x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡാ​ള​സി​ൽ അ​ന്ത​രി​ച്ച സ്റ്റീ​വ​ൻ​സ് മാ​ത്യു സാ​മു​വ​ലി​ന്‍റെ പൊ​തു​ദ​ർ​ശ​നം ഇ​ന്ന്

പി.​പി. ചെ​റി​യാ​ൻ
Published: March 31, 2026 11:59 AM IST | Updated: March 31, 2026 11:59 AM IST

ഡാ​ള​സ്: ഡാ​ള​സി​ൽ അ​ന്ത​രി​ച്ച പ​രേ​ത​രാ​യ സാ​മു​വ​ൽ മ​ത്താ​യി​യു​ടെ​യും ശോ​ശാ​മ്മ സാ​മു​വ​ലി​ന്‍റെ​യും മ​ക​നും ബി​സി​ന​സു​കാ​ര​നും ക​മ്മ്യൂ​ണി​റ്റി പ്ര​വ​ർ​ത്ത​ക​നു​മാ​യ സ്റ്റീ​വ​ൻ​സ് മാ​ത്യു സാ​മു​വ​ലി​ന്‍റെ (46) പൊ​തു​ദ​ർ​ശ​നം ഇ​ന്ന് 1979 ന​വം​ബ​ർ 12ന് ​ന്യൂ​യോ​ർ​ക്കി​ലെ ക്വീ​ൻ​സി​ലാ​യി​രു​ന്നു ജ​ന​നം.

മെ​സ്ക്വി​റ്റ് ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ഭ്യാ​സ​ത്തി​ന് ശേ​ഷം ടെ​ക്സ​സ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്ന് ബി​സി​ന​സ് മാ​നേ​ജ്‌​മെ​ന്‍റി​ൽ ബി​രു​ദം നേ​ടി. സാ​മ്പ​ത്തി​ക-​മോ​ർ​ട്ട്ഗേ​ജ് മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന അ​ദ്ദേ​ഹം പി​ന്നീ​ട് ടെ​ക്സാ​സ് ഷീ​ൽ​ഡ് റൂ​ഫിം​ഗ് എ​ന്ന സ്ഥാ​പ​ന​ത്തി​ലൂ​ടെ സം​രം​ഭ​ക​നാ​യും തി​ള​ങ്ങി. വി​ശ്വാ​സ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ലും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും അ​ദ്ദേ​ഹം സ​ജീ​വ​മാ​യി​രു​ന്നു.

സം​സ്കാ​ര ച​ട​ങ്ങു​ക​ൾ:

പൊ​തു​ദ​ർ​ശ​നം ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ആ​റ് മു​ത​ൽ ഒ​മ്പ​ത് വ​രെ മെ​സ്ക്വി​റ്റി​ലെ ഷാ​രോ​ൺ ഫെ​ലോ​ഷി​പ്പ് ച​ർ​ച്ചി​ൽ (940 Barnes Bridge Rd, Mesquite, TX 75150). സം​സ്കാ​ര ശു​ശ്രൂ​ഷ: ബു​ധ​നാ​ഴ്ച രാ​വി​ലെ 11ന് ​ഷാ​രോ​ൺ ഫെ​ലോ​ഷി​പ്പ് ച​ർ​ച്ചി​ൽ ആ​രം​ഭി​ക്കും.

തു​ട​ർ​ന്ന് 1.30ന് ​സ​ണ്ണി വെ​യി​ലി​ലെ ന്യൂ​ഹോ​പ്പ് മെ​മ്മോ​റി​യ​ൽ ഗാ​ർ​ഡ​ൻ​സി​ൽ (New Hope Memorial Gardens, Sunnyvale) സം​സ്കാ​രം ന​ട​ക്കും. സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ത​ത്സ​മ​യം - provisiontvlive.com.

Tags : stephen mathew obit funeral dallas

Recent News

Corehub Up