x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ർ​ത്തോ​മ്മ ച​ർ​ച്ച് ഓ​ഫ് ഡാ​ള​സ് സു​വ​ർ​ണ ജൂ​ബി​ലി​ക്ക് ഗം​ഭീ​ര സ​മാ​പ​നം

ജീ​മോ​ൻ റാ​ന്നി
Published: August 11, 2026 05:06 PM IST | Updated: August 11, 2026 05:06 PM IST

പരിപാടിയിൽ നിന്ന്

ഡാ​ള​സ്: മാ​ർ​ത്തോ​മ്മ ച​ർ​ച്ച് ഓ​ഫ് ഡാ​ള​സ് (ഫാ​ർ​മേ​ഴ്‌​സ് ബ്രാ​ഞ്ച്) ഇ​ട​വ​ക​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഭ​ക്തി​നി​ർ​ഭ​ര​വും പ്രൗ​ഢ​വു​മാ​യ സ​മാ​പ​നം.

മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന സ​മാ​പ​ന പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ശ​നി​യാ​ഴ്ച സം​ഘ​ടി​പ്പി​ച്ച പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ മാ​ർ​ത്തോ​മ്മ സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ മോ​സ്റ്റ് റ​വ. ഡോ. ​തി​യോ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യാ​തി​ഥി​യാ​യി.

ഗാ​യ​ക​സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​മേ​രി​ക്ക​ൻ, ഇ​ന്ത്യ​ൻ ദേ​ശീ​യ​ഗാ​ന​ങ്ങ​ളോ​ടെ​യാ​ണ് പൊ​തു​സ​മ്മേ​ള​നം ആ​രം​ഭി​ച്ച​ത്.

അ​സി​സ്റ്റ​ന്‍റ് വി​കാ​രി റ​വ. ജെ​സ്വി​ൻ ജോ​ണി​ന്‍റെ പ്രാ​രം​ഭ പ്രാ​ർ​ഥ​ന​യ്ക്കു​ശേ​ഷം ഇ​ട​വ​ക സെ​ക്ര​ട്ട​റി ഡെ​ന്നി​സ് കു​ര്യ​ൻ സ്വാ​ഗ​തം ആ​ശം​സി​ച്ചു. ഇ​ട​വ​ക ഗാ​യ​ക​സം​ഘം ജൂ​ബി​ലി ഗാ​നം ആ​ല​പി​ച്ചു.

 

 

K-Rail Survey

മു​ഖ്യ​സ​ന്ദേ​ശ​ത്തി​ൽ, ഇ​ട​വ​ക​യു​ടെ 50 വ​ർ​ഷ​ത്തെ വി​ശ്വാ​സ​യാ​ത്ര​യി​ൽ ദൈ​വം കാ​ട്ടി​യ വി​ശ്വ​സ്ത​ത​യ്ക്ക് ന​ന്ദി അ​ർ​പ്പി​ച്ച മെ​ത്രാ​പ്പോ​ലീ​ത്ത, യോ​ശു​വ 4:6 ഉ​ദ്ധ​രി​ച്ച് ജൂ​ബി​ലി ആ​ഘോ​ഷം സ്വ​ന്തം നേ​ട്ട​ങ്ങ​ളു​ടെ ആ​ഘോ​ഷ​മ​ല്ലെ​ന്നും സ​ഭ​യി​ലൂ​ടെ ദൈ​വം ചെ​യ്ത മ​ഹ​ത്താ​യ കാ​ര്യ​ങ്ങ​ളെ അ​നു​സ്മ​രി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണെ​ന്നും ഓ​ർ​മി​പ്പി​ച്ചു.

അ​പ​രി​ചി​ത​മാ​യ നാ​ട്ടി​ലെ​ത്തി വി​ശ്വാ​സ​വും ആ​രാ​ധ​നാ പാ​ര​മ്പ​ര്യ​ങ്ങ​ളും കാ​ത്തു​സൂ​ക്ഷി​ച്ച ആ​ദ്യ​കാ​ല ത​ല​മു​റ​യു​ടെ ത്യാ​ഗ​ങ്ങ​ളെ​യും അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു. ബ​സ്ത​ർ മി​ഷ​ൻ, ക​ന​വ് പ്രോ​ജ​ക്ട്, ഭ​വ​ന​നി​ർ​മാ​ണം തു​ട​ങ്ങി​യ ഇ​ട​വ​ക ഏ​റ്റെ​ടു​ത്ത ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ മെ​ത്രാ​പ്പോ​ലീ​ത്ത പ്ര​ശം​സി​ച്ചു.

ആ​ദ്യ ത​ല​മു​റ ത്യാ​ഗ​ങ്ങ​ളി​ലൂ​ടെ സ​ഭ പ​ടു​ത്തു​യ​ർ​ത്തി​യെ​ങ്കി​ൽ, നി​ല​വി​ലെ ത​ല​മു​റ ല​ക്ഷ്യ​ബോ​ധ​ത്തോ​ടെ​യു​ള്ള ശി​ഷ്യ​ത്വ​ത്തി​ലൂ​ടെ അ​ടു​ത്ത ത​ല​മു​റ​യെ ആ​ത്മീ​യ​മാ​യി വ​ള​ർ​ത്തി​യെ​ടു​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു.

