x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എസ്ഐആർ; പുറത്തായവർക്ക് ഇനിയും അപേക്ഷിക്കാം, വിവാദങ്ങൾക്കിടെ യോഗം ചേർന്ന് തെര. കമ്മിഷൻ

വെബ് ഡെസ്ക്
Published: September 26, 2026 06:56 PM IST | Updated: September 26, 2026 06:56 PM IST

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: വിവാദങ്ങൾക്കിടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ യോഗം ചേർന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ, കമ്മിഷണർമാരായ ഡോ. സുഖ്ബിർ സിംഗ് സന്ധു, ഡോ. വിവേക് ജോഷി എന്നിവർ പങ്കെടുത്ത ഫുൾ കമ്മിഷൻ യോഗത്തിന് ശേഷം വാർത്താക്കുറിപ്പ് ഇറക്കി.

എസ്ഐആർ പൂർത്തിയായ സംസ്ഥാനങ്ങളിൽ പട്ടികയിൽ നിന്ന് പുറത്തായവർക്ക് ഇനിയും അപേക്ഷിക്കാം. ഇതിനായി പ്രത്യേക ഡ്രൈവുകൾ തുടങ്ങുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.

എസ്ഐആറിനൊപ്പമുള്ള ഫോം 6 ൽ മാറ്റമുണ്ടാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. ഫോം 6-ൽ മാതാപിതാക്കളുടെ പേര് വഴി മുൻ എസ്ഐആർ ബന്ധം തെളിയിക്കണമെന്ന നിബന്ധന സുപ്രീംകോടതി ശരിവച്ചതാണെന്നാണ് കമ്മിഷന്‍റെ വിശദീകരണം.

എന്നാൽ എസ്ഐആർ കാലയളവിന് പുറത്ത് 1960-ലെ വോട്ടർ രജിസ്‌ട്രേഷൻ ചട്ടപ്രകാരമുള്ള പഴയ ഫോം തുടർന്നും ഉപയോഗിക്കാമെന്ന് കമ്മിഷൻ വിശദമാക്കി.

Tags : SIR ElectionCommission Controversies Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up