ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ഹൂസ്റ്റൺ: പുരോഗതിയിലിരിക്കുന്ന ഒരു അന്വേഷണത്തിന്റെ ഭാഗമായി ഹൂസ്റ്റണിലെ വിവിധ ഇടങ്ങളിൽ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) റെയ്ഡ് നടത്തി. ബുധനാഴ്ച രാവിലെയാണ് കോടതിയുടെ അനുമതിയോടെ പരിശോധനകൾ നടന്നത്.
എഫ്ബിഐയുടെ പ്രത്യേക അന്വേഷണ സംഘവും സേഫ് സ്ട്രീറ്റ് ടാസ്ക് ഫോഴ്സും ഹൂസ്റ്റൺ പൊലിസ് വിഭാഗം, മോണ്ട്ഗോമറി കൗണ്ടി ഷെരീഫ് ഓഫീസ്, പബ്ലിക് സേഫ്റ്റി വകുപ്പ് എന്നിവരുമായി സഹകരിച്ചാണ് റെയ്ഡുകൾ സംഘടിപ്പിച്ചത്.
കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നഗരത്തിലെ പത്ത് വ്യത്യസ്ത കേന്ദ്രങ്ങളിലാണ് പരിശോധനകൾ നടന്നതെന്ന് എഫ്ബിഐ ഹൂസ്റ്റൺ വക്താവ് അറിയിച്ചു.
സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് ഔദ്യോഗികമായി പുറത്തുവിടുമെന്നും അധികൃതർ വ്യക്തമാക്കി.
Tags : FBI MassiveRaid Houston USA