x
ad
Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ര​ക വി​ഷാം​ശം കു​ത്തി​വ​ച്ചി​ട്ടും "ര​ക്ഷ​യി​ല്ല'; വ​ധ​ശി​ക്ഷ അ​തി​ജീ​വി​ച്ച് കൊ​ല​ക്കേ​സ് പ്ര​തി

പി.​പി. ചെ​റി​യാ​ൻ
Published: October 2, 2026 03:55 PM IST | Updated: October 2, 2026 03:55 PM IST

ക്രി​സ്റ്റ പൈ​ക്ക്

ടെ​ന്ന​സി: അ​മേ​രി​ക്ക​യി​ൽ 50 വ​യ​സു​കാ​രി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കാ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ടു. സ​ഹ​പാ​ഠി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ശി​ക്ഷി​ക്ക​പ്പെ​ട്ട ക്രി​സ്റ്റ പൈ​ക്കി​നെ വി​ഷം കു​ത്തി​വ​ച്ച് വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കാ​നു​ള​ള ശ്ര​മ​മ​മാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​ത്.

അ​മേ​രി​ക്ക​യി​ലെ ടെ​ന്ന​സി​യി​ലാ​യി​രു​ന്നു സം​ഭ​വം. ക്രി​സ്റ്റ പൈ​ക്ക് എ​ന്ന കു​റ്റ​വാ​ളി​ക്കു ര​ണ്ടു ത​വ​ണ വി​ഷം കു​ത്തി​വ​ച്ചെ​ങ്കി​ലും മ​രി​ച്ചി​ല്ല. മെ​ഡി​ക്ക​ൽ എ​മ​ർ​ജ​ൻ​സി​യാ​യി സം​ഭ​വം മാ​റി​യ​തോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കേ​ണ്ടി​വ​ന്നു.

1990ൽ 18 ​വ​യ​സു​ള്ള​പ്പോ​ൾ കൊ​ളീ​ൻ സ്ലെ​മ്മ​ർ എ​ന്ന പ​ത്തൊ​ന്പ​തു​കാ​രി​യെ കൊ​ല​പ്പെ​ടു​ത്തി​യ​തി​നാ​ണു ക്രി​സ്റ്റ പൈ​ക്കി​ന് വ​ധ​ശി​ക്ഷ ല​ഭി​ച്ച​ത്. അ​വ​സാ​ന​നി​മി​ഷ​ത്തി​ലെ നി​യ​മ​പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കാ​ൻ അ​മേ​രി​ക്ക​ൻ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

റി​വ​ർ​ബെ​ന്‍റ് മാ​ക്സി​കം സെ​ക്യൂ​രി​റ്റി ജ​യി​ലി​ലാ​യി​രു​ന്നു വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്ക​ൽ​ശ്ര​മം അ​ര​ങ്ങേ​റി​യ​ത്. പെ​ന്‍റോ​ബാ​ർ​ബി​റ്റ​ൽ എ​ന്ന വി​ഷം ര​ണ്ടു ത​വ​ണ കു​ത്തി​വ​ച്ച ക്രി​സ്റ്റ​യ്ക്കു ബോ​ധം ന​ഷ്ട​പ്പെ​ട്ടെ​ങ്കി​ലും ഹൃ​ദ​യ​മി​ടി​പ്പ് നി​ല​ച്ചി​ല്ല.

ഇ​വ​ർ ഉ​ച്ച​ത്തി​ൽ കൂ​ർ​ക്കം വ​ലി​ച്ച​താ​യും വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​തു കാ​ണാ​നെ​ത്തി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ റി​പ്പോ​ർ​ട്ട് ചെ​യ്തു. ടെ​ന്ന​സി സം​സ്ഥാ​ന​ത്ത് ഇ​രു​ന്നൂ​റു വ​ർ​ഷ​ത്തി​നി​ടെ വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ടു​ന്ന ആ​ദ്യ വ​നി​ത​യാ​ണു​ക്രി​സ്റ്റ.

ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ഇ​വ​ർ​ക്ക് ജീ​വ​ൻ​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കി എ​ന്നാ​ണ് അ​റി​യി​പ്പ്. കൊ​ല്ല​പ്പെ​ട്ട കൊ​ളീ​ൻ സ്ലെ​മ്മ​റി​ന്‍റെ അ​മ്മ​യും വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​തു കാ​ണാ​നെ​ത്തി​യി​രു​ന്നു.

Tags : ChristaPike Execution Tennessee Prison

Recent News

Corehub Up