ഡോ. ജോസഫ് മാർ ബർണബാസിന് സ്വീകരണം നൽകുന്നു
ഡാളസ്: പൗരോഹിത്യ സുവർണ ജൂബിലിയുടെ നിറവിൽ ആയിരിക്കുന്ന മാർത്തോമ്മ സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്തായും റാന്നി - നിലയ്ക്കൽ ഭദ്രാസനാധിപനുമായ ഡോ.ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്തയ്ക്ക് ഡാളസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം നൽകി.
റവ. എബ്രഹാം വി.സാംസൺ, റവ. ജസ്റ്റിൻ പാപ്പച്ചൻ ജേക്കബ്, പി.ടി. മാത്യു, ബാബു സി. മാത്യു, ഷാജി എസ്. രാമപുരം, ചെറിയാൻ അലക്സാണ്ടർ, ഈശോ മാളിയേക്കൽ, ജോൺ മാത്യു, പി.എം. എബ്രഹാം, ആൻഡ്രൂസ് അഞ്ചേരി എന്നിവർ വ്യാഴാഴ്ച്ച ഉച്ചയ്ക്ക് കാനഡയിൽ നിന്നും ഡാളസിൽ എത്തിച്ചേർന്ന മെത്രാപ്പോലീത്തയെ സ്വീകരിക്കുവാന്‍ വിമാനത്താവളത്തിൽ എത്തിയിരുന്നു.
.jpeg1790424558.jpg)
ഡാളസിലെ റിച്ചാർഡ്സണിലുള്ള കോട്ടയം അഞ്ചേരി സ്വദേശി ബാബു സി. മാത്യുവിന്റെ ഭവനത്തിൽ വച്ച് തുടർന്ന് നടന്ന സ്വീകരണ സമ്മേളനത്തിൽ അനേക വൈദിക ശ്രേഷ്ഠരും ആത്മായ നേതാക്കളും സംബന്ധിച്ചു.
ഞായറാഴ്ച ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മ ദേവാലയത്തിൽ നടക്കുന്ന ആരാധനയ്ക്കും വിശുദ്ധ കുർബാന ശുശ്രൂഷയ്ക്കും ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പൊലിത്ത നേതൃത്വം നൽകും.
Tags : Dr.JosephMarBarnabas Dallas GrandWelcome USA