x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ മ​നാ​മ ഏ​രി​യ​യ്ക്ക് പു​തി​യ നേ​തൃ​ത്വം


Published: May 11, 2026 04:53 PM IST | Updated: May 11, 2026 04:53 PM IST

മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ ജി​ല്ല സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള മ​നാ​മ ഏ​രി​യ സ​മ്മേ​ള​നം ക​ഴി​ഞ്ഞ ദി​വ​സം മ​നാ​മ എംസിഎംഎ ഹാ​ളി​ല്‍ ന​ട​ന്നു. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സു​ധീ​ർ സു​ലൈ​മാ​ൻ സ്വാ​ഗ​തം ആ​ശം​സി​ച്ചു.

ഏ​രി​യ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കൊ​ല്ലം ഷ​മീ​ർ സ​ലിം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ അ​ഹ​ദ് അധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​സി​ഡ​ന്‍റ് അ​നോ​ജ് മാ​സ്റ്റ​ർ സം​ഘ​ട​ന​പ്ര​വ​ര്‍​ത്ത​ന​ത്തെ കു​റി​ച്ച് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.​

ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍​ഷ​ത്തെ ഏ​രി​യ പ്ര​വ​ര്‍​ത്ത​ന റി​പ്പോ​ര്‍​ട്ട് ഏ​രി​യ സെ​ക്ര​ട്ട​റി അ​ല​ക്സും സാ​മ്പ​ത്തി​ക റി​പ്പോ​ര്‍​ട്ട് ഏ​രി​യ ട്ര​ഷ​റ​ര്‍ അ​രു​ൺ പ്ര​സാ​ദും സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച് പാ​സാ​ക്കി.

 

K-Rail Survey

തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് കെ​പി​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് പ്ര​ബു​ദ്ധ​നും സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ട് ട്ര​ഷ​റ​ർ മ​നോ​ജ​മാ​ലി​നും കൈ​മാ​റി. തു​ട​ര്‍​ന്ന് ന​ട​ന്ന 2026-28 കാ​ല​യ​ള​വി​ലേ​ക്കു​ള്ള പു​തി​യ ഭ​ര​ണ​സ​മി​തി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് വ​ര​ണാ​ധി​കാ​രി​ക​ളാ​യി സെ​ക്ര​ട്ട​റി അ​നി​ൽ​കു​മാ​ർ, ഏ​രി​യ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കൊ​ല്ലം ഷ​മീ​ർ സ​ലിം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്നു.

ഏ​രി​യ ക​മ്മി​റ്റി​യി​ല്‍ നി​ന്നും സെ​ന്‍​ട്ര​ല്‍ ക​മ്മി​റ്റി​യി​ലേ​ക്കു​ള്ള പ്ര​തി​നി​ധിയാ​യി അ​ബ്ദു​ൽ അ​ഹ​ദ്നെ തെ​ര​ഞ്ഞെ​ടു​ത്ത പ്ര​ഖ്യാ​പ​നം ഏ​രി​യ കോഓർ​ഡി​നേ​റ്റ​ർ കൊ​ല്ലം ഷ​മീ​ർ സ​ലീം ന​ട​ത്തി. പു​തി​യ​താ​യി തെ​ര​ഞ്ഞെ​ടു​ത്ത ഏ​രി​യ ഭാ​ര​വാ​ഹി​ക​ളു​ടെ പ്ര​ഖ്യാ​പ​നം സെ​ക്ര​ട്ട​റി അ​നി​ൽ​കു​മാ​ർ ന​ട​ത്തി.

 

K-Rail Survey

പ്ര​സി​ഡന്‍റാ​യി അ​രു​ൺ പ്ര​സാ​ദ്, സെ​ക്ര​ട്ട​റി​യാ​യി സു​ധീ​ർ സു​ലൈ​മാ​ൻ, ട്ര​ഷ​റ​റായി ഷാ​ന​വാ​സ് ഷാ​ജ​ഹാ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റായി കെ.ആ​ർ. നാ​സ​റു​ദ്ദീ​ൻ, ജോ. സെ​ക്ര​ട്ട​റി​യാ​യി ഷാ​നു ഷാ​ഹു​ദീ​ൻ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.​

K-Rail Survey

നി​യു​ക്ത ക​മ്മി​റ്റി​യു​ടെ യോഗ​ത്തി​ല്‍ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​ങ്ങ​ളാ​യ പ്ര​ശാ​ന്ത് പ്ര​ബു​ദ്ധ​ൻ, മ​നോ​ജ് ജ​മാ​ൽ, കോ​യി​വി​ള മു​ഹ​മ്മ​ദ് കു​ഞ്ഞ്,ര​ജീ​ഷ് പ​ട്ടാ​ഴി,കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ര്‍ ആ​ശം​സ​ക​ള്‍ അ​ര്‍​പ്പി​ച്ചു.

നി​യു​ക്ത ട്ര​ഷ​റ​ര്‍ ഷാ​ന​വാ​സ് ഖാ​ന്‍റെ ന​ന്ദി​യോ​ടെ സ​മ്മേ​ള​ന ന​ട​പ​ടി​ക​ള്‍ അ​വ​സാ​നി​ച്ചു.

Tags : kpa manama area new leadership nri news

Recent News

Corehub Up