x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലാ​ന റീ​ജ​ണ​ൽ ക​ൺ​വ​ൻ​ഷ​ന് തു​ട​ക്കം

വെബ്ഡെസ്ക്
Published: September 26, 2026 04:53 PM IST | Updated: September 26, 2026 04:53 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

വാ​ഷിം​ഗ്ട​ൺ ഡി​സി: ലി​റ്റ​റ​റി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ (ലാ​ന) ഈ ​വ​ർ​ഷ​ത്തെ ത്രി​ദി​ന റീ​ജ​ണ​ൽ ക​ൺ​വ​ൻ​ഷ​ന് വാ​ഷിം​ഗ്ട​ൺ ഡിസി ഏ​രി​യ​യി​ൽ തു​ട​ക്ക​മാ​യി. കേ​ര​ള​ത്തി​ൽ നി​ന്ന് എ​ത്തി​യ പ്ര​ശ​സ്‌​ത എ​ഴു​ത്തു​കാ​ര​ൻ സ​ക്ക​റി​യ ഉ​ദ്ഘാ​ട​ന ക​ർ​മ്മം നി​ർ​വ​ഹി​ച്ചു.

മ​തേ​ത​ര മൂ​ല്യ​ങ്ങ​ളെ ഉ​യ​ർ​ത്തി​പി​ടി​ക്കു​വാ​ൻ മ​ല​യാ​ളി​ക​ൾ പ​രി​ശ്ര​മി​ക്ക​ണ​മെ​ന്ന് സ​ക്ക​റി​യ തന്‍റെ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ ആ​ഹ്വാ​നം ചെ​യ്തു. മ​ല​യാ​ളി​ക​ളു​ടെ മ​ത​സൗ​ഹാ​ർ​ദ്ദ​ത്തെ ത​ക​ർ​ക്കു​വാ​നാ​യി പ​ല കോ​ണു​ക​ളി​ൽ നി​ന്നും ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്ന​ത് നാം ​കാ​ണാ​തെ പോ​ക​രു​തെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മി​ച്ചി​ച്ചു.

പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​ൻ വി. ജെ. ജെ​യി​സ് "നി​രീ​ശ്വ​ര​ത​യി​ലെ അ​ത്മീ​യ​ത' എ​ന്ന വി​ഷ​യ​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വെ​ള്ളി​യാ​ഴ്ച മു​ത​ൽ വാ​ഷിം​ഗ്ട​ൺ ഡിസി ഏ​രി​യാ​യി​ലു​ള്ള ജോ​ർ​ജ് മ​ണ്ണി​ക്ക​രോ​ട്ട് ന​ഗ​റി​ലാ​ണ് ക​ൺ​വ​ൻ​ഷ​ൻ ന​ട​ക്കു​ന്ന​ത്.

ഞാ​യ​റാ​ഴ്ച വ​രെ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ച​ർ​ച്ച​ക​ൾ ന​ട​ക്കും. അ​മേ​രി​ക്ക​യി​ൽ നി​ന്നും കാ​ഡ​യി​ൽ നി​ന്നു​മാ​യി 130 പേ​ർ മീ​റ്റിം​ഗി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. അ​ടു​ത്തി​ടെ ന​മ്മെ വി​ട്ടു​പോ​യ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി എ​ഴു​ത്തു​കാ​ര​യ ജോ​ർ​ജ് മ​ണ്ണി​ക്ക​രോ​ട്ട്, പി.​ടി. പൗ​ലോ​സ് എ​ന്നി​വ​രെ സ​മ്മേ​ള​ന​ത്തി​ൽ പ്ര​ത്യേ​കം അ​നു​സ്മ​രി​ച്ചു.

ലാ​ന പ്ര​സി​ഡന്‍റ് സ​മു​വേ​ൽ യോ​ഹ​ന്നാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി നി​ർ​മ്മ​ല ജോ​സ​ഫ്, ഷി​ബു പി​ള്ള, ഹ​രി​ദാ​സ് ത​ങ്ക​പ്പൻ, ജോ​ൺ ഇ​ള​മ​ത, മ​നോ​ഹ​ർ തോ​മ​സ്, അ​നി​ലാ​ൽ ശ്രീ​നി​വാ​സ​ൻ, നാ​രാ​യ​ണ​ൻ വ​ള​പ്പി​ൽ, ഷെ​ല്ലി പ്ര​ഭാ​ക​ര​ൻ, ലെ​ൻ​സി ജേ​ക്ക​ബ് എ​ന്നി​വ​ർ ആ​ശം​സാ​പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തി.

ക​ൺ​വ​ൻ​ഷ​ൻ ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ വേ​ണു​ഗോ​പാ​ല​ൻ കൊ​ക്കോ​ട​ൻ സ്വാ​ഗ​ത​വും ക​ൺ​വ​ൻ​ഷ​ൻ ക​മ്മി​റ്റി ക​ൺ​വീ​ന​ർ ഷി​നോ കു​ര്യ​ൻ ന​ന്ദി​യും പ്ര​കാ​ശി​പ്പി​ച്ചു. സി​നി പ​ണി​ക്ക​ർ അ​വ​താ​ര​ക​യാ​യി​രു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ലാ​ന പ്ര​സി​ഡ​ന്‍റ് സാ​മു​വേ​ൽ യോ​ഹ​ന്നാ​നി​ൽ നി​ന്നും (+1 214 435 0124) സെ​ക്ര​ട്ട​റി നി​ർ​മ്മ​ല ജോ​സ​ഫി​ൽ (+1 347 204 0062) നി​ന്നും ല​ഭി​ക്കും.

Tags : LANA RegionalConvention KicksOff

Recent News

Corehub Up