x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡാ​ള​സി​ൽ വെ​ടി​വ​യ്പ്; ര​ണ്ട് മ​ര​ണം, പ്ര​തി കീ​ഴ​ട​ങ്ങി

പി.​പി. ചെ​റി​യാ​ൻ
Published: May 20, 2026 12:43 PM IST | Updated: May 20, 2026 12:43 PM IST

ഡാ​ള​സ്: ഡാ​ള​സി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ലും തു​ട​ർ​ന്നു​ള്ള സം​ഘ​ർ​ഷാ​വ​സ്ഥ​യ്ക്കു​മൊ​ടു​വി​ൽ പ്ര​തി പോ​ലീ​സി​ന് മു​ന്നി​ൽ കീ​ഴ​ട​ങ്ങി. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ സൗ​ത്ത് ഡാ​ള​സി​ലെ എം​ഹൗ​സ് സ്ട്രീ​റ്റി​ലാ​ണ് സം​ഭ​വം.

ര​ണ്ട് പേ​രെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം പ്ര​തി ഒ​രു വീ​ടി​നു​ള്ളി​ൽ ക​യ​റി വാ​തി​ല​ട​ച്ച് ഒ​ളി​ക്കു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് പ്ര​ദേ​ശം വ​ള​ഞ്ഞ​തോ​ടെ മ​ണി​ക്കൂ​റു​ക​ളോ​ളം സം​ഘ​ർ​ഷാ​വ​സ്ഥ നി​ല​നി​ന്നു.

പി​ന്നീ​ട് പ്ര​തി സ്വ​മേ​ധ​യാ പോ​ലീ​സി​ന് മു​ന്നി​ൽ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. കൊ​ല​പാ​ത​ക​ത്തി​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല. പ്ര​തി​യു​ടെ​യോ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ​യോ വി​വ​ര​ങ്ങ​ൾ പോ​ലീ​സ് ഇ​തു​വ​രെ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

കേ​സി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Tags : Dallas Shooting Two killed USA

Recent News

Corehub Up