ക​ഴി​ഞ്ഞ 50 വ​ർ​ഷം ന​ടീ​ലി​ന്‍റെ കാ​ല​മാ​യി​രു​ന്നെ​ങ്കി​ൽ, വ​രും 50 വ​ർ​ഷം ദൈ​വ​രാ​ജ്യ ദൗ​ത്യ​ത്തി​ന്‍റെ വ​ർ​ധ​ന​വി​ന്‍റെ കാ​ല​മാ​ക​ണം എ​ന്നും അ​ദ്ദേ​ഹം ഉ​ദ്ബോ​ധി​പ്പി​ച്ചു.

 

K-Rail Survey

ഭ​ദ്രാ​സ​നാ​ധി​പ​ൻ റൈ​റ്റ് റ​വ. ഡോ. ​എ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് എ​പ്പി​സ്കോ​പ്പ വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ലൂ​ടെ ജൂ​ബി​ലി ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ഇ​ട​വ​ക വി​കാ​രി റ​വ. എ​ബ്ര​ഹാം വി. ​സാം​സ​ൺ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജൂ​ബി​ലി ക​ൺ​വീ​ന​ർ എ​ബി തോ​മ​സ് ജൂ​ബി​ലി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

ഫാ​ർ​മേ​ഴ്‌​സ് ബ്രാ​ഞ്ച് പ്രോ-​ടെം മേ​യ​ർ ഡേ​വി​ഡ് റീ​ഡ്, ഫ​യ​ർ ചീ​ഫ് ഡാ​നി​യ​ൽ ലാ​റ്റി​മ​ർ എ​ന്നി​വ​ർ പ്ര​ത്യേ​ക അ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്ത് ഇ​ട​വ​ക​യ്ക്ക് ജൂ​ബി​ലി ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ഡാ​ള​സി​ലെ എ​ക്യു​മെ​നി​ക്ക​ൽ സ​ഭ​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് റ​വ. ഫാ. ​ബി​നു തോ​മ​സും ഡാ​ള​സി​ലെ മാ​ർ​ത്തോ​മാ ഇ​ട​വ​ക​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് റ​വ. ജ​സ്റ്റി​ൻ പാ​പ്പ​ച്ച​നും ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ഇ​ട​വ​ക​യി​ൽ​നി​ന്നു​ള്ള പ​ട്ട​ക്കാ​രാ​യ റ​വ. അ​ല​ക്സ് കോ​ലോ​ത്ത്, റ​വ. ക്രി​സ് ഡാ​നി​യ​ൽ, റ​വ. അ​രു​ൺ വ​ർ​ഗീ​സ് എ​ന്നി​വ​രും ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

ജൂ​ബി​ലി സു​വ​നീ​റി​ന്‍റെ പ്ര​കാ​ശ​നം എ​ബി ജോ​ർ​ജ്, ജോ​ബി ജോ​ൺ, സാ​മു​വ​ൽ യോ​ഹ​ന്നാ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് റ​വ. റോ​യ് എ. ​തോ​മ​സി​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു.

 

K-Rail Survey

ജൂ​ബി​ലി ഗാ​ന​മ​ത്സ​ര വി​ജ​യി​യാ​യ ജോ​ർ​ജ് വ​ർ​ഗീ​സി​നും (ജ​യ​ൻ), ജൂ​ബി​ലി ലോ​ഗോ രൂ​പ​ക​ൽ​പ​ന ചെ​യ്ത ജ​യ്ഡ​ൺ എ​ബ്ര​ഹാ​മി​നും നോ​ഹ ഡാ​നി​യ​ലി​നും മെ​ത്രാ​പ്പോ​ലീ​ത്ത പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

ട്ര​സ്റ്റി അ​ല​ക്സ് ചാ​ക്കോ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ൺ സി. ​മാ​ത്യു സ​മാ​പ​ന പ്രാ​ർ​ഥ​ന ന​ട​ത്തി. മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ ആ​ശീ​ർ​വാ​ദ​ത്തോ​ടെ പൊ​തു​സ​മ്മേ​ള​നം സ​മാ​പി​ച്ചു.

ഓ​ഗ​സ്റ്റ് രണ്ടിന് മാ​ർ​ത്തോ​മാ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ​യാ​ണ് മാ​ർ​ത്തോ​മാ ച​ർ​ച്ച് ഓ​ഫ് ഡാ​ള​സ് (ഫാ​ർ​മേ​ഴ്‌​സ് ബ്രാ​ഞ്ച്) സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് സ​മാ​പ​നം കു​റി​ച്ച​ത്.

Tags : Dallas MarThomaChurch GoldenJubilee USA

Recent News

Corehub Up