x
ad
Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡാ​ല​സി​ലു​ണ്ടാ​യ വെ​ടി​വെ​യ്പ്പി​ൽ പ​രി​ക്കേ​റ്റ ആ​റു​പേ​രി​ൽ യു​വ​തി കൊ​ല്ല​പ്പെ​ട്ടു

പി ​പി ചെ​റി​യാ​ൻ
Published: September 14, 2026 11:27 AM IST | Updated: September 14, 2026 11:27 AM IST

പ്രതീകാത്മക ചിത്രം


ഡാ​ല​സ്: തെ​ക്കു​കി​ഴ​ക്ക​ൻ ഡാ​ല​സി​ലെ ഓ​ക്ക് ക്ലി​ഫി​ൽ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ൽ ഒ​രു യു​വ​തി കൊ​ല്ല​പ്പെ​ടു​ക​യും അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ൽ ഒ​ന്നി​ല​ധി​കം അ​ക്ര​മി​ക​ൾ​ക്ക് പ​ങ്കു​ണ്ടെ​ന്ന് ഡാ​ല​സ് പോ​ലീ​സ് അ​റി​യി​ച്ചു.

ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ഒ​രു മ​ണി​യോ​ടെ ഹൈ​ലാ​ൻ​ഡ് വി​ല്ലേ​ജ് ഡ്രൈ​വി​ലെ 5900 ബ്ലോ​ക്കി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ ഡാ​ല​സ് ഫ​യ​ർ-​റെ​സ്ക്യൂ സം​ഘം പ​രി​ക്കേ​റ്റ ആ​റു​പേ​രെ​യും ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന സാ​റി​യ ബ്രൗ​ൺ (25) എ​ന്ന യു​വ​തി​യാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. പ​രി​ക്കേ​റ്റ മ​റ്റ് അ​ഞ്ച് പേ​രു​ടെ നി​ല നി​ല​വി​ൽ തൃ​പ്തി​ക​ര​മാ​ണെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

അ​ക്ര​മി​ക​ൾ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് നി​ര​വ​ധി വെ​ടി​യു​ണ്ട​ക​ൾ ഉ​തി​ർ​ത്ത​താ​യി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കേ​സി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Tags : dallas fire death

Recent News

Corehub Up