x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്യാനേഷ് കുമാർ ജനാധ്യപത്യത്തിന് കടുത്ത ഭീഷണി, രാജിവയ്ക്കണമെന്ന് പ്രിയങ്ക ഗാന്ധി

വെബ് ഡെസ്ക്
Published: September 26, 2026 05:59 PM IST | Updated: September 26, 2026 05:59 PM IST

പ്രിയങ്ക ഗാന്ധി

മലപ്പുറം: രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ കടുത്ത ഭീഷണിയാണെന്ന് കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നയങ്ങൾക്കും നടപടികൾക്കുമെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ച അവർ, ഗ്യാനേഷ് കുമാർ അടിയന്തരമായി രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പുകൾക്ക് മുൻപ് ബിജെപി നേതാക്കൾ തങ്ങൾ വിജയിക്കാൻ പോകുന്ന സീറ്റുകളുടെ എണ്ണത്തെക്കുറിച്ച് വലിയ ആത്മവിശ്വാസത്തോടെ പ്രഖ്യാപനങ്ങൾ നടത്താറുണ്ട്. എന്നാൽ, ജനങ്ങൾക്കിടയിലെ യഥാർഥ സാഹചര്യം ഇതിൽനിന്ന് പൂർണമായും വ്യത്യസ്തമാണ്.

ഭരണകൂടത്തിന്‍റെ നയങ്ങളിൽ ആരും സംതൃപ്തരല്ല. തെരുവിലിറങ്ങി ജനങ്ങളോട് സംസാരിച്ചാൽ രാജ്യത്തെ യഥാർഥ അവസ്ഥ ഏതൊരാൾക്കും ബോധ്യപ്പെടും. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ക്രമക്കേടുകൾക്കെതിരെ കോൺഗ്രസ് ഇതിനകം തന്നെ തെരുവിലിറങ്ങി പ്രതിഷേധം തുടങ്ങിക്കഴിഞ്ഞു. ഈ വിഷയത്തിൽ ഇന്ത്യ സഖ്യത്തിലെ എല്ലാ പാർട്ടികളും ഒരേ നിലപാടിലാണെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.

Tags : GyaneshKumar PriyankaGandhi Democracy Resign Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up