Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SpaceX Test Launch

America

സ്പേ​സ് എ​ക്സി​ന്‍റെ സ്റ്റാ​ർ​ഷി​പ്പ്  പ​രീ​ക്ഷ​ണ വി​ക്ഷേ​പ​ണം ന​ട​ത്തി; ബു​സ്റ്റ​ർ ലാ​ൻ​ഡിം​ഗ് ശ്ര​മം ഉ​പേ​ക്ഷി​ച്ചു

ലോസ് ആ​ഞ്ച​ല​സ്: സ്പേ​സ് എ​ക്സി​ന്‍റെ ഏ​റ്റ​വും വ​ലി​യ റോ​ക്ക​റ്റാ​യ സ്റ്റാ​ർ​ഷി​പ്പി​ന്‍റെ 15-ാമ​ത് ആ​ളി​ല്ലാ പ​രീ​ക്ഷ​ണ വി​ക്ഷേ​പ​ണം ന​വം​ബ​ർ 13 നു ​ടെ​ക്സ​സി​ൽ വി​ജ​യ​ക​ര​മാ​യി ന​ട​ന്നു. ഭ്ര​മ​ണ​പ​ട​ത്തി​ലേ​ക്ക് ഉ​പ​ഗ്ര​ഹ​ങ്ങ​ളെ എ​ത്തി​ക്കു​ന്ന​തി​നൊ​പ്പം ആ​ദ്യ ഘ​ട്ട ബു​സ്റ്റ​ർ റോ​ക്ക​റ്റി​നെ തി​രി​കെ ഇ​റ​ക്കാ​നാ​യി​രു​ന്നു സ്പേ​സ് എ​ക്സ് പ​ദ്ധ​തി​യി​ട്ടി​രു​ന്ന​തെ​ങ്കി​ലും, സാ​ങ്കേ​തി​ക ത​ട​സങ്ങ​ളെ തു​ട​ർ​ന്ന് ആ ​ലാ​ൻ​ഡിം​ഗ് ശ്ര​മം പെ​ട്ടെ​ന്ന് ഉ​പേ​ക്ഷി​ച്ചു.

വി​ക്ഷേ​പ​ണ​ത്തി​ന് തൊ​ട്ടു​പി​ന്നാ​ലെ റോ​ക്ക​റ്റി​ന്‍റെ ര​ണ്ട് ഭാ​ഗ​ങ്ങ​ളും വേ​ർ​പെ​ടു​ക​യും, തു​ട​ർ​ന്ന് 'ചോ​പ്സ്റ്റി​ക്' മെ​ക്കാ​നി​ക്ക​ൽ ആം​സ് ഉ​പ​യോ​ഗി​ച്ച് താ​ഴ​ത്തെ ബു​സ്റ്റ​ർ റോ​ക്ക​റ്റ് സു​ര​ക്ഷി​ത​മാ​യി തി​രി​ച്ചി​റ​ക്കാ​നു​മാ​യി​രു​ന്നു ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ ഈ ​പ്ര​ക്രി​യ പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ച്ചി​ല്ല. തു​ട​ർ​ന്ന് ബു​സ്റ്റ​ർ റോ​ക്ക​റ്റ് മെ​ക്സി​ക്കോ ഉ​ൾ​ക്ക​ട​ലി​ലേ​ക്ക് മാ​റ്റി​വി​ടു​ക​യും അ​വി​ടെ വെ​ച്ച് പൊ​ട്ടി​ത്തെ​റി​ക്കു​ക​യും ചെ​യ്തു.

എ​ങ്കി​ലും, സ്റ്റാ​ർ​ഷി​പ്പി​ന്‍റെ മു​ക​ൾ​ഭാ​ഗം വി​ക്ഷേ​പ​ണ​ത്തി​ന് ശേ​ഷം ഏ​ക​ദേ​ശം 27 മി​നി​റ്റി​നു​ള്ളി​ൽ ഭ്ര​മ​ണ​പ​ട​ത്തി​ൽ പ്ര​വേ​ശി​ച്ചു. തു​ട​ർ​ന്ന് 26 സ്റ്റാ​ർ​ലി​ങ്ക് ഉ​പ​ഗ്ര​ഹ​ങ്ങ​ളെ വി​ജ​യ​ക​ര​മാ​യി ഭ്ര​മ​ണ​പ​ട​ത്തി​ൽ വി​ന്യ​ക്ഷി​ക്കു​ക​യും ചെ​യ്തു. തി​ക​ച്ചും പു​ന​രു​പ​യോ​ഗി​ക്കാ​വു​ന്ന ഒ​രു റോ​ക്ക​റ്റ് സം​വി​ധാ​നം വി​ക​സി​പ്പി​ച്ചെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള സ്പേ​സ് എ​ക്സി​ന്‍റെ സു​പ്ര​ധാ​ന ദൗ​ത്യ​മാ​ണി​ത്.

Latest News

Corehub Up