Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Controversies

വി​വാ​ദ​ങ്ങ​ൾ​ക്കി​ട​യി​ൽ 13ന് കെ​പി​സി​സി യോ​ഗം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ർ​​​ക്ക​​​ങ്ങ​​​ളും വി​​​വാ​​​ദ​​​ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ളും പാ​​​ർ​​​ട്ടി​​​യും സ​​​ർ​​​ക്കാ​​​രും ത​​​മ്മി​​​ലു​​​ള്ള ഏ​​​കോ​​​പ​​​ന​​​മി​​​ല്ലാ​​​യ്മ​​​യും അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നു​​​മു​​​ള്ള അ​​​വ​​​സാ​​​ന​​​ഘ​​​ട്ട ക​​​രു​​​നീ​​​ക്ക​​​ത്തി​​​ന് കോ​​​ൺ​​​ഗ്ര​​​സ് നേ​​​തൃ​​​ത്വം.

മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഭ​​​ര​​​ണ​​​ശൈ​​​ലി​​​യും യു​​​ഡി​​​എ​​​ഫ് ക​​​ൺ​​​വീ​​​നറുടെ അ​​​പ​​​ക്വ​​​മാ​​​യ വി​​​മ​​​ർ​​​ശ​​​ന​​​വും ച​​​ർ​​​ച്ച ചെ​​​യ്യാ​​​നൊ​​​രു വേ​​​ദി​​​യാ​​​യി കെ​​​പി​​​സി​​​സി ​​​യോ​​​ഗം മാ​​​റും. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​ട്ടാ​​​ണ് 13നു ​​​കെ​​​പി​​​സി​​​സി യോ​​​ഗം വി​​​ളി​​​ച്ചു​​​കൂ​​​ട്ടി പാ​​​ർ​​​ട്ടി-​​​സ​​​ർ​​​ക്കാ​​​ർ ഏ​​​കോ​​​പ​​​ന​​​സ​​​മി​​​തി രൂ​​​പീ​​​ക​​​രി​​​ക്കാ​​​ൻ ഒ​​​രു​​​ങ്ങു​​​ന്ന​​​ത്.

യു​​​ഡി​​​എ​​​ഫ് ക​​​ൺ​​​വീ​​​ന​​​ർ അ​​​ടൂ​​​ർ പ്ര​​​കാ​​​ശ് ഉ​​​യ​​​ർ​​​ത്തി​​​യ വി​​​വാ​​​ദ വി​​​മ​​​ർ​​​ശ​​​ന​​​ത്തി​​​നു പി​​​ന്നാ​​​ലെ ഡ​​​ൽ​​​ഹി​​​യി​​​ൽ കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റും മു​​​ഖ്യ​​​മ​​​ന്ത്രി​​​യും ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യാ​​​ണ് കെ​​​പി​​​സി​​​സി യോ​​​ഗം വി​​​ളി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. കെ​​​പി​​​സി​​​സി, ഡി​​​സി​​​സി പു​​​നഃ​​​സം​​​ഘ​​​ട​​​ന വൈ​​​കു​​​ന്ന​​​തും ബോ​​​ർ​​​ഡ്, കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ അ​​​ധ്യ​​​ക്ഷ​​​ന്മാ​​​രു​​​ടെ നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ നീ​​​ണ്ടു​​​പോ​​​കു​​​ന്ന​​​തും ച​​​ർ​​​ച്ച ചെ​​​യ്യ​​​പ്പെ​​​ടും.

