ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ഡാളസ്: ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ വാർഷിക കോൺഫറൻസ് ഓഗസ്റ്റ് 21 മുതൽ 23 വരെ മെസ്കീറ്റിലുള്ള ഷാരോൺ ഇവന്റ് സെന്ററിൽ നടക്കും. ഈ വർഷത്തെ കോൺഫറൻസിനോടനുബന്ധിച്ച് ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ നാല്പതാം വാർഷികാഘോഷവും സംഘടിപ്പിച്ചിട്ടുണ്ട്.
പ്രമുഖ പ്രഭാഷകരായ പാസ്റ്റർ അനീഷ് കൊല്ലം, റവ. ഡസ്റ്റി സ്മോൾ, ഡോ. സൂസൻ തോമസ് (ബഹ്റിൻ) എന്നിവർ വിവിധ സെഷനുകളിൽ ദൈവവചന ശുശ്രൂഷ നിർവഹിക്കും. ഓഗസ്റ്റ് 21 വൈകുന്നേരം ആറിന് ഉദ്ഘാടന സമ്മേളനത്തോടെ കോൺഫറൻസിന് തുടക്കമാകും.
22ന് രാവിലെ പത്തിന് ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ നാല്പതാം വാർഷികാഘോഷം നടക്കും. ഉച്ചയ്ക്ക് രണ്ടിന് സഹോദരന്മാർക്കായി പ്രത്യേക സമ്മേളനവും അതേ സമയം തന്നെ സഹോദരിമാർക്കായി പ്രത്യേക സമ്മേളനവും ഉണ്ടായിരിക്കുന്നതാണ്.
വൈകുന്നേരം ആറിന് മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക ആത്മീയ യോഗങ്ങൾ നടക്കും. ഓഗസ്റ്റ് 23ന് രാവിലെ ഒമ്പതിന് സംയുക്ത ആരാധന ആരംഭിക്കും. മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക ആരാധനാ യോഗങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് (214) 223-1194, (214) 334-6962, (469) 363-5109 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. കൂടാതെ ഔദ്യോഗിക വെബ്സൈറ്റായ www.dallascitywide.org സന്ദർശിച്ചും കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാം.
ഈ അനുഗ്രഹീത ആത്മീയ കൂട്ടായ്മയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
Tags : DallasCityWideConference Dallas USA