x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ​യ്ക്ക് പാ​രീ​സി​ൽ ഗം​ഭീ​ര വ​ര​വേ​ല്പ്

ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
Published: September 26, 2026 05:25 PM IST | Updated: September 26, 2026 05:25 PM IST

പാരീസിലെത്തിയ ലെയോ പതിനാലാമൻ മാ​ർ​പാ​പ്പ​യെ ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ൺ സ്വീ​ക​രിക്കുന്നു

പാ​രീ​സ്: ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ നാ​ലു ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഫ്രാ​ൻ​സി​ലെ​ത്തി. നീ​ണ്ട 18 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് ഒ​രു മാ​ർ​പാ​പ്പ ഫ്രാ​ൻ​സി​ൽ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന​ത്

പാ​രീ​സ് ഓ​ർ​ലി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ മാ​ർ​പാ​പ്പ​യെ ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ൺ നേ​രി​ട്ടെ​ത്തി സ്വീ​ക​രി​ച്ചു. മാ​ർ​പാ​പ്പ തി​ങ്ക​ളാ​ഴ്ച വ​രെ ഫ്രാ​ൻ​സി​ലെ വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കും.

തി​ങ്ങി​നി​റ​ഞ്ഞ വേ​ദി​ക​ൾ; ല​ക്ഷ​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ന്ന ദി​വ്യ​ബ​ലി​ക​ൾ

നാ​ല് ദി​വ​സ​ത്തെ പ​ര്യ​ട​ന​ത്തി​ൽ ച​രി​ത്ര​പ​ര​മാ​യ നി​ര​വ​ധി പ​രി​പാ​ടി​ക​ളാ​ണ് മാ​ർ​പാ​പ്പ​യ്ക്കാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

യു​വ​ജ​ന മ​ഹാ​സം​ഗ​മം: പാ​രീ​സി​ലെ സ്റ്റേ​ഡ് ഡി ​ഫ്രാ​ൻ​സ് ദേ​ശീ​യ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ എ​ൺ​പ​തി​നാ​യി​ര​ത്തോ​ളം വ​രു​ന്ന യു​വ​ജ​ന​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് മാർപാ​പ്പ ദി​വ്യ​ബ​ലി അ​ർ​പ്പി​ക്കും.

പാ​രീ​സ് ന​ഗ​ര​ത്തെ ഭ​ക്തി​സാ​ന്ദ്ര​മാ​ക്കി മെ​ഗാ കു​ർ​ബാ​ന: ശ​നി​യാ​ഴ്ച പ്ര​ശ​സ്ത​മാ​യ ഷാം​പ്സ് എ​ലി​സേ​യി​ലെ പ്ലാ​സ് ഡി ​ലാ കോ​ൺ​കോ​ർ​ഡി​ൽ ആ​റു​ല​ക്ഷ​ത്തോ​ളം വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന മ​ഹാ ദി​വ്യ​ബ​ലി​ക്ക് മാ​ർ​പാ​പ്പ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

നൊ​ത്ര് ദാ​മും യു​നെ​സ്കോ​യും: പ്ര​സി​ഡ​ന്‍റിന്‍റെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ എ​ലീ​സി കൊ​ട്ടാ​ര​ത്തി​ൽ പ്ര​സി​ഡ​ന്‍റു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്ക് പു​റ​മെ, പാ​രീ​സ് നൊ​ത്ര് ദാം ​ക​ത്തീ​ഡ്ര​ലി​ലെ സ​ന്ധ്യാ​പ്രാ​ർ​ഥന, യു​നെ​സ്കോ ആ​സ്ഥാ​ന​ത്തെ പ്ര​ഭാ​ഷ​ണം എ​ന്നി​വ​യും പ​ര്യ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്.

ലൂ​ർ​ദും മെ​റ്റ്സും: പ്ര​ശ​സ്ത മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ ലൂ​ർ​ദ് സ​ന്ദ​ർ​ശി​ച്ച ശേ​ഷം, ജ​ർ​മ​ൻ അ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്നു​ള്ള മെ​റ്റ്സ് ന​ഗ​ര​ത്തി​ൽ യൂ​റോ​പ്യ​ൻ ഐ​ക്യ​ത്തെ​യും സ​മാ​ധാ​ന​ത്തെ​യും കു​റി​ച്ച് യൂ​റോ​പ്യ​ൻ നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മാ​ർ​പാ​പ്പ പ്ര​സം​ഗി​ക്കും.

 

K-Rail Survey

ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ്, സ​മാ​ധാ​നം, മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യം

യു​ദ്ധ​ക്കെ​ടു​തി​ക​ൾ നി​റ​ഞ്ഞ ഇ​ക്കാ​ല​ത്ത് താ​ൻ ഒ​രു "സ​മാ​ധാ​ന തീ​ർ​ഥാ​ട​ക​നാ​യി​ട്ടാ​ണ്' എ​ത്തു​ന്ന​തെ​ന്ന് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങി​യ ഉ​ട​ൻ മാർപാ​പ്പ വ്യ​ക്ത​മാ​ക്കി. യു​ക്രൈ​ൻ, ഇ​റാ​ൻ തു​ട​ങ്ങി ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ സം​ഘ​ർ​ഷ​ങ്ങ​ൾ​ക്ക് സ​മാ​ധാ​ന​പ​ര​മാ​യ പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു.

ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് മ​നു​ഷ്യ​ന്‍റെ അ​സ്തി​ത്വ​ത്തി​നും ആ​ഗോ​ള സു​ര​ക്ഷ​യ്ക്കും ഉ​യ​ർ​ത്തു​ന്ന ഭീ​ഷ​ണി​ക​ളെ​ക്കു​റി​ച്ച് രാ​ഷ്ട്ര​ത്ത​ല​വ​ന്മാ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

വി​മാ​ന​യാ​ത്ര​യ്ക്കി​ടെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ച്ച മാ​ർ​പാ​പ്പ, യുഎ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​ണൾ​ഡ് ട്രം​പ് മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തു​ന്ന വി​ല​ക്കു​ക​ളെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ന്, "മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യ​ത്തെ എ​ന്നും സ്വാ​ഗ​തം ചെ​യ്യു​ന്നു' എ​ന്ന നി​ല​പാ​ടാ​ണ് ത​നി​ക്കു​ള്ള​തെ​ന്ന് ​പ​റ​ഞ്ഞു.

ആ​ഗോ​ള രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ലും ആ​ത്മീ​യ രം​ഗ​ത്തും ഏ​റെ പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്ന ഈ ​ഫ്ര​ഞ്ച് പ​ര്യ​ട​നം യൂ​റോ​പ്പി​ലാ​കെ വ​ലി​യ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് ഉ​റ്റു​നോ​ക്ക​പ്പെ​ടു​ന്ന​ത്.

Tags : PopeLeoXIV GrandWelcome Paris EmmanuelMacron

Recent News

Corehub Up