ഇ​​​തു​​​കൂ​​​ടാ​​​തെ വോ​​​ട്ട​​​ർപ​​​ട്ടി​​​ക പ്ര​​​ത്യേ​​​ക തീ​​​വ്ര പു​​​നഃ​​​പ​​​രി​​​ശോ​​​ധ​​​ന​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഡ​​​ൽ​​​ഹി​​​യി​​​ൽ ന​​​ട​​​ന്ന പ്ര​​​തി​​​ഷേ​​​ധ​​​വും രാ​​​ഹു​​​ൽ ഗാ​​​ന്ധി ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള നേ​​​താ​​​ക്ക​​​ളെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത​​​തി​​​നെ​​​തി​​​രാ​​​യ തു​​​ട​​​ർസ​​​മ​​​ര​​​ങ്ങ​​​ളും കെ​​​പി​​​സി​​​സി അ​​​ധ്യ​​​ക്ഷ സ്ഥാ​​​ന​​​ത്തു​​​നി​​​ന്നും ത​​​ന്നെ മാ​​​റ്റ​​​ണ​​​മെ​​​ന്ന് പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി ജോ​​​സ​​​ഫ് ഹൈ​​​ക്ക​​​മാ​​​ൻ​​​ഡി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടും അ​​​ന്തി​​​മ തീ​​​രു​​​മാ​​​ന​​​മി​​​ല്ലാ​​​ത്ത​​​തി​​​ലെ ത​​​ർ​​​ക്ക​​​ങ്ങ​​​ളും ച​​​ർ​​​ച്ച ചെ​​​യ്യ​​​പ്പെ​​​ടും.

മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കെ​​​തി​​​രേ പ​​​ത്ര​​​സ​​​മ്മേ​​​ള​​​നം

യു​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ര്‍ അ​​​ടൂ​​​ര്‍ പ്ര​​​കാ​​​ശ് മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കെ​​​തി​​​രേ ന​​​ട​​​ത്തി​​​യ വി​​​മ​​​ര്‍​ശ​​​നം ച​​​ര്‍​ച്ച​​​യാ​​​കും. പാ​​​ര്‍​ട്ടി ആ​​​സ്ഥാ​​​ന​​​ത്തി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കെ​​​തി​​​രെ വാ​​​ര്‍​ത്താ​​​സ​​​മ്മേ​​​ള​​​നം ന​​​ട​​​ത്തി​​​യ​​​ത് ക​​​ടു​​​ത്ത അ​​​ച്ച​​​ട​​​ക്ക​​​ലം​​​ഘ​​​ന​​​മാ​​​ണെ​​​ന്നു വി.​​​ഡി.​​​ സ​​​തീ​​​ശ​​​നോ​​​ട് അ​​​ടു​​​പ്പ​​​മു​​​ള്ള​​​വ​​​ര്‍ പ​​​റ​​​യു​​​മ്പോ​​​ള്‍ അ​​​ടൂ​​​ര്‍ പ്ര​​​കാ​​​ശി​​​ന്‍റെ ആ​​​രോ​​​പ​​​ണം പൂ​​​ര്‍​ണ​​​മാ​​​യി ത​​​ള്ളി​​​ക്ക​​​ള​​​യാ​​​നാ​​​വി​​​ല്ലെ​​​ന്നു മ​​​റു​​​ഭാ​​​ഗം വാ​​​ദി​​​ക്കു​​​ന്നു​​​ണ്ട്. മ​​​ന്ത്രി​​​മാ​​​രും എം​​​പി​​​മാ​​​രും മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ളും അ​​​ടൂ​​​ർ​​​പ്ര​​​കാ​​​ശി​​​നെ ത​​​ള്ളി​​​പ്പ​​​റ​​​ഞ്ഞി​​​രു​​​ന്നു.

ബോ​​​ർ​​​ഡ് -കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ പ​​​ദ​​​വി

ബോ​​​ര്‍​ഡ് കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ അ​​​ധ്യ​​​ക്ഷ​​​ന്മാ​​​രെ നി​​​യ​​​മി​​​ക്കു​​​ന്ന​​​തും നീ​​​ളു​​​ക​​​യാ​​​ണ്. യു​​​ഡി​​​എ​​​ഫ് അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ വ​​​രു​​​ന്പോ​​​ഴെ​​​ല്ലാം ബോ​​​ർ​​​ഡ്- കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ അ​​​ധ്യ​​​ക്ഷപ​​​ദ​​​വി​​​ക​​​ളിലൊ​​​ന്നും സ​​​മ​​​യ​​​ത്തി​​​നു വി​​​ഭ​​​ജ​​​നം ന​​​ട​​​ക്കാ​​​റി​​​ല്ല. 10 വ​​​ര്‍​ഷ​​​ത്തി​​​നു ശേ​​​ഷം അ​​​ധി​​​കാ​​​ര​​​ത്തി​​​ല്‍ തി​​​രി​​​ച്ചെ​​​ത്തി​​​യി​​​ട്ടും പ​​​ല നി​​​ല​​​ക​​​ളി​​​ല്‍ പാ​​​ര്‍​ട്ടി​​​യി​​​ല്‍ ത​​​ര്‍​ക്കം തു​​​ട​​​രു​​​ന്ന​​​തി​​​ല്‍ അ​​​ണി​​​ക​​​ളി​​​ലും അ​​​തൃ​​​പ്‌​​​തി​​​യു​​​ണ്ട്.

