x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൃണമൂൽ എംഎൽഎയുടെ കാറിന് നേരെ കല്ലേറും മുട്ടയേറും; പിന്നിൽ ബിജെപിയെന്ന് ആരോപണം

വെബ് ഡെസ്ക്
Published: September 26, 2026 04:25 PM IST | Updated: September 26, 2026 04:25 PM IST

കുനാൽ ഘോഷിന്‍റെ കാറിന് നേരെ ഉണ്ടായ ആക്രമണം

കോൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവ് കുനാൽ ഘോഷിന്‍റെ കാറിന് നേരെ ആക്രമണം. ഹൂഗ്ലിയിലെ ശ്രീറാപുരിൽ മുൻ മുഖ്യമന്ത്രി മമത ബാനർജി പങ്കെടുക്കുന്ന റാലിയിലേക്ക് പോകുന്നതിനിടെ ഉത്തർപാരയിൽവച്ചാണ് സംഭവം.

കരിങ്കൊടിയുമായി എത്തിയ ഒരു സംഘം 'ഗോ ബാക്ക്' മുദ്രാവാക്യം മുഴക്കി വാഹനം വളയുകയും കല്ലും മുട്ടയും എറിയുകയുമായിരുന്നു. ആക്രമണത്തിൽ കാറിന്‍റെ പിൻഭാഗത്തെ ചില്ല് തകർന്നു.

സംഭവസ്ഥലത്ത് പൊലിസിന്‍റെ ഭാഗത്തുനിന്ന് സുരക്ഷാ വീഴ്ചയുണ്ടായെന്ന് കുനാൽ ഘോഷ് കുറ്റപ്പെടുത്തി. ഇത് ജംഗിൾ രാജാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, സംഭവസ്ഥലത്ത് ഒരു പൊലിസുകാരൻ പോലും ഉണ്ടായിരുന്നില്ലെന്നും വ്യക്തമാക്കി. സംഭവത്തിൽ പരാതി നൽകുമെന്നും കുനാൽ ഘോഷ് അറിയിച്ചു.

അതേസമയം ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. റാലിയിലേക്ക് ആളുകൾ എത്താതിരിക്കാൻ ബിജെപിയും പൊലിസും ചേർന്ന് നടത്തുന്ന ആസൂത്രിത ശ്രമമാണിതെന്ന് മമത ബാനർജിയും ആരോപിച്ചു.

Tags : TrinamoolCongress MLA Stones Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up