x
ad
Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ർ​വിം​ഗ് ഡി​എ​ഫ്ഡ​ബ്ല്യു ഇ​ന്ത്യ​ൻ ല​യ​ൺ​സ് ക്ല​ബ് 30-ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു

മാ​ർ​ട്ടി​ൻ വി​ല​ങ്ങോ​ലി​ൽ
Published: October 8, 2026 12:49 PM IST | Updated: October 8, 2026 12:49 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

ഡാ​ള​സ്: ഇ​ർ​വിം​ഗ് ഡി​എ​ഫ്ഡ​ബ്ല്യു ഇ​ന്ത്യ​ൻ ല​യ​ൺ​സ് ക്ല​ബി (ഡി​സ്ട്രി​ക്ട് 2-X1) 30-ാം വാ​ർ​ഷി​ക ആ​ഘോ​ഷ​വും കു​ടും​ബ​സം​ഗ​മ​വും ഗം​ഭീ​ര​മാ​യി ന​ട​ന്നു.

ടെ​ക്സ​സി​ലെ ഫ്ല​വ​ർ മൗ​ണ്ടി​ലു​ള്ള ട്വി​ൻ കോ​വ്സ് പാ​ർ​ക്കി​ൽ ന​ട​ന്ന ആ​ഘോ​ഷ​പ​രി​പാ​ടി​യി​ൽ ചാ​ർ​ട്ട​ർ അം​ഗ​ങ്ങ​ളും മു​തി​ർ​ന്ന അം​ഗ​ങ്ങ​ളും കു​ടും​ബാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

ല​യ​ൺ ഉ​മ ഹ​രി​ദാ​സ് ആ​ല​പി​ച്ച അ​മേ​രി​ക്ക​ൻ, ഇ​ന്ത്യ​ൻ ദേ​ശീ​യ​ഗാ​ന​ങ്ങ​ളോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്. ക്ല​ബ് ന​ട​ത്തി​വ​രു​ന്ന ജീ​വ​കാ​രു​ണ്യ സാ​മൂ​ഹി​ക സേ​വ​ന​ങ്ങ​ളെ​ക്കു​റി​ച്ച് പ്ര​സി​ഡ​ന്‍റ് ജി​ജോ പേ​രേ​പ്പാ​ട​ൻ അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ ഓ​ർ​മി​ച്ചു.

51 ല​യ​ൺ കു​ടും​ബ​ങ്ങ​ളു​ടെ ക​രു​ത്തു​മാ​യാ​ണ് ക്ല​ബ് മു​പ്പ​താം വാ​ർ​ഷി​ക​ത്തി​ലേ​ക്ക് എ​ത്തു​ന്ന​തെ​ന്നും സ്ഥാ​പ​ക അം​ഗ​ങ്ങ​ളു​ടെ ആ​ത്മാ​ർ​ഥ​മാ​യ സേ​വ​ന​മാ​ണ് ക്ല​ബി​നെ ഇ​ന്ന​ത്തെ നി​ല​യി​ലെ​ത്തി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ഗാ​രി വൈ​ൻ​യാ​ർ​ഡ് ക്ല​ബി​ന്‍റെ പു​തി​യ വെ​ബ്സൈ​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഫ​സ്റ്റ് വൈ​സ് ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ നി​യ മ​ക്കേ ല​യ​ൺ​സ് പ്ര​സ്ഥാ​ന​ത്തി​ന്‍റെ മൂ​ല്യ​ങ്ങ​ളെ​ക്കു​റി​ച്ച് സ​ന്ദേ​ശം ന​ൽ​കി.

 

K-Rail Survey K-Rail Survey

ചാ​ർ​ട്ട​ർ അം​ഗ​ങ്ങ​ൾ​ക്ക് ആ​ദ​രം: ക്ല​ബി​ന്‍റെ സ്ഥാ​പ​ക ല​ക്ഷ്യ​മാ​യ "വീ ​സേ​ർ​വ്' എ​ന്ന മു​ദ്രാ​വാ​ക്യം മു​ൻ​നി​ർ​ത്തി ക​ഴി​ഞ്ഞ 30 വ​ർ​ഷ​മാ​യി സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന 12 ചാ​ർ​ട്ട​ർ അം​ഗ​ങ്ങ​ളെ പ്ര​ശ​സ്തി​പ​ത്രം ന​ൽ​കി ആ​ദ​രി​ച്ചു.

