x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി. സുധാകരന്‍ ജീര്‍ണിച്ച നേതാവാണെന്ന് പിണറായി വിജയൻ

വെബ് ഡെസ്ക്
Published: September 26, 2026 04:54 PM IST | Updated: September 26, 2026 04:54 PM IST

പിണറായി വിജയൻ, ജി. സുധാകരൻ

ആലപ്പുഴ: സിപിഎം ആലപ്പുഴ ജില്ലാ സമിതി യോഗത്തില്‍ ജി. സുധാകരനെതിരെ കടുത്ത വിമർശനവുമായി പിണറായി വിജയന്‍. ജി. സുധാകരന്‍ ജീര്‍ണിച്ച നേതാവാണെന്നും അദ്ദേഹത്തെക്കുറിച്ച് സംസാരിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ കൂടുതൽ പ്രാധാന്യവും സ്ഥാനവും നല്‍കേണ്ടതില്ലെന്നും അദ്ദേഹം യോഗത്തില്‍ വ്യക്തമാക്കി.

സുധാകരനുമായി ബന്ധപ്പെട്ട വിഷയം പാര്‍ട്ടിയെ സംബന്ധിച്ച് പൂര്‍ണമായും അവസാനിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. യോഗത്തില്‍ തിരുത്തല്‍ രേഖ അടങ്ങിയ മാര്‍ഗരേഖ പിണറായി വിജയൻ അവതരിപ്പിച്ചു.

എം.വി. ഗോവിന്ദനെതിരായ ശാസന വിഷയം കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തു. ആലപ്പുഴയിലെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ഗുരുതര വീഴ്ചയുണ്ടായെന്നും സാമുദായിക സംഘടനകളോട് പാര്‍ട്ടി അകന്നുപോയെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

എസ്എന്‍ഡിപി, കെപിഎംഎസ് സംഘടനകളുടെ പേരെടുത്ത് പരാമര്‍ശിച്ച റിപ്പോര്‍ട്ടില്‍, ഇരു വിഭാഗങ്ങള്‍ക്കും ശക്തമായ സ്വാധീനമുള്ള ജില്ലയായിട്ടും അവരെ വേണ്ട രീതിയില്‍ പരിഗണിച്ചില്ലെന്നും വ്യക്തമാക്കുന്നു. ആലപ്പുഴ, കുട്ടനാട്, കായംകുളം ഏരിയ കമ്മറ്റികളിലെ വിഭാഗീയത ഉടൻ പരിഹരിക്കണമെന്നും നിര്‍ദേശമുണ്ട്.

Tags : PinarayiVijayan GSudhakaran CPM Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up