x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡാ​ള​സി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ്

അ​ന​ശ്വ​ർ മാം​മ്പി​ള്ളി
Published: August 31, 2026 04:57 PM IST | Updated: August 31, 2026 04:57 PM IST

പരിപാടിയിൽ പങ്കെടുക്കാനെത്തിയവർ

ഡാ​ള​സ്: ഡാ​ള​സി​ലെ മ​ല​യാ​ളി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സി​ന്‍റെ (ഐപിസിഎൻടി) ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഇ​ർ​വിംഗി​ലു​ള്ള ചാ​ക്കോ​സ് ബം​ഗ്ലാ​വി​ൽ ന​ട​ന്നു.

ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ നാ​ലാം തൂ​ണാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഐപിസിഎ​ൻടി​യു​ടെ ആ​ഘോ​ഷ​ങ്ങ​ളി​ൽ ഡാ​ള​സ്, ഇ​ർ​വിംഗ് മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള നി​ര​വ​ധി പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു.

ഐപിസിഎൻടി പ്ര​സി​ഡ​ന്‍റ് സ​ണ്ണി മാ​ളി​യേ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യും സ്വാ​ഗ​തം ആ​ശം​സി​ക്കു​ക​യും ചെ​യ്തു.

 

K-Rail Survey

ച​ട​ങ്ങി​ൽ വി​ശി​ഷ്ടാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത മു​തി​ർ​ന്ന അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ക​മാ​ൻ​ഡ​ർ വ​ർ​ഗീ​സ് ചാ​മ​ത്തി​ൽ ആ​ഘോ​ഷ​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യും സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്ര​കീ​ർ​ത്തി​ച്ച് ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ക്കു​ക​യും ചെ​യ്തു.

പി.​പി. ചെ​റി​യാ​ൻ, തോ​മ​സ് ചി​റ​മേ​ൽ, അ​ഞ്ജു ബി​ജി​ലി, ബി​ജി​ലി ജോ​ർ​ജ്, ലാ​ലി ജോ​സ​ഫ്, ടി.​സി. ചാ​ക്കോ, സം​വി​ധാ​യ​ക​ൻ ഷാ​ജി .എം ​തു​ട​ങ്ങി സം​ഘ​ട​ന​യു​ടെ പ്ര​മു​ഖ ഭാ​ര​വാ​ഹി​ക​ളും അം​ഗ​ങ്ങ​ളും ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

മാ​ധ്യ​മ​മൂ​ല്യ​ങ്ങ​ളും സൗ​ഹൃ​ദ​ബ​ന്ധ​ങ്ങ​ളും പു​തു​ക്കി​യ ച​ട​ങ്ങി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ലു​ള്ള വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും ഒ​രു​ക്കി​യി​രു​ന്നു.

ഡാ​ള​സി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​നി​ട​യി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ന​ത്തോ​ടൊ​പ്പം സം​ഘ​ട​ന​യു​ടെ ജീ​വ​കാ​രു​ണ്യ -​ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​രും​ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ശ​ക്ത​മാ​യി മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി.

Tags : IPCNT OnamCelebration Dallas

Recent News

Corehub Up