x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ബ്ര​ഹാം മാ​ർ സെ​റാ​ഫിം മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്ക് ഡാ​ള​സി​ൽ വ​ര​വേ​ൽ​പ്പ്

ന​വീ​ൻ മാ​ത്യു
Published: August 6, 2026 05:42 PM IST | Updated: August 6, 2026 05:42 PM IST

എ​ബ്ര​ഹാം മാ​ർ സെ​റാ​ഫിം മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്ക് ഡാ​ള​സി​ൽ നൽകിയ വ​ര​വേ​ൽ​പ്പ്

ഡാ​ള​സ്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ തു​മ്പ​മ​ൺ ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ൻ ഡോ. ​എ​ബ്ര​ഹാം മാ​ർ സെ​റാ​ഫിം മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്ക് ഡാ​ള​സ് ഡി​എ​ഫ്ഡ​ബ്ല്യു അ​ന്താ​രാ​ഷ്ട്രാ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ര​വേ​ൽ​പ്പ് ന​ൽ​കി.

കേ​ര​ള എ​ക്ക്യൂ​മെ​നി​ക്ക​ൽ ക്രി​സ്ത്യ​ൻ ഫെ​ല്ലോ​ഷി​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡാ​ള​സി​ൽ ഈ ​മാ​സം 7, 8, 9 ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം ആ​റ് മു​ത​ൽ ന​ട​ത്ത​പ്പെ​ടു​ന്ന സം​യു​ക്ത സു​വി​ശേ​ഷ ക​ൺ​വ​ൻ​ഷ​നി​ൽ മു​ഖ്യ സ​ന്ദേ​ശം ന​ൽ​കു​വാ​നാ​യി​ട്ടാ​ണ് ഡോ. ​മാ​ർ സെ​റാ​ഫിം മെ​ത്രാ​പ്പോ​ലി​ത്ത ഡാ​ള​സി​ൽ എ​ത്തി​ച്ചേ​ർ​ന്ന​ത്.

കേ​ര​ള എ​ക്ക്യൂ​മെ​നി​ക്ക​ൽ ക്രി​സ്ത്യ​ൻ ഫെ​ല്ലോ​ഷി​പ്പ് പ്ര​സി​ഡ​ന്‍റ് റ​വ.​ഫാ. രാ​ജു ഡാ​നി​യേ​ൽ കോ​ർ എ​പ്പി​സ്കോ​പ്പ, ഷാ​ജി രാ​മ​പു​രം, ലി​ൻ​സ് ഫി​ലി​പ്പ്, അ​ല​ക്സ് പ​ള്ളി​വാ​തു​ക്ക​ൽ, റോ​ഷ​ൻ ജോ​ർ​ജ്, അ​രോ​ൺ അ​ല​ക്സ് എ​ന്നി​വ​ർ സ്വീ​ക​രി​ക്കു​വാ​ന്‍ എ​ത്തി​യി​രു​ന്നു.

ഡാ​ള​സി​ലെ ഇ​ർ​വിം​ഗ് സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ (1627 E Shady Grove Rd, Irving,Tx 75060) ഈ ​മാ​സം ഏ​ഴ് മു​ത​ൽ ഒ​മ്പ​ത് വ​രെ (വെ​ള്ളി, ശ​നി, ഞാ​യ​ര്‍) ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം ആ​റ് മു​ത​ൽ ആ​രം​ഭി​ക്കു​ന്ന സം​യു​ക്ത സു​വി​ശേ​ഷ ക​ൺ​വെ​ൻ​ഷ​നി​ലി​ലേ​ക്ക് ഡാ​ള​സി​ലെ എ​ല്ലാ വി​ശ്വാ​സി​ക​ളേ​യും ക്ഷ​ണി​ക്കു​ന്ന​താ​യി സെ​ക്ര​ട്ട​റി അ​ല​ക്സ് അ​ല​ക്സാ​ണ്ട​ർ അ​റി​യി​ച്ചു.

Tags : AbrahamMarSeraphim Dallas NRINews

Recent News

Corehub Up