x
ad
Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​ഐ​സി​സി കു​വൈ​റ്റ് പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി മു​ൻ എം​എ​ൽഎ കെ. ​അ​ച്യു​ത​ൻ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു

വിപിൻ രാജേന്ദ്രൻ
Published: September 14, 2026 02:31 PM IST | Updated: September 14, 2026 02:31 PM IST

കു​വൈ​റ്റ്: ചി​റ്റൂ​ർ മു​ൻ എംഎ​ൽഎ​യും പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന കെ. ​അ​ച്യു​ത​ന്‍റെ അ​നു​സ്മ​ര​ണ യോ​ഗം ഒ​ഐ​സി​സി കു​വൈ​റ്റ് പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു. സെ​പ്റ്റം​ബ​ർ 11ന് ​വൈ​കു​ന്നേ​രം 7 മ​ണി​ക്ക് സൂം ​പ്ലാ​റ്റ്‌​ഫോം വ​ഴി​യാ​ണ് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ന​ട​ന്ന​ത്

പാ​ല​ക്കാ​ട് ജി​ല്ലാ പ്ര​സി​ഡ​ന്റ് ഹ​ബീ​ബ് റ​ഹ്മാ​ൻ ആ​ലി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ജി​ല്ലാ ട്ര​ഷ​റ​ർ ഫൈ​സ​ൽ ക​മാ​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ചു. പാ​ല​ക്കാ​ട് ജി​ല്ലാ ഡി.​സി.​സി വൈ​സ് പ്ര​സി​ഡ​ന്റ് ടി. ​എ​ച്ച്. ഫി​റോ​സ് ബാ​ബു അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.ഒ​ഐ​സി​സി കു​വൈ​റ്റ് ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് ബി. ​എ​സ്. പി​ള്ള അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

നാ​ഷ​ണ​ൽ ക​മ്മി​റ്റി സം​ഘ​ട​നാ ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​എ. നി​സാം, പാ​ല​ക്കാ​ട് ജി​ല്ലാ ചു​മ​ത​ല​യു​ള്ള നാ​ഷ​ണ​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷം​സു​ദീ​ൻ കു​ക്കു, നാ​ഷ​ണ​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ വി​പി​ൻ മ​ങ്ങാ​ട്ട്, ജോ​ബി​ൻ ജോ​സ്, സി​ദ്ദി​ക്ക് അ​പ്പ​ക്ക​ൻ, നാ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ല്യാ​സ് പൊ​തു​വാ​ചേ​രി, നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി സു​ഭാ​ഷ് പി. ​നാ​യ​ർ, യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്റ് ഷോ​ബി​ൻ സ​ണ്ണി, കാ​സ​ർ​ഗോ​ഡ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നി​ൽ ചീ​മേ​നി, ക​ൾ​ച്ച​റ​ൽ വിം​ഗ് കോ​ർ​ഡി​നേ​റ്റ​ർ നൗ​ഷാ​ദ് ടി , ​നി​ഷാ​ദ് ചി​റ്റൂ​ർ, നി​ഷാ​ദ് നീ​ലേ​ശ്വ​രം എ​ന്നി​വ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കെ. ​അ​ച്യു​ത​നു​മാ​യു​ള്ള വ്യ​ക്തി​പ​ര​മാ​യ ഓ​ർ​മ്മ​ക​ളും അ​ദ്ദേ​ഹ​ത്തി​ന്റെ ദീ​ർ​ഘ​കാ​ല പൊ​തു​പ്ര​വ​ർ​ത്ത​ന ജീ​വി​ത​വും കോ​ൺ​ഗ്ര​സ് പ്ര​സ്ഥാ​ന​ത്തി​നും സ​മൂ​ഹ​ത്തി​നും ന​ൽ​കി​യ വി​ല​പ്പെ​ട്ട സം​ഭാ​വ​ന​ക​ളും പ്ര​ഭാ​ഷ​ക​ർ അ​നു​സ്മ​രി​ച്ചു. ജ​ന​കീ​യ​നാ​യ നേ​താ​വെ​ന്ന നി​ല​യി​ൽ സ​മൂ​ഹ​ത്തി​ൽ അ​ദ്ദേ​ഹം ചെ​ലു​ത്തി​യ സ്വാ​ധീ​ന​വും രാ​ഷ്ട്രീ​യ ജീ​വി​ത​ത്തി​ലെ മാ​തൃ​കാ​പ​ര​മാ​യ നി​ല​പാ​ടു​ക​ളും അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​ങ്ങ​ളി​ൽ നി​റ​ഞ്ഞു​നി​ന്നു.​യോ​ഗ​ത്തി​ൽ പാ​ല​ക്കാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി അ​നൂ​പ് ഓ​ലി​ക്ക​ൽ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Tags : OICC Kuwait Palakkad District Committee K Achuthan Commemoration Meeting Pravasi News

Recent News

Corehub Up