x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫൊ​ക്കാ​ന​യും മ​ല​യാ​ള സ​ർ​വ​ക​ലാ​ശാ​ല​യും കൈ​കോ​ർ​ക്കു​ന്നു; അ​മേ​രി​ക്ക​യി​ൽ മ​ല​യാ​ളി​ക​ൾ​ക്കാ​യി ര​ച​നാ പ​ഠ​ന​പ​ദ്ധ​തി

ജി​ജി ടോം
Published: September 26, 2026 05:02 PM IST | Updated: September 26, 2026 05:32 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

​തി​രൂ​ർ: മ​ല​യാ​ളം സ​ർ​വ​ക​ലാ​ശാ​ല​യും ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഇ​ൻ നോ​ർ​ത്ത് അ​മേ​രി​ക്ക​യും ചേ​ർ​ന്ന് പ​ദ്ധ​തി​ക​ൾ​ക്ക് തു​ട​ക്ക​മി​ടു​ന്നു. ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ശേ​ഷം ഫി​ലി​പ്പോ​സ് ഫി​ലി​പ്പി​ന്‍റെ ആ​ദ്യ കേ​ര​ള സ​ന്ദ​ർ​ശ​ന​ത്തി​ൽ സു​പ്ര​ധാ​ന​മാ​യ തീ​രു​മാ​ന​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്.

അ​മേ​രി​ക്ക​ൻ മ​ല​യാ​ളി എ​ഴു​ത്തു​കാ​ർ​ക്കും സാ​ഹി​ത്യ ര​ച​ന​യി​ൽ താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്കും മ​ല​യാ​ള ഭാ​ഷ​യി​ലും സാ​ഹി​ത്യ​ത്തി​ലും ര​ച​നാ ശൈ​ലി ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​ല​യാ​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മ്പാ​ഹി​ത്യ ര​ച​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് അ​മേ​രി​ക്ക​യി​ലും ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ച​ർ​ച്ച​ക​ൾ​ക്കാ​ണ് അ​ദ്ദേ​ഹം തു​ട​ക്ക​മി​ട്ട​ത്.

ഫൊ​ക്കാ​ന​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം മ​ല​യാ​ളം സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​സി.​ആ​ർ. പ്ര​സാ​ദു​മാ​യി ന​ട​ന്ന ച​ർ​ച്ച​യി​ലാ​ണ് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ടാ​ൻ തീ​രു​മാ​നി​ച്ച​ത്.

അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി എ​ഴു​ത്തു​കാ​ർ​ക്കും സാ​ഹി​ത്യ​ത്തി​ൽ താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്കു​മാ​യി സ​മ​കാ​ലി​ക സാ​ഹി​ത്യ​ര​ച​ന​യെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന കോ​ഴ്സ് ആ​രം​ഭി​ക്കാ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്.

എ​ഴു​ത്തു​കാ​ർ​ക്ക് മാ​ത്ര​മ​ല്ല, സാ​ഹി​ത്യ​ത്തി​ൽ താ​ത്പ​ര്യ​മു​ള്ള സാ​ധാ​ര​ണ​ക്കാ​ർ​ക്കും കോ​ഴ്സി​ൽ പ​ങ്കെ​ടു​ക്കാം.

 

K-Rail Survey

ഓ​ൺ​ലൈ​ൻ സം​വി​ധാ​ന​ത്തി​ലൂ​ടെ, പ്ര​ത്യേ​കി​ച്ച് സൂം ​മീ​റ്റിം​ഗു​ക​ൾ വ​ഴി ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ച്ച് സ​ർ​ട്ടി​ഫൈ​ഡ് കോ​ഴ്സാ​യി ഇ​ത് വി​ക​സി​പ്പി​ക്കാ​നാ​കു​മെ​ന്ന് വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​സി.​ആ​ർ. പ്ര​സാ​ദ് അ​റി​യി​ച്ചു.

കോ​ഴ്സ് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ക​യും ചെ​യ്യും. കൂ​ടാ​തെ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​വി​ധ അ​ക്കാ​ദ​മി​ക് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി എ​ഴു​ത്തു​കാ​ർ, വി​വി​ധ രം​ഗ​ങ്ങ​ളി​ൽ പ്ര​ശോ​ഭി​ക്കു​ന്ന​വ​ർ എ​ന്നി​വ​രു​ടെ കൂ​ടു​ത​ൽ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ളും പ​രി​ശോ​ധി​ക്കും.

ഇ​തി​നാ​യി പ്ര​ത്യേ​ക ക​മ്മി​റ്റി​ക്ക് രൂ​പം ന​ൽ​കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഈ ​പ​ദ്ധ​തി​യു​ടെ ധാ​ര​ണാ​പ​ത്രം 2027 ജ​നു​വ​രി ആ​ദ്യ​വാ​രം ഒ​പ്പുവ​യ്ക്കും.

മ​ല​യാ​ളം സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ർ ഇ​ൻ ചാ​ർ​ജ് ഡോ. ​എം.ജി. ​മ​ല്ലി​ക, ഐക്യുഎസി ഡ​യ​റ​ക്ട​ർ ഡോ. ​ജി. സ​ജി​ന, ഡോ. ​ആ​ർ. വി​ദ്യ , ഡോ. എ. അ​ൻ​വ​ർ, കെ.​പി. രാ​മ​നു​ണ്ണി, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ അ​നി​ൽ പെ​ണ്ണു​ക്ക​ര, ബി. ​ഹ​രി​കു​മാ​ർ എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.

K-Rail Survey

ഫി​ലി​പ്പോ​സ് ഫി​ലി​പ്പി​ന് മ​ല​യാ​ളം സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ആ​ദ​ര​വ്

ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പോ​സ് ഫി​ലി​പ്പി​നെ തു​ഞ്ച​ത്തെ​ഴു​ത്ത​ച്ഛ​ൻ മ​ല​യാ​ളം സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​സി.​ആ​ർ. പ്ര​സാ​ദ് ആ​ദ​രി​ച്ചു. മ​ല​യാ​ളം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ത്താ​ൻ സാ​ധി​ച്ച​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്നും ഫി​ലി​പ്പോ​സ് ഫി​ലി​പ്പ് പ​റ​ഞ്ഞു.

Tags : FOKANA MalayalamUniversity CreativeWriting USA

Recent News

Corehub Up