Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dr.JosephMarBarnabas

America

സ്വ​യം ക​ണ്ടെ​ത്താ​നു​ള്ള ആ​ത്മീ​യ തീ​ർ​ഥാട​ന​മാ​ണ് ജീ​വി​തം: ഡോ . ​ജോ​സ​ഫ് മാ​ർ ബ​ർ​ണ​ബാ​സ്‌

ഡാ​ള​സ്: ദൈ​വം ന​ൽ​കി​യി​രി​ക്കു​ന്ന സ​ഭ​യ്ക്കും വി​ശ്വാ​സ​ത്തി​നും ന​ന്ദി അ​ർ​പ്പി​ച്ചു​കൊ​ണ്ട് ജീ​വി​തം എ​ന്ന​ത് കേ​വ​ലം ഒ​രു സ്ഥ​ല​ത്തു​നി​ന്ന് മ​റ്റൊ​രു സ്ഥ​ല​ത്തേ​ക്കു​ള്ള യാ​ത്ര​യ​ല്ലെ​ന്നും മ​റി​ച്ച് സ്വ​യം ക​ണ്ടെ​ത്താ​നു​ള്ള ആ​ത്മീ​യ​തീ​ർ​ഥാ​ട​ന​മാ​ണെ​ന്നും ഡോ. ​ജോ​സ​ഫ് മാ​ർ ബ​ർ​ണ​ബാ​സ്‌ സ​ഫ്ര​ഗ​ൻ മെ​ത്രാ​പോ​ലി​ത്ത പ​റ​ഞ്ഞു .

ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മ ഇ​ട​വ​ക​യു​ടെ യു​വ​ജ​ന​പ്ര​സ്ഥാ​ന​ത്തി​ന്‍റ് ആ​ഭി​മു​ഖ്യ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം സെ​ന്‍റ​ർ എ ​വൈ​ൻ ബൈ​ബി​ൾ പ​ഠ​ന ക്ലാ​സി​ൽ പ​ങ്കെ​ടു​ത്ത​വ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്‌​തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു തി​രു​മേ​നി.

ആ​രാ​ധ​ന​യ്ക്കും ദൈ​വ​വ​ച​നം കേ​ൾ​ക്കാ​നും പ​ഠി​ക്കാ​നു​മൊ​പ്പം ന​മ്മെ​ത്ത​ന്നെ അ​റി​യു​ക കൂ​ടി​യാ​ണ് ഈ ​യാ​ത്ര​യു​ടെ ല​ക്ഷ്യം. "ഞാ​ൻ ഒ​രു മ​നു​ഷ്യ​നാ​ണ്', "ഞാ​ൻ ഒ​രു വി​ശ്വാ​സി​യാ​ണ്' എ​ന്ന​തി​ലു​പ​രി, യേ​ശു​ക്രി​സ്തു​വി​ൽ വി​ശ്വ​സി​ക്കു​ന്ന ഒ​രു ദൈ​വ​പൈ​ത​ലാ​ണ് താ​നെ​ന്ന അ​ടി​സ്ഥാ​ന തി​രി​ച്ച​റി​വി​ലേ​ക്ക് ഓ​രോ​രു​ത്ത​രും എ​ത്തേ​ണ്ട​തു​ണ്ട്. ദൈ​വ​ത്തി​ന്‍റെ കൃ​പ​യാ​ണ് മ​നു​ഷ്യ​ന്‍റെ യ​ഥാ​ർ​ഥ അ​നു​ഗ്ര​ഹം എ​ന്ന തി​രി​ച്ച​റി​വ് ചി​ന്ത​ക​ളെ​യും ജീ​വി​ത​ത്തെ​യും ന​യി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് സ​ഫ്ര​ഗ​ൻ മെ​ത്രാ​പോ​ലി​ത്ത ഓ​ർ​മി​പ്പി​ച്ചു.

 

Latest News

Corehub Up