ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ഡാളസ്: സിഎസ്ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസിന്റെ 2026-ലെ വാർഷിക സഭാ കൺവൻഷൻ ഈ മാസം 21, 22, 23 തീയതികളിൽ നടക്കും. സഭാ വികാരിയും ആത്മീയ പ്രഭാഷകനുമായ റവ. ബിജു ഈപ്പൻ കൺവൻഷൻ സന്ദേശങ്ങൾ നൽകും.
Divine Guidance (ദൈവിക മാർഗനിർദേശം) എന്നതാണ് കൺവൻഷന്റെ മുഖ്യവിഷയം. സങ്കീർത്തനം 27:14 ആണ് ആധാരവാക്യം.
21, 22 തീയതികളിൽ രാത്രി ഏഴിന് യോഗങ്ങൾ ആരംഭിക്കും. ഞായറാഴ്ച രാവിലെ 9.30ന് നടക്കുന്ന ആരാധനയോടെയാണ് മൂന്ന് ദിവസത്തെ കൺവെൻഷൻ സമാപിക്കുക.
വിശ്വാസജീവിതത്തിൽ ദൈവിക മാർഗനിർദേശത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്ന ശക്തമായ ആത്മീയ സന്ദേശങ്ങളും പ്രാർഥനയും ആരാധനയും കൺവൻഷന്റെ ഭാഗമായി നടക്കും.
സിഎസ്ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ്, 2422 N Glenbrook Dr, Garland, TX 75040 എന്ന വിലാസത്തിലാണ് കൺവെൻഷൻ നടക്കുന്നത്.
ഡാളസ് - ഫോർട്ട് വർത്ത് മേഖലയിലെ വിശ്വാസികളെയും സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും കൺവെൻഷനിലേക്ക് സഭാ നേതൃത്വം സ്നേഹപൂർവം ക്ഷണിക്കുന്നതായി അറിയിച്ചു.
Tags : DallasCSI CSIChurch AnnualConvention Dallas