ഓണാഘോഷത്തിൽ നിന്നുള്ള ചിത്രങ്ങൾ
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മോത്തി നഗർ - രമേശ് നഗർ ഏരിയ ഓണാഘോഷം ബസായി ധാരാപുരിലെ വാൽമീകി ചൗപ്പാലിൽ നടത്തി.
ഏരിയ ചെയർമാൻ സി.കെ. സജികുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളത്തിൽ നാഷണൽ വാട്ടർ ഡവലപ്മെന്റ് ഏജൻസി ഡയറക്ടർ കെ.എച്ച്. ഷജത്നൻ നിലവിളക്കു കൊളുത്തി ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു.
കാൽറ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് മാനേജിംഗ് ഡയറക്ടർ ഡോ. ആർ.എൻ. കാൽറ, ഡിഎംഎ അഡീഷണൽ ഇന്റേണൽ ഓഡിറ്റർ ലീന രമണൻ, കേന്ദ്ര കമ്മിറ്റി നിർവാഹക സമിതി അംഗം രമ സുനിൽ, ഏരിയ വൈസ് ചെയർമാൻ ദിലീപ് മാധവൻ, സെക്രട്ടറി എം.വി. സുനിൽ കുമാർ, വനിത വിഭാഗം കൺവീനർ ബിന്ദു സജികുമാർ, മുൻ ജനറൽ സെക്രട്ടറിയും പ്രസിഡന്റുമായ സി. ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
ചീഫ് ട്രെഷറർ മാത്യു ജോസ്, അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി, കേന്ദ്ര നിർവാഹക സമിതി അംഗങ്ങളായ ഡി. ജയകുമാർ, സന്ധ്യ ബിജു, വിനയ് നഗർ - കിദ്വായ് നഗർ ഏരിയ സെക്രട്ടറി നോവൽ ആർ. തങ്കപ്പൻ, രജൗരി ഗാർഡൻ ഏരിയ സെക്രട്ടറി എസ് ഷാജികുമാർ, കരോൾ ബാഗ് - കൊണാട്ട് പ്ലേസ് ഏരിയ ചെയർമാൻ എ.കെ. സുബ്രഹ്മണ്യൻ, ട്രെഷറർ എസ്. വിജയകുമാരൻ നായർ, പശ്ചിംവിഹാർ ഏരിയ വൈസ് ചെയർപേഴ്സൺ നളിനി മോഹൻ, കേന്ദ്ര സ്ത്രീ ശാക്തീകരണ വിഭാഗം അംഗം സന്ധ്യ അനിൽ തുടങ്ങിയവർ പങ്കെടുത്തു.
തുടർന്ന് നടന്ന തിരുവാതിരകളി, സിനിമാറ്റിക് - ഫ്യൂഷൻ ഡാൻസ്, സിനിമ ഗാനങ്ങൾ, രജൗരി ഗാർഡൻ ഏരിയ അവതരിപ്പിച്ച നാടകം "ഓണം ഒരു റീൽ അല്ല' തുടങ്ങിയവ ആഘോഷ പരിപാടികൾക്ക് മിഴിവേകി. ഓണസദ്യയോടുകൂടിയാണ് ചടങ്ങുകൾ സമാപിച്ചത്.
Tags : Onam Celebration DMA