ഡാളസ്: മലങ്കര ഓർത്തഡോക്സ് സഭയുടെ തുമ്പമൺ ഭദ്രാസനാധ്യക്ഷൻ ഡോ. എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്തയ്ക്ക് ഡാളസ് ഡിഎഫ്ഡബ്ല്യു അന്താരാഷ്ട്രാ വിമാനത്താവളത്തിൽ വരവേൽപ്പ് നൽകി.
കേരള എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ ഡാളസിൽ ഈ മാസം 7, 8, 9 ദിവസങ്ങളിൽ വൈകുന്നേരം ആറ് മുതൽ നടത്തപ്പെടുന്ന സംയുക്ത സുവിശേഷ കൺവൻഷനിൽ മുഖ്യ സന്ദേശം നൽകുവാനായിട്ടാണ് ഡോ. മാർ സെറാഫിം മെത്രാപ്പോലിത്ത ഡാളസിൽ എത്തിച്ചേർന്നത്.
കേരള എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് പ്രസിഡന്റ് റവ.ഫാ. രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പ, ഷാജി രാമപുരം, ലിൻസ് ഫിലിപ്പ്, അലക്സ് പള്ളിവാതുക്കൽ, റോഷൻ ജോർജ്, അരോൺ അലക്സ് എന്നിവർ സ്വീകരിക്കുവാന്‍ എത്തിയിരുന്നു.
ഡാളസിലെ ഇർവിംഗ് സെന്റ് ജോർജ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ (1627 E Shady Grove Rd, Irving,Tx 75060) ഈ മാസം ഏഴ് മുതൽ ഒമ്പത് വരെ (വെള്ളി, ശനി, ഞായര്‍) ദിവസങ്ങളിൽ വൈകുന്നേരം ആറ് മുതൽ ആരംഭിക്കുന്ന സംയുക്ത സുവിശേഷ കൺവെൻഷനിലിലേക്ക് ഡാളസിലെ എല്ലാ വിശ്വാസികളേയും ക്ഷണിക്കുന്നതായി സെക്രട്ടറി അലക്സ് അലക്സാണ്ടർ അറിയിച്ചു.