x
ad
Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ത​മം​ഗ​ലം എംഎ കോ​ള​ജ് പൂ​ർ​വ വി​ദ്യാ​ർ​ഥി കു​ടും​ബ സം​ഗ​മം ഫിർ​ഗീ​സ് പോ​ത്താ​നി​ക്കാ​ട്​ല​ഡ​ൽ​ഫി​യ​യി​ൽ ന​വം​ബ​ർ 13 മു​ത​ൽ

വ​ർ​ഗീ​സ് പോ​ത്താ​നി​ക്കാ​ട്
Published: October 2, 2026 02:30 PM IST | Updated: October 2, 2026 02:30 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

ഫി​ല​ഡ​ൽ​ഫി​യ: കോ​ത​മം​ഗ​ലം മാ​ർ അ​ത്ത​നേ​ഷ്യ​സ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് അ​ലും​നി യു​എ​സ്എ​യു​ടെ പൂ​ർ​വ വി​ദ്യാ​ർ​ഥി കു​ടും​ബ സം​ഗ​മം ഫി​ല​ഡ​ൽ​ഫി​യ​യി​ൽ ന​വം​ബ​ർ 13 മു​ത​ൽ 15 വ​രെ ന​ട​ത്തു​ന്നു.

മാ​ർ അ​ത്ത​നേ​ഷ്യ​സ് കോ​ള​ജി​ൽ നി​ന്ന് വി​വി​ധ കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ പ​ഠി​ച്ചി​റ​ങ്ങി​യ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ത​ങ്ങ​ളു​ടെ സ​ഹ​പാ​ഠി​ക​ളെ​യും സ​മ​കാ​ലി​ക​രെ​യും ക​ണ്ടു​മു​ട്ടു​ന്ന​തി​നും ജീ​വി​താ​നു​ഭ​വ​ങ്ങ​ൾ പ​ങ്കി​ടു​ന്ന​തി​നും ല​ഭി​ക്കു​ന്ന അ​സു​ല​ഭ സ​ന്ദ​ർ​ഭ​മാ​യി​രി​ക്കും ഈ ​സം​ഗ​മം.

മാ​ർ അ​ത്ത​നേ​ഷ്യ​സ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ളേ​ജ് മു​ൻ പ്രി​ൻ​സി​പ്പാ​ളും നി​ല​വി​ൽ മാ​ർ അ​ത്ത​നേ​ഷ്യ​സ് കോ​ള​ജ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി​യു​മാ​യ ഡോ. ​വി​ന്നി വ​ർ​ഗീ​സ്, കോ​ള​ജി​ന്‍റെ പ്രി​ൻ​സി​പ്പാ​ൾ ഡോ. ​മ​ഞ്ജു കു​ര്യ​ൻ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി കു​ടും​ബ​സ​മേ​തം ഈ ​അ​പൂ​ർ​വ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു.

 

K-Rail Survey

പെ​ൻ​സി​ൽ​വാ​നി​യ​യി​ൽ ഫി​ല​ഡ​ൽ​ഫി​യ​യി​ലെ ഫോ​ർ പോ​യ്ന്‍റ്സ് ബൈ ​ഷെ​റാ​ട്ട​ൺ ഫി​ല​ഡ​ൽ​ഫി​യ നോ​ർ​ത്ത് ഈ​സ്റ്റി​ൽ ന​ട​ക്കു​ന്ന ഈ ​കു​ടും​ബ​സം​ഗ​മ​ത്തെ ഒ​രാ​ഘോ​ഷ​മാ​യി മാ​റ്റു​വാ​ൻ വി​വി​ധ പ​ദ്ധ​തി​ക​ളും ക​ലാ​പ​രി​പാ​ടി​ക​ളും ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ട്.

ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്ര​കൃ​തി​ര​മ​ണീ​യ​മാ​യ ശ​ര​ത്കാ​ല നി​റ​പ​ക​ർ​ച്ച​യു​ടെ മ​നം ക​വ​രു​ന്ന കാ​ഴ്ച​ക​ൾ ഈ ​സം​ഗ​മ​ത്തെ ധ​ന്യ​മാ​ക്കും. ഈ ​മ​ഹ​ത്താ​യ പൂ​ർ​വ വി​ദ്യാ​ർ​ഥി കു​ടും​ബ സം​ഗ​മ​ത്തി​ലേ​ക്ക് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ക്കു​ന്നു.

എ​ല്ലാ താ​മ​സ സൗ​ക​ര്യ​ങ്ങ​ളോ​ടും കൂ​ടി​യ ഹോ​ട്ട​ലി​ൽ ഏ​താ​നും മു​റി​ക​ൾ അ​വ​ശേ​ഷി​ക്കു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് സാ​ബു സ്ക​റി​യ, സെ​ക്ര​ട്ട​റി ജോ​ബി മാ​ത്യു, ട്ര​ഷ​റ​ർ ജോ​ർ​ജ്ജ് മാ​ലി​യി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

ഇ​തു​വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​വ​ർ ഉ​ട​ൻ​ത​ന്നെ താ​ഴെ പ​റ​യു​ന്ന ഭാ​ര​വാ​ഹി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

Venue: Four Points by Sheraton Philadelphia Northeast, 9461 Roosevelt Boulevard, Philadelphia. Date: November 13 - 15.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്ട്രേ​ഷ​നും: സാ​ബു സ്ക​റി​യ (പ്ര​സി​ഡ​ന്‍റ്) - 267 980 7923, ജോ​ബി മാ​ത്യു (സെ​ക്ര​ട്ട​റി) - 301 624 9539, ജോ​ർ​ജ് മാ​ലി​യി​ൽ (ട്ര​ഷ​റ​ർ) - 954 655 4500.

Tags : Mother Father Daughter Custody

Recent News

Corehub Up