക്കാനായിരുന്നു സ്പേസ് എക്സ് പദ്ധതിയിട്ടിരുന്നതെങ്കിലും, സാങ്കേതിക തടസങ്ങളെ തുടർന്ന് ആ ലാൻഡിംഗ് ശ്രമം പെട്ടെന്ന് ഉപേക്ഷിച്ചു.
വിക്ഷേപണത്തിന് തൊട്ടുപിന്നാലെ റോക്കറ്റിന്റെ രണ്ട് ഭാഗങ്ങളും വേർപെടുകയും, തുടർന്ന് 'ചോപ്സ്റ്റിക്' മെക്കാനിക്കൽ ആംസ് ഉപയോഗിച്ച് താഴത്തെ ബുസ്റ്റർ റോക്കറ്റ് സുരക്ഷിതമായി തിരിച്ചിറക്കാനുമായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഈ പ്രക്രിയ പൂർത്തിയാക്കാൻ സാധിച്ചില്ല. തുടർന്ന് ബുസ്റ്റർ റോക്കറ്റ് മെക്സിക്കോ ഉൾക്കടലിലേക്ക് മാറ്റിവിടുകയും അവിടെ വെച്ച് പൊട്ടിത്തെറിക്കുകയും ചെയ്തു.
എങ്കിലും, സ്റ്റാർഷിപ്പിന്റെ മുകൾഭാഗം വിക്ഷേപണത്തിന് ശേഷം ഏകദേശം 27 മിനിറ്റിനുള്ളിൽ ഭ്രമണപടത്തിൽ പ്രവേശിച്ചു. തുടർന്ന് 26 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളെ വിജയകരമായി ഭ്രമണപടത്തിൽ വിന്യക്ഷിക്കുകയും ചെയ്തു. തികച്ചും പുനരുപയോഗിക്കാവുന്ന ഒരു റോക്കറ്റ് സംവിധാനം വികസിപ്പിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയുള്ള സ്പേസ് എക്സിന്റെ സുപ്രധാന ദൗത്യമാണിത്.
Tags : SpaceX test launch Deepika DeepikaNewspaper BreakingNews SpaceX conducted test launch of Starship