പാ​​​ർ​​​ട്ടി- സ​​​ർ​​​ക്കാ​​​ർ സ​​​മി​​​തി

സ​​​ർ​​​ക്കാ​​​രും പാ​​​ർ​​​ട്ടി​​​യും ത​​​മ്മി​​​ലൊ​​​രു ഏ​​​കോ​​​പ​​​നം ഉ​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ൾ​​​ക്കെ​​​ല്ലാം ഏ​​​ക​​​സ്വ​​​ര​​​മാ​​​ണ്. കൂ​​​ടി​​​യാ​​​ലോ​​​ച​​​ന​​​ക​​​ൾ ഉ​​​ണ്ടാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ൽ വി​​​ദേ​​​ശ​​​യാ​​​ത്ര​​​യും വി​​​മാ​​​ന​​​യാ​​​ത്ര​​​യും പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന് അ​​​ടി​​​ക്കാ​​​നു​​​ള്ള വ​​​ടി​​​യാ​​​യി മാ​​​റി​​​ല്ലെ​​​ന്നും നേ​​​താ​​​ക്ക​​​ൾ പ​​​റ​​​യു​​​ന്നു.

Kerala

പത്മ അവാർഡുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങൾക്ക് ഇല്ലെന്ന് വെള്ളാപ്പള്ളി

കോട്ടയം: പത്മ അവാർഡുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങൾക്ക് ഇല്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ‌ആരാണ് പുരസ്ക്കാരത്തിന് ശിപാർശ ചെയ്തത് എന്നറിയില്ലെന്നും ജനങ്ങൾക്ക് നന്ദിയുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അവാ‍ർഡിനെ പറ്റി പ്രത്യേകിച്ച് ഒന്നും പറയാനില്ല. ഇപ്പോൾ കിട്ടിയ അവാർഡിന് ഇരട്ടി മധുരമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. 

അവാർഡിൽ ഒരുപാട് പേര് നല്ലത് പറയുന്നു. കുറെ പേര് ചീത്ത പറയുന്നു. ആഹ്ലാദിക്കാനോ, ദുഃഖിക്കാനോ ഇല്ല. സംസ്ഥാന സർക്കാർ പേര് നിർദേശിച്ചോ എന്നറിയില്ല. അവാർഡ് നാരായണ ഗുരുവിന് സമർപ്പിക്കുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Kerala