കോ​ശി പ​ണി​ക്ക​ർ, വി​ക്ട​ർ എ​ബ്ര​ഹാം, റോ​യ് ചി​റ​യി​ൽ, ജോ​ൺ എം. ​ജോ​സ​ഫ്, എ.​പി. ഹ​രി​ദാ​സ്, ഡോ. ​അ​ബ്ദു​ൾ റ​ഷീ​ദ്, പീ​റ്റ​ർ ബി. ​നെ​റ്റോ, തോ​മ​സ് വ​ർ​ഗീ​സ്, ജോ​ർ​ജ് അ​ഗ​സ്റ്റി​ൻ, രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ, എ.​വി. തോ​മ​സ്, രാ​ജീ​വ് ജോ​സ​ഫ് എ​ന്നി​വ​രാ​ണ് ആ​ദ​രി​ക്ക​പ്പെ​ട്ട​ത്. 25 വ​ർ​ഷ​ത്തെ അം​ഗ​ത്വ​വും സേ​വ​ന​വും പൂ​ർ​ത്തി​യാ​ക്കി​യ ജോ​ൺ ജോ​യി​ക്കും ച​ട​ങ്ങി​ൽ ആ​ദ​രം ന​ൽ​കി.

ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജി​ജോ പേ​രേ​പ്പാ​ട​ൻ, സെ​ക്ര​ട്ട​റി കി​ഷോ​ർ ബു​ദ്ധെ, ട്ര​ഷ​റ​ർ സോം ​തോ​മ​സ്, റീ​ജി​യ​ണ​ൽ ചെ​യ​ർ ജോ​ർ​ജ് ജോ​സ​ഫ്, ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്സ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്ത​ത്.

ജീ​നാ പോ​ൾ മാ​സ്റ്റ​ർ ഓ​ഫ് സെ​റി​മ​ണി​യാ​യി​രു​ന്നു. രാ​ജു കാ​ട്ട​ടി​യും ജീ​വ കാ​ട്ട​ടി​യും സം​ഘ​ടി​പ്പി​ച്ച വി​വി​ധ വി​നോ​ദ പ​രി​പാ​ടി​ക​ളും സം​ഗീ​ത​വി​രു​ന്നും വി​ഭ​വ​സ​മൃ​ദ്ധ​മാ​യ അ​ത്താ​ഴ​വും ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റ് കൂ​ട്ടി.

"ചാ​രി​റ്റി നൈ​റ്റ് 2026' ശ​നി​യാ​ഴ്ച

ക്ല​ബി​ന്‍റെ അ​ടു​ത്ത പ്ര​ധാ​ന ജീ​വ​കാ​രു​ണ്യ സം​രം​ഭ​മാ​യ ചാ​രി​റ്റി നൈ​റ്റ് ശ​നി​യാ​ഴ്ച (ഒ​ക്ടോ​ബ​ർ 10) ന​ട​ക്കും.

ജോ​ർ​ജ് അ​ഗ​സ്റ്റി​ൻ ചെ​യ​ർ​മാ​നാ​യു​ള്ള ഈ ​ഫ​ണ്ട് റെ​യ്സിം​ഗ് പ​രി​പാ​ടി​യി​ലൂ​ടെ സ​മാ​ഹ​രി​ക്കു​ന്ന തു​ക ക്ല​ബ് ബ്രാ​ഞ്ച്, ലി​യോ ക്ല​ബ് സേ​വ​ന പ​ദ്ധ​തി​ക​ൾ, ഹൃ​ദ​യാ​ഘാ​ത ബോ​ധ​വ​ൽ​ക്ക​ര​ണ സം​രം​ഭം, പ്രൈ​മ​റി കെ​യ​ർ ക്ലി​നി​ക് ഓ​ഫ് ടെ​ക്സ​സ് തു​ട​ങ്ങി​യ പ്രോ​ജ​ക്ടു​ക​ൾ​ക്കാ​യി വി​നി​യോ​ഗി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജി​ജോ പേ​രേ​പ്പാ​ട​ൻ (പ്ര​സി​ഡ​ന്‍റ്) - 857 500 2325.

Tags : Indian Lions Club Irving DFW 30th anniversary Dallas

Recent News

Corehub Up