പ്രതീകാത്മക ചിത്രം
മസ്കറ്റ്: ഒമാനിൽ വന്യജീവികളുടെ മാംസം അനധികൃതമായി കൈവശം വച്ചതിന് മൂന്ന് സ്വദേശി പൗരന്മാർ അറസ്റ്റിൽ.
പരിസ്ഥിതി അതോറിറ്റിയും റോയൽ ഒമാൻ പൊലിസും സംയുക്തമായാണ് ദോഫാറിൽ നിന്ന് ഇവരെ അറസ്റ്റ് ചെയ്തത്.
വിദേശത്ത് നിന്ന് ആവശ്യമായ പാരിസ്ഥിതിക അനുമതിയില്ലാതെ എത്തിച്ച കാട്ടുപക്ഷികളുടെയും മുയലിന്റെയും മാസമാണ് ഇവർ സൂക്ഷിച്ചത്.
പ്രതികൾക്കെതിരേ നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.