ഇ​ട​തു​മു​ന്ന​ണി​യി​ലും ഭി​ന്ന​സ്വ​രം;അ​നാ​വ​ശ്യ വി​വാ​ദ​ങ്ങ​ൾ സൃ​ഷ്‌ടി​ക്കു​ന്നു​വെ​ന്ന് സി​പി​ഐ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ.​​​കെ.​​​ ബാ​​​ല​​​നു പി​​​ന്നാ​​​ലെ മ​​​ന്ത്രി സ​​​ജി ചെ​​​റി​​​യാ​​​ന്‍റെ ന്യൂ​​​ന​​​പ​​​ക്ഷ വി​​​രു​​​ദ്ധ പ​​​രാ​​​മ​​​ർ​​​ശ​​​ത്തി​​​ൽ സി​​​പി​​​ഐ​​​ക്കു ക​​​ടു​​​ത്ത അ​​​തൃ​​​പ്തി. നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു ത​​​യാ​​​റെ​​​ടു​​​ക്കു​​​മ്പോ​​​ൾ ഒ​​​രുത​​​ര​​​ത്തി​​​ലും ഉ​​​ൾ​​​ക്കൊ​​​ള്ളാ​​​ൻ ക​​​ഴി​​​യാ​​​ത്ത പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ളാ​​​ണു സി​​​പി​​​എം നേ​​​താ​​​ക്ക​​​ളു​​​ടെ ഭാ​​​ഗ​​​ത്തു​​നി​​​ന്ന് ഉ​​​ണ്ടാ​​​കു​​​ന്ന​​​തെ​​​ന്നും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഇ​​​തു തി​​​രി​​​ച്ച​​​ടി​​​ക്കു കാ​​​ര​​​ണ​​​മാ​​​കു​​​മെ​​​ന്നാ​​​ണ് സി​​​പി​​​ഐ നേ​​​താ​​​ക്ക​​​ളു​​​ടെ പ​​​ക്ഷം. ഇ​​​തി​​​ലെ പ്ര​​​തി​​​ഷേ​​​ധം സി​​​പി​​​ഐ നേ​​​താ​​​ക്ക​​​ൾ സി​​​പി​​​എം നേ​​​തൃ​​​ത്വ​​​ത്തെ അ​​​റി​​​യി​​​ച്ചു. ത​​​ദ്ദേ​​​ശ​​​ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ തി​​​രി​​​ച്ച​​​ടി മ​​​റി​​​ക​​​ട​​​ക്കാ​​​ൻ ഇ​​​രു​​​പാ​​​ർ​​​ട്ടി​​​ക​​​ളും ഗൃ​​​ഹ​​​സ​​​ന്ദ​​​ർ​​​ശ​​​ന പ​​​രി​​​പാ​​​ടി​​​യു​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​ പോ​​​ക​​​വേ വി​​​വാ​​​ദ​​​ങ്ങ​​​ൾ സൃ​​ഷ്‌​​ടി​​​ക്കു​​​ന്ന​​​തു രാ​​ഷ്‌​​ട്രീ​​​യ​​​മാ​​​യി പി​​ന്നാ​​​ക്കം പോ​​​കാ​​​നേ ഉ​​​പ​​​ക​​​രി​​​ക്കൂ എ​​​ന്ന നി​​​ല​​​പാ​​​ടി​​​ലാ​​​ണു സി​​​പി​​​ഐ.

യു​​​ഡി​​​എ​​​ഫ് അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ വ​​​ന്നാ​​​ൽ ജ​​​മാ​​​ അ​​​ത്തെ ഇ​​​സ്ലാ​​​മി​​​യാ​​​യി​​​രി​​​ക്കും ആ​​​ഭ്യ​​​ന്ത​​​രം ഭ​​​രി​​​ക്കു​​​ക എ​​​ന്നാ​​​യി​​​രു​​​ന്നു സി​​​പി​​​എം നേ​​​താ​​​വ് എ.​​​കെ.​​​ ബാ​​​ല​​​ൻ ന​​​ട​​​ത്തി​​​യ പ്ര​​​സ്താ​​​വ​​​ന. ഇ​​​തു സി​​​പി​​​എ​​​മ്മി​​​നു​​​ള്ളി​​​ൽ​​ത്ത​​​ന്നെ വ​​​ലി​​​യ ച​​​ർ​​​ച്ച​​​യാ​​​യി. ബാ​​​ല​​​ന്‍റെ പ​​​രാ​​​മ​​​ർ​​​ശ​​​ത്തെ പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി. ​ഗോ​​​വി​​​ന്ദ​​​നും ഇ​​​ട​​​തു​​​മു​​​ന്ന​​​ണി ക​​​ണ്‍​വീ​​​ന​​​ർ ടി.​​​പി.​​​രാ​​​മ​​​കൃ​​​ഷ്ണ​​​നും ത​​​ള്ളി. മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​യ​​​ൻ മാ​​​ത്ര​​​മാ​​​ണ് പ​​​ര​​​സ്യ​​​മാ​​​യി ബാ​​​ല​​​നെ അ​​​നു​​​കൂ​​​ലി​​​ച്ച​​​ത്.

മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഈ ​​​നി​​​ല​​​പാ​​​ടി​​​നെ​​​തി​​​രേ സി​​​പി​​​എ​​​മ്മി​​​നു​​​ള്ളി​​​ൽ അ​​​സ്വാ​​​ര​​​സ്യ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​യെ​​​ങ്കി​​​ലും പാ​​​ർ​​​ട്ടി നേ​​​തൃ​​​യോ​​​ഗ​​​ങ്ങ​​​ളി​​​ൽ​​പോ​​​ലും ഒ​​​രു നേ​​​താ​​​വും ഇ​​​തേ​​​ക്കു​​​റി​​​ച്ച് ഒ​​​ര​​​ക്ഷ​​​ര​​​വും മി​​​ണ്ടി​​​യി​​​ല്ല. ഇ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വ​​​ർ​​​ഗീ​​​യ ധ്രു​​​വീ​​​ക​​​ര​​​ണം ഉ​​​ണ്ടാ​​​യി​​​ട്ടു​​​ണ്ടോ​​​യെ​​​ന്ന് കാ​​​സ​​​ർ​​​ഗോ​​​ട്ടും മ​​​ല​​​പ്പു​​​റ​​​ത്തും ജ​​​യി​​​ച്ച​​​വ​​​രു​​​ടെ പേ​​​രു നോ​​​ക്കി​​​യാ​​​ൽ അ​​​റി​​​യാ​​​മെ​​​ന്നു​​​ള്ള മ​​​ന്ത്രി സ​​​ജി ചെ​​​റി​​​യാ​​​ന്‍റെ പ​​​രാ​​​മ​​​ർ​​ശ​​മു​​​ണ്ടാ​​​യ​​​ത്. ഇ​​​തു ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രാ​​​യു​​​ള്ള നി​​​ല​​​പാ​​​ടാ​​​യി പൊ​​​തു​​​വെ വ്യാ​​​ഖ്യാ​​​നി​​​ക്ക​​​പ്പെ​​​ട്ടു.പ്ര​​​ത്യേ​​​കി​​​ച്ച് മു​​​സ്‌​​​ലിം സ​​​മു​​​ദാ​​​യ​​​ത്തി​​​നെ​​​തി​​​രാ​​​യി.

നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ആ​​​സ​​​ന്ന​​​മാ​​​യി​​​രി​​​ക്കെ സി​​​പി​​​എം നേ​​​താ​​​ക്ക​​​ളി​​​ൽ​​നി​​​ന്ന്, പ്ര​​​ത്യേ​​​കി​​​ച്ച് മ​​​ന്ത്രി​​​യി​​​ൽനി​​ന്ന് ഇ​​​ങ്ങ​​​നെ​​​യൊ​​​രു നീ​​​ക്ക​​​മു​​​ണ്ടാ​​​യ​​​തു ന്യൂ​​​ന​​​പ​​​ക്ഷ​​​ത്തെ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യി​​​ൽ​​നി​​​ന്നു കൂ​​​ടു​​​ത​​​ൽ അ​​​ക​​​റ്റു​​​മെ​​​ന്ന ആശങ്കയിലാ​​​ണു സി​​​പി​​​ഐ. എം.​​​വി.​​​ ഗോ​​​വി​​​ന്ദ​​​നും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ സി​​​പി​​​ഐ​​​യു​​​ടെ നി​​​ല​​​പാ​​​ടാ​​​ണ്.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ദോ​​​ഷ​​​മാ​​​കു​​​ന്ന ഒ​​​രു പ​​​രാ​​​മ​​​ർ​​​ശ​​​വും ആ​​​രു​​​ടെ ഭാ​​​ഗ​​​ത്തു​​നി​​​ന്നും ഉ​​​ണ്ടാ​​​ക​​​രു​​​തെ​​​ന്നാ​​​യി​​​രു​​​ന്നു ക​​​ഴി​​​ഞ്ഞ പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന നേ​​​തൃ​​​യോ​​​ഗ​​​ങ്ങ​​​ളി​​​ൽ ഗോ​​​വി​​​ന്ദ​​​ൻ നേ​​​താ​​​ക്ക​​​ൾ​​​ക്കു ന​​​ൽ​​​കി​​​യ നി​​​ർ​​​ദേ​​​ശം. എ​​​ന്നാ​​​ൽ ഇ​​​തു മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ൾ​​ത​​​ന്നെ ലം​​​ഘി​​​ച്ച​​​ത് അ​​​ച്ച​​​ട​​​ക്ക​​​ലം​​​ഘ​​​ന​​​മാ​​​യാ​​​ണ് പാ​​​ർ​​​ട്ടി കാ​​​ണു​​​ന്ന​​​ത്.

Latest News

Corehub Up